India National

കശ്മീരില്‍ ഭീകരരുടെ വെടിവെപ്പ്: ഒരു കുഞ്ഞ് ഉള്‍പ്പെടെ നാല് പേര്‍ക്ക് പരിക്കേറ്റു

ജമ്മു കശ്മീരില്‍ ഭീകരര്‍ നടത്തിയ വെടിവെപ്പില്‍ ഒരു കുട്ടിയടക്കം നാല് പേര്‍ക്ക് പരിക്കേറ്റു. കശ്മീരിലെ സോപോറിലാണ് ആക്രമണം നടന്നത്. പൂഞ്ചില്‍ ഇന്ത്യന്‍ സൈനിക പോസ്റ്റുകള്‍ക്ക് നേരെ പാകിസ്താന്‍റെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനമുണ്ടായി. രണ്ട് വയസ്സുള്ള സോപോര്‍ സ്വദേശി ഉസ്മ ജാന്‍ എന്ന കുട്ടിക്കും മറ്റ് മൂന്ന്പേര്‍ക്കുമാണ് ഭീകരരുടെ ആക്രമണത്തില്‍ പരിക്കേറ്റത്. ഇവരെ ആശുപത്രിയിലേക്ക് മാറ്റിയെന്നും ആരോഗ്യനിലയില്‍ ആശങ്കപ്പെടാനുള്ള സാഹചര്യമില്ലെന്നും ജമ്മു കശ്മീര്‍ പൊലീസ് അറിയിച്ചു. സ്ഥലത്ത് കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഭീകരാക്രമണം സംബന്ധിച്ച് അന്വേഷണവും ആരംഭിച്ചു. ആളുകളെ […]

India National

വാഹന വിപണിക്ക് ആശ്വാസകരമായ നികുതി ഇളവ് അടുത്ത ജി.എസ്.ടി കൌണ്‍സിലില്‍ ഉണ്ടാകില്ലെന്ന് സൂചന

സാമ്പത്തിക പ്രതിസന്ധിയില്‍ പ്രയാസപ്പെടുന്ന വാഹന വിപണിക്ക് ആശ്വാസകരമായ നികുതി ഇളവ് അടുത്ത ജി.എസ്.ടി കൌണ്‍സിലില്‍ ഉണ്ടാകില്ലെന്ന് സൂചന. ജി.എസ്.ടി കൌണ്‍സിലില്‍ അംഗങ്ങളായ മഹാരാഷ്ട്ര ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലെ ധനമന്ത്രിമാര്‍ തീരുമാനത്തെ എതിര്‍ക്കുന്നതാണ് കാരണം. എന്നാല്‍ നികുതി ഇളവ് വാഹനങ്ങളുടെ വിലയില്‍ കുറവ് വരുത്തുന്നതിനാല്‍ ഉപഭോക്താക്കളില്‍ പലരും വാഹനം വാങ്ങുന്നത് നീട്ടിവെച്ചിരിക്കുന്നത് വിപണിക്ക് തിരിച്ചടിയായിരിക്കുകയാണ്. ജി.എസ്.ടി നിരക്ക് 28 ശതമാനത്തില്‍ നിന്ന് 18 ആക്കണമെന്ന വാഹന വിപണിയില്‍ നിന്നുള്ള നിരന്തര ആവശ്യത്തിന് ഉടനെ ഒരു തീരുമാനം ഉണ്ടാകാനിടയില്ല. ഇന്നലെ ധനകാര്യ […]

India National

പൊതുമേഖലാ ബാങ്കുകള്‍ക്ക് നല്‍കിയ നിര്‍ദേശങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ തന്നെ അട്ടിമറിക്കുന്നു

