ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ കനത്ത മഴ തുടരുന്നു. മധ്യപ്രദേശിലെയും രാജസ്ഥാനിലെയും സാഹചര്യം നാഷണൽ ക്രൈസിസ് മാനേജ്മെൻറ് കമ്മിറ്റി വിലയിരുത്തി. ഉത്തർപ്രദേശിൽ ഗംഗയുടെ തീരങ്ങളിൽ താമസിച്ചിരുന്ന ഇരുന്നൂറോളം പേരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി. അടുത്ത ദിവസങ്ങളിൽ കനത്ത മഴയാണ് മധ്യപ്രദേശ് രാജസ്ഥാൻ എന്നിവിടങ്ങളിൽ പ്രതീക്ഷിക്കപ്പെടുന്നത്. ഇതിനോടകം രണ്ട് സംസ്ഥാനങ്ങളിലെ പലഭാഗങ്ങളിലും വെള്ളപ്പൊക്ക സമാനമായ സാഹചര്യമാണ്. ക്യാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബയുടെ നേതൃത്വത്തിൽ ചേർന്ന നാഷണൽ ക്രൈസിസ് മാനേജ്മെൻറ് കമ്മിറ്റി രണ്ട് സംസ്ഥാനങ്ങളിലെ സാഹചര്യങ്ങളും വിലയിരുത്തി. സംസ്ഥാനങ്ങൾ ആവശ്യപ്പെട്ട സഹായം […]
India
ദേശീയ പൗരത്വ പട്ടിക നടപ്പാക്കുന്നതിനെ ന്യായീകരിച്ച് കോണ്‍ഗ്രസ് നേതാവ്
ദേശീയ പൗരത്വ പട്ടിക നടപ്പാക്കുന്നതിനെ ന്യായീകരിച്ച് കോണ്‍ഗ്രസ് നേതാവും ഹരിയാനയിലെ പ്രതിപക്ഷ നേതാവ് ഭൂപീന്ദര്‍ സിങ് ഹൂഡ രംഗത്ത്. എന്‍.ആര്‍.സി നടപ്പാക്കുമെന്ന ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഗട്ടറിന്റെ പ്രസ്താവനയെയാണ് ഹൂഡ ന്യായീകരിച്ചത്. മുഖ്യമന്ത്രി സംസാരിച്ചത് നിയമം മാത്രമാണെന്നും കുടിയേറ്റക്കാരെ കണ്ടത്തേണ്ടത് സര്‍ക്കാറിന്റെ ഉത്തരവാദിത്വമാണെന്നും ഹൂഡ കൂട്ടിച്ചേര്‍ത്തു. ഹരിയാനയിലെ ഐ.എന്‍.എല്‍.ഡി നേതാക്കളെ കോണ്‍ഗ്രസിലേക്ക് സ്വാഗതം ചെയ്ത് എ.ഐ.സി.സി ആസ്ഥാനത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ഹൂഡയുടെ വിവാദ പ്രസ്താവന. സംസ്ഥാനത്ത് എന്‍.ആര്‍.സി നടപ്പാക്കണമെന്ന് ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ […]
മോട്ടോർ വാഹന ഭേദഗതി നിയമം; നിർണ്ണായക യോഗം ഇന്ന്
ഗതാഗത നിയമലംഘനങ്ങൾക്കുള്ള ഉയർന്ന പിഴ കുറയ്ക്കുന്ന കാര്യത്തിൽ തീരുമാനം ഇന്നുണ്ടായേക്കും. മന്ത്രി എ.