India Kerala

മരടിലെ ഫ്ലാറ്റ് പൊളിക്കുന്നതിനെതിരെ താമസക്കാര്‍ സങ്കട ഹരജി നല്‍കും

മരടിലെ ഫ്ലാറ്റ് പൊളിക്കുന്നതിനെതിരെ താമസക്കാര്‍ സങ്കട ഹരജി നല്‍കും. രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും മുഖ്യമന്ത്രുമാണ് ഹരജി നല്‍കുക. ഇതോടൊപ്പം കേരള ഗവര്‍ണര്‍ക്കും എം.എല്‍.മാര്‍ക്കും ഹരജി നല്‍കും. ഒഴിപ്പിക്കല്‍ നടപടിക്കെതിരെ ശനിയാഴ്ച നഗരസഭക്ക് മുന്നില്‍ ധര്‍ണ നടത്തുമെന്നും ഫ്ലാറ്റിലെ താമസക്കാര്‍ പറഞ്ഞു. മരടിലെ ഫ്ലാറ്റിലെത്തിയ റിട്ടയേര്‍ഡ് ഹൈക്കോടതി ജ‍ഡ്ജി കെമാൽ പാഷ ഉടമകളുമായി സംസാരിച്ചു. ഫ്ലാറ്റ് ഉടമകളെ കേൾക്കാതെ സുപ്രീംകോടതി വിധി പുറപ്പെടുവിച്ചത് ദൗർഭാഗ്യകരമെന്ന് കെമാൽ പാഷ പറഞ്ഞു. അതിനിടെ മരട് ഫ്ലാറ്റ് പൊളിക്കണമെന്ന സുപ്രീംകോടതി വിധിയില്‍ സംസ്ഥാന സര്‍ക്കാര്‍ […]

India Kerala

കേരളം പിഴ കുറച്ചേക്കും

മോട്ടോര്‍ വാഹനനിയമത്തിലെ പിഴത്തുക പകുതിയായി കുറയ്ക്കാനുള്ള തീരുമാനം തിങ്കളാഴ്ചയോടെ ഉണ്ടായേക്കും. ഹെല്‍മെറ്റ് വയ്ക്കാത്തതിനും, സീറ്റ് ബെല്‍റ്റ് ധരിക്കാത്തതിനുമുള്ള പിഴത്തുക 500 ആയി കുറച്ചേക്കും. എന്നാല്‍ മദ്യപിച്ച് വാഹനമോടിക്കുന്നതിന്‍റെ പിഴത്തുക കുറയ്ക്കാന്‍ സാധ്യതയില്ല. പുതുക്കിയ ഉത്തരവ് വരുന്നത് വരെ സംസ്ഥാനത്ത് കനത്ത പിഴ ഈടാക്കില്ലെന്ന് ഗതാഗതമന്ത്രി എ.കെ ശശീന്ദ്രന്‍ പറഞ്ഞു. വാഹനനിയമലംഘനത്തിലുള്ള പിഴത്തുക എത്ര വേണമെന്ന കാര്യം സംസ്ഥാനങ്ങൾക്ക് തീരുമാനമെടുക്കാം എന്ന് കേന്ദ്രഗതാഗത മന്ത്രി നിതിൻ ഗഡ്കരി വ്യക്തമാക്കിയതിന് പിന്നാലെയാണ് പിഴത്തുക പകുതിയായി കുറയ്ക്കാനുള്ള തീരുമാനത്തിലേക്ക് സംസ്ഥാന സര്‍ക്കാര്‍ […]

