India National

ഐ.എന്‍.എക്സ് മീഡിയ കേസില്‍ ചിദംബരം അറസ്റ്റില്‍

ഐ.എന്‍.എക്സ് മീഡിയ അഴിമതി കേസില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി.ചിദംബരം അറസ്റ്റില്‍. ചിദംബരത്തിന്‍റെ വസതിയിലെത്തിയാണ് 20 അംഗ സി.ബി.ഐ സംഘം അറസ്റ്റ് ചെയ്തത്. അറസ്റ്റ് ഭീഷണിക്കിടെ നേരത്തെ പി.ചിദംബരം കോണ്‍ഗ്രസ് ആസ്ഥാനത്ത് വാര്‍ത്താ സമ്മേളനം നടത്തിയിരുന്നു. താന്‍ നിരപരാധിയാണെന്ന് അദ്ദേഹം പറഞ്ഞു. തനിക്കും മകനുമെതിരെ നടക്കുന്നത് കള്ള പ്രചാരണമാണ്. എഫ്.ഐ.ആറില്‍ തനിക്കെതിരെ ഒരു കുറ്റവും ചുമത്തിയിട്ടില്ലെന്നും ചിദംബരം പ്രതികരിച്ചു. വാര്‍ത്താസമ്മേളനത്തിന് ശേഷം മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ക്കൊപ്പം വീട്ടിലേക്ക് പോയ ചിദംബരത്തെ തേടി സി.ബി.ഐ സംഘമെത്തുകയായിരുന്നു. വീടിന്‍റെ മതില്‍ […]

India Kerala

വീടുകളിൽ നിന്ന് നിർബന്ധിത പിരിവ് പാടില്ലെന്ന് സി.പി.എം

വീടുകളിൽ നിന്ന് നിർബന്ധിത പിരിവ് പാടില്ലെന്ന് സി.പി.എം. പിരിവ് തരാത്തവരെ വെറുപ്പിക്കുന്ന സമീപനം ഉണ്ടാകരുത്. പണം നല്‍കാത്തവരെ അപമാനിക്കുകയോ രാഷ്ട്രീയമായി ദ്രോഹിക്കുകയോ ചെയ്യരുതെന്ന് തെറ്റ് തിരുത്തൽ രേഖ .തെറ്റ് തിരുത്തൽ രേഖയിൽ സി.പി.എം സംസ്ഥാന സമിതിയിൽ ചര്‍ച്ച തുടരുകയാണ്. ലോക്സഭ തെരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടി മറികടക്കാൻ വേണ്ടിയുള്ള കാര്യങ്ങൾ ചർച്ച ചെയ്യാനാണ് സി.പി.എമ്മിന്റെ നേതൃയോഗങ്ങൾ നടക്കുന്നത്.സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ അവതരിപ്പിച്ച കരട് റിപ്പോർട്ടിന്മേൽ സംസ്ഥാന സമിതിയിലെ ചർച്ച ഇന്നലെ ആരംഭിരിച്ചിരിന്നു. ഇതിലാണ് സംസ്ഥാന നേതൃത്വത്തിനെതിരെ വിമര്‍ശനം […]

India Kerala

പൈക്കാടന്‍ മലയിലും മടത്തുംകുഴിയിലും സോയില്‍ പൈപ്പിംഗ് പ്രതിഭാസമെന്ന് വിദഗ്ദ സമിതി റിപ്പോര്‍ട്ട്

