India National

മുന്‍ മന്ത്രി കെ.ശിവപ്രസാദ റാവുവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

മുന്‍മന്ത്രിയും മുതിര്‍ന്ന തെലുങ്ക് ദേശം നേതാവുമായ ഡോ.കൊഡേല ശിവപ്രസാദ റാവുവിനെ(72) വീടിനുള്ളില്‍ സംശയാസ്പദമായ രീതിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഹൈദരാബാദിലെ ബാനര്‍ജി ഹില്‍സിലുള്ള വീട്ടിലെ മുറിയിലുള്ള ഫാനില്‍ കെട്ടിത്തൂങ്ങിയ നിലയിലാണ് റാവുവിനെ കണ്ടെത്തിയത്. റാവു വിഷാദ രോഗത്തിന് അടിമയായിരുന്നുവെന്നും ഇതായിരിക്കാം ആത്മഹത്യയിലേക്ക് നയിച്ചതെന്നും കുടുംബാംഗങ്ങള്‍ പറഞ്ഞു. എന്നാല്‍ റാവുവിനെ ആത്മഹത്യയിലേക്ക് നയിച്ച കാരണങ്ങളെക്കുറിച്ച് അന്വേഷിച്ചു വരികയാണെന്ന് പൊലീസ് വ്യക്തമാക്കി. തിങ്കളാഴ്ച രാവിലെ 11.30 ഓടെയാണ് റാവുവിനെ മുറിയില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം […]

India Kerala

‘മന്ത്രിയല്ല, ഉദ്യോഗസ്ഥരാണ് പാലാരിവട്ടം പാലം നിര്‍മ്മിച്ചത്’

പാലാരിവട്ടം പാലം നിര്‍മിച്ചത് മന്ത്രിയല്ല ഉദ്യോഗസ്ഥാരാണെന്ന് കെ മുരളീധരന്‍ എം.പി. പാലാരിവട്ടം വിവാദങ്ങളോട് പ്രതികരക്കുകയായിരുന്നു കെ മുരളീധരന്‍. സംഭവത്തില്‍ യു.ഡി.എഫിന് ധാർമ്മിക ഉത്തരവാദിത്തമുണ്ടെന്ന് പറയുന്നവർ ഒന്നരക്കൊല്ലത്തിന് ശേഷം പല ധാർമികതക്കും മറുപടി പറയേണ്ടി വരും. പാലാരിവട്ടം പാലവുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണവും സ്വാഗതാര്‍ഹമാണെന്നും മുരളീധരന്‍ കോഴിക്കോട് പറഞ്ഞു. പാലത്തിൽ വിള്ളൽ കണ്ടപ്പോഴാണ് ഇക്കൂട്ടര്‍ യു.ഡി.എഫിനെ ഓർത്തത്. ഉദ്ഘാടന സമയത്തൊന്നും ആ ഓർമ്മയില്ലായിരുന്നുവെന്നും മുരളീധരന്‍ പറഞ്ഞു.

India Kerala

അഭയ കേസില്‍ പ്രതികള്‍ക്കെതിരെ നിര്‍ണായക മൊഴി

അഭയ കേസില്‍ പ്രതികള്‍ക്കെതിരെ സാക്ഷിയുടെ നിര്‍ണായക മൊഴി. പ്രതികള്‍ സ്വഭാവ ദൂഷ്യമുള്ളവരായിരുന്നെന്ന് കോട്ടയം ബി.സി.എം കോളജിലെ അധ്യാപികയും കേസിലെ സാക്ഷിയുമായ ത്രേസ്യാമ്മ മൊഴി നല്‍കി. നിരവധി പെണ്‍കുട്ടികള്‍ ഫാദര്‍ കോട്ടൂരിനെതിരെ തന്നോട് പരാതി പറഞ്ഞിരുന്നെന്നും ത്രേസ്യാമ്മ മൊഴി നല്‍കി. കേസിലെ രണ്ട് പ്രതികളെയും ത്രേസ്യാമ്മ തിരിച്ചറിഞ്ഞു. അഭയ കേസിലെ 12ആം സാക്ഷിയായ ത്രേസ്യാമ്മ അഭയയുടെ അധ്യാപികയാണ്. കേസിന്റെ വിചാരണ ഇനി ഒക്ടോബര്‍ ഒന്നിന് നടക്കും.

India Kerala

സ്വകാര്യ ബസുകളുടെ മത്സര ഓട്ടം; അപകടത്തില്‍ വിദ്യാര്‍ഥിക്ക് പരിക്ക്

കോഴിക്കോട് സ്വകാര്യ ബസ്സുകളുടെ മത്സര ഓട്ടത്തില്‍ വിദ്യാര്‍ഥിക്ക് പരിക്ക്. കോഴിക്കോട് ബാലുശ്ശേരി റൂട്ടിലെ നെന്മണ്ടയിലുണ്ടായ അപകടത്തില്‍ ഒന‍പതാം ക്ലാസുകാരിയുടെ കാലിന് പരിക്കേറ്റു. കോഴിക്കോട് ബാലുശ്ശേരി റോഡിലെ നന്മണ്ട 12ല്‍ തിങ്കളാഴ്ച വൈകീട്ടാണ് സംഭവം. നന്മണ്ട 14 ഇല്ലത്ത് വടക്കേയിലെ ദിലീപ് കുമാറിന്‍റെ മകള്‍ നേഹയ്ക്കാണ് പരിക്കേറ്റത്. സ്കൂള്‍ വിട്ട ശേഷം ബസ്സില്‍ കയറാന്‍ വിദ്യാര്‍ഥികള്‍ വരിനിന്നതാണ്. എന്നാല്‍ കുട്ടികള്‍ ബസ്സില്‍ കയറാതിരിക്കാന്‍ യുനൈറ്റഡ‍് ബസ്സ് നടുറോഡിലാണ് നിര്‍ത്തിയതെന്ന് നാട്ടുകാര്‍ പറയുന്നു. കുട്ടികള്‍ ബസ്സിനടുത്തേക്ക് കൂട്ടമായി ഓടി അടുത്തു. […]

