India National

സവര്‍ണ ജാതിക്കാര്‍ അംബേദ്കറുടെ പ്രതിമ തകര്‍ത്തു; 12 മണിക്കൂര്‍ കൊണ്ട് പുതിയ പ്രതിമ സ്ഥാപിച്ച് തമിഴ്നാട് സര്‍ക്കാര്‍

തമിഴ്നാട്ടില്‍ സവര്‍ണ വിഭാഗക്കാര്‍ തകര്‍ത്ത അംബേദ്കറുടെ പ്രതിമ 12 മണിക്കൂര്‍ കൊണ്ട് പുനര്‍നിര്‍മ്മിച്ച് തമിഴ്നാട് സര്‍ക്കാര്‍. തമിഴ്നാട്ടിലെ വേദാരണ്യത്തിലെ ബി.ആര്‍ അംബേദ്കറുടെ പ്രതിമയാണ് സവര്‍ണ വിഭാഗത്തില്‍പ്പെട്ടവര്‍ ഞായറാഴ്ചയുണ്ടായ സംഘര്‍ഷത്തില്‍ തകര്‍ത്തത്. മുക്കളത്തൂര്‍ പുലികള്‍ കക്ഷിക്കാരായ ഒരു സംഘം ആളുകള്‍ വടിവാള്‍ കൊണ്ട് അംബേദ്കറുടെ തല വെട്ടിമാറ്റുകയും പ്രതിമ ചുറ്റിക കൊണ്ട് അടിച്ചു പൊളിക്കുകയുമായിരുന്നു. തകര്‍ക്കുന്നതിന്റെ വീഡിയോ പിന്നീട് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുകയും വന്‍ പ്രതിഷേധം തന്നെ ഉയരുകയും ചെയ്തു. ഈ പ്രതിമയാണ് 12 മണിക്കൂര്‍ കൊണ്ട് പുനര്‍ […]

India National

ഓടക്കുഴല്‍ സംഗീതം കേള്‍പ്പിക്കൂ… പശു കൂടുതല്‍ പാല്‍ തരുമെന്ന് ബി.ജെ.പി എം.എല്‍.എ

ക്ഷീര കര്‍ഷകര്‍ക്ക് ഒരു ഉപദേശവുമായി അസമില്‍ നിന്നുള്ള ബി.ജെ.പി എം.എല്‍.എ ദിലിപ് കുമാര്‍. ഓടക്കുഴല്‍ സംഗീതം കേള്‍പ്പിച്ചാല്‍ പശുക്കള്‍ കൂടുതല്‍ പാല് നല്‍കുമെന്നാണ് എം.എല്‍.എയുടെ അവകാശവാദം. ശ്രീകൃഷ്ണന്‍ വായിച്ചിരുന്ന പ്രത്യേക രാഗത്തില്‍ ഓടക്കുഴല്‍ സംഗീതം കേള്‍പ്പിച്ചാല്‍ പശുക്കള്‍ പലയിരട്ടി പാല്‍ നല്‍കുമെന്ന് ദിലിപ് കുമാര്‍ പറഞ്ഞു. ശ്രീകൃഷ്ണനെ പോലെ ഒരു പ്രത്യേക രാഗത്തിൽ നമുക്ക് ഓടക്കുഴൽ വായിക്കാൻ കഴിയുമെങ്കിൽ പാലിന്റെ അളവ് പലയിരട്ടിയായി വർധിക്കുമെന്ന് ആധുനിക ശാസ്ത്രജ്ഞർ തെളിയിച്ചിട്ടുണ്ടെന്നും സിൽചാറിൽ നടന്ന ഒരു നാടോടി ഉത്സവത്തിന്റെ ഉദ്ഘാടനച്ചടങ്ങിൽ […]