കോഴിക്കോട് കാരശ്ശേരി പൈക്കാടന്‍ മലയിലും പാലോറമലയിലെ മടത്തുംകുഴിയിലും കണ്ടെത്തിയത് സോയില്‍ പൈപ്പിംഗ് പ്രതിഭാസമെന്ന് വിദഗ്ദ സമിതിയുടെ റിപ്പോര്‍ട്ട്. പൈക്കാടന്‍ മലയുടെ തൊട്ടടുത്തായി ക്വാറികള്‍ പ്രവര്‍ത്തിക്കുന്നത് മഴക്കാലത്ത് അപകട സാധ്യത വര്‍ദ്ധിപ്പിക്കുമെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. രണ്ടിടത്തും സോയില്‍ പൈപ്പിംഗിനോട് സമാനമായ പ്രതിഭാസം കണ്ടെത്തിയത് റിപ്പോര്‍ട്ട് ചെയ്തിരുന്നു. തരിപ്പമലയിലുണ്ടായ വിള്ളല്‍ അപകട സാധ്യതയുള്ളതെന്നും റിപ്പോര്‍ട്ടിലുണ്ട്. ജില്ലയുടെ വിവിധ ഇടങ്ങളിലായി സോയില്‍ പൈപ്പിംഗിന് സമാനമായ പ്രതിഭാസം കണ്ട വാര്‍ത്തയെ തുടര്‍ന്നാണ് പരിശോധനയ്ക്കായി വിദഗ്ധ സമിതിയെ നിയോഗിച്ചത്. പൈക്കാടന്‍ മലയില്‍ കാണുന്നത് സോയില്‍ […]

India Kerala

പാതാറിനെ പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു

പ്രളയത്തിൽ തകർന്നടിഞ്ഞ നിലമ്പൂരിലെ പാതാറിനെ പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു. പി.വി അൻവർ എം.എൽ.എയുടെ നേതൃത്വത്തിൽ സന്നദ്ധ പ്രവർത്തകരും നാട്ടുകാരും ചേർന്നാണ് പ്രവർത്തികൾ ചെയ്യുന്നത്. ആദ്യഘട്ടത്തിൽ പ്രദേശത്തെ റോഡ് സഞ്ചാരയോഗ്യമാക്കി. ഒഴുകിയെത്തിയ മരങ്ങൾ മുറിച്ച് നീക്കി തുടങ്ങി. ചെളിയും മണ്ണും നിറഞ്ഞ റോഡ് ഗതാഗതയോഗ്യമാക്കുന്നു. പാതാറിനെ പഴയ രൂപത്തിലേക്ക് എത്തിക്കുകയാണ് എം.എൽ.എയുടെ നേതൃത്വത്തിലുള്ള സംഘം. ആദ്യ പടിയായി അങ്ങാടിയിലെ ഷൗക്കത്തിന്റെ ചായക്കട വൃത്തിയാക്കി വീണ്ടും പ്രവർത്തനം ആരംഭിച്ചു. കടകളിലെയും വീടുകളിലെയും മണ്ണ് നീക്കം ചെയ്ത് ശുചീകരിക്കുന്നുണ്ട്. മണ്ണ് മാന്തി […]

India Kerala

സിസ്റ്റര്‍ ലൂസിയുടെ മൊഴി രേഖപ്പെടുത്തി; വൈദികനെതിരെ കൂടുതല്‍ വകുപ്പുകള്‍ ചുമത്തിയേക്കും

സിസ്റ്റര്‍ ലൂസി കളപ്പുരയെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ വെളളമുണ്ട പൊലീസ് സിസ്റ്ററുടെ മൊഴി രേഖപ്പെടുത്തി. കേസിലെ ഒന്നാം പ്രതി മാനന്തവാടി രൂപതാ പി.ആര്‍.ഒ ഫാദര്‍ നോബിള്‍ പാറക്കല്‍ നടത്തിയത് പരസ്യമായ അവഹേളനമാണെന്ന് സിസ്റ്റര്‍ പൊലീസിന് മൊഴി നല്‍കി. കുറ്റാരോപിതനായ വൈദികനെതിരെ കൂടുതല്‍ വകുപ്പുകള്‍ ചുമത്തിയേക്കും. സാമൂഹ്യ മാധ്യമങ്ങളിലൂടെ സിസ്റ്റര്‍ ലൂസിക്കെതിരെ അപവാദ പ്രചരണം നടത്തിയ വൈദികനെതിരെ കേസെടുത്തതിന് പിന്നാലെയാണ് അന്വേഷണ സംഘം സിസ്റ്ററുടെ മൊഴി രേഖപ്പെടുത്തിയത്. കാരയ്ക്കാമല മഠത്തിലെത്തിയ പൊലീസിന് നല്‍കിയ മൊഴിയില്‍, മാനന്തവാടി രൂപതാ പി.ആര്‍.ഒ […]

