India Kerala

സെപ്റ്റംബര്‍ മുതല്‍ ഗതാഗത നിയമം ലംഘിച്ചാല്‍ പോക്കറ്റ് കാലിയാകും

ഗതാഗത നിയമ ലംഘനങ്ങളുടെ പിഴ കുത്തനെ ഉയര്‍ത്തിയത് ഉള്‍പ്പെടെ കേന്ദ്ര മോട്ടോര്‍ വാഹന നിയമഭേദഗതി അടുത്ത മാസം ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. പുതുക്കിയ പിഴ ഈടാക്കി തുടങ്ങാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ ‘ട്രാഫിക് നിയമങ്ങള്‍ പാലിക്കൂ, നിങ്ങളുടെ കാശ് ലാഭിക്കൂ’ എന്ന പ്രചാരണവുമായി മോട്ടോര്‍ വാഹന വകുപ്പ് രംഗത്തുവന്നിട്ടുണ്ട്. സെപ്റ്റംബര്‍ ഒന്ന് മുതല്‍ പിഴത്തുക ഇങ്ങനെ മദ്യലഹരിയില്‍ വാഹനമോടിച്ചാല്‍ 2000 – 10000 രൂപയാണ് പുതുക്കിയ പിഴ. ഹെല്‍മറ്റ്, സീറ്റ് ബെല്‍റ്റ് ധരിക്കാതെ വാഹനമോടിച്ചാല്‍ ആയിരം […]

India Kerala

പാലാ ഉപതെരഞ്ഞെടുപ്പ്; മാണി സി.കാപ്പന്‍ എന്‍.സി.പി സ്ഥാനാര്‍ഥി

പാലാ ഉപതെരഞ്ഞെടുപ്പില്‍ മാണി സി .കാപ്പനെ സ്ഥാനാര്‍ഥിയാക്കാന്‍ എന്‍.സി.പി യോഗത്തില്‍ ധാരണ. തീരുമാനം എല്‍.ഡി.എഫിനെ അറിയിക്കും. ഔദ്യോഗിക പ്രഖ്യാപനം വൈകിട്ട് ഉണ്ടാകും.

India Kerala

കേരളാകോണ്‍ഗ്രസിലെ പ്രശ്നങ്ങള്‍ അവര്‍ തന്നെ പരിഹരിക്കുമെന്ന് ഉമ്മന്‍ചാണ്ടി

കേരളാകോണ്‍ഗ്രസിലെ പ്രശ്നങ്ങള്‍ അവര്‍ തന്നെ പരിഹരിക്കുമെന്ന് ഉമ്മന്‍ചാണ്ടി. കോണ്‍ഗ്രസ് ഇടപടെല്‍ ആവശ്യപ്പെട്ടല്‍ അപ്പോള്‍ ഇടപെടും. പാലായില്‍ പി.ജെ ജോസഫും ജോസ് കെ. മാണിയും ഒറ്റക്കെട്ടായി സ്ഥാനാർത്ഥി പ്രഖ്യാപിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പറഞ്ഞു.

India Kerala

സംസ്ഥാനത്ത് മുപ്പതിനായിരത്തിലധികം പ്ലസ് വണ്‍ മെറിറ്റ് സീറ്റുകള്‍ ഒഴിഞ്ഞ് കിടക്കുന്നു

സംസ്ഥാനത്ത് മുപ്പത്തിരണ്ടായിരത്തോളം പ്ലസ് വണ്‍ മെറിറ്റ് സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുന്നു. ഇതില്‍ കാല്‍ ലക്ഷത്തോളം സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുന്നത് തെക്കന്‍ കേരളത്തിലാണ്. തിരക്ക് പിടിച്ചും മെറിറ്റ് അട്ടിമറിച്ചും സര്‍ക്കാർ നടത്തിയ പ്രവേശന നടപടികളാണ് കുട്ടികള്‍ക്ക് പഠനാവസരം നിഷേധിച്ചത്. ഓപ്പൺ സ്കൂളിൽ അറുപതിനായിത്തോളം വിദ്യാർഥികൾ രജിസ്റ്റര്‍ ചെയ്ത് പഠിക്കുന്ന സംസ്ഥാനത്താണ് ഇത്രയും സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുന്നത്. ജൂണ്‍ 6ന് ഹയര്‍ സെക്കന്‍ഡറി അധ്യയനം തുടങ്ങണമെന്ന വിദ്യാഭ്യാസ വകുപ്പിന്റെ ശാഠ്യമാണ് തിരക്കിട്ട് പ്രവേശന നടപടികള്‍ പൂര്‍ത്തിയാക്കുന്നതിലേക്ക് നയിച്ചത്. ആദ്യ അലോട്ട് മെന്റ് കഴിഞ്ഞ ശേഷം […]

