India National

കശ്മീര്‍: കേന്ദ്രത്തിന്‍റെ അവകാശവാദങ്ങള്‍ തെറ്റ്, കണ്ട കാര്യങ്ങള്‍ കോടതിയെ അറിയിക്കുമെന്ന് യെച്ചൂരി

യൂസഫ് തരിഗാമിയെ കശ്മീരില്‍ വീട്ടുതടങ്കലിലാക്കിയിരിക്കുകയാണെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. കശ്മീരിലെത്തി തരിഗാമിയെ കണ്ടതിന് ശേഷം യെച്ചൂരി ഡല്‍ഹിയില്‍ തിരിച്ചെത്തി. കശ്മീരിനെ കുറിച്ചുള്ള സര്‍ക്കാര്‍ അവകാശവാദങ്ങളെല്ലാം തെറ്റാണ്. താന്‍ കണ്ട കാര്യങ്ങള്‍ സുപ്രീം കോടതിയെ അറിയിക്കുമെന്നും യെച്ചൂരി പറഞ്ഞു. ഇന്നലെയാണ് യെച്ചൂരി ശ്രീനഗറിലെത്തി തരിഗാമിയെ കണ്ടത്. കേന്ദ്ര സര്‍ക്കാരിന്‍റെ എതിര്‍പ്പ് തള്ളിക്കൊണ്ടാണ് കഴിഞ്ഞ ദിവസം സുപ്രീംകോടതി യെച്ചൂരിക്ക് സന്ദര്‍ശന അനുമതി നല്‍കിയത്. യൂസഫ് തരിഗാമിയുടെ ആരോഗ്യ സ്ഥിതി സംബന്ധിച്ച് സന്ദര്‍ശനത്തിന് ശേഷം സീതാറാം യെച്ചൂരി സുപ്രിം […]

India Kerala

പി.എസ്.സി പരീക്ഷ തട്ടിപ്പ്; സ്വതന്ത്ര ഏജന്‍സി നിഷ്പക്ഷ അന്വേഷണം നടത്തണമെന്ന് ഹൈക്കോടതി

പി.എസ്.സി പരീക്ഷ തട്ടിപ്പില്‍ സ്വതന്ത്ര ഏജന്‍സി നിഷ്പക്ഷ അന്വേഷണം നടത്തണമെന്ന് ഹൈക്കോടതി. അനര്‍ഹര്‍ സര്‍ക്കാര്‍ സര്‍വീസില്‍ കയറുന്നത് തടയണമെന്നും കോടതി നിരീക്ഷിച്ചു. കേസിലെ പ്രതികളായ ശിവരഞ്ജിത്തുമായും നസീമുമായും പൊലീസ് ഇടുക്കിയില്‍ തെളിവെടുപ്പ് നടത്തുകയാണ്. തിരുവനന്തപുരം യൂനിവേഴ്സിറ്റി കോളജിലെ വധശ്രമക്കേസ് പ്രതികൾക്ക് പൊലീസ് കോൺസ്റ്റബിൾ പരീക്ഷയെഴുതാൻ ഉത്തരങ്ങൾ ഫോൺ സന്ദേശമായി അയച്ചു നൽകി സഹായിച്ച കേസിലെ പ്രതി ഡി. സഫീറിന്റെ മുൻകൂർ ജാമ്യ ഹരജിയാണ് കോടതി പരിഗണിച്ചത്. പി.എസ്.സി പരീക്ഷ തട്ടിപ്പില്‍ സ്വതന്ത്ര അന്വേഷണം വേണമെന്ന് കോടതി നിര്‍ദേശിച്ചു. […]

India Kerala

ജോസ് കെ. മാണി വിഭാഗത്തിന്റെ സ്ഥാനാര്‍ഥി നിര്‍ണ്ണയത്തില്‍ അതൃപ്തിയുമായി ജോസഫ് വിഭാഗം