India Kerala

ചാവക്കാട് നൗഷാദ് കൊലപാതകം: അന്വേഷണ സംഘത്തെ മാറ്റണമെന്ന് കോൺഗ്രസ്

ചാവക്കാട് നൗഷാദ് കൊലപാതക കേസിലെ അന്വേഷണ സംഘത്തെ മാറ്റണമെന്ന് കോൺഗ്രസ് തൃശൂർ ജില്ലാ നേതൃത്വം. എസ്.ഡി.പി.ഐ നേതൃത്വവും പൊലീസും കേസിൽ ഒത്തുകളിക്കുകയാണെന്ന് ജില്ലാ പ്രസിഡന്റ് ടി.എൻ പ്രതാപൻ എം.പി ആരോപിച്ചു. പ്രതികളെ ഉടൻ പിടികൂടണമെന്നാവശ്യപ്പെട്ട് ഈ മാസം 27ന് ഐ.ജി ഓഫീസിലേക്ക് മാർച്ച് നടത്തുമെന്നും ടി.എൻ പ്രതാപൻ പറഞ്ഞു. കൊലപാതകം നടന്ന് 22 ദിവസം പിന്നിട്ടു. രണ്ട് പ്രതികളെ മാത്രമാണ് പിടികൂടിയിട്ടുള്ളത്. എസ്.ഡി.പി.ഐ നേതാക്കളും പൊലീസും തമ്മിലുള്ള ധാരണ മൂലമാണ് കൂടുതൽ പ്രതികളെ അറസ്റ്റ് ചെയ്യാത്തതെന്ന് കോൺഗ്രസ് […]

India Kerala

കെവിന്‍ കേസില്‍ വിധി ഇന്ന്

കേരളത്തെ നടുക്കിയ കെവിന്‍ കൊലപാതക കേസില്‍ വിധി ഇന്ന്. കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് വിധി പറയുക. 18ാം തിയതി പറയാനിരുന്ന വിധി ഇന്നത്തേക്ക് മാറ്റി വെക്കുകയായിരുന്നു. മൂന്ന് മാസം കൊണ്ട് വിചാരണ നടപടികള്‍ പൂര്‍ത്തിയാക്കിയാണ് കോടതി വിധി പറയുന്നത്. കോട്ടയം നട്ടാശേരി സ്വദേശിയായ കെവിനെ ദുരഭിമാനത്തിന്റെ പേരില്‍ നീനുവിന്റെ സഹോദരനും കൂട്ടുകാരും ചേര്‍ന്ന് തട്ടിക്കൊണ്ട് പോയി ചാലിയക്കരയിലെ പുഴയില്‍ മുക്കി കൊന്നുവെന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം. മൂന്ന് മാസം നീണ്ട വിചാരണ വേളയില്‍ ഇത് തെളിയിക്കാന്‍ 240 […]

India Kerala

കനത്ത മഴക്ക് സാധ്യത; ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ശക്തമായ മഴക്കുള്ള സാധ്യത കണക്കിലെടുത്ത് സംസ്ഥാനത്ത് ഇന്ന് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്. ശനിയാഴ്ച വരെ ഒറ്റപ്പെട്ട കനത്ത മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. നാളെ രണ്ട് ജില്ലകളിൽ ഓറഞ്ച് അലേർട്ടും പ്രഖ്യാപിച്ചു. സംസ്ഥാനത്ത് മിക്ക ജില്ലകളിലും ശനിയാഴ്ച വരെ ഒറ്റപ്പെട്ട ശക്തമായ മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. മധ്യകേരളത്തിലും വടക്കന്‍ കേരളത്തിലുമാണ് മഴക്ക് സാധ്യത. ഇന്ന് ഇടുക്കി, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലാണ് ഇന്ന് യെല്ലോ അലര്‍ട്ട്. നാളെ ഇടുക്കി, തൃശൂർ ജില്ലകൾക്ക് ഓറഞ്ച് അലേർട്ടും കോട്ടയം, […]

