India Kerala

കേരളാ കോണ്‍ഗ്രസ് തര്‍ക്കം; യു.ഡി.എഫ് ഇടപെടുന്നു

കേരള കോണ്‍ഗ്രസിന്റെ സ്ഥാനാർത്ഥി നിർണ്ണയത്തിൽ തർക്കങ്ങൾ രൂക്ഷമായതോടെ പ്രശ്നം പരിഹരിക്കാൻ യു.ഡി.എഫ് ഇടപെടുന്നു. ഇതിനായി കോട്ടയത്ത് യു.ഡി.എഫ് ഉപസമിതി ചേര്‍ന്നു. കേരള കോൺഗ്രസ് (എം) സ്ഥാനാർഥി രണ്ടില ചിഹ്നത്തിൽ തന്നെ മത്സരിക്കണമെന്നാണ് യു.ഡി.എഫ് നിർദ്ദേശം. സ്ഥാനാർഥി നിർണയം അനിശ്ചിതമായി നീണ്ടുപോകുന്ന സാഹചര്യത്തിലാണ് യു.ഡി.എഫ് ഉപസമിതി യോഗം ചേർന്നത്. നേരത്തെ ഒന്നാം തീയതി സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കും എന്ന് പറഞ്ഞിരുന്നെങ്കിലും ആശയക്കുഴപ്പം തുടരുന്ന സാഹചര്യത്തിൽ ഇത് നീണ്ടുപോയേക്കാം എന്നാണ് സൂചന. നിഷ ജോസ് കെ മാണി യുടെ പേര് സജീവമായി […]

India Kerala

മാണി സി. കാപ്പന്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു

പാലാ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന എല്‍.ഡി.എഫ് സ്ഥാനാര്‍ഥി മാണി സി. കാപ്പന്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. ളാലം ബ്ലോക്ക് പഞ്ചായത്തില്‍ അസിസ്റ്റന്റ് റിട്ടേണ്‍ ഓഫീസര്‍ക്ക് മുമ്പാകെയാണ് മാണി സി. കാപ്പന്‍ പത്രിക സമര്‍പ്പിച്ചത്. ഓണാവധി തുടങ്ങും മുമ്പെ പാലായിലെ കോളജുകളിലെത്തി വോട്ടുറപ്പിക്കാനുള്ള ശ്രമത്തിലാണ് മാണി സി. കാപ്പന്‍. എല്‍.ഡി.എഫ് പ്രചരണ പ്രവര്‍ത്തനങ്ങള്‍ രണ്ട് ദിവസം പിന്നിട്ടു. ഓണം അവധി ആരംഭിക്കും മുമ്പെ പാലാ മണ്ഡലത്തിലെ വിവിധ കോളജുകളിലെത്തി യുവാക്കളുടെ വോട്ട് ഉറപ്പിക്കാനുള്ള ശ്രമത്തിലാണ് മാണി സി കാപ്പന്‍. മുന്‍ […]

India Kerala

ട്രാഫിക് നിയമ ലംഘനങ്ങൾക്ക് നാളെ മുതൽ കനത്ത പിഴ

ട്രാഫിക് നിയമങ്ങള്‍ ലംഘിച്ചാല്‍ നാളെ മുതല്‍ കനത്ത പിഴ. ഗതാഗത നിയമലംഘനങ്ങളുടെ പിഴത്തുക കുത്തനെ കൂട്ടിയതുള്‍പ്പെടെയുള്ള കേന്ദ്ര മോട്ടോര്‍ വാഹന നിയമ ഭേദഗതി നാളെ പ്രാബല്യത്തില്‍ വരും. ബോധവത്ക്കരണ പരിപാടികളുമായി മോട്ടോര്‍വാഹന വകുപ്പ് രംഗത്തുണ്ട്. ട്രാഫിക് നിയമലംഘനങ്ങളുടെ പിഴത്തുക പത്തിരട്ടി വരെ വര്‍ഘിപ്പിച്ചു കൊണ്ടാണ് നിയമം ഭേദഗതി ചെയ്തത്. ലൈസന്‍സ് ഇല്ലാതെ വാഹനമോടിച്ചാല്‍ ഇനി പിഴ 5000 രൂപയാണ്. നേരത്തെ ഇത് 1000 രൂപയായിരുന്നു. ഹെല്‍മറ്റ്/സീറ്റ് ബെല്‍റ്റ് ഇല്ലാതെ വരുന്നവര്‍ക്ക് ഇനി 100 രൂപ കൊടുത്തു രക്ഷപ്പെടാനാകില്ല. മിനിമം 1000 രൂപയെങ്കിലും വേണം […]