ജോസ് കെ. മാണി വിഭാഗം നടത്തുന്ന സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ കടുത്ത അതൃപ്തിയുമായി ജോസഫ് വിഭാഗം. നാടകങ്ങളും തിരക്കഥയും എല്ലാവരും കാണുന്നുണ്ടെന്ന് ജോയ് എബ്രാഹാം പറഞ്ഞപ്പോള്‍ ജയസാധ്യതയുള്ള സ്ഥാനാര്‍ത്ഥിക്ക് മാത്രമേ ചിഹ്നം നല്‍കൂ എന്ന് പി.ജെ ജോസഫും പ്രതികരിച്ചു. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ പല പേരുകള്‍ ഉയര്‍ന്ന് വന്നെങ്കിലും ഇപ്പോള്‍ നിഷാ ജോസ് കെ. മാണിയിലേക്ക് തന്നെയാണ് ജോസ് കെ. മാണി വിഭാഗം എത്തി നില്‍ക്കുന്നത്. ഇതാണ് ജോസഫ് വിഭാഗത്തെ ചൊടിപ്പിച്ചിരിക്കുന്നത്. കെ.എം മാണിയുടെ വീട്ടില്‍ നിന്ന് തന്നെ ഒരാള്‍ […]

India Kerala

പാലയില്‍ നിഷ ജോസ് കെ മാണിക്ക് സാധ്യത

പാല: പാല നിയമസഭ മണ്ഡലം ഉപതെരഞ്ഞെടുപ്പില്‍ നിഷ ജോസ് കെ മാണിയെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന് യൂത്ത് ഫ്രണ്ടിന്റേയും വനിതാ വിഭാഗത്തിന്റേയും ആവശ്യം. രാജ്യസഭാംഗത്വം നഷ്ടപ്പെടുത്തി ജോസ് കെ മാണി സ്ഥാനാര്‍ത്ഥിയാകേണ്ടെന്നാണ് യുഡിഎഫ് തീരുമാനം. രാജ്യസഭാംഗത്വം രാജി വച്ച്‌ മത്സരത്തിനിറങ്ങിയാല്‍ ആ സീറ്റ് എല്‍ഡിഎഫിന് ലഭിക്കുന്ന സാഹചര്യം ഒഴിവാക്കാനാണ് യുഡിഎഫിന്റെ തീരുമാനം. ഇക്കാര്യം നേതാക്കള്‍ ജോസ് കെ മാണിയെ അടക്കം അറിയിച്ചിട്ടുണ്ടെന്നാണ് സൂചന. അതേസമയം കെ.എം മാണിയുടെ സീറ്റില്‍ അദ്ദേഹത്തിന്റെ കുടുംബത്തില്‍ നിന്നുതന്നെ ആരെങ്കിലും സ്ഥാനാര്‍ത്ഥിയാകണമെന്നും ആവശ്യമുണ്ട്. ഇതെല്ലാം പരിഗണിക്കുമ്ബോള്‍ […]

India Kerala

കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഋഷികേഷ് റോയ് സുപ്രീംകോടതിയിലേയ്ക്ക്

ന്യൂഡല്‍ഹി> കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഋഷികേശ് റോയ് അടക്കം നാല് ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരെ സുപ്രീംകോടതി ജഡ്ജിമാരായി നിയമിക്കാന്‍ കൊളീജിയം ശുപാര്‍ശ ചെയ്തു. വി രാമസുബ്രഹ്മണ്യം(ചീഫ് ജസ്റ്റിസ് , ഹിമാചല്‍ പ്രദേശ്), കൃഷ്ണ മുരാരി( ചീഫ് ജസ്റ്റിസ്, പഞ്ചാബ്-ഹരിയാന), രവിചന്ദ്ര ഭട്ട്( ചീഫ് ജസ്റ്റിസ്, രാജസ്ഥാന്‍) എന്നിവരെയാണ് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് തലവനായ കൊളീജിയം ശുപാര്‍ശ ചെയ്തത്.  നിരവധി കേസുകള്‍ സുപ്രീംകോടതിയില്‍ കെട്ടിക്കിടക്കുന്ന പശ്ചാത്തലത്തില്‍ ജഡ്ജിമാരുടെ എണ്ണം ചീഫ് ജസ്റ്റിസ് അടക്കം 31 […]

