പാലാ ഉപതെരഞ്ഞെടുപ്പില്‍ എന്‍.ഡി.എ സ്ഥാനാര്‍ഥിയെ ഇന്ന് പ്രഖ്യാപിക്കും. കൊച്ചിയില്‍ ചേരുന്ന എന്‍.ഡി.എയുടെ സംസ്ഥാന നേതൃയോഗത്തിനു ശേഷമാകും പ്രഖ്യാപനം. ബി.ജെ.പി കോട്ടയം ജില്ലാ പ്രസിഡന്റ് എന്‍. ഹരിയാണ് സ്ഥാനാര്‍ഥിയാകാന്‍ സാധ്യത. കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലെയും നിയമസഭാ തെരഞ്ഞെടുപ്പിലെയും വോട്ടിംഗ് ശതമാനം കണക്കിലെടുത്താണ് ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി ജില്ലാ പ്രസിഡന്റ് എന്‍. ഹരി മല്‍സരിച്ചപ്പോള്‍ 24000ത്തിലധികം വോട്ടുകള്‍ നേടാനായത് മികച്ച പ്രടനമായി വിലയിരുത്തുന്നു. ശബരിമല വിഷയം പാലാ ഉപതെരഞ്ഞെടുപ്പിലും പ്രചാരണായുധം ആക്കുമെന്ന് നേരത്തെ സംസ്ഥാന പ്രസിഡന്റ് […]
India
യു.ഡി.എഫ് സ്ഥാനാർത്ഥിയുടെ കാര്യത്തിൽ നാളെ തീരുമാനം ഉണ്ടാകുമെന്ന് ജോസ് കെ. മാണി പക്ഷം
പാലായിലെ യു.ഡി.എഫ് സ്ഥാനാർത്ഥിയുടെ കാര്യത്തിൽ നാളെ തീരുമാനം ഉണ്ടാകുമെന്ന് ജോസ് കെ. മാണി പക്ഷം. ഏറ്റവും ജയസാധ്യതയുള്ള സ്ഥാനാർഥിയെ പ്രഖ്യാപിക്കുമെന്ന് ആവർത്തിക്കുന്ന ജോസ് കെ. മാണിയടക്കമുള്ളവർക്ക് ഇനിയും ഒറ്റ പേരിലേക്ക് ചർച്ച എത്തിക്കാനായിട്ടില്ല. സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകള്‍ക്കായി ഇന്ന് പാലായില്‍ ജോസ് കെ. മാണി വിഭാഗം യോഗം ചേരുന്നുണ്ട്. പാലായിലെ യു.ഡി.എഫ് സ്ഥാനാർഥിയാകുമെന്ന ചോദ്യത്തിന് ജോസ് കെ മാണി ദിവസങ്ങളായി ആവർത്തിക്കുന്ന വാക്കുകളാണിത്. ആര് സ്ഥാനാർഥിയാകണമെന്ന കാര്യത്തിൽ ജോസ് കെ മാണി പക്ഷം ഇപ്പോഴും അന്തിമ തീരുമാനത്തിൽ […]
സഭാതര്‍ക്കം: കോടതി അലക്ഷ്യ ഹരജിയുമായി ഓര്‍ത്തഡോക്‌സ് സഭ സുപ്രീംകോടതിയില്‍
സഭാ തര്‍ക്കത്തില്‍ സര്‍ക്കാരിനും യാക്കോബായാ സഭയ്ക്കും എതിരെ കോടതി അലക്ഷ്യ ഹരജി. സഭാ കേസില്‍ സുപ്രീംകോടതി വിധി നടപ്പിലാക്കുന്നില്ലെന്ന് ആരോപിച്ച് ഓര്‍ത്തഡോക്‌സ് സഭയാണ് കോടതി അലക്ഷ്യ ഹരജി നല്‍കിയത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തെ കക്ഷി ചേര്‍ക്കണമെന്നും കേന്ദ്ര സേനയെ കൊണ്ട് വിധി നടപ്പിലാക്കാന്‍ നിര്‍ദേശിക്കണമെന്നും സുപ്രീംകോടതിയില്‍ ഓര്‍ത്തോഡോക്‌സ് സഭ. സുപ്രീംകോടതി വിധിക്ക് എതിരെ പ്രവര്‍ത്തിക്കുന്നുവെന്നും ഹരജിയില്‍ ഓര്‍ത്തഡോക്‌സ് സഭ. 1934ലെ മലങ്കര സഭ ഭരണഘടന പ്രകാരം പള്ളികളുടെ ഭരണം നടത്തണമെന്ന സുപ്രീം കോടതി വിധി നടപ്പിലാക്കുന്നില്ല എന്ന് […]
കഴിഞ്ഞ പ്രളത്തിലെ ദുരിതബാധിതര്‍ക്ക് ഒരു മാസത്തിനകം നഷ്ടപരിഹാരം നല്‍കണമെന്ന് ഹൈക്കോടതി