India Kerala

മോദി സ്തുതി: തരൂരിനോട് കെ.പി.സി.സി വിശദീകരണം തേടും

മോദി അനുകൂല പ്രസ്താവന നടത്തിയതിന് ശശി തരൂരിനോട് കെ.പി.സി.സി വിശദീകരണം തേടും. തരൂര്‍ പ്രസ്താവന തിരുത്താത്തതില്‍ നേതാക്കള്‍ക്ക് കടുത്ത അതൃപ്തിയുണ്ട്. തരൂരിന്റെ മറുപടി ലഭിച്ചാലുടന്‍ ഹൈകമാന്‍ഡിന് റിപ്പോര്‍ട്ട് നല്‍കും. മോദി നല്ല കാര്യങ്ങള്‍ ചെയ്താല്‍ പ്രശംസിക്കണമെന്നും എല്ലാ സമയത്തും കുറ്റം പറഞ്ഞ് കൊണ്ടിരുന്നാല്‍ ആളുകള്‍ നമ്മളെ വിശ്വസിക്കാന്‍ പോകുന്നില്ലെന്നുമാണ് ശശി തരൂര്‍ ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞത്. മോദി ചെയ്ത ചില കാര്യങ്ങള്‍ ജനങ്ങളുടെ മനസ്സില്‍ ഇടംനേടിയിട്ടുണ്ട്. അദ്ദേഹം ബി.ജെ.പിയുടെ മാത്രമല്ല രാജ്യത്തിന്റെ പ്രധാനമന്ത്രിയാണ്. കുറ്റംപറയാന്‍ നിരവധി […]

India Kerala

കെവിന്‍ കൊലപാതക കേസ്: പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തം

കെവിന്‍ കൊലപാതക കേസില്‍ എല്ലാ പ്രതികള്‍ക്കും ഇരട്ട ജീവപര്യന്തം. 40000 രൂപ പിഴയും വിധിച്ചു. കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് വിധി പറഞ്ഞത്. 1, 2, 3, 4, 6, 7, 8, 9 പ്രതികള്‍ക്കാണ് ഇരട്ട ജീവപര്യന്തം വിധിച്ചത്. ഷാനു ചാക്കോ, നിയാസ് മോന്‍, ഇഷാന്‍ ഇസ്മയില്‍, റിയാസ് ഇബ്രാഹിംകുട്ടി, മനു മുരളീധരന്‍, ഷിഫിന്‍ സജാദ്, എന്‍ നിഷാദ്, ടിറ്റു ജെറോം എന്നീ പ്രതികള്‍ക്കാണ് ഇരട്ട ജീവപര്യന്തം വിധിച്ചത്. കൊലപാതകം 302, ഭീഷണി 506 (2), […]

India Kerala

ഉമ്മന്‍ചാണ്ടിയെ അനുകരിക്കാന്‍ പുതുപ്പള്ളിയില്‍ എത്തിയ പയ്യന്‍, കയ്യടി

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ മിമിക്രി താരങ്ങള്‍ അനുകരിക്കുന്നത് പുതുമയുള്ള കാര്യമല്ല. അവരെയെല്ലാം ആവോളം പ്രോത്സാഹിപ്പിക്കാറുമുണ്ട് ഉമ്മന്‍ചാണ്ടി. എന്നാല്‍ ഇക്കഴിഞ്ഞ ഞായാറാഴ്ചയ ഒരു പയ്യന്‍ ഉമ്മന്‍ചാണ്ടിയെ അദ്ദേഹത്തിന് മുന്നില്‍ നിന്ന് അനുകരിച്ചതാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ തരംഗമാകുന്നത്. കൊല്ലത്തെ പാരിപ്പള്ളിയില്‍ നിന്നുള്ള റിഷാദാണ് ഉമ്മന്‍ചാണ്ടിയെ അനുകരിച്ച് അദ്ദേഹത്തേയും ചുറ്റുംകൂടി നിന്നവരെയും ചിരിപ്പിച്ചത്. പരാതികളും ആവശ്യങ്ങളുമായി തന്നെ കാണാൻ വരുന്നവർക്കിടയിൽ ഇങ്ങനെ ഒരു ആവശ്യവുമായി എത്തിയ റിഷാദിനെയും ഉമ്മന്‍ചാണ്ടി പിണക്കിയില്ല. അവസാനം ഉമ്മന്‍ചാണ്ടി റിഷാദിന് കൈകൊടുക്കുന്നതും കാണാം. ഞായറാഴ്ച ഉമ്മൻ ചാണ്ടി […]