Kerala Pravasi Switzerland

ബാലകൃഷ്ണാ … നീ നമ്മളുടെ ആദ്യത്തെ ഓണസദ്യ ഓർമ്മിക്കുന്നുണ്ടോ?”… .ജോൺ കുറിഞ്ഞിരപ്പള്ളി

എൻ്റെ ഓർമ്മയിൽ ഞാൻ ഓണം ആദ്യമായി ആഘോഷിക്കുന്നത് മൂന്നാംക്‌ളാസ്സിൽ പഠിക്കുമ്പോഴാണ്.അന്ന് എനിക്ക് എട്ടു വയസ്സ് പ്രായം.ഞങ്ങളെ മലയാളം പഠിപ്പിക്കുന്ന ദാമോദരൻ സാർ ഓണത്തെക്കുറിച്ചു വിശദീകരിക്കുകയാണ്.ഉപ്പേരി പായസം പപ്പടം പ്രഥമൻ എല്ലാംകൂട്ടിയുള്ള സമൃദ്ധമായ ഓണസദ്യ, സാർ വിവരിക്കുമ്പോൾ ഞങ്ങളെല്ലാം വായും പൊളിച്ചിരുന്നു കേട്ടു.സാർ ഓരോ വിഭവങ്ങളും ഞങ്ങൾക്ക് വിശദീകരിച്ചു തന്നു. സാർ ചോദിച്ചു,”എന്താണ് ഉപ്പേരി?”അന്തോണി പറഞ്ഞു,”നേന്ത്രപയം വറുത്തത് “ബഷീർ പറഞ്ഞു,”വായക്ക വറുത്തത്”സാർ ഉപ്പേരിയെക്കുറിച്ചു വിശദീകരിച്ചപ്പോൾ എല്ലാവരുടെയും വായിൽ ഒരു കപ്പലോടിക്കാൻ വേണ്ടുന്ന വെള്ളം. “എന്താണ് പായസം?”പായസം എന്താണെന്ന് എല്ലാവർക്കും […]

India National

കശ്മീര്‍ ഇന്ത്യയുടെ ആഭ്യന്തര വിഷയം; പാകിസ്താന്‍ ഉള്‍പ്പെടെയുള്ള വിദേശ രാജ്യങ്ങള്‍ ഇടപെടേണ്ടതില്ലെന്ന് രാഹുല്‍ ഗാന്ധി

കശ്മീര്‍ ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെന്ന് രാഹുല്‍ ഗാന്ധി. വിഷയത്തില്‍ പാകിസ്താന്‍ ഉള്‍പ്പെടെയുള്ള വിദേശ രാജ്യങ്ങള്‍ ഇടപെടേണ്ടതില്ല. പാകിസ്താന്റെ പിന്തുണയോടെയാണ് കശ്മീരില്‍ ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. കേന്ദ്ര സര്‍ക്കാരിനോടുള്ള വിയോജിപ്പുകള്‍ നിലനിര്‍ത്തി കൊണ്ടാണ് അഭിപ്രായമെന്നും രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു.

India National

സാമ്പത്തിക പ്രതിസന്ധി; പരിഹാരത്തിനായി നെട്ടോട്ടമോടി കേന്ദ്ര സർക്കാർ

സാമ്പത്തിക പ്രതിസന്ധിയിൽ പ്രതിപക്ഷ വിമർശനം രൂക്ഷമാകുന്നതിനിടെ പരിഹാരത്തിനായി നെട്ടോട്ടമോടി കേന്ദ്ര സർക്കാർ. വിവിധ മേഖലകളിലെ വിദഗ്ധരുമായി കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ തിരക്കിട്ട ചർച്ചകൾ തുടരുകയാണ്. കൂടിയാലോചനകൾക്ക് ശേഷമാകും റിസർവ് ബാങ്കിൽ നിന്ന് ലഭിക്കുന്ന പണം വിനിയോഗിക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കുക. ഈ സാഹചര്യത്തിലാണ് പരിഹാരത്തിനായി ധനമന്ത്രി നിർമ്മല സീതാരാമൻ പലവഴി തേടുന്നത്. വിവിധ മേഖലകളിലുള്ള അവരുമായുള്ള അടിയന്തര ചർച്ചകളാണ് പുരോഗമിക്കുന്നത്. നികുതി വിദഗ്ധർ, വാഹന കമ്പനി മേധാവികൾ തുടങ്ങിയവരുമായി ചർച്ച നടത്തി. സാമ്പത്തിക പ്രതിസന്ധി […]

India National

ജമ്മു കശ്മീര്‍; 370ാം വകുപ്പ് റദ്ദാക്കിയതുമായി ബന്ധപ്പെട്ട എല്ലാ ഹരജികളും സുപ്രിം കോടതി ഇന്ന് പരിഗണിക്കും

