വെള്ളപ്പൊക്കത്തെ തുടര്‍ന്ന് മാറ്റിവെച്ച നെഹ്റു ട്രോഫി വള്ളം കളി ഈ മാസം 31-ന് പുന്നമടക്കായലിൽ അരങ്ങേറും. ചെറിയ ഇടവേളക്കു ശേഷം നെഹ്റു ട്രോഫി വള്ളം കളിക്കായുള്ള തീവ്ര പരിശീലനത്തിലാണ് കുട്ടനാട്ടിലെ ക്ലബ്ബുകൾ. പുന്നമടക്കായലിൽ വീണ്ടും ആർപ്പു വിളികൾ ഉയർന്നു കഴിഞ്ഞു. ഓളപ്പരപ്പിലെ വെള്ളിക്കപ്പ് സ്വന്തമാക്കാൻ കൈമെയ് മറന്നുള്ള പരിശീലനത്തിലാണ് ഓരോ ക്ലബ്ബുകളും. ആഗസ്റ്റ് മാസം പത്താം തിയതി നടത്താൻ നിശചയിച്ചിരുന്ന വള്ളം കളി മാറ്റിവെച്ചത് നിരാശയുണ്ടാക്കിയെങ്കിലും ഒട്ടും ആവേശം കുറഞ്ഞിട്ടില്ലെന്നാണ് തുഴക്കാർ പറയുന്നത്. എന്നാൽ വള്ളം കളി […]
India
പാലാ ഉപതെരഞ്ഞെടുപ്പ്; എന്‍.ഡി.എയിലും തര്‍ക്കം രൂക്ഷമാകുന്നു
സ്ഥാനാര്‍ത്ഥിയെ ചൊല്ലിയുള്ള കേരളാ കോണ്‍ഗ്രസിലെ തര്‍ക്കത്തിന് പിന്നാലെ എന്‍.ഡി.എയിലും തര്‍ക്കം രൂക്ഷമാകുന്നു. പാലാ സീറ്റില്‍ ബി.ജെ.പി തന്നെ മത്സരിക്കാനുള്ള നീക്കം ഉണ്ടായതോടെയാണ് പ്രശ്നം വഷളായിരിക്കുന്നത്. പി.സി തോമസിന്റെ കേരള കോണ്‍ഗ്രസും പി.സി ജോര്‍ജ്ജിന്റെ ജനപക്ഷവുമാണ് പാലാ സീറ്റിന് വേണ്ടി ശക്തമായി അവകാശ വാദം എന്‍.ഡി.എയില്‍ ഉന്നയിച്ചിരിക്കുന്നത്. ഇതിന് പിന്നാലെ ബി.ഡി.ജെ.എസും സീറ്റ് ആവശ്യവുമായി രംഗത്ത് എത്തിയിട്ടുണ്ട്. എന്നാല്‍ കഴിഞ്ഞ തവണ വോട്ട് ഷെയര്‍ വര്‍ദ്ധിച്ചത് ചൂണ്ടിക്കാട്ടി ബി.ജെ.പി തന്നെ മത്സരിക്കാനുള്ള നീക്കമാണ് നടത്തുന്നത്. സംസ്ഥാന അധ്യക്ഷന്റെ വാക്കുകളില്‍ […]
പാലായില്‍ ശക്തമായ പോരാട്ടത്തിനൊരുങ്ങി യു.ഡി.എഫ്
സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം ആശയക്കുഴപ്പത്തിലാണെങ്കിലും പാലായില്‍ ശക്തമായ പോരാട്ടത്തിനൊരുങ്ങുകയാണ് ജില്ലയിലെ യു.ഡി.എഫ്. കേരള കോണ്‍ഗ്രസിലെ തര്‍ക്കം പ്രചരണ രംഗത്ത് വെല്ലുവിളിയാകുമെങ്കിലും ഒറ്റക്കെട്ടായി നേരിടാനാണ് തീരുമാനം. കേരളാ കോണ്‍ഗ്രസിലെ തര്‍ക്കം സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം നീട്ടിക്കൊണ്ടു പോകുകയാണെങ്കിലും പ്രതിസന്ധി മറികടക്കാനുള്ള ശ്രമത്തിലാണ് യു.