India Kerala

ആലപ്പുഴ ജില്ലയില്‍ കൂടുതല്‍ പേര്‍ക്കെതിരെ കാപ്പ ചുമത്തും

ആലപ്പുഴ ജില്ലയിൽ ക്രിമിനൽ കുറ്റങ്ങൾ വർധിച്ച സാഹചര്യത്തിൽ ശക്തമയ നടപടികക്കൊരുങ്ങി ജില്ല പൊലീസ്. ജില്ലയിൽ കൂടുതൽ ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടവർക്കെതിരെ കാപ്പ ചുമത്താനുള്ള നടപടികൾ ആരംഭിച്ചു. ആലപ്പുഴയിൽ കഴിഞ്ഞ ഒരാഴ്ച്ചക്കിടെ രണ്ട് കൊലപാതകങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. കായംകുളത്തും പുന്നപ്രയിലും നടന്ന രണ്ട് കൊലപാതകങ്ങളിലും ഉൾപ്പെട്ട പ്രതികൾ ക്രിമിനൽ പശ്ചാത്തലമുള്ളവരാണെന്ന് തെളിഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് കൂടുതൽ പേർക്കെതിരെ കാപ്പ ചുമത്താൻ പൊലീസ് തീരുമാനിച്ചത്. നിലവിൽ ഈ വർഷം മാത്രം 38 പേർക്കെതിരേയാണ് കാപ്പ ചുമത്തിയത്. ഇവരിൽ 10 പേർ […]

India Kerala

കേരളാ കോണ്‍ഗ്രസിലെ തര്‍ക്കം രൂക്ഷം; ഇരു വിഭാഗത്തിനും അംഗീകരിക്കുന്ന സ്ഥാനാര്‍ത്ഥിയെ കണ്ടെത്താനുള്ള നീക്കം സജീവമായി

കേരള കോണ്‍ഗ്രസിലെ തര്‍ക്കം രൂക്ഷമായ സാഹചര്യത്തില്‍ ഇരു വിഭാഗത്തിനും അംഗീകരിക്കാന്‍ സാധിക്കുന്ന സ്ഥാനാര്‍ത്ഥിയെ കണ്ടെത്താനുള്ള നീക്കം സജീവമായി. ജോസ് കെ. മാണി വിഭാഗത്തിനൊപ്പം നില്ക്കുന്ന ഇ.ജെ അഗസ്തി സ്ഥാനാര്‍ത്ഥിയായേക്കുമെന്ന സൂചനയാണ് ലഭിക്കുന്നത്. ജോസഫ് വിഭാഗവും കോണ്‍ഗ്രസും അഗസ്തിയുടെ സ്ഥാനാര്‍ത്ഥിത്വം എതിര്‍ക്കില്ലെന്നാണ് സൂചന. സ്ഥാനാര്‍ത്ഥി ചര്‍ച്ചകള്‍ക്കായി ജോസഫ് വിഭാഗം ഇന്നലെ കോട്ടയത്ത് ഗ്രൂപ്പ് യോഗം ചേര്‍ന്നു. നിഷാ ജോസ് കെ. മാണിയെ‍ സ്ഥാനാര്‍ത്ഥിയാക്കാന്‍ സാധിക്കില്ലെന്ന നിലപാടിലാണ് പി.ജെ ജോസഫ് വിഭാഗം ജോസ് കെ. മാണിക്കും സീറ്റ് നല്കാനാകില്ലെന്നാണ് ഇവര്‍ […]

India Kerala

തരൂരിനെതിരെ നടപടിയെടുക്കണമെന്ന് കെ.പി.സി.സി ഹൈക്കമാന്‍ഡിനോട് ആവശ്യപ്പെട്ടേക്കും

മോദി അനുകൂല പരാമർശവുമായി ബന്ധപ്പെട്ട് ശശി തരൂരിനെതിരെ നടപടിയെടുക്കണമെന്ന് കെ.പി.സി.സി ഹൈക്കമാന്‍ഡിനോട് ആവശ്യപ്പെട്ടേക്കും. ആവശ്യപ്പെടാൻ സാധ്യത. പരാമർശത്തിൽ ഉറച്ചുനിൽക്കുകയും തന്റെ ഭാഗം തരൂർ ന്യായീകരിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് കെ.പി.സി.സിയുടെ നീക്കം. കെ. മുരളീധരനടക്കമുള്ള കോൺഗ്രസ് നേതാക്കൾ വീണ്ടും തരൂരിനെതിരെ വിമർശനവുമായി രംഗത്തെത്തി. മോദി അനുകൂല പരാമർശം നടത്തിയെന്ന പേരിൽ ശശി തരൂരിനോട് വിശദീകരണം തേടാൻ കഴിഞ്ഞ ദിവസം കെ.പി.സി.സി തീരുമാനിച്ചിരുന്നു. എന്നാൽ വെബ് പോർട്ടലിൽ എഴുതിയ ലേഖനത്തിൽ തന്റെ വാദങ്ങൾ ആവർത്തിക്കുകയാണ് ശശി തരൂർ ചെയ്തത്. തന്നെ […]

