പാലായില്‍ ഒന്നിച്ച് പ്രവര്‍ത്തിക്കണമെന്ന യു.ഡി.എഫിന്റെ നിര്‍ദ്ദേശത്തില്‍ കേരള കോണ്‍ഗ്രസില്‍ ആശയക്കുഴപ്പം തുടരുന്നു. നാളെ നടക്കുന്ന യു.ഡി.എഫ് നേതൃയോഗത്തിന് എത്തുമെന്ന് ജോസഫ് വ്യക്തമാക്കി. ജോസഫ് എത്തുമോയെന്ന ചോദ്യത്തില്‍ നിന്ന് ജോസ് കെ മാണി ഒഴിഞ്ഞുമാറി. പ്രശ്നങ്ങളുണ്ടാക്കാതെ ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്ന നിര്‍ദ്ദേശമാണ് യു.ഡി.എഫ് കേരള കോണ്‍ഗ്രസിലെ ഇരുവിഭാഗത്തിനും നല്‍കിയത്. എന്നാല്‍ പ്രചാരണത്തില്‍ ഇപ്പോഴും ഒന്നിച്ച് പ്രവര്‍ത്തിക്കാന്‍ ഇരു കൂട്ടര്‍ക്കും സാധിച്ചിട്ടില്ല. ഇന്നലെ ജോസഫ് വിഭാഗം പ്രത്യേകം യോഗം ചേര്‍ന്ന് ജോസഫിനെ പാലയിലെത്തിക്കാനുള്ള തിയതിയും നിശ്ചയിച്ചു. ഇക്കാര്യങ്ങളൊന്നും ജോസ് കെ മാണി […]
India
മരടിലെ ഫ്ലാറ്റുകള്‍ ഒഴിയാനുള്ള കാലാവധി നാളെ തീരും; സര്‍ക്കാര്‍ നിര്‍ദേശം അനുസരിച്ച് തുടര്‍നടപടിയെന്ന് നഗരസഭ
മരടിലെ ഫ്ലാറ്റുകൾ ഒഴിയുന്നതിന് ഉടമകൾക്ക് നഗരസഭ അനുവദിച്ച സമയ പരിധി നാളെ അവസാനിക്കും. എന്നാൽ സർക്കാർ നിർദേശം അനുസരിച്ച് മാത്രമേ താമസക്കാരെ ഒഴിപ്പിക്കുന്ന കാര്യത്തിൽ തീരുമാനമുണ്ടാകൂ എന്ന് മരട് നഗരസഭാ സെക്രട്ടറി വ്യക്തമാക്കി. സുപ്രീംകോടതിയുടെ അന്ത്യശാസനം വന്നതിന് പിന്നാലെ കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഫ്ലാറ്റുകൾ ഒഴിയണമെന്ന് ആവശ്യപ്പെട്ട് നഗരസഭ നോട്ടീസ് നൽകിയത്. ഒഴിപ്പിക്കൽ നോട്ടീസിന് 12 ഫ്ലാറ്റ് ഉടമകൾ മറുപടി നൽകിയിട്ടുണ്ട്. ഫ്ലാറ്റുകൾ ഒഴിയില്ലെന്നാണ് മറുപടിയിൽ ഫ്ലാറ്റ് ഉടമകൾ വ്യക്തമാക്കിയിരിക്കുന്നത്. ഫ്ലാറ്റ് ഉടമകളുടെ മറുപടി നഗരസഭാ സെക്രട്ടറി സർക്കാരിന് […]
മോട്ടോര്‍ വാഹന നിയമ ലംഘനം: അമിത പിഴയെ അനുകൂലിച്ച് മന്ത്രി മുരളീധരൻ
പുതിയ മോട്ടോര്‍ വാഹന നിയമ ഭേദഗതി പ്രകാരമുള്ള അമിത പിഴയെ അനുകൂലിച്ച് കേന്ദ്രമന്ത്രി വി മുരളീധരൻ. കർശനമായ നിയമങ്ങളിലൂടെ മാത്രമേ വാഹനാപകടങ്ങൾ കുറയ്ക്കാനാകൂ. വലിയ ശിക്ഷ ഉണ്ടാവില്ല എന്നത് കൊണ്ടാണ് തെറ്റുകള്‍ ആവർത്തിക്കുന്നത്. പിഴത്തുക കൂടുതലാണ് എന്നത് കൊണ്ട് നിയമം മാറ്റണമെന്ന അഭിപ്രായമില്ല. നിയമം പാലിക്കാൻ സംസ്ഥാന സർക്കാർ ബാധ്യസ്ഥരാണെന്നും മന്ത്രി പറഞ്ഞു. അതേസമയം മോട്ടോർ വാഹന നിയമ ഭേദഗതിയെക്കുറിച്ച് സംസ്ഥാനങ്ങളുടെ അഭിപ്രായം അറിയുന്നതിന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്‍കരി മുഖ്യമന്ത്രിമാരുമായി സംസാരിക്കും. നിയമ ഭേദഗതിക്കെതിരെ സംസ്ഥാനങ്ങൾ എതിർപ്പ് […]
