സിസ്റ്റർ അഭയ കേസിലെ വിചാരണ തുടരുന്നു. കേസില്‍ കുറ്റമേറ്റെടുക്കാന്‍ ക്രൈംബ്രാഞ്ച് രണ്ട് ലക്ഷം വാഗ്ദാനം ചെയ്തുവെന്ന് മുഖ്യസാക്ഷി അടക്കാ രാജു. സി.ബി.ഐക്ക് നല്‍കിയ മൊഴി അടയ്ക്കാ രാജു കോടതിയില്‍ ആവര്‍ത്തിച്ചു. സംഭവ ദിവസം ഫാദർ തോമസ് കോട്ടൂർ, ഫാദർ ജോസ് പുതൃക്കയിൽ എന്നിവരെ മഠത്തിൽ കണ്ടെന്നായിരുന്നു രാജുവിന്റെ മൊഴി. കഴിഞ്ഞ ദിവസങ്ങളിൽ പ്രധാന സാക്ഷിയായ സഞ്ജു പി.മാത്യു, സിസ്റ്റർ അനുപമ തുടങ്ങിയവർ കൂറുമാറിയിരുന്നു.
India
പ്രതിപക്ഷ പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങളോട് കേന്ദ്രം വിവേചനം കാണിക്കുന്നതായി രാഹുൽ ഗാന്ധി
പ്രതിപക്ഷ പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങളോട് കേന്ദ്ര സർക്കാർ വിവേചനം കാണിക്കുന്നതായി രാഹുൽ ഗാന്ധി എം.പി. പ്രളയക്കെടുതികൾ ബാധിച്ച വയനാട് ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ സന്ദർശനം പൂർത്തിയാക്കി അദ്ദേഹം തിരുവമ്പാടി യിലേക്ക് തിരിച്ചു. വയനാട്ടിൽ പ്രളയക്കെടുതികൾ ബാധിച്ച പ്രദേശങ്ങൾ സന്ദർശിക്കാൻ എത്തിയ രാഹുൽ ഗാന്ധി മൂന്നാം ദിവസം പൊഴുതന പഞ്ചായത്തിലെ ആറാം മയിൽ, വൈത്തിരി സെന്റ് ക്ലാരറ്റ് പബ്ലിക് സ്കൂൾ എന്നിവിടങ്ങളിലാണ് സന്ദർശനം നടത്തിയത്. ദുരിതബാധിതരുടെ പുനരധിവാസവും തകർന്ന പ്രദേശങ്ങളുടെ പുനർനിർമ്മാണവും കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സഹായത്തോടെ സാധ്യമാക്കുമെന്ന് അദ്ദേഹം […]
സി.പി.എം എന്നും വിശ്വാസികള്‍ക്കൊപ്പം; ശബരിമലയില്‍ മാറ്റമുണ്ടായിട്ടില്ലെന്നും പിണറായി
ശബരിമലയിൽ സർക്കാർ നിലപാടിൽ മാറ്റമുണ്ടായിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സി.പി.എം എന്നും വിശ്വാസികൾക്ക് ഒപ്പം തന്നെയായിരുന്നു. സുപ്രിം കോടതി വിധി നടപ്പാക്കാൻ സർക്കാരിന് ബാധ്യതയുണ്ട്. സുപ്രിം കോടതി വിധി മാറ്റിയാൽ സർക്കാരും മാറ്റുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പാലാ ഉപതെരഞ്ഞെടുപ്പ് സര്‍ക്കാരിന്റെ വിലയിരുത്തലാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ശബരിമല വിവാദവിഷയമായ കാലത്ത് വിശ്വാസികളുടെ അവകാശികളെന്ന് പറയുന്നവർ സർക്കാരും പാർട്ടിയും വിശ്വാസികള്‍ക്കെതിരാണെന്ന പ്രചരണം നടത്തി. ആ പ്രചരണത്തെ നേരിടുന്നതിൽ കൃത്യമായ ജാഗ്രതയുണ്ടായില്ല. അതാണ് സി.പി.എം സംസ്ഥാനസമിതിയില്‍ ഉണ്ടായ സ്വയം വിമർശനം. പാർട്ടി […]
കോയമ്പത്തൂരില്‍ അഞ്ചിടത്ത് എൻ.ഐ.എ റെയ്ഡ്
കോയമ്പത്തൂരില്‍ അഞ്ചിടത്ത്എൻ.ഐ.എ റെയ്ഡ് . ഐ.എസ് ബന്ധമുണ്ടെന്ന് സംശയിക്കുന്നവരുടെ വീടുകളിലും ഫ്ലാറ്റുകളിലുമാണ് എൻ.ഐ.എ റെയ്ഡ് നടത്തുന്നത്. പരിശോധന നടക്കുന്ന സ്ഥലങ്ങളിൽ തമിഴ്നാട് പൊലീസ് ശക്തമായ സുരക്ഷ ഒരുക്കിയിട്ടുണ്ട്.