India Kerala

പാലാ ഉപതെരഞ്ഞെടുപ്പ്; ഇടത് മുന്നണി സ്ഥാനാര്‍ത്ഥിയെ ഇന്ന് പ്രഖ്യാപിക്കും, മാണി സി.കാപ്പന് സാധ്യത

പാലാ ഉപതെരഞ്ഞെടുപ്പിലെ ഇടത് മുന്നണി സ്ഥാനാര്‍ത്ഥിയെ ഇന്ന് പ്രഖ്യാപിക്കും. സ്ഥാനാര്‍ത്ഥിയുടെ കാര്യത്തില്‍ അന്തിമതീരുമാനമെടുക്കാന്‍ രാവിലെ എന്‍.സി.പി നേതൃയോഗം തിരുവനന്തപുരത്ത് ചേരും. വൈകിട്ട് മൂന്ന് മണിക്ക് നടക്കുന്ന മുന്നണി യോഗത്തിന് ശേഷം സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാനാണ് ആലോചന. മാണി സി കാപ്പന്‍ തന്നെ സ്ഥാനാര്‍ത്ഥിയാകാനാണ് സാധ്യത. 23 ന് നടക്കുന്ന തെരഞ്ഞടുപ്പില്‍ എന്‍.സി.പി തന്നെ മത്സരിക്കുമെന്ന് ഉറപ്പായ സാഹചര്യത്തില്‍ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം വേഗത്തില്‍ പൂര്‍ത്തീകരിച്ച് മത്സരരംഗത്തേക്ക് വേഗത്തില്‍ ഇറങ്ങാനാണ് ഇടത് മുന്നണി ആലോചിക്കുന്നത്.സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കാന്‍ രാവിലെ എന്‍.സി.പി നേതൃയോഗം ചേരുന്നുണ്ട്. […]

India National

അറസ്റ്റ് തടയണമെന്ന ചിദംബരത്തിന്റെ ഹരജിയില്‍ നാളെയും വാദം

ഐ.എന്‍.എക്‌സ് മീഡിയ അഴിമതി കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അറസ്റ്റ് തടയണമെന്നാവശ്യപ്പെട്ട് മുന്‍ ധനമന്ത്രി പി. ചിദംബരം സമര്‍പ്പിച്ച ഹരജിയില്‍ സുപ്രീംകോടതിയില്‍ വാദം നാളെയും തുടരും. ജസ്റ്റിസ് ഭാനുമതി അധ്യക്ഷയായ ബഞ്ചാണ് കേസ് പരിഗണിക്കുന്നത്. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ സത്യവാങ്മൂലത്തിന് ചിദംബരം മറുപടി സമര്‍പ്പിച്ചു.

India National

അജിത് ജോഗിക്ക് സ്ഥാനം നഷ്ടമായേക്കും

ഛത്തീസ്ഗഢ് മുന്‍ മുഖ്യമന്ത്രി അജിത് ജോഗിക്ക് സംവരണ സീറ്റിന് അര്‍ഹതയില്ലെന്ന് ഉന്നതാധികാര സമിതി. വിഷയം പരിശോധിക്കാന്‍ ഹൈക്കോടതി നിയോഗിച്ച ഉന്നതാധികാര സമിതിയാണ് ഇക്കാര്യം വ്യക്തമാക്കി റിപ്പോര്‍ട്ട് നല്‍കിയത്. കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ സംവരണ സീറ്റായ മര്‍വാഹി അജിത് ജോഗിക്ക് നഷ്ടമാകും. 2016ല്‍ കോണ്‍ഗ്രസ് വിട്ട അജിത് ജോഗി ജനത കോണ്‍ഗ്രസ് ഛത്തീസ്ഗഡ് എന്നപേരില്‍ പുതിയ പാര്‍ട്ടി രൂപീകരിച്ചിരുന്നു. ഛത്തീസ്ഗഡ് മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഭൂപേഷ് ബാഗലാണ് തനിക്കെതിരായ നീക്കത്തിന് പിന്നിലെന്ന് അജിത് ജോഗി ആരോപിച്ചു. എന്റെ മകന്‍ അമിത് […]

India National

കർണാടകയിൽ മുഖ്യമന്ത്രി യെദ്യൂരപ്പയുടെ അധികാരങ്ങള്‍ കുറയ്ക്കാന്‍ ലക്ഷ്യമിട്ട് ബിജെപി