‘പാലായില്‍ കാപ്പന്‍ തരംഗം’; ജോസ് ടോമിന് ജനകീയ മുഖമില്ല; പിന്തുണയുമായി വെള്ളാപ്പള്ളി
ആലപ്പുഴ: പാലാ ഉപതെരഞ്ഞടുപ്പില്‍ മാണി സി കാപ്പന്‍ തംരഗമെന്ന് എസ്‌എന്‍ഡിപി ജനറല്‍ സെക്രട്ടറി വെളളാപ്പള്ളി നടേശന്‍. പാലായിലെ സാമുദായ അംഗങ്ങള്‍ക്കിടയിലും ഇതേ വികാരമാണെന്ന് വെള്ളാപ്പള്ളി പറഞ്ഞു. ആലപ്പുഴയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു വെള്ളാപ്പള്ളി. പാലായിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ജോസ് ടോമിന് ജനകീയ മുഖമില്ലെന്നും ജോസ് ടോമിനെക്കാള്‍ മികച്ച സ്ഥാനാര്‍ത്ഥി നിഷ ജോസ് കെ മാണിയാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. നവോത്ഥാന മൂല്യസംരക്ഷണത്തിനായി ഏതറ്റം വരെയും പോകും. ഹിന്ദു ഐക്യത്തിനല്ല നവോത്ഥാന സമിതി. ഹിന്ദു പാര്‍ലമെന്റ് അംഗമായ സി.പി സുഗതനെ അദ്ദേഹം രൂക്ഷമായി […]
ദിണ്ടിഗലില്‍ വാഹനാപകടം: നാല് മലയാളികള്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ മരിച്ചു
തമിഴ്നാട് ദിണ്ടിഗൽ വാടിപ്പട്ടിയിൽ കാറുകളും ബൈക്കും കൂട്ടിയിടിച്ച് മലയാളികൾ ഉൾപ്പെടെ അഞ്ച് പേർ മരിച്ചു. മലപ്പുറം കുറ്റിപ്പുറം പേരശന്നുർ വാളൂർ കളത്തിൽ മുഹമ്മദാലിയുടെ ഭാര്യ റസീന, മക്കളായ ഫസൽ, സഹന, കാർ ഡ്രൈവറായ വളാഞ്ചേരി സ്വദേശി, ബൈക്ക് യാത്രികൻ ദിണ്ടിഗൽ സ്വദേശി മലൈച്ചാമി എന്നിവരാണ് മരിച്ചത്. ഇന്നലെ വൈകിട്ടാണ് സംഭവം. ഏർവാടിയിലേക്ക് പോയ മലയാളി കുടുംബം സഞ്ചരിച്ച കാർ മറ്റൊരു കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ ആറ് പേർക്ക് പരുക്കേറ്റു. അപകടത്തിൽപ്പെട്ട കാറിന് പിറകിൽ ബൈക്കിടിച്ചാണ് ഒരാൾ മരിച്ചത്. […]
ഭോപ്പാലില്‍ ബോട്ട് മറിഞ്ഞ് 11 പേര്‍ മരിച്ചു
മധ്യപ്രദേശിലെ ഭോപ്പാലില്‍ ബോട്ട് മറിഞ്ഞ് 11 പേര്‍ മരിച്ചു. ഗണേശ വിഗ്രഹ നിമഞ്ജനത്തിനിടെയാണ് അപകടം. നാല് പേരെ കാണാനില്ല. ആറ് പേരെ രക്ഷപ്പെടുത്തി. ഭോപ്പാലിലെ ഘട്‍ലാപുര ഖട്ടിലാണ് അപകടമുണ്ടായത്. ബോട്ടില്‍ ഉള്‍ക്കൊള്ളാന്‍ കഴിയുന്നതിലും കൂടുതല്‍ ആളുകള്‍ കയറിയതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. ആരും ലൈഫ് ജാക്കറ്റ് ധരിച്ചിരുന്നില്ല. കാണാതായവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നാല് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുമെന്ന് മധ്യപ്രദേശ് സര്‍ക്കാര്‍ അറിയിച്ചു.