India Kerala

കോന്നി ഉപതെരഞ്ഞെടുപ്പിന് ഒരുങ്ങി മുന്നണികൾ

കോന്നി ഉപതെരഞ്ഞെടുപ്പിന് ഒരുങ്ങി മുന്നണികൾ. ഔദ്യോഗികമായി സ്ഥാനാർത്ഥി നിർണ്ണയ ചർച്ചകൾ ആരംഭിച്ചില്ലെങ്കിലും മുന്ന് മുന്നണികളും മണ്ഡലം കേന്ദ്രീകരിച്ചുള്ള തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്. ലോക്സഭ തെരഞ്ഞെടുപ്പിൽ കോന്നിയിൽ യു.ഡി.എഫിന് ലഭിച്ചത് 49667 വോട്ടാണ് എൽ.ഡി.എഫ് 46906 വോട്ടും എൻ.ഡി.എ 46506 വോട്ടും നേടിയിരുന്നു. വോട്ടുകളുടെ കാര്യത്തിൽ നേരിയ വ്യത്യാസം മാത്രമുള്ളതുകൊണ്ട് തന്നെ മൂന്ന് മുന്നണികളും വിജയ പ്രതീക്ഷ വെയ്ക്കുന്നുണ്ട്. യു.ഡി.എഫ് സ്ഥാനാർത്ഥി നിർണ്ണയത്തിൽ അടൂർ പ്രകാശിന്‍റെ നിലപാട് നിർണ്ണായകമാവും. ജാതി മത സാമുദായിക ഘടകങ്ങൾക്ക് പ്രാധാന്യം നൽകിയില്ലെങ്കിൽ പ്രമാടം […]

India National

കേന്ദ്ര സംഘം ദ്വിദിന സന്ദർശനത്തിനായി ഇന്ന് കശ്മീരിൽ എത്തും

സുരക്ഷാ നിയന്ത്രണങ്ങൾ തുടരവെ കേന്ദ്ര സംഘം ദ്വിദിന സന്ദർശനത്തിനായി ഇന്ന് ജമ്മു കശ്മീരിൽ എത്തും. ന്യൂനപക്ഷ കാര്യ വകുപ്പ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സംഘം ജമ്മു, ലഡാക്ക്, കാർഗിൽ എന്നിവിടങ്ങൾ സന്ദർശിച്ച് വികസനസാധ്യതകള്‍ പരിശോധിക്കും. സംസ്ഥാനം അശാന്തമാണെന്ന പ്രതിപക്ഷത്തിന്റെ ആരോപണം മറികടക്കുക എന്ന ലക്ഷ്യം കൂടി സന്ദർശനത്തിന് പിന്നിലുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ . പ്രത്യേക പദവി എടുത്തുകളയാനുള്ള നടപടിയുടെ ഭാഗമായി ജമ്മു കശ്മീരിൽ സുരക്ഷാ നിയന്ത്രണങ്ങൾ കൊണ്ടുവന്നിട്ട് ഇന്നേക്ക് ദിവസം 20 കഴിഞ്ഞു. നിയന്ത്രണങ്ങൾക്ക് ഇളവ് ചെയ്തു എന്ന് സർക്കാർ […]