India National

സി.ബി.ഐ കസ്റ്റഡിയിൽ കഴിയുന്ന ചിദംബരത്തെ ഇന്ന് ഡൽഹി റോസ് അവന്യൂ കോടതിയിൽ ഹാജരാക്കും

ഐ.എൻ.എക്സ് മീഡിയ കേസിൽ സി.ബി.ഐ കസ്റ്റഡിയിൽ കഴിയുന്ന പി.ചിദംബരത്തെ ഇന്ന് ഡൽഹി റോസ് അവന്യൂ കോടതിയിൽ ഹാജരാക്കും. 8 ദിവസമായി സി.ബി.ഐ ചോദ്യം ചെയ്യൽ തുടരുകയായിരുന്നു. കസ്റ്റഡി നീട്ടണമെന്ന ആവശ്യം സി.ബി.ഐ ഉന്നയിച്ചില്ലെങ്കിൽ ചിദംബരത്തിന്റെ ജാമ്യാപേക്ഷ കോടതി പരിഗണിക്കും. ഡൽഹി ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിതോടെ കഴിഞ്ഞ 21നാണ് ചിദംബരത്തെ സി.ബി.ഐ അറസ്റ്റ് ചെയ്തത്. പിറ്റേന്ന് ഹാജരാക്കിയ റോസ് അവന്യു കോടതി നാല് ദിവസത്തെ സി.ബി.ഐ കസ്റ്റഡിയിൽ വിട്ടു. പിന്നീട് 4 ദിവസം കൂടി നീട്ടി നൽകി. […]

India National Uncategorized

കരസേന മേധാവി ഇന്ന് ജമ്മുകശ്മീര്‍ സന്ദര്‍ശിക്കും

കശ്മീരില്‍ വീട്ടു തടങ്കലിലുള്ള സി.പി.എം നേതാവ് യൂസഫ് തരിഗാമിയെ സന്ദര്‍ശിച്ച സീതാറാം യെച്ചൂരി ഇന്ന് ഡല്‍ഹിയില്‍ തിരിച്ചെത്തും. തരിഗാമിയുടെ ആരോഗ്യനില സംബന്ധിച്ച് യെച്ചൂരി സുപ്രിം കോടതിയില്‍ സത്യവാങ്മൂലവും സമര്‍പ്പിക്കും. സുരക്ഷ വിലയിരുത്താനായി കരസേന മേധാവി ബിപിന്‍ റാവത്ത് ഇന്ന് ജമ്മുകശ്മീര്‍ സന്ദര്‍ശിക്കും. ജമ്മുകശ്മീരിലെ പ്രത്യേക അധികാരം റദ്ദാക്കിയതിന് ശേഷം ഇത് ആദ്യമായാണ് കരസേന മേധാവി ഇവിടെ സന്ദര്‍ശനം നടത്തുന്നത്. ജമ്മുകശ്മീരിലെ സുരക്ഷ വിലയിരുത്താനായാണ് കരസേന മേധാവി ബിപിന്‍ റാവത്തിന്റെ സന്ദര്‍ശനം. ഇന്നലെ പ്രതിരോധമന്ത്രി രാജ്നാഥ് സിങ് ലഡാക്കില്‍ […]

