മരട് ഫ്ലാറ്റ് വിഷയത്തില്‍ ആശങ്കയുണ്ടെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഏതു തരത്തില്‍ ഇടപെടണമെന്ന് ആലോചിക്കുകയാണ്, ഇപ്പോള്‍ കൂടുതല്‍ പ്രതികരണത്തിനില്ലെന്നും ഗവര്‍ണര്‍ കോഴിക്കോട് പറഞ്ഞു. മരടിലെ ഫ്ലാറ്റുകൾ ഒഴിയുന്നതിന് ഉടമകൾക്ക് നഗരസഭ അനുവദിച്ച സമയപരിധി ഇന്ന് അവസാനിക്കുന്നതിന്റെ പശ്ചാതലത്തിലാണ് ഗവര്‍ണറുടെ പ്രതികരണം. അതേസമയം മരട് ഫ്ളാറ്റുടമകള്‍ക്ക് പിന്തുണയുമായി സിപിഎം, കോണ്‍ഗ്രസ് അടക്ക മുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ രംഗത്ത് എത്തി. മരട് ഫ്ലാറ്റ് വിഷയത്തില്‍ സർക്കാർ അടിയന്തരമായി ഇടപ്പെട്ട് ഉടമകളുടെ പ്രശ്നത്തിന് പരിഹാരം കാണണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് […]
India
യു.ഡി.എഫിന്റെ വിള്ളലടക്കാന്‍ പ്രത്യേക പശയൊന്നും ഉമ്മന്‍ചാണ്ടിയുടെ കയ്യിലില്ലെന്ന് മന്ത്രി ജി സുധാകരന്‍
യു.ഡി.എഫിന്റെ വിള്ളലടക്കാന്‍ പ്രത്യേക പശയൊന്നും ഉമ്മന്‍ ചാണ്ടിയുടെ കയ്യിലില്ലെന്ന് മന്ത്രി ജി സുധാകരന്‍. ആ വിള്ളല്‍ എല്‍.ഡി.എഫിന് ഗുണം ചെയ്യും. പാലായിലെ ജനങ്ങള്‍ എല്‍.ഡി.എഫ് ഭരണം വിലയിരുത്തും, മാണി സി കാപ്പന്‍ വന്‍ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്നും ജി സുധാകരന്‍ മീഡിയവണിനോട് പറഞ്ഞു.
സംസ്ഥാന രാഷ്ട്രീയത്തിലേക്ക് മടങ്ങാന്‍ സമ്മര്‍ദ്ദം കടുപ്പിച്ച് കുഞ്ഞാലിക്കുട്ടി, വഹാബിന് എതിർപ്പ്; ലീഗില്‍ പോര് കനക്കുന്നു
പാര്‍ലമെന്റ് അംഗത്വം രാജിവെച്ച് സംസ്ഥാന രാഷ്ട്രീയത്തിലേക്ക് മടങ്ങാന്‍ അനുവദിക്കണമെന്ന ആവശ്യവുമായി പി.കെ കുഞ്ഞാലിക്കുട്ടി മുസ്ലിം ലീഗില്‍ സമ്മര്‍ദം ശക്തമാക്കി. എന്നാല്‍ വാശിപിടിച്ച് വാങ്ങിയ ലോക്‌സഭാ സീറ്റില്‍ നിന്നും കുഞ്ഞാലിക്കുട്ടി രാജിവെക്കുന്നത് അണികളുടെ എതിര്‍പ്പ് ക്ഷണിച്ചുവരുത്തുമെന്ന നിലപാടാണ് സംസ്ഥാന പ്രസിഡണ്ട് ഹൈദരലി തങ്ങള്‍ക്കുള്ളത്. ലോക്സഭാ സീറ്റ് രാജിവെച്ച് കുഞ്ഞാലിക്കുട്ടി സംസ്ഥാന രാഷ്ട്രീയത്തിലേക്ക് മടങ്ങുന്നതിൽ പാര്‍ട്ടിയുടെ രാജ്യസഭാ എം.പിയും മുതിര്‍ന്ന നേതാവുമായ പി.വി അബ്ദുല്‍ വഹാബിനും താൽപര്യമില്ല. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മലപ്പുറം മണ്ഡലത്തില്‍ നിന്ന് വിജയിച്ച കുഞ്ഞാലിക്കുട്ടി, നിയമസഭാ […]
മരട് ഫ്ളാറ്റ്; സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് ചെന്നിത്തല
മരട് ഫ്ലാറ്റ് വിഷയത്തില്‍ സർക്കാർ അടിയന്തരമായി ഇടപ്പെട്ട് ഉടമകളുടെ പ്രശ്നത്തിന് പരിഹാരം കാണണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പൊളിക്കാൻ തയ്യാറാണെന്ന് കാണിച്ച് സർക്കാർ സുപ്രീംകോടതിയിൽ അഫിഡവിറ്റ് നൽകാൻ പാടില്ലായിരുന്നു. ഉടമകളോടൊപ്പമാണ് സർക്കാർ നിലകൊള്ളേണ്ടതെന്നും ചെന്നിത്തല പറഞ്ഞു. അതേസമയം മരടിലെ ഫ്ലാറ്റുടമകള്‍ക്കൊപ്പം സി.പി.എം ഉണ്ടാകുമെന്ന് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. ഫ്ലാറ്റുടമകള്‍ ഇറങ്ങിപ്പോകുമ്പോള്‍ ഒറ്റക്കാവില്ലെന്നും സുപ്രീംകോടതിയായതിനാല്‍ നിയമവശംകൂടി പരിശോധിക്കണമെന്നും കോടിയേരി ബാലകൃഷന്‍ പറഞ്ഞു.