India National

കോൺഗ്രസിന് മേല്‍ അന്വേഷണ ഏജൻസികളുടെ കുരുക്ക് മുറുകുന്നു

കോൺഗ്രസിന് മേലുള്ള അന്വേഷണ ഏജൻസികളുടെ കുരുക്ക് മുറുകുന്നു. മുൻ ധനമന്ത്രി പി ചിദംബരത്തിന്റെ അറസ്റ്റിന് പിന്നാലെ അസോസിയേറ്റ് ജേണൽ ലിമിറ്റഡ് ഭൂമി കേസിൽ മോത്തിലാൽ വോറയ്ക്കും ഭൂപീന്ദർ ഹൂഡക്കുമെതിരെ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് കുറ്റപത്രം സമർപ്പിച്ചു. നാഷണൽ ഹെറാൾഡ് കേസിൽ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി അടക്കം അന്വേഷണ ഏജൻസികളുടെ പരിധിയിലുള്ളത് കോൺഗ്രസ് നേതാക്കളുടെ നീണ്ടപട്ടികയാണ്. ഐ.എൻ.എക്സ് മീഡിയ കേസിൽ മുൻ ധനമന്ത്രി പി ചിദംബരത്തിന്റെ അറസ്റ്റിന് പിന്നാലെ മുതിർന്ന കോൺഗ്രസ് നേതാക്കളുടെയെല്ലാം കയ്യെത്തും ദൂരത്ത് ഉണ്ട് അന്വേഷണ […]

India Kerala

കെവിന്‍ കൊലപാതക കേസില്‍ ശിക്ഷാ വിധി ഇന്ന്

കേരളത്തെ നടുക്കിയ കെവിന്‍ കൊലപാതക കേസില്‍ ശിക്ഷാ വിധി ഇന്ന്. കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് വിധി പറയുക. നീനുവിന്റെ സഹോദരന്‍ ഷാനു ചാക്കോ അടക്കമുള്ള 10 പ്രതികള്‍ കുറ്റം ചെയ്തെന്ന് കോടതി കണ്ടെത്തി. അവസാന വാദവും പൂര്‍ത്തിയാക്കിയാണ് കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ശിക്ഷാവിധി ഇന്ന് പറയുന്നത്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 364 എ തെളിയിക്കപ്പെട്ട രാജ്യത്തെ ആദ്യത്തെ കേസാണ് കെവിന്‍ വധക്കേസ്. 10 പ്രതികള്‍ക്കുമെതിരെ കൊലപാതകം, ഭീഷണിമുഴക്കല്‍ എന്നീ കുറ്റങ്ങള്‍ തെളിഞ്ഞു. വധശിക്ഷയോ ജീവപര്യന്തമോ […]

India Kerala

പ്രളയക്കെടുതിയില്‍ വലഞ്ഞ വയനാടിന് ആശ്വാസമേകാന്‍ രാഹുല്‍ ഇന്നെത്തും

വയനാട്ടില്‍ പ്രളയക്കെടുതി ബാധിച്ച പ്രദേശങ്ങളില്‍ സന്ദര്‍ശനം നടത്താനായി രാഹുല്‍ ഗാന്ധി ഇന്നെത്തും. മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായാണ് രാഹുല്‍ എത്തുന്നത്. ജില്ലയുടെ വിവിധ ഭാഗങ്ങളിലെ ആദിവാസി ഊരുകളും രാഹുല്‍ സന്ദര്‍ശിക്കും. ഉച്ചക്ക് 12.15ന് കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലിറങ്ങുന്ന രാഹുല്‍ ഗാന്ധി റോഡ് മാര്‍ഗ്ഗമാണ് വയനാട്ടിലെത്തുക. രണ്ട് മണിയോടെ ജില്ലയിലെ ആദ്യ പരിപാടിയില്‍ പങ്കെടുക്കും. തലപ്പുഴയിലെ ദുരിതാശ്വാസ ക്യാമ്പിലെത്തി പ്രളയ ദുരിതാശ്വാസ കിറ്റുകള്‍ കൈമാറും. തുടര്‍ന്ന് തവിഞ്ഞാല്‍ പഞ്ചായത്തിലെ വാളാട്, തൊണ്ടര്‍നാട് പഞ്ചായത്തിലെ മക്കിയാട് എന്നിവിടങ്ങളില്‍ പ്രളയ കെടുതികള്‍ നേരിട്ട […]