മരടിലെ ഫ്ലാറ്റുകള്‍ പൊളിക്കാന്‍ ഉത്തരവിട്ട സുപ്രീംകോടതി വിധിക്കെതിരെ താമസക്കാര്‍ രാഷ്ട്രപതിക്ക് സങ്കട ഹരജി നല്‍കി. ഫ്ലാറ്റില്‍ നിന്ന് ഒഴിയണമെന്ന് ചൂണ്ടിക്കാട്ടി നഗരസഭ നല്‍കിയ നോട്ടീസിന്റെ കാലാവധി നാളെ അവസാനിക്കും. ഫ്ലാറ്റില്‍ നിന്ന് ഒഴിപ്പിക്കുന്നത് തടയാന്‍ അനുകൂലമായ സമീപനം ഉണ്ടാകണമെന്ന് ചൂണ്ടിക്കാട്ടിയാണ് ഫ്ലാറ്റിലെ താമസക്കാര്‍ സങ്കട ഹരജി നല്‍കിയത്. രാഷ്ട്രപതിക്ക് പുറമേ പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും ഗവര്‍ണര്‍ക്കും എം.എല്‍.എമാര്‍ക്കും ഹരജി ഇമെയില്‍ മുഖേന നല്‍കിയിട്ടുണ്ട്. ഫ്ലാറ്റുടമകള്‍ക്ക് നഗരസഭ നല്‍കിയ നോട്ടീസ് കാലാവധി നാളെ അവസാനിക്കാനിരിക്കെ സമരം ശക്തമാക്കാനാണ് തീരുമാനം. ശനിയാഴ്ച […]
India
പ്രളയദുരിതാശ്വാസത്തില്‍ ഇടത് സര്‍ക്കാരിനെ പ്രശംസിച്ച് മുസ്ലിം ലീഗ് എം.പി, പാര്‍ട്ടിയില്‍ അമര്‍ഷം പുകയുന്നു
മലപ്പുറം : പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ഇടതുസര്‍ക്കാര്‍ പരാജയമാണെന്ന വിമര്‍ശനമുന്നയിച്ച് മുസ്ലീം ലീഗിന്റെ ആഭിമുഖ്യത്തില്‍ യു.ഡി.എഫ് മലപ്പുറം കളക്‌ട്രേറ്റിന് മുന്‍പില്‍ രാപ്പകല്‍ സമരം നടത്തിയിരുന്നു. എന്നാല്‍ ലീഗിന്റെ രാഷ്ട്രീയ നിലപാടുകളെ പരസ്യമായി തള്ളിക്കളഞ്ഞ് പാര്‍ട്ടിയെ പ്രതിസന്ധിയിലാഴ്ത്തിയിരിക്കുകയാണ് മുസ്ലിം ലീഗ് ദേശീയ ട്രഷററും, രാജ്യസഭ എം.പിയുമായ പി.വി.അബ്ദുള്‍ വഹാബ്. കവളപ്പാറയില്‍ ഉരുള്‍പൊട്ടലില്‍ മരണപ്പെട്ടവരുടെ ആശ്രിതര്‍ക്ക് സര്‍ക്കാര്‍ ധനസഹായം വിതരണം ചെയ്യുന്ന ചടങ്ങില്‍ സംബന്ധിച്ചാണ് അബ്ദുള്‍ വഹാബ് സര്‍ക്കാര്‍ സഹായങ്ങളെ പുകഴ്ത്തി സംസാരിച്ചത്. ദുരന്തവുമായി ബന്ധപ്പെട്ട് പി.വി അന്‍വര്‍ എം.എല്‍.എയുടെയും […]
കൈക്കൂലിവാങ്ങി; അമിത്ഷായുടെ ഓഫീസ് ജീവനക്കാരന്‍ അറസ്റ്റില്‍
ന്യുഡല്‍ഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ഓഫീസിലെ ഉദ്യോഗസ്ഥനെ കൈക്കൂലി വാങ്ങുന്നതിനിടെ സിബിഐ പിടികൂടി. ആഭ്യന്തര മന്ത്രാലയത്തിലെ സെക്ഷന്‍ ഓഫീസറായ ധീരജ് കുമാര്‍ സിങിനെയാണ് സിബിഐ അറസ്റ്റ് ചെയ്തത്. ധീരജ് കുമാര്‍ സിങിന്റെ ഡല്‍ഹിയിലെ വീട്ടില്‍ വച്ചായിരുന്നു അറസ്റ്റ്. 16 ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് അറസ്റ്റ്. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയാണ് ഇക്കാര്യം പുറത്തുവിട്ടത്.
പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ സംയോജക്മാരെ നിയമിക്കും; സോഷ്യല്‍ മീഡിയയില്‍ മാത്രം കണ്ടാല്‍ പോരെന്ന് സോണിയ ഗാന്ധി
പാര്‍ടിയെ ശക്തിപ്പെടുത്താന്‍ താഴെത്തട്ടില്‍ പ്രവര്‍ത്തനം സജീവമാക്കാന്‍ കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റിയുടെ തീരുമാനം. പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതിന് സംയോജക്മാരെ നിയമിക്കും. അഞ്ച് ജില്ലകളുള്ള ഒരു ഡിവിഷന്‍റെ ചുമതല മൂന്ന് പേര്‍ക്ക് നല്‍കും. ഇന്ന് ചേര്‍ന്ന എ.ഐ.സി.സി യോഗത്തിലാണ് തീരുമാനം. യോഗത്തില്‍ നേതാക്കളുടെ പ്രവർത്തന ശൈലിയിൽ സോണിയ അതൃപ്തി പ്രകടിപ്പിച്ചു. സാമൂഹ്യ മാധ്യമങ്ങളിൽ മാത്രമല്ല ജനകീയ വിഷയങ്ങളിലും സജീവ ഇടപെടൽ നേതാക്കൾ നടത്തണമെന്ന് യോഗത്തിൽ സോണിയാ ഗാന്ധി ആവശ്യപ്പെട്ടു. സോണിയാ ഗാന്ധി കോൺഗ്രസ് അധ്യക്ഷ പദവി ഏറ്റെടുത്ത ശേഷം വിളിച്ചു കൂട്ടിയ […]
മരട് ഫ്ലാറ്റിലെ താമസക്കാരോട് മാനുഷിക പരിഗണന വേണമെന്ന് കോടിയേരി
മരട് ഫ്ലാറ്റിലെ താമസക്കാരോട് മാനുഷിക പരിഗണന വേണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബലകൃഷ്ണന്‍. മരടില്‍ നിയമലംഘനം നടത്തിയവര്‍ക്കെതിരെ നടപടി വേണമെന്നും കോടിയേരി പറഞ്ഞു. ഫ്‌ളാറ്റിലെ താമസക്കാര്‍ക്ക് മാനുഷിക പരിഗണന കൊടുക്കേണ്ട വിഷയമായി ഇത് മാറിയിരിക്കുകയാണ്, അവരോട് അനുകമ്പ സമീപനം സ്വീകരിക്കണം, ഫ്‌ളാറ്റിലുള്ളവരെ ഒഴിപ്പിക്കേണ്ടി വന്നാല്‍ അവരുടെ പുനരധിവാസത്തിന് വേണ്ടി എന്തു ചെയ്യാന്‍ സാധിക്കും എന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ സര്‍ക്കാര്‍ ആലോചിക്കേണ്ടതുണ്ടെന്നും കോടിയേരി പറഞ്ഞു. സുപ്രീംകോടതി വിധിയായതുകൊണ്ട് സര്‍ക്കാറിന് ഇടപെടുന്നതിന് ചില പരിമിതികളുണ്ട്, ആ പരിമിതികള്‍ക്കകത്ത് നിന്നുകൊണ്ട് സര്‍ക്കാര്‍ […]
വഴിയരികില്‍ ഇറക്കിവിട്ട രോഗിക്ക് ദാരുണാന്ത്യം
