പാലാരിവട്ടം മേല്‍പ്പാലം പൂര്‍ണമായി പൊളിച്ചു പണിയും. അറ്റകുറ്റപ്പണികള്‍ കൊണ്ട് ബലക്ഷയം പരിഹരിക്കാനാവില്ലെന്ന വിലയിരുത്തലിലാണ് പാലം പൂര്‍ണമായി പൊളിച്ചുപണിയാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. നിര്‍മാണത്തിന്റെ മേല്‍നോട്ട ചുമതല ഡി. എം.ആര്‍.സി ഉപദേഷ്ടാവ് ഇ. ശ്രീധരനെ ഏല്‍പ്പിച്ചു. പാലാരിവട്ടം മേല്‍പ്പാലത്തിന്റെ ബലക്ഷയം പരിശോധിച്ച ഇ. ശ്രീധരനും ചെന്നൈ ഐ.ഐ.ടിയും പുനരുദ്ധാരണം പ്രായോഗികമല്ലെന്ന റിപ്പോര്‍ട്ടാണ് സര്‍ക്കാരിന് നല്‍കിയത്. അറ്റകുറ്റപ്പണികള്‍ കൊണ്ട് പരിഹരിക്കാന്‍ കഴിയാത്ത വിധം ദുര്‍ബലമാണ് പാലം. പൊളിച്ചുപണിയുന്നതാണ് സാമ്പത്തികമായും സുരക്ഷാപരമായും അഭികാമ്യം. മുഖ്യമന്ത്രിയും പൊതുമരാമത്ത് വകുപ്പ് മന്ത്രിയും ഇ. ശ്രീധരനും തമ്മില്‍ […]
India
നിയമത്തിന് അതീതയാണോ? അഭയ കേസില്‍ മൊഴി മാറ്റിയ സാക്ഷിയോട് ക്ഷോഭിച്ച് കോടതി
അഭയ കേസില്‍ മൊഴി മാറ്റിയ സാക്ഷിയോട് ക്ഷോഭിച്ച് കോടതി. അഭയയുടെ സുഹൃത്ത് സിസ്റ്റര്‍ ആനി ജോണിനോടാണ് വിചാരണക്കിടെ കോടതി ക്ഷോഭിച്ചത്. പ്രോസിക്യൂഷന്റെ ചോദ്യത്തിന് മറുപടി പറയില്ലെന്ന തീരുമാനം എവിടെ നിന്ന് വന്നുവെന്ന് ആനി ജോണിനോട് കോടതി ചോദിച്ചു. നിയമത്തിന് അതീതയാണോ എന്ന ചിന്തയെന്നും കോടതിയില്‍ ധാര്‍ഷ്ട്യത്തോടെ പെരുമാറരുതെന്നും കോടതി താക്കീത് നല്‍കി.
കശ്മീര്‍ കേസില്‍ കേന്ദ്ര സര്‍ക്കാരിന് തിരിച്ചടി;
കശ്മീര്‍ കേസില്‍ കേന്ദ്ര സര്‍ക്കാരിന് കനത്ത തിരിച്ചടി. ഡല്‍ഹില്‍ ചികിത്സയിലുള്ള യൂസുഫ് തരിഗാമിക്കും ഗുലാം നബി ആസാദിനും കശ്മീരിലേക്ക് പോകാന്‍ സുപ്രീം കോടതി അനുമതി നല്‍കി. ആവശ്യമെങ്കില്‍ കശ്മീര്‍ സന്ദര്‍ശിക്കുമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. അതെ സമയം ജമ്മു ഹൈക്കോടതിയോട് സൂപ്രീം കോടതി റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. ഗുലാം നബി ആസാദിനോട് താഴ്‍വരയിലെ രാഷ്ട്രീയ പരിപാടികളില്‍ പങ്കെടുക്കരുതെന്ന് ആവശ്യപ്പെട്ടു കൊണ്ടാണ് സുപ്രീം കോടതി അനുമതി നല്‍കിയത്. ചീഫ് ജസ്റ്റിസ് രംഗന്‍ ഗൊഗോയ്, എസ്.എ ബോബ്ഡെ, എസ്. അബ്ദുല്‍ നസീര്‍ […]
