India Kerala

ദോഹയിലേക്കുള്ള എയര്‍ ഇന്ത്യ വിമാനം വെെകുന്നു

ദോഹയിലേക്കുള്ള എയര്‍ ഇന്ത്യ വിമാനം അനിശ്ചിതമായി വൈകുന്നു. രാവിലെ 11.50ന് കരിപ്പൂരില്‍ നിന്ന് പുറപ്പെടേണ്ട വിമാനമാണ് വൈകിയിരിക്കുന്നത്. വിമാനം ഒന്നര മണിക്കൂര്‍ വൈകുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. നൂറോളം യാത്രക്കാരാണ് കരിപ്പൂരില്‍ കുടുങ്ങി കിടക്കുന്നത്. വിമാനം എപ്പോള്‍ പുറപ്പെടുമെന്ന കാര്യത്തില്‍ വ്യക്തതയില്ലാതെ ദുരിതത്തിലാണ് യാത്രക്കാര്‍.

India Kerala

റോഡ് പണിയും ഓണത്തിരക്കും; ഗതാഗത കുരുക്കില്‍ ശ്വാസംമുട്ടി കൊച്ചി

കൊച്ചി: പൊട്ടിപ്പൊളിഞ്ഞ റോ‍ഡുകള്‍ക്കു പുറമെ ജനജീവിതം സ്തംഭിപ്പിച്ച്‌ കൊച്ചിയില്‍ വന്‍ഗതാഗതക്കുരുക്ക്. വൈറ്റില- അരൂര്‍ ദേശീയപാതയില്‍ ഗതാഗതം പൂര്‍ണമായും നിലച്ച അവസ്ഥയിലാണ്. ൈവറ്റില – തൃപ്പൂണിത്തുറ റോഡിലും കുരുക്ക് രൂക്ഷമായി. വാഹനങ്ങള്‍ മണിക്കൂറുകളായി കുടുങ്ങിക്കിടക്കുകയാണ്. പൊട്ടിപ്പൊളിഞ്ഞ റോഡുകള്‍ അറ്റകുറ്റപ്പണി നടത്താത്തതിനെത്തുടര്‍ന്ന് കളക്ടര്‍ ഉദ്യോഗസ്ഥര്‍ക്ക് അന്ത്യശാസനം നല്‍കിയിരുന്നു. തുടര്‍ന്ന് അവസാന ദിവസം നഗരത്തിലെ റോഡുകളില്‍ ഒരേസമയം ധൃതിപിടിച്ച്‌ അറ്റകുറ്റപ്പണി ആരംഭിച്ചതാണ് ഗതാഗത തടസം രൂക്ഷമാക്കിയത്. അതേസമയം, റോഡ് അറ്റകുറ്റപ്പണി ഉടന്‍ തീര്‍ക്കുമെന്ന് കളക്ടര്‍ പറഞ്ഞു. റോഡ് പണി നടക്കുന്നതും, ഓണത്തിരക്കും […]

India National

കണ്ണന് പിന്നാലെ മറ്റൊരു ഐ.എ.എസ് ഓഫീസര്‍ കൂടി രാജിവെച്ചു

ദക്ഷിണ കന്നഡ ഡെപ്യൂട്ടി കമ്മീഷണർ ശശികാന്ത് സെന്തിൽ ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവീസിൽ നിന്ന് (ഐ‌.എ‌.എസ്) രാജിവെച്ചു. വ്യക്തിപരമായ കാരണങ്ങളുടെ അടിസ്ഥാനത്തിലാണ് രാജിയെങ്കിലും അതൊരിക്കലും സാധാരണ നിലയിലല്ലെന്ന് സെന്തില്‍ രാജിക്കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. രാജ്യത്ത് ജനാധിപത്യം സന്ധി ചെയ്യപ്പെടുകയാണെന്നും രാജ്യത്തിന്റെ ഭാവിയില്‍ ആശങ്കയുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് രാജി. “നമ്മുടെ വൈവിധ്യമാർന്ന ജനാധിപത്യത്തിന്റെ അടിസ്ഥാന നിർമാണഘടകങ്ങൾ അസാധാരണമായ രീതിയില്‍ വിട്ടുവീഴ്ച ചെയ്യപ്പെടുമ്പോൾ സർക്കാരിലെ ഒരു സിവിൽ സർവീസ് ഉദ്യോസ്ഥന്‍ എന്ന നിലയിൽ ചുമതലയിൽ തുടരുന്നത് അനീതിയാണെന്ന് സെന്തിൽ പറഞ്ഞു. വരും ദിവസങ്ങൾ നമ്മുടെ […]

