ഉപതെരഞ്ഞെടുപ്പ് പ്രചാരണം വിലയിരുത്താൻ യു.ഡി.എഫ് നേതൃയോഗം ഇന്ന് പാലായിൽ ചേരും. ഉമ്മൻ ചാണ്ടി ,രമേശ് ചെന്നിത്തല എന്നിവർ അടക്കമുള്ള നേതാക്കൾ പങ്കെടുക്കുന്ന യോഗത്തിൽ പി.ജെ ജോസഫും എത്തുന്നുണ്ട്. കേരള കോൺഗ്രസിലെ പ്രശ്നങ്ങൾ പരിഹരിച്ചു എന്ന ആത്മ വിശ്വാസത്തിലാണ് യു.ഡി.എഫ് യോഗം ഇന്ന് ചേരുന്നത്. വൈകിട്ട് പാലയിൽ വെച്ച് നടക്കുന്ന യോഗത്തിൽ യു.ഡി.എഫ് നേതാക്കൾ എല്ലാം പങ്കെടുക്കും. യു.ഡി.എഫ് കൺവൻഷനിൽ കൂകിവിളി കേട്ടതിന് ശേഷം പി.ജെ ജോസഫ് എത്തുന്ന തെരഞ്ഞെടുപ്പ് പരിപാടി കൂടിയാണ് ഇത്. അതുകൊണ്ട് തന്നെ രാഷ്ട്രീയ […]
India
തൃശൂരില്‍ ഇന്ന് പുലിക്കളി; ആറ് ടീമുകളിലായി 250 പേര്‍ പുലിക്കളിയുടെ ഭാഗമാകും
തൃശൂരില്‍ ഇന്ന് പുലിക്കളി. വൈകീട്ട് നാലര മുതല്‍ എട്ട് വരെ തൃശൂര്‍ റൗണ്ട് പുലികളെ കൊണ്ട് നിറയും. ആറ് ടീമുകളിലായി 250 പേര്‍ പുലിക്കളിയുടെ ഭാഗമാകും. പ്രളയം മൂലം കഴിഞ്ഞ വര്‍ഷം മുടങ്ങിയ പുലിക്കളി ഇത്തവണ വീണ്ടുമെത്തുമ്പോള്‍ ആഹ്ളാദത്തിലാണ് പുലിപ്രേമികള്‍.
മരടിലെ ഫ്ലാറ്റുകൾ ഒഴിയുന്നതിന് ഉടമകൾക്ക് നഗരസഭ അനുവദിച്ച സമയപരിധി ഇന്ന് അവസാനിക്കും
മരടിലെ ഫ്ലാറ്റുകൾ ഒഴിയുന്നതിന് ഉടമകൾക്ക് നഗരസഭ അനുവദിച്ച സമയപരിധി ഇന്ന് അവസാനിക്കും. മരട് നഗരസഭക്ക് മുന്നില്‍ സമരം ശക്തമാക്കാനൊരുങ്ങുകയാണ് ഫ്ലാറ്റ് ഉടമകള്‍. സമരത്തിന് പിന്തുണയുമായി ഇന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും മരടിലെത്തും. മരട് നഗരസഭക്ക് മുന്നില്‍ ശക്തമായ സമരം നടത്താനാണ് തീരുമാനം. ഫ്ലാറ്റിന് മുന്നില്‍ പന്തല്‍ കെട്ടി അനിശ്ചിതകാല റിലേ സത്യഗ്രഹവും ഇന്ന് ആരംഭിക്കും. സുപ്രീംകോടതിയുടെ അന്ത്യശാസനം വന്നതിനു പിന്നാലെ കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഫ്ലാറ്റുകൾ ഒഴിയണമെന്നാവശ്യപ്പെട്ട് നഗരസഭാ നോട്ടീസ് […]
പേരാമ്പ്രയിൽ 14കാരിയുടെ മരണം ഷിഗല്ല ബാധിച്ചെന്ന് സംശയം
കോഴിക്കോട് പേരാമ്പ്രയിൽ 14 വയസ്സുകാരിയുടെ മരണം ഷിഗല്ല രോഗം ബാധിച്ചെന്ന് സംശയം. കുട്ടിയുടെ രണ്ട് ബന്ധുക്കളും സമാന രോഗലക്ഷണങ്ങളോടെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. കഴിഞ്ഞ ഞായറാഴ്ചയാണ് പേരാമ്പ്ര ആവടുക്ക സ്വദേശി സനുഷ മരിച്ചത്. ഛർദിയും വയറിളക്കവും കാരണം പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. അസുഖം മൂർച്ഛിച്ചതിനെ തുടർന്ന് മെഡിക്കൽ കോളജിലേക്ക് മാറ്റുന്നതിനിടെയാണ് പെൺകുട്ടി മരിക്കുന്നത്. ഷിഗല്ല ലക്ഷണങ്ങളാണ് കുട്ടിയിൽ കണ്ടതെന്ന് മെഡിക്കൽ കോളജ് അധികൃതർ പറഞ്ഞു. കുട്ടിയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ അസുഖം […]