India National

ജി.ഡി.പി നിരക്ക് വന്നപ്പോള്‍ ബി.ജെ.പി വാഗ്ദാനം ചെയ്ത നല്ല ദിനങ്ങള്‍ എന്താണെന്ന് മനസിലായെന്ന് പ്രിയങ്ക

ജി.ഡി.പി നിരക്ക് വന്നപ്പോള്‍ ബി.ജെ.പി വാഗ്ദാനം ചെയ്ത നല്ല ദിനങ്ങള്‍ എന്താണെന്ന് മനസിലായെന്ന് പ്രിയങ്ക ഗാന്ധി. രാജ്യത്ത് തൊഴിലില്ലായ്മ രൂക്ഷമായെന്നും രൂപയുടെ മൂല്യം ഇടിഞ്ഞെന്നും പ്രിയങ്ക പറഞ്ഞു. ഇന്ത്യൻ സമ്പത്ത് വ്യവസ്ഥയെ തകർത്തതെന്ന് ആരാണെന്ന് എല്ലാവര്‍ക്കും മനസിലായെന്നും പ്രിയങ്ക ട്വീറ്റ് ചെയ്തു.

India National

തുടര്‍ച്ചയായി ഉത്തേജന പാക്കേജുകള്‍ പ്രഖ്യാപിക്കേണ്ട അവസ്ഥയില്‍ കേന്ദ്ര സര്‍ക്കാര്‍

മാന്ദ്യത്തിലേക്കു പോകുന്ന ഇന്ത്യന്‍ സാമ്പത്തിക വ്യവസ്ഥയെ പിടിച്ചു നിര്‍ത്താന്‍ ബജറ്റിനോ സര്‍ക്കാരിനോ കഴിയുന്നില്ലെന്ന് വ്യക്തമാക്കുന്നതാണ് ധനമന്ത്രി പ്രഖ്യാപിച്ച രണ്ടാം പാക്കേജ്. ആദ്യ പാക്കേജ് കൊണ്ടും പ്രതീക്ഷിച്ച ഫലമുണ്ടാകാതായതോടെയാണ് ഇന്നലെ വീണ്ടും പുതിയ പാക്കേജ് പ്രഖ്യാപിക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമായത്. തുടര്‍ച്ചയായി ഉത്തേജന പാക്കേജുകള്‍ പ്രഖ്യാപിക്കേണ്ട അവസ്ഥയിലാണ് കേന്ദ്ര സര്‍ക്കാരെന്നാണ് ഇത് തെളിയിക്കുന്നത്. രാജ്യം കടുത്ത സാമ്പത്തിക മാന്ദ്യത്തിലേക്ക് നീങ്ങുന്നുവെന്ന് വ്യക്തമാക്കുന്ന കനത്ത തിരിച്ചടികള്‍ വ്യവസായിക- ഉത്പാദന മേഖലകളിലുണ്ടായിട്ടും പ്രതിസന്ധിയുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ ഇതുവരെ അംഗീകരിച്ചിട്ടില്ല. എന്നാല്‍ ഒരാഴ്ചക്കിടെ രണ്ടാമത്തെ […]