2018ലെ പ്രളയദുരിതബാധിതര്‍ക്ക് ഒരു മാസത്തിനകം നഷ്ടപരിഹാരം നല്‍കണം എന്ന് ഹൈക്കോടതി. അര്‍ഹത ഉണ്ടെന്നു കണ്ടെത്തിയവര്‍ക്കാണ് നഷ്ടപരിഹാരം ലാഭ്യമാക്കേണ്ടതെന്നും കോടതി ഉത്തരവിട്ടു. പ്രളയവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ശേഖരിക്കുന്നതിനും വെബ് സൈറ്റില്‍ അപ്‌ലോഡ് ചെയ്യുന്നതിനും മൂന്ന് മാസത്തെ സമയം അനുവദിക്കണമെന്ന് സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞു. എന്നാല്‍, ഒന്നര മാസം മാത്രമേ സമയം അനുവദിക്കാനാവൂ എന്നാണ് കോടതി വ്യക്തമാക്കിയത്. നഷ്ടപരിഹാരത്തിന് അര്‍ഹരെന്ന് സര്‍ക്കാര്‍ തന്നെ കണ്ടെത്തിയവര്‍ക്ക് എത്രയും വേഗത്തില്‍ നഷ്ടപരിഹാരം അനുവദിക്കണമെന്നാണ് കോടതി അറിയിച്ചിരിക്കുന്നത്. നഷ്ടപരിഹാരം നീളുന്നത് സാങ്കേതിക പ്രശ്‌നങ്ങള്‍ കൊണ്ടെന്ന് […]
ആഭ്യന്തരകാര്യങ്ങളില്‍ ഇടപെടരുത്; പാക്കിസ്താനോട് ഇന്ത്യ
ഇന്ത്യയുടെ ആഭ്യന്തരകാര്യങ്ങളില്‍ ഇടപെടുന്നത് പാക്കിസ്താന്‍ അവസാനിപ്പിക്കണമെന്ന് വിദേശകാര്യ വക്താവ് രവീഷ് കുമാര്‍. പാക് നേതാക്കളുടെ കശ്മീര്‍ സംബന്ധിച്ച പ്രകോപനപരമായ പ്രസ്താവനകള്‍ പ്രതിഷേധാര്‍ഹമാണെന്നും അദ്ദേഹം പറഞ്ഞു. കശ്മീരിലെ നിലവിലെ സ്ഥിതിഗതികള്‍ ശാന്തമാണ്. ജമ്മു കശ്മീരിലെ സമ്പൂര്‍ണ വികസനമാണ് സര്‍ക്കാരിന്‍റെ ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.
ഭീകരാക്രമണ ഭീഷണി; ഗുജറാത്ത് തീരങ്ങള്‍ക്ക് കനത്ത ജാഗ്രതാ നിര്‍ദേശം
ഗുജറാത്തിലെ കച്ച്, കണ്ട്‍ല അടക്കമുള്ള തീര പ്രദേശങ്ങളില്‍ രഹസ്യാന്വേഷണ ഏജന്‍സിയുടെ കനത്ത ജാഗ്രത നിര്‍ദേശം. പാകിസ്താന്‍ പരിശീലനം നേടിയ എസ്.എസ്.ജി കമാന്‍റോകളോ, ഭീകരരോ തീരപ്രദേശങ്ങളിലൂടെ നുഴഞ്ഞ് കയറിയേക്കാമെന്ന രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് മുന്നറിയിപ്പ്. അതേസമയം കറാച്ചിയില്‍ ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണം നടത്തിയതായി പാകിസ്ഥാന്‍ സൈനിക വക്താവ് അറിയിച്ചു. സാമുദായിക കലാപങ്ങളോ ഭീകരാക്രമണോ നടത്താന്‍ പാകിസ്താന്‍ ലക്ഷ്യമിടുന്നുവെന്നാണ് രഹസ്യാന്വേഷണ ഏജന്‍സിയുടെ മുന്നറിയിപ്പ്. ചെറു ബോട്ടുകളിലൂടെ ഗുജറാത്തിലെ കച്ച് വഴി ഇന്ത്യന്‍ തീരത്ത് എത്തുമെന്നാണ് വിവരം. ഇതിന്‍റെ അടിസ്ഥാനത്തതില്‍ ബിഎസ്എഫ്, […]
വി.ജെ.ടി ഹാള്‍ ഇനി ‘അയ്യങ്കാളി ഹാള്‍’
തിരുവനന്തപുരത്തെ വി.ജെ.ടി ഹാളിനെ ‘അയ്യങ്കാളി ഹാള്‍’ എന്ന് പുനര്‍നാമകരണം ചെയ്യാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. അടിച്ചമര്‍ത്തപ്പെട്ടവരുടെ ഉയിര്‍ത്തെഴുന്നേല്‍പ്പിനു വേണ്ടി പോരാടിയ നവോത്ഥാന നായകനായ അയ്യന്‍കാളിക്കു ഉചിതമായ സ്മാരകം എന്ന നിലയിലാണ് വിക്ടോറിയ ജൂബിലി ഹാളെന്ന വി.ജെ.