ഐ.എന്‍.എക്‌സ് കേസ്; ഇ.ഡിക്ക് മുമ്പിൽ കീഴടങ്ങാമെന്ന ചിദംബരത്തിന്റെ ഹര്‍ജി തള്ളി
ഐ.എൻ.എക്സ് മീഡിയ കേസില്‍ മുൻമന്ത്രിയും കോൺഗ്രസ് നേതാവുമായ പി. ചിദംബരത്തിനു തിരിച്ചടി. ചിദംബരത്തിന്റെ കീഴടങ്ങൽ അപേക്ഷ കോടതി തള്ളി. എൻഫോഴ്സ്മെന്റിനു മുന്നിൽ കീഴടങ്ങാൻ അനുവദിക്കണം എന്ന അപേക്ഷയാണു തള്ളിയത്. ഡല്‍ഹി റോസ് അവന്യു കോടതിയുടേതാണ് നടപടി. കേസില്‍ കസ്റ്റഡിയില്‍ എടുക്കേണ്ട ആവശ്യമില്ലെന്ന എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ വാദം അംഗീകരിച്ചാണ് ഹര്‍ജി തള്ളിയത്. കഴിഞ്ഞ ദിവസമാണ് ഇത് സംബന്ധിച്ച വാദം പൂര്‍ത്തിയായത്. ചിദംബരം ജുഡീഷ്യല്‍ കസ്റ്റഡയില്‍ തന്നെ തുടരുന്നതാണ് നല്ലതെന്നും ആവശ്യം വരുമ്പോള്‍ അറസ്റ്റിലേക്ക് പോവാമെന്നുമാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കോടതിയെ […]
ഹിന്ദുത്വവാദികള്‍ മര്‍ദിച്ചുകൊന്ന തബ്‍രീസ് അന്‍സാരിയുടെ മരണകാരണം ഹൃദയാഘാതമെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്
ജയ് ശ്രീറാം വിളിക്കണമെന്നാവശ്യപ്പെട്ട് ഹിന്ദുത്വവാദികള്‍ മര്‍ദിച്ചുകൊന്ന തബ്‍രീസ് അന്‍സാരിയുടെ മരണകാരണം ഹൃദയാഘാതമെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്. ജൂണിലാണ് ക്രൂരമര്‍ദനത്തിന് ഇരയായ തബ്‍രീസ് അന്‍സാരി മരിച്ചത്. ഇതോടെ കേസിലെ 11 പ്രതികള്‍ക്കെതിരെ കൊലക്കുറ്റം ചുമത്താനാകില്ല. സംഭവത്തില്‍ സുതാര്യമായ അന്വേഷണം ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമായിടുണ്ട്. ജൂണ്‍ 17നാണ് ബൈക്ക് മോഷ്ടിച്ചെന്ന് ആരോപിച്ച് ജാര്‍ഖണ്ഡിലെ ധട്കിഡി നിവാസികള്‍ തബ്രിസ് അന്‍സാരിയെ പിടികൂടിയത്. മരത്തില്‍ കെട്ടിയിട്ട് ജയ്ശ്രീംറാം , ജയ് ഹനുമാന്‍ വിളികള്‍ ആവര്‍ത്തിക്കാന്‍ ആവശ്യപ്പെട്ടു. ക്രൂരമായ മര്‍ദ്ദനത്തിനും ഇരയാക്കി. മരണാസന്നനായതോടെ സമീപത്തെ ആശുപത്രിയില്‍ […]
മോട്ടോര്‍ വാഹന നിയമ ഭേദഗതി: ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി മുഖ്യമന്ത്രിമാരുമായി സംസാരിക്കും
മോട്ടോര്‍ വാഹന നിയമ ഭേദഗതി പ്രകാരം പിഴ നിരക്കുകള്‍ ഉയര്‍ത്തിയ നടപടിയില്‍ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി മുഖ്യമന്ത്രിമാരുമായി സംസാരിക്കും. ഭേദഗതിയുടെ ആവശ്യകത ബോധ്യപ്പെടുത്തുകയാണ് ലക്ഷ്യം. അതേസമയം പിഴ തുക കൂടുതലാണ് എന്നത് കൊണ്ട് നിയമം മാറ്റണമെന്ന അഭിപ്രായമില്ലെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്‍ പ്രതികരിച്ചു. മോട്ടോര്‍ വാഹന നിയമ ഭേദഗതി പ്രകാരം പിഴ നിരക്കുകള്‍ ഇയര്‍ത്തിയ നടപടിയില്‍ ബി.ജെ.പി ഭരണത്തിലുള്ള സംസ്ഥാനങ്ങളില്‍ നിന്നടക്കം പ്രതിഷേധം ശക്തമായിരിക്കുകയാണ്. നിയമസഭ തെരഞ്ഞെടുപ്പ് വരാനിരിക്കുന്ന മഹാരാഷ്ട്രയും ഹരിയാനയുമടക്കം ശക്തമായ […]