മുവാറ്റുപുഴ വണ്ണംപുറം റൂട്ടിൽ സ്വകാര്യ ബസിൽ നിന്നു ഇറക്കിവിട്ട അവശനായ യാത്രക്കാരൻ മരിച്ചു. ബസില്‍ കുഴഞ്ഞ് വീണ യാത്രക്കാരന്‍ സേവ്യറിനേയും കൊണ്ട് ബസ് അഞ്ച് കിലോമാറ്റര്‍ യാത്ര തുടര്‍ന്നുവെന്ന് നാട്ടുകാര്‍ ആരോപിച്ചു. സംഭവത്തിൽ കിളിയാർ പൊലീസ് കേസെടുത്തു. ഇന്നലെ ഉച്ചയോടെയാണ് സംഭവം. വണ്ണപുറം സ്വദേശി എ.ഇ സേവ്യർ മുവാറ്റുപുഴയിലേക്കുള്ള സ്വകാര്യ ബസിൽ യാത്ര ചെയ്യുകയായിരുന്നു. യാത്രക്കിടയിൽ അവശത പ്രകടിപ്പിച്ച സേവിയറിനെ ഉടനടി ആശുപത്രിയിലെത്തിക്കാനോ, പ്രഥാ മികചികിത്സ നൽകാനോ ബസ് ജീവനക്കാർ തയ്യാറായില്ലെന്നാണ് ആരോപണം. എന്നാൽ ബസ് ജീവനക്കാർ […]
മഴയില്‍ മുന്നില്‍ പാലക്കാട്; കുറവ് ഇടുക്കിയില്‍
തിരുവനന്തപുരം: കാലവര്‍ഷത്തില്‍ സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ മഴകിട്ടിയത് പാലക്കാട് ജില്ലയില്‍. സാധാരണ ലഭിക്കേണ്ടതിനെക്കാള്‍ 42 ശതമാനം അധികം മഴയാണ് ജില്ലയില്‍ പെയ്തത്. സംസ്ഥാനത്താകെ 13 ശതമാനം അധികം മഴ കിട്ടിയതായാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തല്‍. വരുന്ന നാലു ദിവസം കൂടി കേരളത്തില്‍ പരക്കെ മഴയായിരിക്കും. കാലവര്‍ഷത്തിന്റെ അവസാന രണ്ടാഴ്ചയിലേക്ക് കടക്കുമ്ബോള്‍ കേരളത്തില്‍ അധികം മഴ കിട്ടിയതായി കാലാവസ്ഥാ കേന്ദ്രത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. 1,885 മില്ലീ മീറ്റര്‍ മഴ കിട്ടേണ്ട കാലയളവില്‍ 2,130 മില്ലീമീറ്റര്‍ മഴയാണ് ലഭിച്ചത്. മലപ്പുറവും […]
ഐ.എന്‍.എക്സ് മീഡിയ കേസ്: സി.ബി.ഐക്ക് ഡല്‍ഹി ഹൈകോടതി നോട്ടീസ് അയച്ചു
ഐ.എന്‍.എക്സ് മീഡിയ കേസില്‍ സി.ബി.ഐക്ക് ഡല്‍ഹി ഹൈകോടതി നോട്ടീസ് അയച്ചു. ഒരാഴ്ചക്കകം തല്‍സ്ഥിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. കേസില്‍ പി ചിദംബരത്തിന്‍റെ ജാമ്യാപേക്ഷ 23ന് കേള്‍ക്കും. അതേസമയം റിമാന്‍ഡ് ചോദ്യംചെയ്തുള്ള ഹരജി പിന്‍വലിക്കുന്നുവെന്ന് പി ചിദംബരത്തിന്‍റെ അഭിഭാഷകന്‍ കപില്‍ സിബല്‍ കോടതിയെ അറിയിച്ചു. വീട്ടിലുണ്ടാക്കുന്ന ഭക്ഷണം കഴിക്കാനും ബന്ധുക്കള്‍ക്ക് കാണാനും അവസരം വേണമെന്നും ചിദംബരം കുറ്റാരോപിതന്‍ മാത്രമാണെന്നും കപില്‍ സിബല്‍ പറഞ്ഞു. സി.ബി.ഐയും എന്‍ഫോഴ്‌സ്‌മെന്റും അറസ്റ്റ് ചെയ്യുന്നത് തടയണമെന്നാവശ്യപ്പെട്ട് ചിദംബരം സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ നേരത്തെ തള്ളിയിരുന്നു. തുടര്‍ന്നാണ് […]