പൊലീസ് പിഴ ചുമത്തിയതിന് ആത്മഹത്യ ഭീഷണി, ഒടുവില്‍ യുവതിയെ വിട്ടയച്ച് പൊലീസ്
ഗതാഗത നിയമലംഘകർക്ക് 40,000 രൂപ മുതല്‍ ഒരു ലക്ഷം രൂപ വരെയുള്ള ഭീമന്‍ പിഴത്തുകയാണ് രാജ്യത്ത് ട്രാഫിക് പൊലീസ് അടുത്തിടെ ചുമത്തി റെക്കോര്‍ഡിട്ടത്. താങ്ങാനാവാത്ത പിഴത്തുകയുടെ പേരില്‍ പൊലീസും വാഹന ഉടമകളും തമ്മിലുള്ള തര്‍ക്കം ഇതോടെ പതിവാകുകയും ചെയ്തു. ഇതോടെ പ്രതിഷേധം ഭയന്ന് ചില സംസ്ഥാനങ്ങള്‍ വലിയ പിഴത്തുക ചുമത്തുന്നതില്‍ നിന്ന് പിന്‍വാങ്ങുകയും ചെയ്തിട്ടുണ്ട്. ഇതൊക്കെയാണെങ്കിലും പിഴ ചുമത്തിയതിന്റെ പേരില്‍ ആത്മഹത്യ ചെയ്യുമെന്ന് ആരെങ്കിലും ഭീഷണിപ്പെടുത്തുന്നത് ഇതാദ്യമാണ്. ഡൽഹിയിലെ കശ്മീരി ഗേറ്റിലാണ് കഴിഞ്ഞദിവസം ഗതാഗത തിരക്കേറിയ സമയത്ത് […]
മരട് ഫ്ലാറ്റ് ഉടമകൾക്ക് വേൾഡ് മലയാളി കൗൺസിൽ ഐക്യദാർഢ്യം പ്രഖ്യാപിച്ചു.
സൂറിച്ച് : പൊളിക്കൽ ഭീഷണിയിൽ കഴിയുന്ന മരട് ഫ്ലാറ്റ് നിവാസികൾക്ക് വേൾഡ് മലയാളി കൗൺസിൽ സ്വിസ് പ്രൊവിൻസ് ഐക്യദാർഢ്യം പ്രഖ്യാപിച്ചു. ഒരാൾ തന്റെ ജീവിതകാലത്തെ മുഴുവൻ അദ്ധ്വാനവും ഉപയോഗപ്പെടുത്തിയാണ് വീട് എന്ന സ്വപ്നംസാക്ഷാൽക്കരിക്കുന്നത് . കഷ്ടപ്പെട്ട് ഉണ്ടാക്കിയ സമ്പാദ്യവും ബാങ്ക് വായ്പയും ചെലവാക്കി നിർമ്മാണം പൂർത്തികരിച്ച് ഫ്‌ളാറ്റിൽ താമസം തുടങ്ങിയവരെ പെരുവഴിയിലേക്ക് ഇറക്കി വിടുന്നത് അംഗീകരിക്കാനാവില്ല. സർക്കാർ രേഖകളിലും ഹൈക്കോടതി വിധികളിലും വിശ്വാസമർപ്പിച്ചാണ് ആളുകൾ വസ്തു വാങ്ങുന്നത്. പണി പൂർത്തികരിച്ച് താമസം തുടങ്ങുന്നതുവരെ പണി നിറുത്തി വയ്പ്പിക്കാൻ […]
തൊഴിലില്ലായ്മക്ക് കാരണം ഉദ്യോഗാര്‍ഥികള്‍ക്ക് യോഗ്യതയില്ലാത്തതിനാലെന്ന് മന്ത്രി