കെ. ശശീന്ദ്രന്റെ അധ്യക്ഷതയിൽ ഉന്നതതല യോഗം രാവിലെ ചേരും. പിഴ പകുതിയാക്കാനുള്ള നീക്കമാണ് സർക്കാർ നടത്തുന്നത്. കേന്ദ്ര സർക്കാരിനും സംസ്ഥാന സര്‍ക്കാരിനും നിയമ നിർമാണാധികാരമുള്ള കൺ കറന്റ് ലിസ്റ്റിലാണ് മോട്ടോര്‍ വാഹനങ്ങള്‍ വരുന്നത്. എന്നിട്ടും പിഴത്തുകയുടെ കാര്യത്തിൽ തീരുമാനമെടുക്കാതെ കേന്ദ്ര വിജ്ഞാപനം കാത്തിരിക്കുകയാണ് സർക്കാർ. പിഴയിൽ ഇളവ് വരുത്തുന്നതിന് സംസ്ഥാനത്തിന് പരിമിതികളുണ്ടെന്നും ,ഭേദഗതിക്കെതിരെ ഓർഡിനൻസ് ഇറക്കാൻ എം.പിമാർ മുൻകയ്യെടുക്കണമെന്നുമാണ് നിയമമന്ത്രി എ.കെ. ബാലൻ ഇന്നലെ […]
സംയോജകരുടെ നിയമനം സര്‍വത്ര ആശയക്കുഴപ്പം, കേന്ദ്രനേതൃത്വത്തെ തള്ളി മുല്ലപ്പള്ളി
തിരുവനന്തപുരം: രാജ്യത്താകമാനം കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി അഞ്ചു ജില്ലകള്‍ ചേരുന്ന ഡിവിഷന്‍ രൂപീകരിച്ച് മൂന്നുവീതം സംയോജകരെ നിയമിക്കാനുള്ള കോണ്‍ഗ്രസ് തീരുമാനത്തില്‍ കേരളത്തില്‍ ആശയക്കുഴപ്പം. പാര്‍ട്ടിക്ക് ശക്തമായ അടിത്തറയുള്ള കേരളത്തില്‍ അതിന്റെ ആവശ്യമില്ലെന്ന് ചിലര്‍ വാദിക്കുമ്ബോള്‍ അത് വേണമെന്ന് മറ്റുചില നേതാക്കള്‍ വാദിക്കുന്നു. ഹെെക്കമാന്‍ഡ് തീരുമാനമായതിനാല്‍ പേരിന് സംയോജകരെ നിയമിക്കാമെന്ന് മറ്റു ചില നേതാക്കളും അഭിപ്രായപ്പെടുന്നു. കോണ്‍ഗ്രസ്, ആര്‍.എസ്.എസ് മോഡലില്‍ പ്രചാരകരെ നിയമിക്കുന്നു എന്ന വാര്‍ത്തകള്‍ പുറത്തുവന്നപ്പോള്‍ കേരളത്തിലെ പല നേതാക്കളും നീരസം പ്രകടിപ്പിച്ചിരുന്നു. കോണ്‍ഗ്രസില്‍ കേഡര്‍ സംവിധാനം ചെലവാകില്ലെന്നാണ് […]
‘ധനകാര്യ കമ്മീഷനിലെ ഏകാധിപത്യ തീരുമാനങ്ങള്‍ തിരിച്ചടിയുണ്ടാക്കും’
സംസ്ഥാനങ്ങളെ വിശ്വാസത്തിലെടുക്കാതെ ധനകാര്യ കമ്മീഷന്റെ പരിഗണന വിഷയങ്ങളിൽ മാറ്റം വരുത്തുന്നത് വലിയ പ്രത്യാഘാതമുണ്ടാക്കുമെന്ന് മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്. തീരുമാനം കേന്ദ്ര – സംസ്ഥാന ബന്ധങ്ങളെ അത് തകർക്കുമെന്നും മൻമോഹൻസിങ് കൂട്ടിച്ചേർത്തു. പതിനഞ്ചാം ധനകാര്യ കമ്മീഷന്റെ പരിശോധന വിഷയങ്ങൾ സംസ്ഥാനങ്ങളിൽ എങ്ങനെ പ്രതിഫലിക്കും എന്നത് സംബന്ധിച്ച സെമിനാറിൽ സംസാരിക്കുകയായിരുന്നു മൻമോഹൻ സിങ്. ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടാക്സേഷൻ സംഘടിപ്പിച്ച സെമിനാറിൽ ഇടത് നേതാക്കളായ സീതാറാം യെച്ചൂരി, ഡി രാജ, മന്ത്രിമാരായ മനീഷ് സിസോദിയ, തോമസ് ഐസ്ക്ക് തുടങ്ങിയവരും […]