ഡി.കെ ശിവകുമാറിന്റെ മകൾ ഐശ്വര്യയെ ചോദ്യംചെയ്യുന്നു
അനധികൃത സ്വത്ത് സമ്പാദന കേസിൽ അറസ്റ്റിലായ കർണാടക കോൺഗ്രസ് നേതാവ് ഡി.കെ ശിവകുമാറിന്റെ മകൾ ഐശ്വര്യ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റിന് മുൻപാകെ ചോദ്യം ചെയ്യലിന് ഹാജരായി. ശിവകുമാറുമായി ബന്ധപ്പെട്ട പണമിടപാടുകൾ പരിശോധിക്കുമ്പോള്‍ ഐശ്യര്യയുടെ നേതൃത്വത്തിലുള്ള ട്രസ്റ്റുമായി ബന്ധപ്പെട്ട രേഖകള്‍ ഇ.ഡിക്ക് ലഭിച്ചിരുന്നു. ട്രസ്റ്റ് പ്രവർത്തനങ്ങളും സാമ്പത്തിക ഇടപാടുകളും സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്കായാണ് ചോദ്യം ചെയ്യലെന്നാണ് സൂചന. “ഐശ്വര്യ ധൈര്യമുള്ള കുട്ടിയാണ്. ഇ.ഡിക്ക് ശിവകുമാറിന്‍റെ കുടുംബത്തെ ചോദ്യംചെയ്യാന്‍ സ്വാതന്ത്ര്യമുണ്ട്. പക്ഷേ ഇത് തന്നെ മറ്റ് നേതാക്കള്‍ക്കും അവരുടെ കുടുംബത്തിനും ബാധകമാവണം”- […]
ഫോണില്‍ സംസാരിക്കുന്നതിനിടെ പാമ്പുകള്‍ക്ക് മുകളില്‍ ഇരുന്ന യുവതി മരിച്ചു
ഫോണില്‍ സംസാരിക്കുന്നതിനിടെ പാമ്പ് കടിയേറ്റ യുവതി മരിച്ചു. ഭര്‍ത്താവിനോട് മൊബൈല്‍ ഫോണില്‍ സംസാരിക്കുന്നതിനിടെ അറിയാതെ പാമ്പുകള്‍ക്ക് മുകളിലിരുന്ന യുവതിയാണ് മരിച്ചത്. ഉത്തര്‍പ്രദേശിലെ റിയാന്‍വ് ഗ്രാമത്തിലാണ് സംഭവം. ഗീതയെന്ന വീട്ടമ്മയാണ് മരിച്ചത്. തായ്‍ലന്‍ഡില്‍ ജോലി ചെയ്യുന്ന ഭര്‍ത്താവ് ജയ് സിങ് യാദവിനോട് ഫോണില്‍ സംസാരിക്കുകയായിരുന്നു ഗീത. രണ്ട് പാമ്പുകള്‍ വീടിനുള്ളിലെ കട്ടിലില്‍ കയറിയത് ഗീത അറിഞ്ഞിരുന്നില്ല. ഭര്‍ത്താവിനോട് സംസാരിക്കുന്നതിനിടെ യുവതി കട്ടിലില്‍ ഇരിക്കുമ്പോഴാണ് പാമ്പ് കടിയേറ്റത്. പാമ്പ് കടിയേറ്റ് മിനിറ്റുകള്‍ക്കുള്ളില്‍ ഗീത അബോധാവസ്ഥയിലായി. ഗീതയെ ബന്ധുക്കള്‍ ഉടന്‍ തന്നെ […]