ജമ്മു കശ്മീരിൽ 370 ആം വകുപ്പ് റദ്ദാക്കിയതുമായി ബന്ധപ്പെട്ട് ഫയൽ ചെയ്ത എല്ലാ ഹരജികളും സുപ്രിം കോടതി ഇന്ന് പരിഗണിക്കും. അനുച്ഛേദം 370 റദ്ദാക്കിയത്,സുരക്ഷ നിയന്ത്രണങ്ങൾ,വീട്ടുതടങ്കൽ എന്നിവ ചോദ്യം ചെയ്താണ് ഹരജികൾ. ജമ്മുകശ്മീരിൽ മാധ്യമപ്രവർത്തനം ദുഷ്കരമായിരിക്കുകയാണെന്ന ഹരജിയും ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗൊയ് അധ്യക്ഷനായ ബെഞ്ചിന് മുന്നിലെത്തും. ജമ്മുകശ്മീരിന്റെ പ്രത്യേക പദവി എടുത്തുക്കളഞ്ഞ മോദി സർക്കാർ നടപടി റദ്ദാക്കണം, മേഖലയിൽ ഇന്റർനെറ്റ്, മൊബൈൽ ഫോൺ ബന്ധം പുനഃസ്ഥാപിക്കണം, അപ്രഖ്യാപിത കർഫ്യു പിൻവലിക്കണം, നേതാക്കളെ കരുതൽ തടങ്കലിൽ നിന്ന് […]

India National

ജമ്മു കശ്മീരിലെ സാഹചര്യം വിലയിരുത്താൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉന്നതതല യോഗം ചേർന്നു

ജമ്മു കശ്മീരിലെ സാഹചര്യം വിലയിരുത്താൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉന്നതതല യോഗം ചേർന്നു. ആഭ്യന്തര സെക്രട്ടറി അജയ് കുമാര്‍ ഭല്ലയുടെ അധ്യക്ഷതയിലായിരുന്നു യോഗം. മേഖലയിലെ വികസന സാധ്യത പരിശോധിക്കാന്‍ ന്യൂനപക്ഷ വകുപ്പ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സംഘം ജമ്മുകശ്മീരില്‍ തുടരുന്നുണ്ട്. ഇതിനിടെ കശ്മീരിലെ ബാരമുള്ള മേഖലയിൽ സൈന്യം രണ്ട് ഭീകരരെ പിടികൂടി. ജമ്മുകശ്മീരിൽ സംഘർഷസാധ്യത നിലനിൽക്കുന്ന സാഹചര്യത്തിലാണ് സ്ഥിതി വിലയൊരുത്താൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉന്നതതല യോഗം വിളിച്ചത്. കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് കുമാർ ഭല്ലയുടെ അധ്യക്ഷതയിൽ […]

India Kerala Uncategorized

മലേഷ്യയിലേക്ക് മനുഷ്യക്കടത്ത്; കബളിപ്പിക്കപ്പെട്ട മലയാളികളെ രക്ഷപ്പെടുത്തി

മലേഷ്യയില്‍ കപ്പൽ ജോലിക്കായി പോയി കബളിപ്പിക്കപ്പെട്ട മലയാളികളെ രക്ഷപ്പെടുത്തി. ഇവരുടെ യാത്രാ രേഖകൾ എംബസി തയ്യാറാക്കി. അടുത്ത ദിവസം തന്നെ ഇവരെ കേരളത്തിൽ എത്തിക്കും. മലേഷ്യയിലേക്കുള്ള മനുഷ്യക്കടത്ത് പുറത്ത് കൊണ്ടുവന്നത് മീഡിയവണാണ്. കപ്പലില്‍ സീമാന്‍ ജോലി വാഗ്ദാനം ചെയ്തായിരുന്നു ഏജന്റുമാര്‍ കോട്ടയം,കണ്ണൂര്‍ സ്വദേശികളടങ്ങുന്ന യുവാക്കളുടെ സംഘത്തെ മലേഷ്യയിലെത്തിച്ചത്. വിസയ്ക്കും മറ്റ് ചെലവുകള്‍ക്കുമായി രണ്ട് ലക്ഷം രൂപയും ഈടാക്കി. എന്നാല്‍ ലഭിച്ചത് ബോട്ടിലെ പണി. പിന്നീട് കരയിലേക്ക് മാറ്റി. എല്ലാം നിയമവിരുദ്ധമാണെന്ന് മനസിലാക്കിയപ്പോഴേക്കും വൈകി. പരാതിപ്പെട്ടയാളെ ഏജന്റ് മര്‍ദ്ദിച്ചതായും […]