India Kerala

സസ്പെന്‍ഷനിലായ ജേക്കബ് തോമസിനെ തിരിച്ചെടുത്തേക്കും

സര്‍വീസ് ചട്ടം ലംഘിച്ച് സര്‍ക്കാരിനെ വിമര്‍ശിച്ചതിന് സസ്പെന്‍ഷനിലായ ജേക്കബ് തോമസിനെ തിരിച്ചെടുത്തേക്കും. ജേക്കബ് തോമസിനെ തിരിച്ചെടുക്കാനുള്ള അഡ‍്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്റെ ഉത്തരവിനെതിരെ അപ്പീല്‍ പോകേണ്ടതില്ലെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം. ഇതു സംബന്ധിച്ച ഫയല്‍ അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് കൈമാറി. അഴിമതി വിരുദ്ധദിനമായ ഡിസംബര്‍ ഒന്‍പതിന് ജേക്കബ് തോമസ് നടത്തിയ പ്രസംഗമാണ് സസ്പെന്‍ഷന് കാരണം. ഓഖി രക്ഷാപ്രവര്‍ത്തനത്തിന്റെ പേരില്‍ ഏറെ പഴികേട്ട സംസ്ഥാന സര്‍ക്കാരിനെ കൂടുതല്‍ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന പ്രതികരണമാണ് ജേക്കബ് തോമസില്‍ നിന്നുണ്ടായതെന്നാണ് ചീഫ് സെക്രട്ടറി സര്‍ക്കാരിന് നല്‍കിയ […]

India Kerala

2018ലെ പ്രളയത്തിൽ ഇനിയും നഷ്ടപരിഹാരം കിട്ടാനുള്ളത് പതിനായിരങ്ങള്‍ക്ക്

2018ലെ പ്രളയത്തിൽ വീട് തകർന്ന 30,000ത്തിലധികം പേർക്ക് ധനസഹായം നൽകാനുണ്ടെന്ന് സർക്കാർ കണക്ക്. പൂർണ്ണമായി വീട് തകർന്ന 8000 പേരും ഇതിൽ ഉൾപ്പെടും. നഷ്ടപരിഹാരം കിട്ടാത്തവർക്ക് ഒരു മാസത്തിനകം നൽകണമെന്നാണ് ഇന്നലെ ഹൈക്കോടതി പറഞ്ഞത്. ധനമന്ത്രി പറഞ്ഞത് കൊടുത്ത സഹായത്തിന്‍റെ കണക്ക്. എന്നാൽ സർവ്വേ പൂർത്തിയാക്കിയിട്ടും അർഹതപ്പെട്ട ധനസഹായം ലഭിക്കാനുള്ളത് പതിനായിരങ്ങളെന്ന് സർക്കാരിന്‍റെ വെബ്സൈറ്റിൽ തന്നെ വ്യക്തമായിട്ടുണ്ട്. വീടുകൾ പൂർണ്ണമായി നഷ്ടപ്പെട്ട 15,632 പേരിൽ 7011 പേർക്ക് വീടുകൾ നിർമ്മിച്ചു നൽകാനായി. സഹായം ഇനി ലഭിക്കാനുള്ളത് 8621 […]

India Kerala

ഓര്‍ത്തഡോക്സ് സഭ ഇത്തവണ ഇടത് മുന്നണിക്കൊപ്പമുണ്ടാകില്ല

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ സര്‍ക്കാരിനെ പിന്തുണച്ച ഓര്‍ത്തഡോക്സ് സഭ ഇത്തവണ ഇടത് മുന്നണിക്കൊപ്പം ഉണ്ടാകില്ല. പാലായില്‍ കാര്യമായ വോട്ട് ഇല്ലെങ്കിലും സര്‍ക്കാരിനെതിരെ ശക്തമായ നിലപാട് സ്വീകരിക്കാനാണ് ഇവരുടെ തീരുമാനം. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിലടക്കം ഇടത് പക്ഷത്തിന് ഓര്‍ത്തഡോക്സ് സഭ വലിയ പിന്തുണ തന്നെ നല്കിയിരുന്നു. സുപ്രിം കോടതി വിധി നടപ്പാക്കി നല്കുമെന്ന പ്രതീക്ഷയിലായിരുന്നു ഈ പിന്തുണ. പിന്നാലെ വന്ന ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിലും ലോക് സഭ തെരഞ്ഞെടുപ്പിലും ഇടത് സ്ഥാനാര്‍ത്ഥികള്‍ പിന്തുണ തേടി ദേവലോകത്ത് എത്തി. എന്നാല്‍ ഇത്തവണ ആ […]