രാജ്യത്തെ പൊതുമേഖലാ ബാങ്കുകള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ നിര്‍ദേശം സര്‍ക്കാര്‍ തന്നെ അട്ടിമറിക്കുന്നു. കാര്‍ഷിക, ചെറുകിട ലോണുകള്‍ക്ക് പ്രാധാന്യം നല്‍കാന്‍ കൂടുതല്‍ ശാഖകള്‍ തുടങ്ങണമെന്നാണ് കേന്ദ്രം ബാങ്കുകള്‍ക്ക് നല്‍കിയ നിര്‍ദേശം. എന്നാല്‍ പൊതുമേഖലാ ബാങ്കുകളെ ലയിപ്പിക്കാനുള്ള കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന്‍റെ നീക്കത്തിലൂടെ നിലവിലുള്ള ശാഖകളുടെ എണ്ണം തന്നെ കുറയുന്ന അവസ്ഥയാണ്. ചെറുകിട കാര്‍ഷിക വായ്പകള്‍ക്ക് പ്രാധാന്യം നല്‍കുന്ന കാര്യത്തെക്കുറിച്ച് ആലോചിക്കാനാണ് ബാങ്കുകള്‍ക്ക് കഴിഞ്ഞ മാസം 17ന് നല്‍കിയ നിര്‍ദേശം. ഗ്രാമീണ മേഖലകളിലടക്കം ശാഖകള്‍ തുടങ്ങണമെന്നാണ് കേന്ദ്രം ആവശ്യപ്പെടുന്നത്. […]

India Kerala

പ്രളയത്തിന് ശേഷവും പുതിയ ക്വാറികള്‍ക്ക് അനുമതി നല്‍കി സര്‍ക്കാര്‍

രണ്ടാം പ്രളയത്തിന് ശേഷവും പുതിയ ക്വാറികള്‍ക്ക് അനുമതി നല്‍കി സര്‍ക്കാര്‍ .മലപ്പുറം ഏറനാട് താലൂക്കിലാണ് മൂന്ന് പുതിയ ക്വാറികള്‍ക്ക് സംസ്ഥാന പരിസ്ഥിതി ആഘാത നിര്‍ണയ അതോറിറ്റി പാരിസ്ഥിതികാനുമതി നല്‍കിയത്. ഉരുള്‍പൊട്ടലുകള്‍ക്ക് ശേഷം ആഗസ്റ്റ് 20ന് നടന്ന യോഗത്തിലാണ് ക്വാറികള്‍ അനുമതി നല്‍കാനുള്ള തീരുമാനമെടുത്തത്. ഇത് കൂടാതെ‍ രണ്ട് ചെങ്കല്‍ ക്വാറികള്‍ക്കും അഞ്ചു വര്‍ഷത്തേക്ക് അനുമതി നല്‍കി.

India Kerala

‘ഓടുന്ന ബസ്സിൽ ഒരോണം’: യാത്രക്കാരും ജീവനക്കാരും ചേര്‍ന്ന് കളറാക്കിയ ഒരു കെ.എസ്.ആര്‍.ടി.സി ഓണം

ബലൂണുകൾ, തോരണങ്ങൾ, അലങ്കാരങ്ങൾ.. കെ.എസ്.ആർ.ടി.സിയുടെ ഫാസ്റ്റ് പാസഞ്ചർ ഇന്ന് ഓടിയത് ഓണവണ്ടിയായാണ്. കയറിയാൽ സീറ്റ് പിടിക്കാനുള്ള നെട്ടോട്ടങ്ങളായിരുന്നില്ല. ബസ് അലങ്കരിച്ചൊരുക്കാനുള്ള തത്രപ്പാടിലായിരുന്നു യാത്രക്കാരെല്ലാം. ഉത്രാടത്തിനു മുമ്പേ മറ്റൊരു ഉത്രാടപ്പാച്ചിൽ. കിളിമാനൂർ ഡിപ്പോയിലെ സെക്രട്ടറിയേറ്റ് ബസ്സെന്ന് വിളിപ്പേരുള്ള ഫാസ് പാസഞ്ചറാണ് വേറിട്ട ഓണാഘോഷത്തിന് വേദിയായത്. സ്ഥിരം യാത്രക്കാർക്കാരുടെ വാട്ട്സാപ്പ് കൂട്ടായ്മയുടെ നേതൃത്വത്തിൽ ‘ഓടുന്ന ബസ്സിൽ ഒരോണം’ എന്ന തലവാചകത്തിലായിരുന്നു ആഘോഷ പരിപാടികൾ. ഓയൂരിൽ നിന്ന് രാവിലെ പുറപ്പെട്ടപ്പോൾ തന്നെ ജീവനക്കാർ ബസിന്‍റെ മുൻഭാഗം അലങ്കരിച്ചിരുന്നു. തുടർന്ന് ഓരോ സ്റ്റോപ്പിൽ […]