India National

ലഡാക്ക് അതിര്‍ത്തിയില്‍ ഇന്ത്യ-ചൈന സൈനികര്‍ തമ്മില്‍ സംഘര്‍ഷം

ന്യൂഡല്‍ഹി: ഇന്ത്യ- ചൈന അതിര്‍ത്തിയില്‍ സംഘര്‍ഷം. ബുധനാഴ്ച കിഴക്കന്‍ ലഡാക്കില്‍ ഇരുരാജ്യങ്ങളിലേയും സൈനികര്‍ തമ്മില്‍ നേരിയ സംഘര്‍ഷം ഉണ്ടായതായാണ് സൂചന. 134 കിലോമീറ്റര്‍ നീളമുള്ള പാങ്കോംഗ് തടാക മേഖലയിലാണ് ഇന്ത്യന്‍ സൈന്യവും ചൈനീസ് സൈന്യവും നേര്‍ക്കുനേര്‍ വന്നതെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യന്‍ സൈനികര്‍ പട്രോളിംഗ് നടത്തുന്നത് ചൈനീസ് സൈന്യം തടയാന്‍ ശ്രമിച്ചതാണ് നേരിയ സംഘര്‍ഷത്തിനിടയാക്കിയത്. തുടര്‍ന്ന് പ്രദേശത്തേക്ക് കൂടുതല്‍ സൈനികരെ എത്തിക്കുകയായിരുന്നു. ടിബറ്റ് മുതല്‍ ലഡാക്ക് വരെയുള്ള പാങ്കോംഗ് തടാകത്തിന്റെ മൂന്നില്‍ രണ്ട് ഭാഗവും ചൈനയുടെ നിയന്ത്രണത്തിലാണ്. സംഭവത്തില്‍ […]

India Kerala

കൊച്ചി മേയ‌ർക്കെതിരെ അവിശ്വാസ പ്രമേയം: വോട്ടെടുപ്പ് ഇന്ന്

കൊച്ചി മേയ‌ർക്കെതിരെ ഇടതുപക്ഷം നൽകിയ അവിശ്വാസ പ്രമേയത്തിൽ വോട്ടെടുപ്പ് ഇന്ന്. നടപടിയിൽ നിന്ന് വിട്ടുനിന്ന് വോട്ടെടുപ്പ് മാറ്റിവെയ്പിക്കാനാണ് യു.ഡി.എഫിന്റെ ശ്രമം. മേയർ സൗമിനി ജെയിന്റെ കഴിഞ്ഞ നാല് വർഷത്തെ ഭരണം സമ്പൂർണ പരാജയമാണെന്ന് ആരോപിച്ചാണ് പ്രതിപക്ഷം അവിശ്വാസ പ്രമേയം കൊണ്ടുവന്നത്. മേയർക്കെതിരെ കോൺഗ്രസിൽ തന്നെ ശക്തമായ എതിർവികാരം ഉണ്ടെന്നും ഇത് ഉപകരിക്കുമെന്നുമാണ് പ്രതിപക്ഷത്തിന്റെ പ്രതീക്ഷ. എന്നാല്‍ അവിശ്വാസപ്രമേയം പാടേ ബഹിഷ്കരിച്ച് തോല്‍പ്പിക്കാനാണ് യു.ഡി.എഫ് നീക്കം. കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുക്കരുതെന്ന് അംഗങ്ങള്‍ക്ക് നിര്‍ദേശവും നല്‍കി. 74 അംഗ കൗണ്‍സിലില്‍ […]

India National

മോഹന്‍ ഭാഗവതിന്‍റെ അകമ്പടി വാഹനം ഇടിച്ച് ആറ് വയസ്സുകാരന്‍ മരിച്ചു

ആര്‍.എസ്.എസ് നേതാവ് മോഹന്‍ ഭാഗവതിന് അകമ്പടി പോയ വാഹനമിടിച്ച് ആറ് വയസ്സുകാരന്‍ മരിച്ചു. രാജസ്ഥാനിലെ ആല്‍വാര്‍ ജില്ലയിലാണ് സംഭവം. സച്ചിന്‍ എന്ന ആറ് വയസ്സുകാരനാണ് മരിച്ചത്. അപകടത്തില്‍ കുട്ടിയുടെ മുത്തച്ഛന് ഗുരുതരമായി പരിക്കേറ്റു. ഇന്നലെ തിജാറയില്‍ ഒരു പരിപാടിയില്‍ പങ്കെടുത്തശേഷം മടങ്ങുകയായിരുന്നു മോഹന്‍ ഭാഗവത്. പത്തോളം കാറുകള്‍ അദ്ദേഹത്തിന് അകമ്പടിയായുണ്ടായിരുന്നു. ഇതിലൊരു കാര്‍ ആറ് വയസ്സുകാരനും മുത്തച്ഛനും സഞ്ചരിച്ച ബൈക്കിനെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നുവെന്ന് മാണ്ടവാര്‍ എസ്.ഐ പറഞ്ഞു. ഇസഡ് പ്ലസ് സുരക്ഷയുള്ള നേതാവാണ് മോഹന്‍ ഭാഗവത്. അപകടത്തിനുശേഷം വാഹനവ്യൂഹം […]