India National

സ്വാമി ചിന്മയാനന്ദിനെതിരായ പീഡന ആരോപണം; അന്വേഷണം വേഗത്തിലാക്കണമെന്ന് പ്രതിപക്ഷം

മുന്‍ കേന്ദ്രമന്ത്രിയും ബി.ജെ.പി നേതാവുമായ സ്വാമി ചിന്മയാനന്ദിനെതിരായ പീഡന ആരോപണത്തില്‍ അന്വേഷണം വേഗത്തിലാക്കണമെന്ന് പ്രതിപക്ഷം. മറ്റൊരു ഉന്നാവോ സംഭവമാക്കി കേസിനെ മാറ്റരുതെന്നും കോണ്‍ഗ്രസ് അടക്കമുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രതികരിച്ചു. ഡല്‍ഹി ഷെല്‍ട്ടര്‍ ഹോമില്‍ കഴിയുന്ന പെണ്‍കുട്ടിയുടെ സുരക്ഷ ഉറപ്പാക്കാന്‍ സുപ്രിം കോടതി പൊലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഈ മാസം 24നാണ് സ്വാമി ചിന്മയാനന്ദിനെതിരെ പീഡന ആരോപണം ഉന്നയിച്ച് ഷാജഹാന്‍പൂര്‍ എസ്.എസ് കോളജിലെ നിയമ വിദ്യാര്‍ത്ഥിനി രംഗത്തെത്തിയത്. പിന്നീട് കാണാതായ വിദ്യാര്‍ത്ഥിയെ കണ്ടെത്താന്‍ കുടുംബം പരാതി നല്‍കിയെങ്കിലും പൊലീസ് […]

India International

മാന്ദ്യം തന്നെ; വീണ്ടും ഉത്തേജന പാക്കേജ് പ്രഖ്യാപിച്ച് സര്‍ക്കാര്‍

രാജ്യം കടുത്ത സാമ്പത്തിക മാന്ദ്യത്തിലേക്ക് നീങ്ങുന്നുവെന്ന സൂചനകള്‍ ശക്തമായിരിക്കെ കേന്ദ്ര സര്‍ക്കാര്‍ രണ്ടാം ഉത്തേജന പാക്കേജ് പ്രഖ്യാപിച്ചു. 10 പ്രധാന ബാങ്കുകളെ ലയിപ്പിച്ച് നാല് ബാങ്കുകളാക്കി മാറ്റാനാണ് തീരുമാനം. 250 കോടി രൂപയ്ക്ക് മുകളിലുള്ള വായ്പകൾ നിരീക്ഷിക്കാൻ പ്രത്യേക ഏജൻസിയെ നിയമിക്കുമെന്നും ധനമന്ത്രി നിര്‍മല സീതാരാമന്‍ പറഞ്ഞു. രാജ്യത്ത് സാമ്പത്തിക അടിയന്തര അവസ്ഥ പ്രഖ്യാപിക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. പൊതുമേഖല ബാങ്ക് മേധാവികളുമായി നടത്തിയ ചർച്ചക്ക് ശേഷമാണ് ധനമന്ത്രി നിര്‍മ്മല സീതാരാമന്റെ പ്രഖ്യാപനം. 5 ട്രില്യന്‍ വളര്‍ച്ച കൈവരിക്കുക, […]

India Kerala

വെള്ളക്കെട്ടിലെ കെ.എസ്.ആർ.ടി.സി സ്റ്റാന്‍റ്

പത്തനംതിട്ട കെ.എസ്.ആർ.ടി.സി ബസ് സ്റ്റാന്‍റ് വെള്ളകെട്ടിലാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്. ബസ് സ്റ്റാന്‍റിലെ യാർഡുകൾക്ക് സമീപം ചെളിവെള്ളം കെട്ടി കിടന്ന് വലിയ കുഴികൾ രൂപപ്പെട്ടിരിക്കുന്നതിനാൽ അപകടവും പതിവാണ്. പത്തനംതിട്ട കെ.എസ്.ആർ.ടി ബസ് സ്റ്റാന്‍റിലെ അവസ്ഥയാണിത്. ചെളിവെള്ളം കെട്ടി കിടക്കുന്ന കുഴികൾ ചാടി കടന്നു വേണം യാത്രക്കാർ ബസുകളിൽ പ്രവേശിക്കാൻ. ചെളിവെള്ളം കെട്ടിക്കിടക്കുന്നതിനാൽ വെള്ളത്തിന്റെ ദുർഗന്ധവും യാത്രക്കാർ സഹിക്കണം. ബസ് സ്റ്റാന്റ് ഈ അവസ്ഥയിലായിട്ട് മാസങ്ങളായി. പുതിയ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാന്റിന്റെ പണിയും ഇഴഞ്ഞുനീങ്ങുകയാണ്. ദിവസവും ആയിരക്കണക്കിന് യാത്രക്കാർ എത്തുന്ന […]