India National

ഷെഹ്‍ല റാഷിദിനെതിരെ രാജ്യദ്രോഹകുറ്റം ചുമത്തി

ജമ്മു കശ്മീര്‍ പീപ്പിള്‍സ് മൂവ്മെന്‍റ് നേതാവ് ഷെഹ്‍ല റാഷിദിനെതിരെ രാജ്യദ്രോഹകുറ്റം. ഡല്‍ഹി പൊലീസ് പ്രത്യേക സെല്ലാണ് രാജ്യദ്രോഹകുറ്റം ചുമത്തി കേസെടുത്തത്. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് പിന്നാലെ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ക്കിടെ ജമ്മു കശ്മീരില്‍ സൈന്യം മനുഷ്യാവകാശ ലംഘനം നടത്തുന്നുവെന്ന ഷെഹ്‍ല റാഷിദിന്‍റെ ട്വീറ്റുകളിലാണ് കേസ്. കശ്മീരില്‍ സൈന്യം ബി.ജെ.പിയുടെ അജണ്ട നടപ്പാക്കുകയാണെന്നും ഷെഹ്‍ല ആരോപിക്കുകയുണ്ടായി. എന്നാല്‍ ഷെഹ്‍ലയുടെ ആരോപണം വ്യാജമാണെന്നാണ് സൈന്യത്തിന്‍റെ വിശദീകരണം. എന്നാല്‍ സൈന്യം അന്വേഷണം നടത്താന്‍ തയ്യാറാണെങ്കില്‍ താന്‍ തെളിവുകള്‍ ഹാജരാക്കുമെന്ന് ഷെഹ്‍ല മറുപടി നല്‍കി. […]

India Kerala

മരണ വീടുകൾ മുതൽ ഓണാഘോഷം വരെ; പാലായെ ചൂടുപിടിപ്പിച്ച് മുന്നണികള്‍

പാലായില് പ്രചാരണപരിപാടികള്‍ വേഗത്തിലാക്കി മൂന്നു മുന്നണികളും. മരണവീടുകള്‍ മുതല്‍ ഓണാഘോഷം വരെ ഓടിത്തീർക്കാനുള്ള ശ്രമത്തിലാണ് സ്ഥാനാർഥികള്‍. വിവാദങ്ങള്‍ അവസാനിച്ചെന്ന് യുഡിഫ് സ്ഥാനാർഥി ജോസ് ടോമും, പ്രചാരണത്തില് ബഹുദൂരം മുന്നിലാണെന്ന് മാണി സി കാപ്പനും ശബരിമല വിഷയം വോട്ടർമാരിലേക്ക് എത്തിക്കുമെന്ന് ബിജെപി സ്ഥാനാർഥിയും പ്രതികരിച്ചു.

India Kerala

മരടിലെ ഫ്ലാറ്റുകള്‍ ഈ മാസം 20നകം പൊളിച്ചു നീക്കണമെന്ന് സുപ്രിം കോടതിയുടെ അന്ത്യശാസനം

തീരദേശ പരിപാലന നിയമം ലംഘിച്ച് നിര്‍മ്മിച്ച കൊച്ചി മരടിലെ ഫ്ലാറ്റുകള്‍ പൊളിച്ച് നീക്കണമെന്ന ഉത്തരവ് നടപ്പാക്കാത്തതിനെതിരായ കേസില്‍ സംസ്ഥാന സര്‍ക്കാറിന് സുപ്രിം കോടതിയുടെ അന്ത്യശാസനം. ഈ മാസം ഇരുപതിനകം ഉത്തരവ് നടപ്പാക്കി കോടതിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് അരുണ്‍ മിശ്ര അധ്യക്ഷനായ ബഞ്ച്. 23ന് ചീഫ് സെക്രട്ടറി സുപ്രിം കോടതിയില്‍ നേരിട്ട് ഹാജരാകണമെന്നും കോടതി ആവശ്യപ്പെട്ടു. മരടിലെ നാല് ഫ്ലാറ്റുകള്‍ പൊളിച്ചുനീക്കണമെന്ന ഉത്തരവ് നടപ്പാക്കാത്തതിനെത്തുടര്‍ന്നാണ് ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ച് സംസ്ഥാന സര്‍ക്കാറിന് അന്ത്യശാസനം നല്‍കിയത്. 20ന് […]

