India Kerala

ബാങ്ക് ലയനത്തെ അംഗീകരിക്കാനാവില്ലെന്ന് ബാങ്ക് ജീവനക്കാരുടെ സംഘടനകള്‍

രാജ്യത്തെ ബാങ്ക് ലയനത്തെ അംഗീകരിക്കാനാവില്ലെന്ന് ബാങ്ക് ജീവനക്കാരുടെ സംഘടനകള്‍. രാജ്യത്തെ സാമ്പത്തിക മേഖലയെ തകര്‍ക്കുന്ന നീക്കങ്ങളെ ചെറുക്കണമെന്നും ബാങ്ക് ജീവനക്കാര്‍ ആവശ്യപ്പെട്ടു. ലയനം ഗ്രാമീണ – കാര്‍ഷിക ബാങ്കിങ് മേഖലയെ കാര്യമായി ബാധിക്കുമെന്നും അവര്‍ പറയുന്നു. രാജ്യത്ത് വീണ്ടും ബാങ്ക് ലയനം നടപ്പാക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നീക്കത്തിനെതിരെ പ്രതിഷേധം വ്യാപകം. സാമ്പത്തിക മേഖലയിലെ വികസനത്തെ മുരടിപ്പിക്കുന്ന നയമാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നാണ് ആള്‍ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി സി.എച്ച് വെങ്കിടാചലം പ്രതികരിച്ചത്. കാര്‍ഷിക മേഖലയേയും […]

India Kerala

നിഷയെ അംഗീകരിക്കാതെ ഒരു വിഭാഗം; ജോസ് കെ.മാണി തന്നെ മത്സരിക്കണമെന്ന ആവശ്യം ശക്തം

സ്ഥാനാര്‍ത്ഥിയെ ചൊല്ലി ജോസ് കെ. മാണി വിഭാഗത്തിലും തര്‍ക്കമെന്ന് സൂചന. നിഷ ജോസ് കെ. മാണിയെ അംഗീകരിക്കാന്‍ ഒരു വിഭാഗം തയ്യാറായില്ല. ജോസ് കെ. മാണി തന്നെ മത്സരിക്കണമെന്ന ആവശ്യവും ശക്തമാണ്. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ ചര്‍ച്ചയില്‍ ജോസഫ് വിഭാഗം ഉയര്‍ത്തുന്ന വെല്ലുവിളിയെക്കാള്‍ വലുതാണ് ജോസ് കെ. മാണി വിഭാഗത്തിനുള്ളിലെ തര്‍ക്കം. ഇന്നലെ ചേര്‍ന്ന നേതൃയോഗത്തിലും ഇത് പ്രകടമായിരുന്നു. ജോസ് കെ. മാണി, നിഷാ ജോസ് കെ. മാണി എന്നിവരുള്‍പ്പടെ അഞ്ച് പേരുടെ പേരുകളാണ് സജീവം. എന്നാല്‍ നിഷയെ […]

India Kerala

മാണി സി. കാപ്പന്‍ ഇന്ന് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും

പാലാ ഉപതെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി മാണി സി. കാപ്പന്‍ ഇന്ന് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും. പാലാ പ്രവിത്താനം ളാലം ബ്ലോക് ഓഫീസിലാണ് പത്രിക നല്‍കുക. ഓണാവധി തുടങ്ങും മുമ്പെ പാലായിലെ കോളജുകളിലെത്തി വോട്ടുറപ്പിക്കാനുള്ള ശ്രമത്തിലാണ് മാണി സി. കാപ്പന്‍. രാവിലെ പാലാ ആശുപത്രി ജംഗ്ഷനില്‍ നിന്ന് എല്‍.ഡി.എഫ് പ്രവര്‍ത്തകരുടെ അകമ്പടിയോടെയാകും സ്ഥാനാര്‍ഥി മാണി സി. കാപ്പന്‍ നാമനിര്‍ദ്ദേശ പത്രികാ സമര്‍പ്പണം നടത്തുക. അതിനു മുന്നോടിയായി പാലാ ടൌണിലെ വ്യാപാരികളെയും തൊഴിലാളികളെയും കണ്ട് വോട്ടഭ്യര്‍ഥിച്ച ശേഷമാകും നാമനിര്‍ദ്ദേശ പത്രിക […]