India Kerala

നെഹ്രു ട്രോഫി വള്ളംകളി ഇന്ന്; സച്ചിന്‍ തെൻഡുൽക്കര്‍ മുഖ്യാതിഥി

അറുപത്തിയേഴാമത് നെഹ്രു ട്രോഫി വള്ളം കളി ഇന്ന് പുന്നമടക്കായലിൽ അരങ്ങേറും. നെഹ്രു ട്രോഫിക്കൊപ്പം പ്രഥമ ചാമ്പ്യൻസ് ബോട്ട് ലീഗിന് കൂടി ഇന്ന് തുടക്കമാകും. ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡുൽക്കറാണ് ജലോത്സവത്തിൽ മുഖ്യ അതിഥിയായെത്തുക. കായലോളങ്ങളിൽ ആവേശത്തിന്റെ തുഴയെറിഞ്ഞ് , ആർപ്പോ വിളിയും, വഞ്ചിപ്പാട്ടുമായി പുന്നമടക്കായലിൽ ജല പൂരം തുടങ്ങാൻ ഇനി മണിക്കൂറുകളുടെ കാത്തിരിപ്പ് മാത്രം. ആലപ്പുഴയുടെ വിവിധ വിഭാഗങ്ങളിലായി 79 വള്ളങ്ങളാണ് ഇത്തവണ മത്സരിക്കുക. രാവിലെ 11 മണിക്ക് ചെറുവള്ളങ്ങളുടെ മത്സരത്തോടെ ജലോത്സവത്തിന് തുടക്കമാകും. ഉച്ചയ്ക്ക് രണ്ടു […]

India Kerala

മുല്ലപ്പള്ളിക്കെതിരെ നടപടി സ്വീകരിക്കാന്‍ ലോക്നാഥ് ബെഹ്റക്ക് അനുമതി

കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനെതിരെ നിയമ നടപടി സ്വീകരിക്കാന്‍ ഡി.ജി.പി ലോക്നാഥ് ബെഹ്റക്ക് അനുമതി. ആഭ്യന്തര സെക്രട്ടറിയാണ് നിയമനടപടി സ്വീകരിക്കാന്‍ ഡി.ജിപിക്ക് അനുവാദം നല്‍കിയത്. സി.പി.എമ്മിന്റെ ബ്രാഞ്ച് സെക്രട്ടറിയെ പോലെയാണ് ഡി.ജി.പി പെരുമാറുന്നതെന്നായിരുന്നു മുല്ലപ്പള്ളിയുടെ വിമര്‍ശനം. പോസ്റ്റൽ ബാലറ്റ് ഉപയോഗിക്കുന്ന പൊലീസുകാരുടെ വിവരങ്ങൾ ശേഖരിക്കാൻ ആവശ്യപ്പെടുന്ന സർക്കുലറിന്‍റെ പേരിലാണ് മുല്ലപ്പള്ളി ഡി.ജി.പിക്കെതിരെ വിമര്‍ശനമുന്നയിച്ചത്. 2019 ഏപ്രിലില്‍ 14ന് ആണ് മുല്ലപ്പള്ളി പ്രസ്താവന നടത്തിയത്. തുടര്‍ന്നാണ് നിയമനടപടിക്ക് സര്‍ക്കാരിനോട് ഡി.ജി.പി അനുമതി തേടിയത്. ഡി.ജി.പി റാങ്കിലുള്ള ഒരു പൊലീസ് […]