ഉത്തരേന്ത്യയില്‍ ഉദ്യോഗാര്‍ഥികള്‍ക്ക് ആവശ്യമായ യോഗ്യതയില്ലാത്തതാണ് നിലവിലെ തൊഴില്‍ രംഗത്തെ പ്രശ്നമെന്ന് കേന്ദ്ര തൊഴില്‍ സഹമന്ത്രി സന്തോഷ് ഗാഗ്വാര്‍. ലക്നൌവില്‍ മോദി സര്‍ക്കാരിന്‍റെ നൂറ് ദിവസാഘോഷങ്ങള്‍ നടക്കുന്ന ചടങ്ങിലാണ് കേന്ദ്രമന്ത്രിയുടെ വിവാദ പ്രസ്താവന. രാജ്യത്തെ തൊഴിലില്ലായ്മ സംബന്ധിച്ച് മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകളെ കുറച്ച് സന്തോഷ് ഗാഗ്വാര്‍ നടത്തിയ പ്രസ്താവനയാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്. രാജ്യത്ത് തൊഴില്‍ അവസരങ്ങളുടെ കുറവില്ല. തൊഴില്‍ മന്ത്രാലയം ഇക്കാര്യം നിരന്തരം പരിശോധിക്കാരുണ്ട്. എന്നാല്‍ ഉത്തരേന്ത്യയില്‍ ഉദ്യോഗം ആവശ്യപ്പെടുന്ന യോഗ്യത ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഇല്ലെന്ന പരാതികളാണ് തൊഴില്‍ ദാതാക്കള്‍ […]
പി.എസ്.സി പരീക്ഷ
പി.എസ്.സി പരീക്ഷ മലയാളത്തില്‍ കൂടി നടത്താന്‍ തത്വത്തില്‍ അംഗീകാരമായതാണെന്ന് പി.എസ്.സി ചെയര്‍മാന്‍. ഇതിന്റെ പ്രായോഗിക വശങ്ങള്‍ പരിശോധിക്കാന്‍ ഒരു സമിതിയെ നിയോഗിക്കും. പി.എസ്.സിയെ സംബന്ധിച്ച് ചില പ്രായോഗിക ബുദ്ധിമുട്ടുകള്‍ ഇക്കാര്യത്തിലുണ്ട്. ഇംഗ്ലീഷിലെ അതേ നൈപുണ്യത്തിൽ മലയാളത്തിലും ചോദ്യം തയാറാക്കേണ്ടത് കോളജ് അധ്യാപകരാണ്. എല്ലാ സർവകലാശാല വൈസ് ചാൻസലർ മാരുടെയും യോഗം വിളിക്കുമെന്നും ചെയര്‍മാന്‍ അഡ്വ. എം കെ സക്കീര്‍ തിരുവനന്തപുരത്ത് പറഞ്ഞു. അതേസമയം പി.എസ്.സി പരീക്ഷക്ക് മലയാളം കൂടി ഉള്‍പ്പെടുത്തുമെന്ന ഔദ്യോഗിക ഉറപ്പ് ലഭിക്കും വരെ സമരം […]
കശ്മീര്‍ ഹരജികള്‍ ഇന്ന് സുപ്രിം കോടതിയില്‍
ജമ്മു കശ്മീർ വിഷയം ഇന്ന് വീണ്ടും സുപ്രിംകോടതിയിൽ. നേതാക്കളുടെ വീട്ട് തടങ്കൽ, മാധ്യമ, സഞ്ചാര സ്വാതന്ത്ര്യത്തിന്മേലുള്ള നിയന്ത്രണങ്ങൾ എന്നിവ ചോദ്യം ചെയ്തുള്ള ഹരജികളാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് ഇന്ന് പരിഗണിക്കുക. സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം മുഹമ്മദ് യൂസഫ് തരിഗാമിക്ക് വേണ്ടി