കർണാടകയിൽ മുഖ്യമന്ത്രി യെദ്യൂരപ്പയുടെ അധികാരങ്ങള്‍ കുറയ്ക്കാന്‍ ലക്ഷ്യമിട്ട് ബി.ജെ.പി കേന്ദ്ര കമ്മിറ്റി. മൂന്ന് ഉപമുഖ്യമന്ത്രിമാരെ പ്രഖ്യാപിച്ചതും ആഭ്യന്തര വകുപ്പ് മുഖ്യമന്ത്രിയ്ക്ക് നല്‍കാതിരുന്നതും ഇതിന്റെ ഭാഗമായെന്നാണ് വിവരം. നേരത്തെ ചുമതലയേറ്റ 17 മന്ത്രിമാരുടെ വകുപ്പുകളും പ്രഖ്യാപിച്ചു. ബസവരാജ് ബൊമ്മെയാണ് ആദ്യന്തര മന്ത്രി. ഗോവിന്ദ് മക്തപ്പ കരജോൾ, അശ്വന്ത് നാരായണ, ലക്ഷ്മൺ സംഗപ്പ സാവടി എന്നിവരാണ് ഉപമുഖ്യമന്ത്രിമാർ. പൊതുമരാമത്ത്, ഉന്നത വിദ്യാഭ്യാസം, ഗതാഗതം, ഐടി, ശാസ്ത്ര സാങ്കേതികം തുടങ്ങിയ വകുപ്പുകൾ കൂടി ഉപമുഖ്യമന്ത്രിമാർക്കാണ്. മൂന്ന് ഉപമുഖ്യമന്ത്രിമാരെ നിയോഗിച്ചതിലൂടെ, യെദ്യൂരപ്പയെ കർശനമായി […]

India Kerala

ലോ കോളജില്‍ എസ്.എഫ്.ഐ- കെ.എസ്.യു സംഘര്‍ഷം

തിരുവനന്തപുരം ലോ കോളേജില്‍ സംഘര്‍ഷം. എസ്.എഫ്.ഐ, കെ.എസ്.യു പ്രവര്‍ത്തകരാണ് ഏറ്റുമുട്ടിയത്. റാഗിങ്ങുമായി ബന്ധപ്പെട്ട പ്രശ്‌നമാണ് സംഘര്‍ഷത്തിലേക്ക് നയിച്ചത്. സംഘര്‍ഷത്തെ തുടര്‍ന്ന് ഞായറാഴ്ച്ച വരെ കോളജിന് പ്രിന്‍സിപ്പല്‍ അവധി പ്രഖ്യാപിച്ചു.

India Kerala

പുത്തുമലയില്‍ ഒരാളുടെ മൃതദേഹം കൂടി തിരിച്ചറിഞ്ഞു

വയനാട് പുത്തുമലയില്‍ നിന്ന് കണ്ടെത്തിയ ഒരാളുടെ മൃതദേഹം കൂടി തിരിച്ചറിഞ്ഞു. കഴിഞ്ഞ 18ന് ഏലവയല്‍ പുഴയില്‍ നിന്ന് കണ്ടെടുത്ത മൃതദേഹം പൊള്ളാച്ചി സ്വദേശി ഗൗരി ശങ്കറിന്റേതാണെന്ന് ഡി.എന്‍.എ പരിശോധനയിലൂടെയാണ് മനസിലാക്കിയത്. അഞ്ച് പേര്‍ക്കായി നടന്നു വന്ന തെരച്ചില്‍ ഔദ്യോഗികമായി അവസാനിപ്പിച്ചെങ്കിലും പ്രദേശിക സന്നദ്ധ പ്രവര്‍ത്തകര്‍ തെരച്ചില്‍ തുടരുകയാണ്. ദുരന്തത്തില്‍ മരിച്ച 12 പേരുടെ കുടുംബങ്ങള്‍ക്ക് ലഭിക്കുന്നതിന്റെ തുല്യമായ നഷ്ടപരിഹാരം കാണാതായ അഞ്ച് പേരുടെ ബന്ധുക്കള്‍ക്കും ലഭ്യമാക്കുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.

India National

അരുണ്‍ ജെയ്റ്റ്‌ലിയുടെ സംസ്‌കാരചടങ്ങിനിടെ രണ്ട് കേന്ദ്രമന്ത്രിമാരടക്കമുള്ളവരുടെ മൊബൈല്‍ ഫോണുകള്‍ മോഷണം പോയി

മുന്‍ കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുടെ സംസ്‌കാരചടങ്ങില്‍ പങ്കെടുക്കാനെത്തിയ രണ്ട് കേന്ദ്രമന്ത്രിമാരടക്കം അ‍ഞ്ച് പേരുടെ മൊബൈല്‍ ഫോണുകള്‍ മോഷണം പോയി. പരിസ്ഥിതി സഹമന്ത്രി ബാബുല്‍ സുപ്രിയോയുടേയും വ്യവസായ സഹമന്ത്രി സോം പ്രകാശിന്റേയും അടക്കം അഞ്ച് പേരുടെ മൊബൈല്‍ ഫോണുകളാണ് സംസ്കാര ചടങ്ങിനിടെ പോക്കറ്റടിച്ചത്. സംഭവത്തില്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായും ഫോണുകള്‍ കണ്ടെത്താന്‍ നടപടി തുടങ്ങിയതായും പൊലീസ് അറിയിച്ചു. അവിടെ വെള്ളം കയറിയ കുറച്ച് സ്ഥലമുണ്ടായിരുന്നു. അതിനാല്‍ നല്ല ജനത്തിരക്കുമുണ്ടായിരുന്നു. അവിടെ വെച്ചാണ് പോക്കറ്റടിക്കാര്‍ മോഷണം നടത്തിയതെന്നാണ് എനിക്ക് തോന്നുന്നത്. […]