സ്വാമി ചിന്മയാനന്ദിനെതിരെ ലൈംഗിക പീഡന ആരോപണം ഉന്നയിച്ച പെണ്‍കുട്ടിയെ കാണാതായിട്ട് 6 ദിവസമാകുന്നു
ഉത്തര്‍പ്രദേശില്‍ മുന്‍ കേന്ദ്രമന്ത്രി സ്വാമി ചിന്മയാനന്ദിനെതിരെ ലൈംഗിക പീഡന ആരോപണം ഉന്നയിച്ച പെണ്‍കുട്ടിയെ കാണാതായിട്ട് 6 ദിവസമാകുന്നു. കുറ്റക്കാർ പ്രബലരായതിനാൽ പൊലീസ് സമ്മർദ്ദത്തിൽ ആണെന്നും ജീവിച്ചിരിക്കുന്നതു വരെ നീതിക്കായി പോരാടുമെന്നും പെൺകുട്ടിയുടെ പിതാവ് പറഞ്ഞു.പെൺകുട്ടിയെ സംബന്ധിച്ച് ചില സൂചനകൾ ലഭിച്ചിട്ടുണ്ടെന്നും പരിശോധിച്ചുവരികയാണെന്നും പൊലീസ് പ്രതികരിച്ചു. കഴിഞ്ഞ ശനിയാഴ്ചയാണ് ഷാജഹാന്‍പൂര്‍ എസ്.എസ് നിയമ കോളജിലെ വിദ്യാര്‍ത്ഥി പ്രധാനമന്ത്രിക്കും യോഗി ആദിത്യനാഥിനും വീഡിയോ സന്ദേശം അയച്ചത്. സ്വാമി ചിന്മയാനന്ദ് ജീവിതം നശിപ്പിച്ച നിരവധി പേരുണ്ടെന്നും നീതി ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു പെൺകുട്ടി […]
രാജ്നാഥ് സിങ് ഇന്ന് ലഡാക്കില്‍; യെച്ചൂരി ഇന്ന് തരിഗാമിയെ സന്ദര്‍ശിക്കും
പ്രതിരോധമന്ത്രി രാജ്നാഥ് സിങ് ഇന്ന് ലഡാക്ക് സന്ദര്‍ശിക്കും. അനുച്ഛേദം 370 റദ്ദാക്കിയതിന് ശേഷം ഇതാദ്യമായാണ് പ്രതിരോധമന്ത്രി ലഡാക്കിലെത്തുന്നത്. സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഇന്ന് ജമ്മുകശ്മീരിലെത്തി സി.പി.എം നേതാവ് യൂസഫ് തരിഗാമിയെ സന്ദര്‍ശിക്കും. യൂസഫ് തരിഗാമിയുടെ ആരോഗ്യ സ്ഥിതി സംബന്ധിച്ച് സന്ദര്‍ശനത്തിന് ശേഷം സീതാറാം യെച്ചൂരി സുപ്രിം കോടതിയില്‍ സത്യവാങ് മൂലം സമര്‍പ്പിക്കും. സുപ്രിം കോടതിയില്‍ നിന്ന് അനുകൂല ഉത്തരവ് ലഭിച്ചതോടെയാണ് സീതാറാം യെച്ചൂരിക്ക് ജമ്മു കശ്മീരിലേക്ക് പ്രവേശിക്കാനുള്ള അവസരം സാധ്യമായത്. ആദ്യ തവണ യൂസഫ് […]