ടി ഹാളിന്‍റെ പേരുമാറ്റാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നത്. 1888ല്‍ തിരുവിതാംകൂറിലാണ് ഇന്ത്യന്‍ നാട്ടുരാജ്യങ്ങളില്‍ ആദ്യമായി നിയമസഭ തുടങ്ങിയത്. ആദ്യകാലത്ത് സെക്രട്ടേറിയറ്റിലെ ദര്‍ബാര്‍ ഹാളിലായിരുന്നു യോഗം ചേര്‍ന്നിരുന്നത്. വിക്ടോറിയ രാജ്ഞിയുടെ കിരീടധാരണത്തിന്‍റെ സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങളുടെ സ്മരണയ്ക്ക്, […]
എയര്‍ ഇന്ത്യ സ്വകാര്യവത്കരിക്കുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി
എയര്‍ ഇന്ത്യ സ്വകാര്യവത്കരിക്കുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ഹര്‍ദീപ് സിംഗ് പുരി. സമ്പൂര്‍ണ്ണ സ്വകാര്യവത്കരണമാണ് ലക്ഷ്യം. കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനിടെയാണ് തീരുമാനമെന്ന് മന്ത്രി വ്യക്തമാക്കി. അമിത് ഷാ അധ്യക്ഷനായ മന്ത്രിസഭാ സമിതിയാണ് നടപടിക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.
കശ്മീര്‍ എക്കാലത്തും ഇന്ത്യയുടെ ഭാഗമെന്ന് രാജ്നാഥ് സിങ്
പാക് അധീന കാശ്മീരും ഗില്‍ഗിത്തും പാകിസ്ഥാന്‍ അനധികൃത്യമായാണ് കൈവശം വച്ചിരിക്കുന്നതെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിങ്. സ്വന്തം പൌരന്‍മാര്‍ക്ക് നേരെ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളില്‍ പാകിസ്ഥാന്‍ ശ്രദ്ധചെലുത്തണമെന്നും ലഡാക്ക് സന്ദര്‍ശനത്തിനിടെ രാജ്നാഥ് സിങ് പറഞ്ഞു. ജമ്മുകാശ്മീരില്‍ നിന്നുള്ള കേന്ദ്രകമ്മിറ്റി അംഗം യൂസഫ് തരിഗാമിയെ സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഇന്ന് സന്ദര്‍ശിക്കും. ജമ്മു കശ്മീരീന്‍റെ പ്രത്യേക പദവി റദ്ദാക്കായതിന് ശേഷം ആദ്യമായാണ് രാജ്നാഥ് സിങ് ലഡാക്കിലെത്തുന്നത്. ലഡാക്കിലെ വികസനത്തിനായി ജമ്മു കാശ്മീരിന്‍റെ പ്രത്യേക പദവി റദ്ദാക്കേണ്ടത് ആവശ്യമായിരുന്നുവെന്ന് […]
സകലരും കൂറുമാറുമ്പോഴും സിസ്റ്റര്‍ അഭയക്കൊപ്പം നിന്ന് അടയ്ക്ക രാജു
സിസ്റ്റര്‍ അഭയ കേസിലെ പ്രധാന സാക്ഷിയായ അടയ്ക്കാ രാജു വഞ്ചിയൂര്‍ സി.ബി.ഐ കോടതിയില്‍ ഇന്ന് നടത്തിയത് നിര്‍ണായകമായ ചില വെളിപ്പെടുത്തലുകളാണ്. അഭയകേസിലെ ഏറ്റവും പ്രധാനപ്പെട്ട ദൃക്സാക്ഷിയാണ് അടയ്ക്കാ രാജുവെന്ന രാജു ഏലിയാസ്. മൂന്നാം സാക്ഷിയായി വിസ്തരിച്ച രാജു പ്രതികള്‍ക്കെതിരായി നല്‍കിയ മൊഴിയില്‍ ഉറച്ചു നിന്നു. അഭയ കൊല്ലപ്പെട്ട രാത്രിയില്‍ കോണ്‍വെന്‍റില്‍ ഫാദര്‍ കോട്ടൂര്‍ ഉണ്ടായിരുന്നുവെന്നും താന്‍ അവരെ നേരിട്ട് കണ്ടിരുന്നുവെന്നും രാജു കോടതിയില്‍ മൊഴി നല്‍കി. ഫാദര്‍ കോട്ടൂരിനെ കോടതിയില്‍വെച്ച് രാജു തിരിച്ചറിയുകയും ചെയ്തു. സിസ്റ്റര്‍ അഭയയെ […]