നികുതി വിഹിതം വെട്ടിക്കുറക്കാന്‍ കേന്ദ്ര നീക്കം: സംസ്ഥാനങ്ങള്‍ ആശങ്കയില്‍
നികുതി വിഹിതം വെട്ടിക്കുറക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തില്‍ ആശങ്കപ്പെട്ട് സംസ്ഥാനങ്ങള്‍. ആഭ്യന്തര സുരക്ഷക്കായി നിലവിലുള്ള നികുതി വിഹിതത്തില്‍ നിന്ന് ഒരു ഭാഗം നല്‍കണമെന്ന മോദി സര്‍ക്കാരിന്‍റെ പുതിയ തീരുമാനത്തിലാണ് സംസ്ഥാനങ്ങള്‍ ആശങ്ക രേഖപ്പെടുത്തുന്നത്. പതിനഞ്ചാം ധനകാര്യ കമ്മീഷന്‍റെ പരിഗണനാ വിഷയത്തില്‍ ഇക്കാര്യവും ഉള്‍പ്പെടുത്തിയിട്ടുണ്ട്. രാഷ്ട്രീയ സുരക്ഷാ നിധി എന്ന പേരില്‍ ആഭ്യന്തര സുരക്ഷക്കായി അധിക പണം കണ്ടെത്താനാണ് മോദി സര്‍ക്കാരിന്‍റെ നീക്കം. ഇതിനായി നിലവില്‍ ലഭിക്കുന്ന നികുതി വരുമാനത്തില്‍ നിന്ന് ഒരു ഭാഗം സംസ്ഥാനങ്ങള്‍ക്ക് നീക്കിവെക്കേണ്ടി വരും. […]
സമൂഹ മാധ്യമങ്ങളെ ആധാറുമായി ബന്ധിപ്പിക്കല്‍: ഫേസ് ബുക്കിന്‍റെ ഹര്‍ജി ഇന്ന് പരിഗണിക്കും
സമൂഹ മാധ്യമങ്ങളിലെ പ്രൊഫൈലുകൾ ആധാറുമായി ബന്ധിപ്പിക്കണമെന്ന ആവശ്യവുമായി ബന്ധപ്പെട്ട് ഫേസ് ബുക്ക് സമർപ്പിച്ച ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. വിവിധ ഹൈക്കോടതികളിലുള്ള പൊതുതാൽപര്യ ഹർജികൾ സുപ്രീംകോടതിയിലേക്ക് മാറ്റണമെന്നാണ് ഫേസ് ബുക്കിന്‍റെ ആവശ്യം. പ്രൊഫൈലുകൾ ആധാറുമായി ബന്ധിപ്പിക്കണമെന്ന് അറ്റോർണി ജനറൽ കെ.കെ വേണുഗോപാൽ കഴിഞ്ഞ തവണ കോടതിയെ അറിയിച്ചിരുന്നു. പൊതുതാത്പര്യ ഹർജിയിലെ വിധി ഉടൻ വരാനിരിക്കുന്ന സാഹചര്യത്തിൽ മദ്രാസ് ഹൈക്കോടതിയുടെ പരിഗണനയിലുള്ള ഹർജികൾ സുപ്രീംകോടതിയിലേക്ക് മാറ്റേണ്ടതില്ലെന്നും എ.ജി നിലപാടെടുത്തു. എന്നാൽ സ്വകാര്യതയുമായി ബന്ധപ്പെട്ട വിഷയമായതിനാൽ സുപ്രീംകോടതി തന്നെ ഹർജികളിൽ […]