തരൂര്‍ മോദി അനുകൂലിയാണെന്ന് വിശ്വസിക്കുന്നില്ല; പിന്തുണയുമായി മുനീര്‍
മോദി പരാമര്‍ശത്തില്‍ ശശി തരൂരിനെ അനുകൂലിച്ച് എം.കെ മുനീര്‍. തരൂര്‍ മോദി അനുകൂലിയാണെന്ന് വിശ്വസിക്കുന്നില്ല. കേരളത്തിൽ ബി.ജെ.പിയെ മുഖാമുഖം നേരിട്ട് തോല്പിച്ച ഏക ലോക്സഭാംഗമാണ് തരൂരെന്നും മുനീര്‍ ഫേസ്ബുക്കില്‍ കുറിച്ചു. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം പ്രളയനാളുകളിൽ മഹാ ഉരുൾ പൊട്ടലുകളിൽ വൻമലകളൊന്നാകെ കുത്തിയൊലിച്ചു വരുമ്പോൾ അതിന്റെ താഴ്‍വരയിൽ പുല്ല് പറിക്കാൻ പരസ്പരം കലഹിക്കുന്നവരെ അനുസ്മരിപ്പിക്കുന്നു കോൺഗ്രസ് പ്രസ്ഥാനത്തിനകത്തെ ഇപ്പോഴത്തെ പടലപ്പിണക്കങ്ങൾ. അങ്ങേയറ്റം നിർഭാഗ്യകരമാണിത്. തൊട്ടപ്പുറത്ത് കശ്മീർ നമുക്ക് മുമ്പിൽ നീറിപ്പുകയുകയാണ്. കശ്മീരിന്റെ ഭൂമിയിലേക്ക് കശ്മീരിന്റെ പുത്രന്മാരായ രാഹുൽ […]
ഒരാള്‍ക്ക് ഒരു പദവി എന്ന മാനദണ്ഡത്തില്‍ തീരുമാനമായില്ല; പുനഃസംഘടനയുമായി കെ.പി.സി.സി മുന്നോട്ട്
ഒരാള്‍ക്ക് ഒരു പദവി എന്ന മാനദണ്ഡത്തില്‍ തീരുമാനമെടുക്കാതെ പുനഃസംഘടനാ നടപടിയുമായി മുന്നോട്ട് പോകാന്‍ കെ.പി.സി.സി തീരുമാനം. ഐ ഗ്രൂപ്പ് നിര്‍ദേശിച്ച ഭാരവാഹികളുടെ പട്ടികയില്‍ എം. പിയും എം.എല്‍.എമാരുമുണ്ട്. ഹൈക്കമാന്‍ഡ് ഇവരുടെ കാര്യത്തില്‍ തീരുമാനമെടുക്കട്ടെയെന്നാണ് ഐ ഗ്രൂപ്പിലെ ധാരണ. ഉപതെരഞ്ഞെടുപ്പ് പരിഗണിച്ച് പുനഃസംഘടന നീട്ടേണ്ടെന്നും തീരുമാനം. ഏറെക്കുറെ അന്തിമ ഘട്ടത്തിലായ കെ.പി.സി.സി പുനഃസംഘടന പാലാ ഉപതെരഞ്ഞെടുപ്പിന്റെ അടിസ്ഥാനത്തില്‍ മാറ്റേണ്ടതില്ലെന്നാണ് കെ.പി.സി.സി നേതൃത്വത്തിന്റെ തീരുമാനം. എ, ഐ ഗ്രൂപ്പുകള്‍ സാധ്യതാ ഭാരവാഹിപട്ടികക്ക് രൂപം നല്‍കി. ഏറെ വിവാദമായ ഒരാള്‍ക്ക് ഒരു […]