ഉള്ളി വില പിടിച്ചു നിര്‍ത്താന്‍ വിവാദ തീരുമാനവുമായി കേന്ദ്രം
ഉള്ളി വില നിയന്ത്രിക്കുന്നതിന്‍റെ ഭാഗമായി കയറ്റുമതിക്ക് കുറഞ്ഞ വില പരിധി ഏര്‍പ്പെടുത്തി കേന്ദ്രസര്‍ക്കാര്‍. ടണ്ണിന് 850 ഡോളര്‍ പരിധിയാണ് ഏര്‍പ്പെടുത്തിയത്. കയറ്റുമതി രംഗത്ത് കര്‍ഷകര്‍ക്ക് തിരിച്ചടിയാണ് തീരുമാനം. അതേസമയം ഉള്ളി ഇറക്കുമതി ചെയ്യാനുള്ള രാജ്യങ്ങളുടെ ലിസ്റ്റില്‍ നിന്ന് പാകിസ്ഥാനെ മഹാരാഷ്ട്ര സര്‍ക്കാര്‍ നീക്കം ചെയ്തു. പ്രാദേശിക വിപണികളില്‍ ഉള്ളിവില ഉയരുന്നതിനെ തുടര്‍ന്ന് എടുത്ത തീരുമാനങ്ങളാണ് വിവാദമായിരിക്കുന്നത്. പാകിസ്ഥാന്‍, ഈജിപ്ത്, ചൈന, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്ന് ഉള്ളി ഇറക്കുമതി ചെയ്യാനായിരുന്നു മഹാരാഷ്ട്ര ബി.ജെ.പി സര്‍ക്കാരിന്‍റെ തീരുമാനം. എന്നാല്‍ തീരുമാനം […]
‘പ്രവര്‍ത്തകര്‍ക്ക് വിഷമമുണ്ടായെങ്കില്‍ നിര്‍വ്യാജം ഖേദിക്കുന്നു, വിവാദങ്ങള്‍ അവസാനിപ്പിക്കണമെന്ന് വഹാബ് എം.പി
പിണറായി സര്‍ക്കാരിനെ പുകഴ്ത്തിയ സംഭവത്തില്‍ തന്റെ പേരിലുള്ള വിവാദങ്ങൾ അവസാനിപ്പിക്കണമെന്ന് അബ്ദുള്‍ വഹാബ് എംപി. പറയാനുള്ളതെല്ലാം ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞിട്ടുണ്ട്. പ്രവർത്തകർക്ക് വിഷമമുണ്ടായെങ്കിൽ നിർവ്യാജം ഖേദിക്കുന്നുവെന്നും വഹാബ് മലപ്പുറത്ത് പറഞ്ഞു. ദുരന്ത ഭൂമിയിൽ കഷ്ടതയനുഭവിക്കുന്നവർക്ക് സഹായം ലഭ്യമാവുന്ന ഏതു പദ്ധതിയോടും സഹകരിച്ച് മുന്നോട്ട് പോവുക എന്നതായിരുന്നു ആ സമയത്ത് ഞാൻ സ്വീകരിച്ച സമീപനമെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിക്കുന്നു. ഇടതുപക്ഷ സർക്കാരിന്റെ ജനവിരുദ്ധനയങ്ങൾക്കെതിരിൽ ഒരു പ്രതിപക്ഷ പാർട്ടി എന്ന നിലക്ക് യു.ഡി.എഫ് സ്വീകരിക്കുന്ന നിലപാടുകളെ എന്നും ഉറക്കെ പറയാൻ […]
ചെറിയ നികുതി ‘വെട്ടിപ്പു’കള്‍ക്ക് ‘ശിക്ഷ’യില്ല, നാണ്യപ്പെരുപ്പം നിയന്ത്രണ വിധേയം: നിര്‍മല സീതാരാമന്‍