പി.കെ. ശശി വീണ്ടും പാലക്കാട് ജില്ലാ കമ്മിറ്റിയില്‍
ഡി.വൈ.എഫ്.ഐ വനിതാ നേതാവിന്റെ പീഡന പരാതിയിൽ സസ്പെൻഷൻ നേരിട്ട പി.കെ ശശി എം.എൽ.എയെ സി.പി.എം പാലക്കാട് ജില്ലാ കമ്മറ്റിയിൽ ഉൾപ്പെടുത്തി. സംസ്ഥാന കമ്മറ്റി തീരുമാനം ഇന്നലെ ചേർന്ന ജില്ലാ കമ്മറ്റി യോഗത്തിൽ റിപ്പോർട്ട് ചെയ്തു. കേന്ദ്ര കമ്മറ്റി അംഗം മന്ത്രി എ.കെ ബാലനാണ് സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം ജില്ലാ കമ്മറ്റിയിൽ റിപ്പോർട്ട് ചെയ്തത്. പി.കെ ശശിയെ ജില്ലാ കമ്മറ്റിയിൽ ഉൾപ്പെടുത്തണമെന്ന ശുപാർശ വന്ന കഴിഞ്ഞ ജില്ലാ കമ്മറ്റിയിൽ 11 പേർ എതിർത്തെങ്കിൽ സംസ്ഥാന കമ്മറ്റി തീരുമാനം റിപ്പോർട്ട് […]
കൊച്ചി മേയർക്കെതിരെ എൽ.ഡി.എഫിന്‍റെ അവിശ്വാസ പ്രമേയം; എതിര്‍പ്പുകള്‍ മാറ്റിവെച്ച് മേയർക്കൊപ്പം യുഡിഎഫ്
കൊച്ചി മേയർക്കെതിരെ എൽ.ഡിഎഫ് അവിശ്വാസ പ്രമേയം കൊണ്ടുവന്നതോടെ എതിർപ്പുകളെല്ലാം മാറ്റിവെച്ച് മേയർക്ക് സംരക്ഷണ വലയം തീർക്കുകയായിരുന്നു യു.ഡി.എഫ്. സൗമിനി ജെയിൻ മേയർ സ്ഥാനത്ത് തുടരുന്നതുമായി ബന്ധപ്പെട്ട യു.ഡി.എഫിനകത്തെ എതിർശബ്ദം തങ്ങൾക്കനുകൂലമാകുമെന്ന കണക്കുകൂട്ടലിലായിരുന്നു എൽ.ഡി.എഫ്. സൗമിനി ജെയിനിന്‍റെ നേതൃത്വത്തില്‍ കഴിഞ്ഞ നാലുവർഷത്തെ ഭരണം പരാജയമെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷം അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകിയത്. ഇടഞ്ഞുനിൽക്കുന്ന യു.ഡി.എഫ് അംഗങ്ങളെ ഉപയോഗിച്ച് മേയറെ താഴെയിറക്കാനാണ് എൽ.ഡി.എഫ് ശ്രമിച്ചതെങ്കിലും അവിശ്വാസപ്രമേയത്തെ തോൽപ്പിക്കാന്‍ യോഗം ബഹിഷ്‌കരിക്കാൻ യു.ഡി.എഫ് തീരുമാനിക്കുകയായിരുന്നു. 38 യു.ഡി.എഫ് അംഗങ്ങൾ അവിശ്വാസപ്രമേയ […]