India Kerala

പാലാ ഉപതെരഞ്ഞെടുപ്പ്; പത്രിക പിന്‍വലിക്കാനുള്ള അവസാന ദിവസം ഇന്ന്

പാലാ ഉപതെരഞ്ഞെടുപ്പില്‍ നാമനിർദ്ദേശ പത്രികകള്‍ പിന്‍വലിക്കാനുള്ള അവസാന ദിവസം ഇന്ന്. തെരഞ്ഞെടുപ്പ് കമ്മീഷന്‍ സ്ഥാനാർഥികള്‍ക്ക് ഇന്ന് ചിഹ്നവും അനുവദിക്കും. കണ്‍വെന്‍ഷനുകളും വീടുകയറിയുള്ള പ്രചാരണ പരിപാടികളിലുമാണ് സ്ഥാനാർഥികള്‍. 14 സ്ഥാനാർഥികളാണ് പാലാ ഉപതെരഞ്ഞെടുപ്പില്‍ നാമനിർദ്ദേശ പത്രികകള്‍ നല്കിയിരിക്കുന്നത്. പിന്‍വലിക്കാനുള്ള അവസാന ദിവസം ഇന്നാണ്. റിട്ടേണിംഗ് ഓഫീസർ സ്ഥാനാർഥികള്‍ക്ക് ഇന്ന് അഞ്ച് മണിക്ക് ചിഹ്നം അനുവദിക്കും. രണ്ടില ലഭിക്കില്ലെന്ന് ഉറപ്പായ യു.ഡി.എഫ് സ്ഥാനാർഥി ആദ്യ പരിഗണനയായി നല്കിയിരിക്കുന്നത് കൈതച്ചക്ക ചിഹ്നമാണ്. സഭാ പരിപാടികളില്‍ പങ്കെടുത്തും പ്രമുഖ വ്യക്തികളെ നേരില്‍ കണ്ട് […]

India Kerala

കൊച്ചിയിലെ റോഡുകളുടെ അറ്റകുറ്റപ്പണി പൂർത്തിയാക്കാത്തതിനെതിരെ കര്‍ശന നടപടിയുമായി ജില്ലാ ഭരണകൂടം

എറണാകുളം ജില്ലയിലെ റോഡുകളുടെ അറ്റകുറ്റപ്പണി പൂർത്തിയാക്കാത്തതിനെതിരെ കര്‍ശന നടപടിയുമായി ജില്ലാ ഭരണകൂടം. ഏഴ് ദിവസത്തിനകം റോഡുകള്‍ ഗതാഗതയോഗ്യമാക്കിയില്ലെങ്കില്‍ ക്രിമിനൽ നടപടി ചട്ടത്തിന്റെ അടിസ്ഥാനത്തിൽ നടപടി സ്വീകരിക്കുമെന്ന് അറിയിച്ച് കോര്‍പ്പറേഷന്‍, ജി.സി.ഡി.എ സെക്രട്ടറിമാര്‍ക്ക് കലക്ടർ നോട്ടീസ് നൽകി. അറ്റകുറ്റപ്പണി ആരംഭിക്കാത്ത റോഡുകളുടെ ചുമതലക്കാരായ ഉദ്യോഗസ്ഥര്‍ക്ക് ക്രിമിനല്‍ നടപടിച്ചട്ടത്തിലെ 133 വകുപ്പ് പ്രകാരമാണ് ജില്ലാ മജിസ്ട്രേറ്റ് കൂടിയായ കലക്ടര്‍ നോട്ടീസ് നല്‍കിയത്. കലൂര്‍ – കടവന്ത്ര റോഡ്, തമ്മനം – പുല്ലേപ്പടി റോഡ്, തേവര ഫെറി റോഡ്, പുന്നുരുന്നി ചളിക്കവട്ടം […]