India National

ചന്ദ്രബാബു നായിഡു വീട്ടുതടങ്കലിൽ തന്നെ

ടി.ഡി.പി അധ്യക്ഷൻ ചന്ദ്രബാബു നായിഡു, മകൻ നാരാ ലോകേഷ് എന്നിവരുടെ വീട്ടുതടങ്കൽ തുടരുന്നു. ഇന്ന് വൈകിട്ട് വരെ നടപടി തുടരുമെന്ന് ആന്ധ്ര പൊലീസ് അറിയിച്ചു. സംഘർഷ സാധ്യത കണക്കിലെടുത്താണ് കരുതൽ തടങ്കൽ. അമരാവതിയിലെ നായിഡുവിന്റെ വീടിന്റെ പ്രധാന ഗേറ്റ് പൊലീസ് പൂട്ടി. തടങ്കൽ എപ്പോൾ അവസാനിക്കുന്നുവോ അപ്പോൾ ചലോ ആത്മകുർ റാലിയുമായി മുന്നോട്ടുപോകുമെന്ന് ചന്ദ്രബാബു നായിഡു ആവർത്തിച്ചു. വൈ.എസ്.ആർ കോൺഗ്രസിന്റെ അക്രമങ്ങൾക്കെതിരെ ഗുണ്ടുരിൽ റാലി നടത്താനിരിക്കെയാണ് ഇന്നലെ രാവിലെ ആന്ധ്ര മുൻ മുഖ്യമന്ത്രിയെ വീട്ടുതടങ്കലിൽ ആക്കിയത്. ടി.ഡി.പിയുടെ […]

India National

കോണ്‍ഗ്രസിന്റെ നിര്‍ണായക യോഗം ഇന്ന് ഡല്‍ഹിയില്‍

ലോക്സഭ തെരഞ്ഞെടുപ്പ് പരാജയത്തിന് ശേഷം അധ്യക്ഷ സോണിയ ഗാന്ധി വിളിച്ച നിര്‍ണായക കോണ്‍ഗ്രസ് യോഗം ഇന്ന്. 11 മണിക്ക് എ.ഐ.സി.സി ആസ്ഥാനത്ത് ചേരുന്ന യോഗത്തില്‍ ജനറല്‍ സെക്രട്ടറിമാരും സെക്രട്ടറിമാരും സംസ്ഥാന നേതാക്കളും പങ്കെടുക്കും. പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതിന് പ്രേരക്മാരെ നിയമിക്കുന്നത് അടക്കമുള്ള സംഘടനാ വിഷയങ്ങള്‍ ചര്‍ച്ചയാകും. അവ പരിശോധിച്ച് അധ്യക്ഷ സോണിയ ഗാന്ധി ചില നിര്‍ണായക നീക്കങ്ങള്‍ യോഗത്തില്‍ അവതരിപ്പിക്കുമെന്നാണ് വിവരം. പാര്‍ട്ടിയെ പുനരുജ്ജീവിപ്പിക്കാനുള്ള തീരുമാനങ്ങള്‍ ഇന്നത്തെ യോഗത്തിലുണ്ടായേക്കും. പാര്‍ട്ടി അംഗത്വ വിതരണം, മഹാത്മാഗാന്ധിയുടെ 150ആം ജന്മദിനാഘോഷ പരിപാടികള്‍ […]