India National

പ്രളയ ദുരിതാശ്വാസ പ്രവർത്തനത്തിന് പോയ ഹെലികോപ്റ്റർ തകര്‍ന്നു; മൂന്ന് പേര്‍ മരിച്ചു

ഉത്തരാഖണ്ഡില്‍ പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനത്തിന് പോയ ഹെലികോപ്റ്റര്‍ തകര്‍ന്നു. ഹെലികോപ്റ്ററിലുണ്ടായിരുന്ന പൈലറ്റും സഹപൈലറ്റും അടക്കം മൂന്ന് പേര്‍ മരിച്ചു. ഉത്തരകാശിയിലാണ് സംഭവം. പ്രളയബാധിതര്‍ക്കുള്ള അവശ്യവസ്തുക്കളുമായി പോവുകയായിരുന്നു ഹെലികോപ്റ്റര്‍. ഉത്തരകാശിയിലെ മോറിയില്‍ നിന്ന് മോല്‍ദിയിലേക്ക് പോവുന്നതിനിടെയാണ് കോപ്റ്റര്‍ തകര്‍ന്നത്‍. പൈലറ്റ് രാജ്പാല്‍, കോ പൈലറ്റ് കപ്താല്‍ ലാല്‍, പ്രദേശവാസിയായ രമേഷ് സാവര്‍ എന്നിവരാണ് മരിച്ചത്. ഉത്തരേന്ത്യയില്‍ പലയിടത്തും കനത്ത മഴ തുടരുകയാണ്. യമുനാനദിയില്‍ ജലനിരപ്പ് 206.60 മീറ്ററായി ഉയര്‍ന്നു. ഉത്തരകാശി ജില്ലയില്‍ മാത്രം പ്രളയത്തില്‍ 16 പേര്‍ മരിച്ചു.

India National

കശ്മീരിൽ ഏറ്റുമുട്ടൽ; പൊലീസുകാരനും തീവ്രവാദിയും കൊല്ലപ്പെട്ടു

ജമ്മു കശ്മീരിലെ ബാരമൂലയിൽ എട്ടുമണിക്കൂർ നീണ്ട ഏറ്റുമുട്ടലിൽ സുരക്ഷാ ഉദ്യോഗസ്ഥനും ലഷ്‌കറെ ത്വയ്ബ തീവ്രവാദിയും കൊല്ലപ്പെട്ടു. ആർട്ടിക്കിൾ 370 എടുത്തുകളഞ്ഞതിനു ശേഷം കശ്മീരിൽ നടത്തിയ ആദ്യത്തെ സൈനിക ഓപറേഷനിലാണ് ബാരമൂല സ്വദേശി മൊമിൻ ഗോജ്‌രി എന്നയാളും ജമ്മു കശ്മീർ പൊലീസിലെ എസ്.പി.ഒ ബിലാൽ അഹ്മദും കൊല്ലപ്പെട്ടത്. മറ്റൊരു പൊലീസ് ഉദ്യോഗസ്ഥന് പരിക്കേറ്റിട്ടുണ്ട്. ബാരമൂലയിലെ ഒരു വീട്ടിൽ രണ്ട് ലഷ്‌കറെ ത്വയ്ബ തീവ്രവാദികൾ ഒളിച്ചിരിപ്പുണ്ടെന്ന രഹസ്യവിവരത്തെ തുടർന്നായിരുന്നു സൈനിക നടപടി എന്ന് സൈന്യത്തെ ഉദ്ധരിച്ച് ദി ഹിന്ദു റിപ്പോർട്ട് […]