India Kerala

കെ.എസ്.ആർ.ടി.സിയിൽ മുഴുവൻ ജീവനക്കാർക്കും ശമ്പളം നൽകിയില്ല

കെ.എസ്.ആർ.ടി.സിയിൽ മുഴുവൻ ജീവനക്കാർക്കും ശമ്പളം നൽകാനായില്ല. സർക്കാർ സഹായം കിട്ടിയാലെ ശമ്പളം നൽകാനാകൂ എന്നാണ് മാനേജ്മെന്റ് പറയുന്നത്. 80 കോടി രൂപ വേണം കെ.എസ്.ആർ.ടി.സിയിലെ മുഴുവൻ ജീവനക്കാർക്കും ശമ്പളം നൽകാൻ. ഇതിൽ ഇരുപത് കോടി സർക്കാരാണ് നൽകുന്നത്. എന്നാൽ 16 കോടി മാത്രമാണ് അനുവദിച്ചത്. അതിനാൽ ഡ്രൈവർക്കും കണ്ടക്ടർക്കും ശമ്പളം കൊടുത്തപ്പോൾ തന്നെ ഫണ്ട് തീർന്നു. മിനിസ്റ്റീരിയൽ സൂപ്പർവൈസറി ജീവനക്കാർക്ക് എന്ന് ശമ്പളം കൊടുക്കാനാകുമെന്ന ചോദ്യത്തിന് മാനേജ്മെന്റിന് മറുപടിയില്ല. ബോണസിന്റെ കാര്യത്തിലും സർക്കാർ കനിയണം. കിട്ടാനുള്ള 4 […]

India Kerala

ശബരിമലയില്‍ പ്രത്യേക നിയമനിര്‍മ്മാണത്തിന് ഒരുങ്ങി സര്‍ക്കാര്‍

ശബരിമലയില്‍ പ്രത്യേക നിയമ നിര്‍മാണത്തിനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍. ശബരിമലയുടെ ഭരണ കാര്യങ്ങള്‍ക്കായി നിയമനിര്‍മാണം കൊണ്ടുവരാന്‍ തീരുമാനിച്ചതായി സര്‍ക്കാര്‍ സുപ്രീകോടതിയെ അറിയിച്ചു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനു കീഴിലുള്ള ക്ഷേത്രങ്ങളിലെ നിലവിലെ ഭരണസംവിധാനം മാറ്റുമെന്നും സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചിട്ടുണ്ട്. എന്നാല്‍ കോടതിയില്‍ ഇത്തരം സത്യവാങ്മൂലം നല്‍കിയിട്ടില്ലെന്നും വാര്‍ത്തയ്ക്ക് ആധാരമായ വിവരമെന്തെന്ന് പരിശോധിക്കുമെന്നും ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട പുനപരിശോധന ഹര്ജി സുപ്രീംകോടതിയുടെ പരിഗണനയില്‍ ഇരിക്കെയാണ് സര്‍ക്കാരിന്‍റെ പുതിയ നീക്കം. ശബരിമലയുമായി ബന്ധപ്പെട്ട ഒരു ഹര്‍ജി പരിഗണിക്കവേയാണ് […]

India National

ലാന്‍ഡിംഗില്‍ അനിശ്ചിതത്വം നിലനില്‍ക്കുമ്പോഴും ഇന്ത്യന്‍ പ്രതീക്ഷ അവസാനിക്കുന്നില്ല

ലാന്‍ഡറിന്റെ സോഫ്റ്റ് ലാന്‍ഡിംഗില്‍ അനിശ്ചിതത്വം നില നില്‍ക്കുമ്പോഴും ഇന്ത്യന്‍ പ്രതീക്ഷ അവസാനിക്കുന്നില്ല. ഒരു വര്‍ഷം ചന്ദ്രനെ ചുറ്റുന്ന ഓര്‍ബിറ്ററിലൂടെ ചന്ദ്രനെ കുറിച്ചുള്ള പുതിയ വിവരം ലഭിക്കുമെന്നാണ് പ്രതീക്ഷ. വിക്രം ലാന്‍ഡറിനെ ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലിറക്കാനുള്ള സോഫ്റ്റ് ലാന്‍ഡിംഗില്‍ അനിശ്ചിതത്വം നില്‍ക്കുകയാണ് ഇപ്പോഴും. ഈ അനിശ്ചിതത്വം നിരാശ പകരുന്നുണ്ടെങ്കിലും ഇനി അഥവാ സോഫ്റ്റ് ലാന്‍ഡിങ്ങിലൂടെ വിക്രം ലാന്‍ഡറിനെ ഇറക്കാന്‍ സാധിച്ചില്ലെങ്കിലും ചാന്ദ്രയാന്‍ രണ്ട് ദൌത്യം പരാജയമാണെന്ന് പറയാനാകില്ല. ദൌത്യത്തിലെ 5 ശതമാനം മാത്രമേ ഫലമില്ലാതാകുന്നുള്ളൂ. ഒരു വര്‍ഷം ചന്ദ്രനെ […]