India Kerala

കനത്ത മഴയില്‍ മൂന്ന് മരണം; ഇന്ന് 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് കനത്ത മഴയില്‍ മൂന്ന് മരണം. കൊല്ലം പരവൂരില്‍ കെട്ടിടത്തിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണ് രണ്ടുപേരും കണ്ണൂരില്‍ വട് തകര്‍ന്ന് ഒരു സ്ത്രീയുമാണ് മരിച്ചത്. ഒറ്റപ്പെട്ട ശക്തമായ മഴക്കുള്ള സാധ്യത കണക്കിലെടുത്ത് ഇന്ന് പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലം പുത്തന്‍കുളത്ത് ആനപരിപാലന കേന്ദ്രത്തിലെ പാപ്പാന്മാർ താമസിച്ചിരുന്ന മുറിയിലേക്കാണ് മണ്ണിടിഞ്ഞ് വീണത്. കല്ലുവാതുക്കല്‍ സ്വദേശി രഞ്ജിത്ത്, കല്ലറ സ്വദേശി ചന്തു എന്നിവരാണ് മരിച്ചത്. മൂന്നുപേരെ പരിക്കുകളോടെ രക്ഷപ്പെടുത്തി. മഴയില്‍ വീട് തകര്‍ന്നാണ് കണ്ണൂരില്‍ സ്ത്രീ മരിച്ചത്. […]

India Kerala

മില്‍മ പാലിന് വില കൂട്ടാന്‍ തീരുമാനം

മിൽമ പാലിന് വില കൂടും. ലിറ്ററിന് 4 രൂപ കൂട്ടാനാണ് തീരുമാനം. സെപ്റ്റംബർ 21 മുതൽ പുതിയ വില നിലവിൽ വരും. മന്ത്രി കെ.രാജുവിന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് മിൽമ പാലിന് വില കൂട്ടാൻ ധാരണയായത്.എല്ലാ ഇനം പാലിനും ലിറ്ററിന് 4 രൂപ കൂട്ടാനാണ് തീരുമാനം. 5 മുതൽ 7രൂപ വരെ വർദ്ധിപ്പിക്കാനായിരുന്നു മിൽമ ഫെഡറേഷൻ സർക്കാറിനോട് ശിപാർശ ചെയ്തിരുന്നത്. എന്നാൽ ഇതിന് സർക്കാർ അനുമതി നൽകിയില്ല.കാലിത്തീറ്റ അടക്കമുളളവയുടെ വില ഗണ്യമായി ഉയര്‍ന്നതാണ് പാലിന്റെ വില […]

India Kerala

ജോസ് കെ മാണിക്ക് പക്വതയില്ലെന്ന് പി.ജെ ജോസഫ്

കേരള കോണ്‍ഗ്രസ് മുഖപത്രമായ പ്രതിച്ഛായയില്‍ വന്ന വിമര്‍ശനത്തില്‍ ‍ പൊട്ടിത്തെറിച്ച് പി.ജെ ജോസഫ്. ജോസ് കെ. മാണിക്ക് പക്വതയില്ലെന്ന് തുറന്നടിച്ച പി.ജെ ജോസഫ്. ജോസ് അറിയാതെ പ്രതിച്ഛായയില്‍ ഒരു ലേഖനവും വരില്ലെന്നും പറഞ്ഞു. എന്നാല്‍ പ്രതിച്ഛായയുടെത് പാർട്ടി നിലപാടല്ലെന്ന് വിശദീകരിച്ച് വിവാദത്തില്‍ നിന്നും ജോസ് കെ. മാണി ഒഴിഞ്ഞു മാറി. ജോസ് കെ. മാണിയെ പ്രകീര്‍ത്തിച്ച ശേഷം പി.ജെ ജോസഫിന്റെ പേര് പറയാതെയായിരുന്നു പ്രതിച്ഛായയുടെ മുഖപ്രസംഗത്തിലെ വിമര്‍ശനം. സിരകളില്‍ കേരള കോണ്‍ഗ്രസ് രക്തമൊഴുകുന്ന സ്ഥാനാര്‍ഥിയെ പാര്‍ട്ടി കണ്ടെത്തിയിട്ടും […]

India Kerala

പി.എസ്‍.സി പരീക്ഷ തട്ടിപ്പ്; ചോദ്യപേപ്പര്‍ ചോര്‍ത്തിയവരെ അന്വേഷണ സംഘം തിരിച്ചറിഞ്ഞു

പി.എസ്‍.സി പരീക്ഷ തട്ടിപ്പില്‍ ചോദ്യപേപ്പര്‍ ചോര്‍ത്തിയവരെ അന്വേഷണ സംഘം തിരിച്ചറിഞ്ഞു. ഇവരില്‍ യൂണിവേഴ്സിറ്റി കോളജിലെ വിദ്യാര്‍ഥികളും ഉള്‍പ്പെടും. ചോദ്യപേപ്പര്‍ ചോര്‍ത്തിയവര്‍ക്കായുള്ള തെരച്ചില്‍ ക്രൈംബ്രാഞ്ച് ആരംഭിച്ചു. പരീക്ഷക്ക് ഒരു മാസം മുന്‍പെ പ്രതികള്‍ ഗൂഢാലോചന ആരംഭിച്ചിരുന്നുവെന്നും ക്രൈംബ്രാഞ്ച് കണ്ടെത്തി.