സീതാറാം യെച്ചൂരി നൽകിയ ഹരജിയാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് ഇന്ന് ആദ്യം പരിഗണിക്കുക. കശ്മീര് സന്ദര്‍ശിച്ച് നേരത്തെ യെച്ചൂരി നല്കിയ സത്യവാങ്മൂലം പരിഗണിച്ച് തരിഗാമിയെ ചികിത്സക്കായി എയിംസിലേക്ക് മാറ്റാന് കോടതി ഉത്തരവിട്ടിരുന്നു. […]
തിഹാര്‍ ജയിലില്‍ കഴിയുന്ന മുന്‍ ധനമന്ത്രി പി ചിദംബരത്തിന് ഇന്ന് എഴുപത്തിനാലാം പിറന്നാള്‍
ഐ.എന്‍.എക്സ് മീഡിയ കേസില്‍ തിഹാര്‍ ജയിലില്‍ കഴിയുന്ന മുന്‍ ധനമന്ത്രി പി ചിദംബരത്തിന് ഇന്ന് എഴുപത്തിനാലാം പിറന്നാള്‍. ജയിലില്‍ നിന്നിറങ്ങാന്‍ പലവഴി പയറ്റിയിട്ടും പരാജയപ്പെട്ടതോടെയാണ് പിറന്നാള്‍ ദിവസവും ചിദംബരത്തിന് ജയിലില്‍ കഴിയേണ്ടി വന്നത്. 1945 സെപ്റ്റംബര്‍ 16നാണ് തമിഴ്നാട്ടിലെ ശിവഗംഗ ജില്ലയില്‍ പളനിയപ്പന്‍ ചിദംബരം ജനിക്കുന്നത്. 2004 മുതല്‍ 2014 വരെ ആഭ്യന്തര-ധനകാര്യ വകുപ്പുകളുടെ ചുമതല വഹിച്ചു. ഐ.എന്‍.എക്സ് മീഡിയ ഇടപാടില്‍ സി.ബി.ഐ രജിസ്റ്റര്‍ ചെയ്ത കേസില്‍ കഴിഞ്ഞ മാസം 21നാണ് നാടകീയ രംഗങ്ങള്‍ക്കൊടുവില്‍ പി ചിദംബരത്തെ […]
മരട് ഫ്ലാറ്റ് വിവാദം; ചെന്നൈ ഐ.ഐ.ടിയുടെ റിപ്പോര്‍ട്ട് ഇന്ന് സര്‍ക്കാരിന് സമര്‍പ്പിക്കും
മരടിലെ ഫ്ലാറ്റുകളില്‍ നിന്ന് താമസക്കാര്‍ ഒഴിയണമെന്ന് കാണിച്ച് നഗരസഭ നല്‍കിയ നോട്ടീസിന്റെ കാലാവധി ഇന്നലെ അവസാനിച്ചു. പരിസ്ഥിതി വകുപ്പിന്റെ നിര്‍ദ്ദേശ പ്രകാരം ചെന്നൈ ഐ.ഐ.ടി തയ്യാറാക്കിയ റിപ്പോര്‍ട്ട് ഇന്ന് സര്‍ക്കാറിന് സമര്‍പ്പിക്കും. ഫ്ലാറ്റുകള്‍ പൊളിക്കാന്‍ കമ്പനികള്‍ താല്‍പര്യ പത്രം സമര്‍പ്പിക്കേണ്ട തിയതി ഇന്നവസാനിക്കും. സുപ്രിം കോടതി അടുത്ത ഇരുപതാം തീയതിക്കകം ഫ്ലാറ്റ് സമുച്ചയങ്ങള്‍ പൊളിച്ച് നീക്കണമെന്ന് അന്ത്യശാസനം നല്‍കിയതിനെ തുടര്‍ന്നാണ് നഗരസഭ ഫ്ലാറ്റുടമകള്‍ക്ക് നോട്ടീസ് നല്‍കിയത്. നോട്ടീസ് പ്രകാരം താമസക്കാര്‍ ഒഴിയേണ്ട സമയം ഇന്നലെ അവസാനിച്ചു. ഒഴിപ്പിക്കല്‍ […]