India National

സാമ്പത്തിക പരിഷ്കരണം; രാജ്യത്തെ നാല് വന്‍ ബാങ്കുകള്‍ ലയിപ്പിക്കുന്നു

സാമ്പത്തിക മാന്ദ്യത്തിന്റെ ഭാഗമായുള്ള പരിഷ്ക്കരണത്തിന്റെ ഭാഗമായി രാജ്യത്തെ നാല് വന്‍ ബാങ്കുകള്‍ ലയിപ്പിക്കാന്‍ തീരുമാനം. ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ വാര്‍ത്താ സമ്മേളനത്തിലൂടെയാണ് ബാങ്കുകളുടെ ലയനം സ്ഥിരീകരിച്ച് സംസാരിച്ചത്. പഞ്ചാബ് നാഷണല്‍ ബാങ്ക്, ഓറിയന്റല്‍ ബാങ്ക് ഓഫ് കോമേഴ്സ്, യുണൈറ്റഡ് ബാങ്ക് എന്നിവ ലയിപ്പിക്കും. യൂണിയന്‍ ബാങ്ക്, ആന്ധ്ര ബാങ്ക്, കോര്‍പ്പറേഷന്‍ ബാങ്ക് എന്നിവ ഒന്നായും കാനറ ബാങ്ക്, സിന്‍ഡിക്കേറ്റ് ബാങ്ക് എന്നിവ ഒരുമിച്ചും ഇന്ത്യന്‍ ബാങ്ക്, അലഹബാദ് ബാങ്ക് എന്നിവ ഒന്നായും ലയിപ്പിക്കും.

India National

കര്‍ണാടകയില്‍ ബി.ജെ.പി സര്‍ക്കാര്‍ ബീഫ് നിരോധിച്ചേക്കും; ചര്‍ച്ച നടക്കുന്നതായി മന്ത്രി

കര്‍ണാടകയില്‍ ബീഫ് വില്‍ക്കുന്നതിനും കൈവശം വെയ്ക്കുന്നതിനും ബി.ജെ.പി സര്‍ക്കാര്‍ വിലക്ക് ഏര്‍പ്പെടുത്താനൊരുങ്ങുന്നതായി ന്യൂസ് മിനുട്ട് റിപ്പോര്‍ട്ട്. ബീഫിന് നിരോധനം ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് നിവേദനം ലഭിച്ചിട്ടുണ്ടെന്നും വിഷയം സര്‍ക്കാര്‍ ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുകയാണെന്നും കര്‍ണാടക ടൂറിസ-സാംസ്‌ക്കാരിക വകുപ്പ് മന്ത്രി സി.ടി രവി പറഞ്ഞു. ബീഫ് നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പിയുടെ ഗോ സംരക്ഷണ സെല്‍ വ്യാഴാഴ്ച്ച മുഖ്യമന്ത്രി യെദിയൂരപ്പക്ക് നിവേദനം സമര്‍പ്പിച്ചിരുന്നു. വിഷയത്തില്‍ തീരുമാനം എടുത്തില്ലെന്നും ചര്‍ച്ച നടന്നുകൊണ്ടിരിക്കുകയാണ് എന്നുമാണ് യെദിയൂരപ്പ വിഷയത്തില്‍ പ്രതികരിച്ചത്. ബീഫ് നിരോധിക്കാന്‍ 2010 ല്‍ ബി.ജെ.പി സര്‍ക്കാര്‍ ശ്രമിച്ചിരുന്നുവെങ്കിലും […]

India Kerala

അഭയ കേസില്‍ വീണ്ടും വെളിപ്പെടുത്തല്‍

അഭയകേസില്‍ വീണ്ടും വെളിപ്പെടുത്തല്‍. ആദ്യ ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട് താന്‍ കീറിക്കളഞ്ഞതാണെന്ന് കോണ്‍സ്റ്റബ്ള്‍ എം.എം തോമസ് വെളിപ്പെടുത്തി. കേസില്‍ എട്ടാം സാക്ഷിയായ തോമസ് ആദ്യത്തെ അന്വേഷണ സംഘത്തിലുണ്ടായിരുന്നു. എ.എസ്.ഐ വി.വി അഗസ്റ്റിന്‍ നിര്‍ബന്ധിച്ചതിനാലാണ് ഇൻക്വിസ്റ്റ് റിപ്പോർട്ട് കീറിയതെന്നാണ് തോമസ് വെളിപ്പെടുത്തിയത്. അഗസ്റ്റിനെ നേരത്തേ സി.ബി.ഐ കേസില്‍ പ്രതി ചേര്‍ത്തിരുന്നു. ഇയാള്‍ പിന്നീട് ആത്മഹത്യ ചെയ്യുകയായിരുന്നു.