മരണശേഷവും ഒരുവര്‍ഷംവരെ മനുഷ്യശരീരം ചലിക്കും; ഞെട്ടിക്കുന്ന കണ്ടെത്തല്‍ ഇങ്ങനെ
മരണശേഷം ഒരുവര്‍ഷംവരെ മനുഷ്യശരീരം ചലിക്കുമെന്ന് കണ്ടെത്തല്‍. മരണത്തിനുശേഷം ശരീരത്തിന് സംഭവിക്കുന്ന മാറ്റങ്ങളെക്കുറിച്ച് ഗവേഷണം നടത്തുന്ന ഓസ്‌ട്രേലിയയിലെ ടാഫോണോമിക് എക്‌സ്പിരിമെന്റല്‍ റിസര്‍ച്ചിലെ ഗവേഷകയായ അലിസണ്‍ വില്‍സണും സഹപ്രവര്‍ത്തകരുമാണ് ഇക്കാര്യം കണ്ടെത്തിയത്. പലപ്പോഴും മോര്‍ച്ചറിയില്‍ കിടത്തിയ മൃതദേഹം ചലിക്കുന്നതായി രണ്ട് പലരും പേടിച്ചിട്ടുണ്ട്. എന്നാല്‍ ഇതില്‍ ആശങ്ക വേണ്ടെന്ന് ഇവര്‍ വ്യക്തമാക്കുന്നു. പതിനേഴ് മാസത്തോളം ഒരു മൃതദേഹത്തിന്റെ ചലനം നിരീക്ഷിച്ചാണ് ഗവേഷകര്‍ ഇത് കണ്ടെത്തിയത്. ശരീരം അഴുകുന്നതുമൂലം പേശികള്‍ക്കും സന്ധികള്‍ക്കുമെല്ലാം നാശമുണ്ടാകുന്നതിനാലാണ് ഈ ചലനങ്ങള്‍ ഉണ്ടാകുന്നത്. മൃതദേഹത്തിന്റെ ചലനം നിരീക്ഷിക്കുന്നതിനായി ഒട്ടേറെ […]
സ്വര്‍ണ വിലയില്‍ ആശ്വാസം; വീണ്ടും വില കുറഞ്ഞു
സ്വര്‍ണ വില കുറഞ്ഞു. പവന് 27760 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ഗ്രാമിന് 3470രൂപ. സെപ്റ്റംബര്‍ ആറിന് പവന് 28,960 രൂപയിലെത്തിയതാണ് റെക്കോഡ്. കേരളത്തില്‍ വിവാഹ സീസണ്‍ ആയതിനാല്‍ വിലയിലെ നേരിയ കുറവ് പോലും മലയാളികള്‍ക്ക് ആശ്വാസം പകരുന്നതാണ്.
കാതോര്‍ത്ത് രാജ്യം; ധനമന്ത്രി ഇന്ന് വീണ്ടും മാധ്യമങ്ങളെ കാണും
സാമ്പത്തിക പ്രതിസന്ധി രൂക്ഷമായി തുടരുന്നതിനിടെ ധനമന്ത്രി നിർമ്മലാ സീതാരാമൻ ഇന്ന് മാധ്യമങ്ങളെ കാണും. കൂടുതൽ സാമ്പത്തിക ഉത്തേജന പാക്കേജുകൾ വാർത്താ സമ്മേളനത്തിൽ ധനമന്ത്രി പ്രഖ്യാപിക്കുമെന്നാണ് സൂചന. കയറ്റുമതി, ഓഹരി വിപണി എന്നീ മേഖലകളില്‍ ഉണർവ് സൃഷ്ടിക്കുന്നത് ആകും പ്രഖ്യാപനങ്ങള്‍ എന്നാണ് പ്രതീക്ഷ. സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ ധനമന്ത്രി കഴിഞ്ഞ ദിവസങ്ങളിൽ വിവിധ വ്യവസായ മേഖലകളിലെ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇന്നലെ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് മുൻപിൽ സാമ്പത്തിക ഉത്തേജന പാക്കേജുകൾ സംബന്ധിച്ച അവതരണം നിർമല സീതാരാമൻ നടത്തിയതായാണ് വിവരം.