ഡി.എഫ്. കോട്ടയത്ത് ചേര്‍ന്ന ജില്ലാ യു.ഡി.എഫില്‍ തര്‍ക്കം രൂക്ഷമാക്കാതെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിലേക്ക് കടക്കാന്‍ തീരുമാനമെടുത്തു. സ്ഥനാര്‍ത്ഥി ആരായാലും വിജയിക്കാനുള്ള നീക്കമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. യു.ഡി.എഫില്‍ പ്രശ്നങ്ങള്‍ ഇല്ലെന്ന് കാണിക്കാന്‍ വിവിധ പരിപാടികള്‍ നടത്താനും ധാരണയായിട്ടുണ്ട്. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെയുള്ള […]
പാലാ ഉപതെരഞ്ഞെടുപ്പ്; സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം യു.ഡി.എഫിന് തലവേദനയായേക്കും
പാലായിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം യു.ഡി.എഫിന് തലവേദനയായേക്കുമെന്ന് സൂചന. കേരള കോണ്‍ഗ്രസിലെ ഇരുവിഭാഗവും ഇതുവരെ ചര്‍ച്ചകള്‍ക്ക് തയ്യാറായിട്ടില്ല. ജോസ് കെ. മാണി വിഭാഗം കൊണ്ടു വരുന്ന സ്ഥാനാര്‍ത്ഥിയെ അതേപടി അംഗീകരിക്കാനാകില്ലെന്ന് ജോസഫ് വിഭാഗം നിലപാട് എടുത്തിട്ടുണ്ട്. ഈ സാഹചര്യത്തില്‍ പൊതു സമ്മതനെ കണ്ടെത്താനുള്ള നീക്കവും സജീവമാണ്. 31ാം തിയതി യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ആരാണെന്ന അറിയിക്കണമെന്നാണ് യു.ഡി.എഫ് കേരള കോണ്‍ഗ്രസിലെ ഇരുവിഭാഗത്തിനും നല്കിയിരിക്കുന്ന നിര്‍ദ്ദേശം. ജോസഫ് വിഭാഗത്തിന് കൂടി സ്വീകാര്യനായ ഒരു സ്ഥനാര്‍ത്ഥിയെ നിര്‍ത്തണമെന്നും ഈ സ്ഥാനാര്‍ത്ഥിക്ക് പി.ജെ ജോസഫ് […]
രാമസേതു നിര്‍മിച്ചത് ഇന്ത്യന്‍ എന്‍ജിനീയര്‍മാരാണെന്ന് ഐ.ഐ.ടിയില്‍ കേന്ദ്രമന്ത്രി
ഇന്ത്യൻ എന്‍ജിനീയർമാരാണ് രാമസേതു നിർമ്മിച്ചതെന്നും ലോകത്തിലെ ഏറ്റവും പഴയ ഭാഷ സംസ്‌കൃതമാണെന്നും കേന്ദ്ര മാനവ വിഭവശേഷി വികസന മന്ത്രി രമേശ് പൊഖ്രിയാൽ നിഷാങ്ക്. രാമസേതു, സംസ്കൃതം എന്നിവയിൽ ഗവേഷണം നടത്താൻ എന്‍ജിനീയർമാരോട് മന്ത്രി ആവശ്യപ്പെട്ടു. സാങ്കേതിക രംഗത്ത് ഈ രാജ്യം എത്രത്തോളം പുരോഗമിച്ചുവെന്ന കാര്യത്തില്‍ ആർക്കെങ്കിലും ഭിന്നാഭിപ്രായങ്ങളുണ്ടോ? ഈ രാജ്യത്തെ എന്‍ജിനീയർമാരുടെ നിലവാരം എന്തായിരുന്നു? രാമസേതുവിനെക്കുറിച്ച് പറയുകയാണെങ്കില്‍, ഇത് നിര്‍മിച്ചത് അമേരിക്ക, ബ്രിട്ടൻ, ജർമ്മനി എന്നിവിടങ്ങളിൽ നിന്നുള്ള എന്‍ജിനീയർമാരാണോ? ലോകത്തെ തന്നെ അത്ഭുതപ്പെടുത്തിയ രാമസേതു നിര്‍മ്മിച്ചത് നമ്മുടെ […]