യു.എന്‍.എ സാമ്പത്തിക ക്രമക്കേട്: എഫ്.ഐ.ആര്‍ റദ്ദാക്കില്ല, അന്വേഷണം നടക്കട്ടെയെന്ന് സുപ്രീംകോടതി
നഴ്സുമാരുടെ സംഘടനയായ യുണൈറ്റഡ് നഴ്സസ് അസോസിയേഷനിലെ സാമ്പത്തിക ക്രമക്കേട് കേസിലെ എഫ്.ഐ.ആര്‍ റദ്ദാക്കാന്‍ സുപ്രീംകോടതി വിസമ്മതിച്ചു. കേസില്‍ നിഷ്പക്ഷ അന്വേഷണം നടക്കട്ടേയെന്ന് കോടതി നിലപാടെടുത്തു. ജസ്റ്റിസ് എല്‍ നാഗേശ്വര്‍ റാവുവിന്‍റെ നേതൃത്വത്തിലുള്ള ബെഞ്ചാണ് ഹരജി പരിഗണിച്ചിരുന്നത്. ഇതോടെ യു.എന്‍.എ സംസ്ഥാന പ്രസിഡന്‍റ് ഷോബി ജോസഫ് ഹരജി പിന്‍വലിച്ചു. യു.എന്‍.എ ദേശീയ പ്രസിഡന്‍റ് ജാസ്മിന്‍ ഷാ ഉള്‍പ്പെടെയുള്ള നാല് പ്രതികള്‍ നല്‍കിയ ഹര്‍ജിയാണ് കോടതിയുടെ മുന്‍പിലെത്തിയത്. യു.എന്‍.എയുടെ ഫണ്ടില്‍നിന്ന് മൂന്നരക്കോടി രൂപ തട്ടിയെടുത്തുവെന്നാണ് കേസ്.
വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസ്: ചിന്മയാനന്ദിനെ ചോദ്യംചെയ്തു, ആശ്രമം സീല്‍ ചെയ്തു
നിയമ വിദ്യാര്‍ഥിനി നല്‍കിയ പീഡന പരാതിയില്‍ മുന്‍ കേന്ദ്രമന്ത്രിയും ബി.ജെ.പി നേതാവുമായ ചിന്മയാനന്ദിനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തു. ചിന്മയാനന്ദിന്റെ ആശ്രമത്തിലെ ഒരു മുറി ഒഴികെയുള്ളവ സീല്‍ ചെയ്തിട്ടുണ്ട്. ചോദ്യം ചെയ്യലിന് ശേഷം ചിന്മയാനന്ദ് ഒളിവിലാണെന്നാണ് വിവരം. ചിന്മയാനന്ദ് നഗ്ന ദൃശ്യം പകര്‍ത്തുകയും ഭീഷണിപ്പെടുത്തുകയും ഒരു വര്‍ഷത്തോളം പീഡിപ്പിക്കുകയും ചെയ്തു എന്നാണ് നിയമ വിദ്യാര്‍ഥിനിയുടെ പരാതി. പ്രത്യേക അന്വേഷണ സംഘത്തിനും ഡല്‍ഹി പൊലീസിനും മജിസ്ട്രേറ്റിനും നല്‍കിയ മൊഴികളിലും വിദ്യാര്‍ഥിനി ഇക്കാര്യം വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് അന്വേഷണ […]
ബാങ്ക് ലയനത്തിനെതിരെ പ്രതിഷേധം: ജീവനക്കാര്‍ പണിമുടക്കും
ബാങ്ക് ലയനത്തിനെതിരെ പണിമുടക്കിനൊരുങ്ങി പൊതുമേഖലാ ബാങ്കുകളിലെ ജീവനക്കാര്‍. 25ന് അർധരാത്രി മുതൽ 27 വരെ പണിമുടക്കാനാണ് തൊഴിലാളി സംഘടനകളുടെ തീരുമാനം. ലയന നീക്കത്തില്‍ നിന്നും പിന്‍മാറുക, തൊഴില്‍ നഷ്ടപ്പെടുന്നവര്‍ക്ക് ന്യായമായ പരിഗണന തുടങ്ങി 9 ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പ്രതിഷേധം. ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കില്‍ നവംബറിൽ അനിശ്ചിതകാല സമരം നടത്താനും തീരുമാനമുണ്ട്. ഓൾ ഇന്ത്യ ബാങ്ക് ഓഫീസേഴ്സ് അസോസിയേഷൻ, ഓൾ ഇന്ത്യ ബാങ്ക് ഓഫീസേഴ്സ് കോൺഫഡറേഷൻ, ഇന്ത്യൻ നാഷ്ണൽ ബാങ്ക് ഓഫീസേഴ്സ് കോൺഗ്രസ്, നാഷ്ണൽ ഓർഗനൈസേഷൻ ഓഫ് ബാങ്ക് ഓഫീസേഴ്സ് […]