ഏക സിവില്‍ കോഡിനായി സര്‍ക്കാറിന്റെ ഭാഗത്ത് നിന്ന് യാതൊരു ശ്രമവും ഉണ്ടായില്ലെന്ന് സുപ്രീംകോടതി
പല തവണ അനുശാസിച്ചിട്ടും ഏക സിവില്‍ കോഡിനുള്ള ചട്ടക്കൂട് കൊണ്ടുവരാന്‍ സര്‍ക്കാറിന്റെ ഭാഗത്ത് നിന്ന് യാതൊരു ശ്രമവും ഉണ്ടായില്ലെന്ന് സുപ്രീംകോടതി. ഗോവ ഏക സിവില്‍ കോഡിന്റെ തിളങ്ങുന്ന മാതൃകയാണെന്നും ജസ്റ്റിസ് ദീപക് ഗുപ്ത അധ്യക്ഷനായ ബഞ്ച് നിരീക്ഷിച്ചു. ഗോവയിലെ പോര്‍ച്ചുഗീസ് സിവില്‍ കോഡിന്റെ സാധുത ചോദ്യം ചെയ്തുള്ള ഹരജിയിലാണ് കോടതിയുടെ വിമര്ശം. ഷാബാനു കേസ്, സര്ല മുദ്ഗല്‍ വേഴ്സസ് ഇന്ത്യന്‍ യൂണിയന്‍ എന്നീ കേസുകള്‍ പരിഗണിച്ചപ്പോള്‍ തന്നെ ഭരണഘടന അനുച്ഛേദം നാല്പത്തിനാല് അനുസരിച്ച് ഏക സിവില്‍ കോഡ് […]
പാര്‍ക്കിങിനെ ചൊല്ലി തര്‍ക്കം; തൃശൂരില്‍ ലോട്ടറി വ്യാപാരിയെ വെട്ടിക്കൊന്നു
തൃശൂർ മാപ്രാണത്തു ലോട്ടറി വ്യാപാരിയെ വെട്ടിക്കൊന്നു. മാപ്രാണം സ്വദേശി വാലത്ത് രാജൻ ആണ് കൊല്ലപ്പെട്ടത്. രാജന്റെ ബന്ധുവിനും ആക്രമണത്തില്‍ പരിക്കേറ്റു. സിനിമ തിയേറ്ററിനു മുന്നിലെ പാർക്കിങ്ങിനെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിലെത്തിയത്. തിയേറ്റർ നടത്തിപ്പുകാരനും ജീവനക്കാരുമാണ് രാജനെ ആക്രമിച്ചത്. മാപ്രാണം വർണ തിയേറ്ററിനു സമീപം ഇന്നലെ അർധ രാത്രിയായിരുന്നു സംഭവം. സിനിമ കാണാൻ വരുന്നവർ തൊട്ടടുത്ത വഴിയിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് ഇവിടെ നേരത്തേ പ്രശ്നങ്ങൾ സൃഷ്ടിച്ചിരുന്നു. ഇത് സംബന്ധിച്ച് പൊലീസില്‍ പരാതിയും നല്‍കിയിരുന്നു. കൊല്ലപ്പെട്ട രാജന്റെ വീടും […]
തമിഴ്നാട്ടിൽ വാഹനപകടത്തിൽ മരിച്ച മലയാളികളുടെ മൃതദേഹങ്ങൾ ഖബറടക്കി
തമിഴ്നാട്ടിൽ വാഹനപകടത്തിൽ മരിച്ച മലയാളികളുടെ മൃതദേഹങ്ങൾ ഖബറടക്കി. രാത്രി 11 മണിയോടെയാണ് മൃതദേഹങ്ങൾ വീട്ടിലെത്തിച്ചത്. വ്യാഴാഴ്ച മലപ്പുറത്തുനിന്നും ഏർവാടിയിലേക്ക് യാത്രതിരിച്ച സംഘത്തിന്റെ കാർ മധുരക്കടുത്ത് ദിൻഡിഗലിൽ മറ്റൊരു കാറുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. വ്യാഴാഴ്ച വൈകുന്നേരം നാല് മണിയോടെയാണ് തമിഴ്നാട് ദിൻഡിഗൽ വാടിപ്പട്ടിയിൽ വാഹനാപകടത്തിൽ ഒരു കുടുംബത്തിലെ മൂന്നു പേർ അടക്കം 4 മലയാളികൾ മരിച്ചത്. ഏർവാടിയിലേക്ക് യാത്ര പോയ ഇവരുടെ കാറിൽ മറ്റൊരു കാർ ഇടിച്ചാണ് അപകടമുണ്ടായത്. മലപ്പുറം വളാഞ്ചേരി പേരശ്ശനൂർ വാളൂർകളത്തിൽ മുഹമ്മദലിയുടെ ഭാര്യ റസീന, […]