25 ശതമാനം വിലകുറച്ച് നല്‍കും; ഓണവിപണി കയ്യടക്കാനൊരുങ്ങി കശുവണ്ടി വികസന വകുപ്പ്
കശുവണ്ടിപ്പരിപ്പ് 25 ശതമാനം വിലകുറച്ച് നല്‍കി ഓണവിപണി കൈയടക്കാനൊരുങ്ങുകയാണ് കശുവണ്ടി വികസന വകുപ്പ്. കശുവണ്ടി വികസന കോർപ്പറേഷനും ക്യാപക്സും പുറത്തിറക്കുന്ന കശുവണ്ടിപരിപ്പാണ് കുറഞ്ഞ വിലയ്ക്ക് വിൽക്കുന്നത്. നടുവെടിഞ്ഞ കശുവണ്ടി മേഖലയ്ക്ക് ഓണവിപണി താങ്ങാകുമെന്ന പ്രതീക്ഷയിലാണ് സംസ്ഥാന കശുവണ്ടി വികസന വകുപ്പ്. കശുവണ്ടി വികസന കോർപ്പറേഷനും കാപ്പക്സും വിപണിയിൽ ഇറക്കുന്ന കശുവണ്ടി പരിപ്പുകൾക്ക് 25 ശതമാനം വിലക്കുറവാണ് പ്രഖ്യാപിച്ചിരിക്കുന്നത്. മുന്തിയ ഇനം പരിപ്പായ 150 ഗ്രേഡിന്‍റെ വില 1850-ൽ നിന്ന് 1370ലേക്ക് എത്തും. 150 ഗ്രേഡ് പരിപ്പിന്റെ വിപണോദ്ഘാടനം […]
മതത്തിന്റെയും ജാതിയുടെയും സംസ്ഥാനങ്ങളുടെയും പേരില്‍ രാജ്യം വിഭജിക്കപ്പെട്ടതായി രാഹുല്‍
മതത്തിന്റെയും ജാതിയുടെയും സംസ്ഥാനങ്ങളുടെയും പേരില്‍ രാജ്യം വിഭജിക്കപ്പെട്ടതായി രാഹുല്‍ ഗാന്ധി. കേന്ദ്രം ഭരിക്കുന്നവര്‍ വിഭജനത്തിന് ആക്കം കൂട്ടുകയാണ്. സമുദായങ്ങളെ തമ്മിലടിപ്പിക്കുകയാണ് ഇവര്‍ ചെയ്യുന്നതെന്നും രാഹുല്‍ ഗാന്ധി വയനാട് കല്‍പ്പറ്റയില്‍ പറഞ്ഞു. രണ്ടു ദിവസമായി വയനാട്ടിലെ പ്രളയ ബാധിത മേഖലയില്‍ സന്ദര്‍ശനം തുടരുന്ന രാഹുല്‍ ഗാന്ധി രാഷ്ട്രീയ പ്രസ്താവനകളൊന്നും നടത്തിയിരുന്നില്ല. എന്നാല്‍ കല്‍പ്പറ്റയിലെ എം.പി ഓഫീസ് ഉദ്ഘാടനം ചെയ്ത് സംസാരിച്ച രാഹുല്‍ ബി.ജെ.പിയെ കടന്നാക്രമിച്ചു. ഭിന്നിപ്പിക്കുന്നവര്‍ രാജ്യം ഭരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. പ്രളയസമയത്ത് ജാതി,മതചിന്തകള്‍ക്ക് അതീതമായി ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ച […]