India Kerala

ജോര്‍ജ് ആലഞ്ചേരി ബിഷപ് സ്ഥാനം ഒഴിഞ്ഞു

കർദിനാൾ ജോർജ് ആലഞ്ചേരി എറണാകുളം അങ്കാമാലി അതിരൂപതയുടെ ഭരണ ചുമതല ഒഴിഞ്ഞു. പുറത്താക്കിയ സഹായമെത്രാന്മാരെ തിരിച്ചെടുക്കുകയും ചെയ്തു. ആന്‍റണി കരിയൽ അതിരൂപതയുടെ പുതിയ ബിഷപ്പായി ചുമതലയേൽക്കും. ബിഷപ്പിന് അതിരൂപതയുടെ സ്വതന്ത്ര ചുമതല നൽകി. കർദിനാളിന് അതിരൂപതയുടെ ഭരണകാര്യ ചുമതല അധികാരം നഷ്ടപ്പെട്ടു. അതിരൂപതയുടെ ഭരണകാര്യ – സാമ്പത്തിക കാര്യങ്ങൾ പുതിയ ബിഷപ്പിനായിരിക്കും. നേരത്തെ പുറത്താക്കിയ സെബാസ്റ്റ്യന്‍ എടയന്ത്രത്തിനെ മാണ്ഡ്യ ബിഷപ്പായി നിയമിച്ചു. ജോസ് പുത്തന്‍വീട്ടില്‍ ഫരീദാബാദ് രൂപതയുടെ സഹായമെത്രാനായി ചുമതലയേൽക്കും.

India Kerala

പാലാ പിടിക്കാന്‍ സി.പി.എം; യോഗം തുടങ്ങി

പാലാ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യാൻ സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം തുടങ്ങി. തെരഞ്ഞെടുപ്പ് ഒരുക്കങ്ങളും, പ്രചരണ ഏകോപന ചുമതലകളും യോഗം തീരുമാനിക്കും. പാർട്ടി എം.എൽ.എമാരുടേയും, സംസ്ഥാന സെക്രട്ടറിയേറ്റ് സമിതി അംഗങ്ങളുടേയും ചുമതലകളും തീരുമാനിച്ചേക്കും. പഞ്ചായത്തുകളുടേയും, മുനിസിപ്പാലിറ്റികളുടേയും ചുമതല ഓരോരുത്തര്‍ക്കായി കൈമാറാനാണ് സാധ്യത.

India Kerala

പാലാരിവട്ടം മേല്‍പ്പാലം അഴിമതി; ടി.ഒ സൂരജ് അറസ്റ്റില്‍

പാലാരിവട്ടം മേൽപ്പാല നിർമാണം അഴിമതി കേസിൽ പൊതുമരാമത്ത് വകുപ്പ് മുന്‍ സെക്രട്ടറി ടി.ഒ സൂരജ് അറസ്റ്റില്‍. കിറ്റ്കോ ജനറൽ മനേജർ ബെന്നി പോൾ, ആർ.ഡി.എസ് എം.ഡി സുമിത് ഗോയൽ എന്നിവരെയും അറസ്റ്റ് ചെയ്തു.വഞ്ചന, ഗൂഢാലോചന, അഴിമതി, ഫണ്ട് ദുര്‍വിനിയോഗം എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. സൂരജിനെ വിജിലന്‍സ് ഇന്ന് ചോദ്യം ചെയ്തിരുന്നു. ടി. ഒ സൂരജിനെ ഇന്നലെ മൂന്ന് മണിക്കൂറോളും ചോദ്യം ചെയ്ത വിജിലൻസ് സംഘം ഇന്ന് വീണ്ടും വിളിച്ചു വരുത്തുകയായിരുന്നു. ടി.ഒ സൂരജ് ഹാജരായതിന് പിന്നാലെ തന്നെ […]

India Sports

ഇതാണോ പി.ടി ഉഷ? വന്‍ അബദ്ധവുമായി ആന്ധ്ര സര്‍ക്കാര്‍

ദേശീയ കായിക ദിനാഘോഷത്തിന്‍റെ ഭാഗമായി 2014 മുതല്‍ ദേശീയ തലത്തില്‍ മെഡലുകള്‍ നേടിയവരെ ആദരിക്കുന്ന ചടങ്ങിനോടനുബന്ധിച്ച് ആന്ധ്ര സര്‍ക്കാര്‍ വച്ച കൂറ്റന്‍ ഫ്ലക്സില്‍ വലിയ പിഴവ്. ഫ്ലക്സില്‍ സാനിയ മിര്‍സയുടെ ചിത്രം നല്‍കി പി.ടി ഉഷ എന്നെഴുതിയിരിക്കുന്നതാണ് ഇപ്പോള്‍ ചര്‍ച്ച വിഷയം. ഫ്ലക്സിന്‍റെ ചിത്രം പ്രചരിച്ചതോടെ ആന്ധ്ര സര്‍ക്കാര്‍ വരുത്തിയ വന്‍ അബദ്ധം സോഷ്യല്‍ മീഡിയയില്‍ വൈറലായി. പരിഹാസങ്ങളും വിമര്‍ശനങ്ങളും വേണ്ടുവോളം ഉയര്‍ന്നു. ചടങ്ങ് നടക്കുന്ന വേദിക്ക് സമീപം സ്ഥാപിച്ച ഫ്ലക്സില്‍ മുഖ്യമന്ത്രി ജഗന്‍മോഹന്‍ റെഡ്ഡി, കായികമന്ത്രി […]