ഇസ്രായേല്‍ പ്രധാനമന്ത്രി സെപ്തംബറിലെത്തും
കോടികളുടെ പ്രതിരോധ കരാര്‍ ഒപ്പുവെയ്ക്കാന്‍ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു വീണ്ടും ഇന്ത്യന്‍ സന്ദര്‍ശനത്തിനൊരുങ്ങുന്നു. ഇന്ത്യന്‍ സന്ദര്‍ശനത്തിനായി നെതന്യാഹു സെപ്റ്റംബര്‍ ആദ്യവാരം എത്തുമെന്നാണ് റിപ്പോര്‍ട്ട്. കൃഷി, ജല ശുദ്ധീകരണം, മാലിന്യ നിര്‍മാര്‍ജനം തുടങ്ങി വിവിധ വിഷയങ്ങളില്‍ ഇരുരാജ്യങ്ങളും തമ്മില്‍ കരാര്‍ ഒപ്പുവെക്കുമെന്നാണ് റിപ്പോര്‍ട്ട്. പ്രതിരോധ രംഗത്തെ കരാറുകള്‍ക്കാണ് പ്രാതിനിധ്യം നല്‍കുക. വ്യോമാക്രമണങ്ങളെ മുന്‍കൂട്ടി കണ്ട് പ്രതിരോധിക്കാനുള്ള ‘എയര്‍ബോണ്‍ ഏര്‍ലി വാണിങ് ആന്‍ഡ് കണ്‍ട്രോള്‍ സിസ്റ്റ’ത്തിന്റെ (അവാക്സ്) രണ്ട് യൂണിറ്റുകള്‍ ഇസ്രായേലില്‍ നിന്ന് വാങ്ങാനുള്ള കരാറാണ് ഇതിലൊന്ന്. വ്യോമാക്രമണത്തിന് […]
ചന്ദ്രനോടടുത്ത് ചന്ദ്രയാന്‍ രണ്ട്; പേടകത്തിന്റെ മൂന്നാം ചാന്ദ്ര ഭ്രമണപഥം മാറ്റല്‍ വിജയകരം
ചന്ദ്രന്റെ ഉപരിതലത്തോട് അടുത്ത് ചന്ദ്രയാന്‍ രണ്ട്. രാവിലെ 9.4ന് പേടകത്തെ മൂന്നാം ചാന്ദ്ര ഭ്രമണപഥത്തിലേക്ക് പ്രവേശിപ്പിച്ചു. പേടകത്തെ മൂന്നാം ചാന്ദ്രഭ്രമണപഥത്തിലേക്ക് പ്രവേശിപ്പിച്ചു. സെപ്റ്റംബര്‍ 7ന് ലാന്‍ഡര്‍ ചന്ദ്രോപരിലത്തില്‍ ഇറങ്ങും. പേടകത്തിലെ ഓണ്‍ബോര്‍ഡ് പ്രൊപ്പല്‍ഷന്‍ സംവിധാനം 1190 സെക്കന്റ് പ്രവര്‍ത്തിപ്പിച്ചാണ് സഞ്ചാരപഥം മാറ്റിയത്. ചന്ദ്രോപരിതലത്തില്‍ നിന്ന് 179 കിലോമീറ്റര്‍ അടുത്തും ,1412 കി മീ അകലെയുമുള്ള ഭ്രമണപഥത്തിലൂടെയാണ് ഇപ്പോള്‍ പേടകത്തിന്റെ സഞ്ചാരം. അടുത്ത ഭ്രമണപഥം താഴ്ത്തല്‍ ഈ മാസം 30 ന് നടക്കും. ഓര്‍ബിറ്ററും ലാന്‍ഡറും റോവറുമടങ്ങുന്ന പേടകത്തിന്റെ […]
സംസ്ഥാനത്ത് ട്രഷറി നിയന്ത്രണം