India National

എന്‍.ആര്‍.സി; തൃണമൂൽ കോൺഗ്രസ് ഇന്ന് ബംഗാളിൽ വ്യാപക പ്രതിഷേധം സംഘടിപ്പിക്കും

ദേശീയ പൗരത്വ രജിസ്റ്ററിനെതിരെ തൃണമൂൽ കോൺഗ്രസ് ഇന്ന് പശ്ചിമ ബംഗാളിൽ ഉടനീളം വ്യാപക പ്രതിഷേധം സംഘടിപ്പിക്കും. വടക്കന്‍ കൊൽക്കത്തയിലെ പ്രതിഷേധ പരിപാടിയിലാണ് മുഖ്യമന്ത്രി മമതാ ബാനർജി പങ്കെടുക്കുക. ചിരിയയിൽ നിന്നും ശ്യാം ബസാറിലേക്ക് മമത ബാനർജിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് നടത്തും. എന്‍.ആര്‍.സി ഭിന്നിപ്പിക്കൽ അഭ്യാസമാണെന്ന് മമത ബാനര്‍ജി കുറ്റപ്പെടുത്തിയിരുന്നു. ബംഗാളിൽ അധികാരത്തിലെത്തിയാൽ എന്‍.ആര്‍.സി നടപ്പിലാക്കും എന്നാണ് ബി.ജെ.പി നിലപാട്.

India Kerala

തുഷാര്‍ വെള്ളാപ്പള്ളി ഇന്ന് മടങ്ങിയെത്തും

ദുബൈയില്‍ വണ്ടിചെക്ക് കേസില്‍ നിയമ നടപടി നേരിട്ട തുഷാര്‍ വെള്ളാപ്പള്ളി ഇന്ന് മടങ്ങിയെത്തും. വൈകുന്നേരം 6.50ന് നെടുമ്പാശേരിയില്‍ എത്തുന്ന തുഷാറിന് വിമാനത്താവളത്തിലും ആലുവ പ്രിയദർശിനി ഹാളിലും എസ്.എന്‍.ഡി.പി സ്വീകരണം നൽകും. കേസിലെ പരാതിക്കാരന്‍ നാസില്‍ അബ്ദുല്ലക്ക് എതിരെ അജ്മാന്‍ കോടതിയില്‍ ക്രിമിനല്‍ കേസ് നല്‍കുമെന്ന് തുഷാര്‍ ഇന്നലെ അറിയിച്ചിരുന്നു. കേസ് ഗൂഢാലോചനയാണെന്ന് ആരോപിച്ചാണ് തുഷാര്‍ വെള്ളാപ്പള്ളി പരാതിക്കാരനെതിരെ നിയമ നടപടിക്കൊരുങ്ങുന്നത്. അന്വേഷണത്തിലൂടെ ഇതില്‍ പങ്കാളികളായവരെയും പുറത്തുകൊണ്ടുവരും. സ്ഥാപനത്തില്‍ നിന്ന് നാസിലിന് താന്‍ ഒപ്പിട്ട ചെക്ക് ലഭിച്ചത് എങ്ങനെയെന്ന് […]

India Kerala

പാലായിലെ പ്രചാരണം മൂന്നാംഘട്ടത്തിലേക്ക്

പാലാ ഉപതെരഞ്ഞെടുപ്പിന്റെ പ്രചാരണം മൂന്നാംഘട്ടത്തിലേക്ക് കടക്കുന്നു. മൂന്ന് പ്രധാന മുന്നണികളുടേയും സ്ഥാനാര്‍ഥികളും വാഹന പര്യടനം ആരംഭിക്കുന്നു. ബി.ജെ.പി സ്ഥാനാർഥി എന്‍ ഹരിയുടെ വാഹന പ്രചാരണം ഇന്ന് ആരംഭിക്കുമ്പോള്‍ യു.ഡി.എഫ്, എല്‍.ഡി.എഫ് സ്ഥാനാർഥികളുടേത് 14ന് തുടങ്ങും. പ്രധാന വ്യക്തികളെ കണ്ടു. സ്ഥാപനങ്ങളിലെ സന്ദര്‍ശനവും പൂര്‍ത്തിയാക്കി. പഞ്ചായത്തുകളിലെ പ്രധാന കേന്ദ്രങ്ങളില്‍ ഒരു തവണ വോട്ടു തേടി വോട്ടര്‍മാർക്കരികിലേക്ക് എത്തി. ബൂത്ത് തലം വരെയുള്ള കണ്‍വെന്‍ഷനുകള്‍ പൂര്‍ത്തിയാക്കി കഴിഞ്ഞു. ഇനി വാഹന പര്യടനത്തിലേക്ക് നീങ്ങുകയാണ് സ്ഥാനാര്‍ഥികള്‍. ബി.ജെ.പി സ്ഥാനാര്‍ഥി എന്‍ ഹരിയുടെ […]