സാമ്പത്തിക മാന്ദ്യം മറികടക്കാനായി മൂന്നാം ഉത്തേജന പാക്കേജുമായി കേന്ദ്ര സര്‍ക്കാര്‍. കയറ്റുമതി മെച്ചപ്പെടുത്താന്‍ കൂടുതല്‍ നടപടികള്‍ സ്വീകരിക്കുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ പറഞ്ഞു. ചെറുകിട, ഇടത്തരം കമ്പനികൾക്കും, കയറ്റുമതിക്കാർക്കുമുള്ള പലിശ എകീകരണ സ്കീം ഉയർത്തി. കയറ്റുമതി ഉത്തേജനത്തിനായി റിസർവ് ബാങ്ക് 62000 കോടി നല്‍കും. രാജ്യത്തെ പ്രധാന നാല് നഗരങ്ങളില്‍ മെഗാഷോപ്പിങ് ഫെസ്റ്റിവെലുകള്‍ സംഘടിപ്പിക്കുമെന്നും ജി.എസ്.ടി കൗൺസിലിന് മുമ്പ് പൊതുമേഖല ബാങ്ക് മേധാവികളുമായി കൂടിക്കാഴ്ച നടത്തുമെന്നും ധനമന്ത്രി പറഞ്ഞു. സെപ്റ്റംബർ 19 ന് പൊതുമേഖലാ ബാങ്കുകളുടെ മേധാവികളുമായി […]
ആറന്മുള ഉതൃട്ടാതി വള്ളംകളി നാളെ; ഒരുക്കങ്ങള്‍ അവസാന ഘട്ടത്തില്‍
പത്തനംതിട്ട: ചരിത്ര പ്രസിദ്ധമായ ആറന്മുള ഉതൃട്ടാതി വള്ളംകളി നാളെ. ജലോത്സവത്തോടനുബന്ധിച്ച് പമ്ബാ നദിയില്‍ ജലനിരപ്പ് ഉയര്‍ത്താന്‍ മണിയാര്‍ ഡാമുള്‍പ്പെടെയുള്ള അണക്കെട്ടുകളുടെ ഷട്ടറുകള്‍ ഉയര്‍ത്തും. 52 പള്ളിയോടങ്ങളാണ് ജലോത്സവത്തില്‍ പങ്കെടുക്കുന്നത്. നാളെ ഉച്ചക്ക് ഒരു മണിക്ക് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ജലോത്സവം ഉദ്ഘാടനം ചെയ്യും. രണ്ട് ബാച്ചുകളായി നടക്കുന്ന വള്ളംകളിയില്‍ ഒന്നാം സ്ഥാനം ലഭിക്കുന്ന പള്ളിയോടത്തിന് മന്നം ട്രോഫി ലഭിക്കും. വേഗത്തിന് പ്രാധാന്യം നല്‍കാതെ വഞ്ചിപ്പാട്ടുകള്‍, തുഴച്ചില്‍ ശൈലി, ചമയം, വേഷം, അച്ചടക്കം എന്നിവയുടെ അടിസ്ഥാനത്തിലാണ് വിജയികളെ […]
ഇനി വേണ്ടത് ‘ഒരു രാജ്യം, ഒരു ഭാഷ’; ഹിന്ദി ഭാഷക്കായി വാദിച്ച് അമിത് ഷാ
രാജ്യത്തെ ഒരുമിപ്പിക്കുന്ന ഒരു ഭാഷ ഉണ്ടാകേണ്ടത് പ്രധാനമാണെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ. രാജ്യത്തെ ഒന്നായി നിലനിർത്താൻ ഹിന്ദി ഭാഷക്ക് സാധിക്കുമെന്ന് ചൂണ്ടിക്കാട്ടിയ അമിത് ഷാ, മാതൃഭാഷയോടൊപ്പം ഹിന്ദി ഉപയോഗിക്കുന്നത് കൂടി വര്‍ധിപ്പിക്കണമെന്നും ട്വീറ്റ് ചെയ്തു. ഹിന്ദി ദിവസുമായി ബന്ധപ്പെട്ട് പ്രതികരിക്കുകയായിരുന്നു അമിത് ഷാ. വിവിധ ഭാഷകളുള്ള രാജ്യമാണ് ഇന്ത്യ. ഓരോ ഭാഷക്കും അതിന്റെതായ പ്രാധാന്യവുമുണ്ട്. എന്നാൽ രാജ്യത്തിന്റെ ഏകതയെ കുറിക്കാൻ ഒരു ഭാഷ ആവശ്യമാണെന്നും, ജനങ്ങള്‍ വ്യാപകമായി സംസാരിക്കുന്ന ഹിന്ദി ഭാഷക്ക് അതിന് സാധിക്കുമെന്നും ഷാ പറഞ്ഞു. […]