സംസ്ഥാനത്ത് കടുത്ത സാമ്പത്തിക നിയന്ത്രണം. ബില്ലുകള്‍ പാസാക്കരുതെന്ന് ട്രഷറികള്‍ക്ക് ധനവകുപ്പ് നിര്‍ദേശം നല്‍കി. ഇനിയൊരു നിര്‍ദേശമുണ്ടാകുന്നതുവരെ കരാറുകാരുടെ ബില്ലുകള്‍ സ്വീകരിക്കരുതെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്. താല്ക്കാലിക നിയന്ത്രണമാണെന്നും ഒരാഴ്ചക്കകം നിയന്ത്രണങ്ങള്‍ മാറ്റുമെന്നും ധനമന്ത്രി ഡോ തോമസ് ഐസക് പ്രതികരിച്ചു. ഓണത്തിന് മുമ്പെ കരാറുകാരുടെ ബില്ലുകള്‍ മാറി നല്‍കുമെന്നും മന്ത്രി പറഞ്ഞു. സാമ്പത്തിക ഞെരുക്കത്തെ തുടര്‍ന്നാണ് ബില്ലുകള്‍ മാറരുതെന്ന നിര്‍ദേശം ധനവകുപ്പ് ഇ മെയില്‍ മുഖേന നല്‍കിയത്. ഇതിനെ തുടര്‍ന്ന് 5000 രൂപയുടെ ബില്ലുകള്‍ പോലും മാറാന്‍ കഴിയാത്ത സാഹചര്യമാണ് […]
ചെക്ക് തട്ടിപ്പ് കേസ്: ഗോകുലം ഗോപാലന്റെ മകന്‍ ബൈജു ഗോപാലന്‍ അറസ്റ്റില്‍
ചെക്ക് തട്ടിപ്പ് കേസില്‍ വ്യവസായി ഗോകുലം ഗോപാലന്റെ മകന്‍ അറസ്റ്റില്‍. ബൈജു ഗോപാലനാണ് അറസ്റ്റിലായത്. ബിസിനസ് തട്ടിപ്പ് കേസില്‍ ആണ് അറസ്റ്റ്. 20 മില്യണ്‍ ദിര്‍ഹത്തിന്‍റെ ചെക്ക് നല്‍കി കബളിപ്പിച്ചു എന്നാണ് കേസ്. തമിഴ്നാട് സ്വദേശിയായ രമണിയുടെ പരാതിയിലാണ് അറസ്റ്റ്. ഒമാനില്‍ വെച്ചാണ് ബൈജു അറസ്റ്റിലായത്. തുടര്‍ന്ന് യു.എ.ഇക്ക് കൈമാറുകയായിരുന്നു. അല്‍ ഐന്‍ ജയിലിലാണ് ബൈജു ഇപ്പോള്‍ ഉളളത്.
അന്തർ സംസ്ഥാന യാത്രക്കാര്‍ക്കായി കെ.എസ്.ആർ.ടി.സിയുടെ ഓണസമ്മാനം
അന്തർ സംസ്ഥാന യാത്രക്കാര്‍ക്കായി കെ.എസ്.ആർ.ടി.സിയുടെ ഓണസമ്മാനം. ബാംഗ്ലൂരിൽ നിന്ന് കേരളത്തിലേക്ക് അധിക സർവീസ് ആരംഭിക്കും. സെപ്തംബര്‍ നാല് മുതൽ തുടങ്ങുന്ന അധിക സർവീസുകളുടെ ആദ്യ ലിസ്റ്റ് കെ.എസ്.ആർ.ടി.സി പുറത്തിറക്കി. സ്വകാര്യ ബസുകളുടെ ഉത്സവക്കാല ചൂഷണം ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെയാണ് കെ.എസ്.ആർ.ടി.സി അധിക സർവീസുകൾ ഏർപ്പെടുത്തുന്നത്. സെപ്റ്റംബർ 4 മുതൽ സർവീസുകൾ ആരംഭിക്കും. ബാംഗ്ലൂരിൽ നിന്ന് രാത്രി 9:20 നും 9:45 നും കോഴിക്കോട്ടേക്കും, 9 മണിക്ക് കണ്ണൂർ , 10:15 ന് പയ്യന്നൂർ, 7:15 ന് തൃശ്ശൂർ, […]