India Kerala

പ്രളയക്കെടുതി വിലയിരുത്താന്‍ കേന്ദ്ര സംഘം ഇന്ന് മലപ്പുറത്ത്

പ്രളയക്കെടുതി വിലയിരുത്താന്‍ കേന്ദ്രസംഘം ഇന്ന് മലപ്പുറം ജില്ലയിലെത്തും. ആഭ്യന്തര മന്ത്രാലയം ജോയിന്റ് സെക്രട്ടറി ശ്രീപ്രകാശിന്റെ നേതൃത്വത്തിലുള്ള നാലംഗ സംഘമാണ് സന്ദര്‍ശനം നടത്തുന്നത്. രാവിലെ 10 ന് ജില്ലാതല ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിയ ശേഷം, ദുരിത ബാധിത മേഖലകള്‍ സന്ദര്‍ശിക്കും. കൈപ്പിനി പാലം, പൂക്കോട്ടുമണ്ണ റെഗുലേറ്റര്‍ കം ബ്രിഡ്ജ്, പാതാര്‍, കവളപ്പാറ, അമ്പുട്ടാന്‍പൊട്ടി, മുണ്ടേരി എന്നിവിടങ്ങളില്‍ ഉച്ചയ്ക്ക് മുമ്പ് സന്ദര്‍ശനം നടത്തും. ഉച്ചയ്ക്ക് ശേഷം ഒടായിക്കല്‍ റഗുലേറ്റര്‍ കം ബ്രിഡ്ജ്, എടവണ്ണ, കീഴുപറമ്പ്, അരീക്കോട് എന്നിവിടങ്ങളിലും സന്ദര്‍ശനം നടത്തി […]

India National

മോട്ടാര്‍ വാഹന നിയമത്തിനെതിരെ വ്യാ​​ഴാ​​ഴ്ച ഡ​​ല്‍​​ഹി​​യി​​ല്‍ പ​​ണി​​മു​​ട​​ക്ക്

ന്യൂ​​ഡ​​ല്‍​​ഹി: പു​​തി​​യ മോ​​ട്ടാ​​ര്‍ വാ​​ഹ​​ന നി​​യ​​മ​​ത്തി​​നെ​​തി​​രെ ഡ​​ല്‍​​ഹി​​യി​​ല്‍ തൊ​​ഴി​​ലാ​​ളി​​ക​​ളു​​ടെ പ്ര​​തി​​ഷേ​​ധം. മോ​​ദി​​ക്കെ​​തി​​രെ മു​​ദ്രാ​​വാ​​ക്യ​​വു​​മാ​​യി തി​​ങ്ക​​ളാ​​ഴ്ച യു​​നൈ​​റ്റ​​ഡ് ഫ്ര​​ണ്ട് ഒാ​​ഫ് ട്രാ​​ന്‍​​സ്പോ​​ര്‍​​ട്ട് അ​​സോ​​സി​​യേ​​ഷ​െന്‍റ നേ​​തൃ​​ത്വ​​ത്തി​​ല്‍ ജ​​ന്ത​​ര്‍​​മ​​ന്ത​​റി​​ല്‍ ന​​ട​​ത്തി​​യ പ്ര​​തി​​ഷേ​​ധ റാ​​ലി​​യി​​ല്‍ നൂ​​റു​​ക​​ണ​​ക്കി​​ന് തൊ​​ഴി​​ലാ​​ളി​​ക​​ള്‍ പെ​​ങ്ക​​ടു​​ത്തു. സം​​ഘ​​ട​​ന വ്യാ​​ഴാ​​ഴ്ച ഡ​​ല്‍​​ഹി​​യി​​ല്‍ മോ​​ട്ടാ​​ര്‍ വാ​​ഹ​​ന പ​​ണി​​മു​​ട​​ക്കും പ്ര​​ഖ്യാ​​പി​​ച്ചി​​ട്ടു​​ണ്ട്. ഒാേ​​ട്ടാ, ഒാ​​ണ്‍​​ലൈ​​ന്‍ ടാ​​ക്സി സ​​ര്‍​​ക്കാ​​ര്‍ വാ​​ഹ​​ന​​ങ്ങ​​ള്‍ തു​​ട​​ങ്ങി മു​​ഴു​​വ​​ന്‍ വാ​​ഹ​​ന​​ങ്ങ​​ളും ത​​ട​​യു​​മെ​​ന്നും മാ​​ര്‍​​ക്ക​​റ്റു​​ക​​ളു​​ടെ പ്ര​​വ​​ര്‍​​ത്ത​​നം ത​​ട​​സ്സ​​പ്പെ​​ടു​​ത്തു​​മെ​​ന്നും പ്ര​​തി​​ഷേ​​ധ​​ക്കാ​​ര്‍ വ്യ​​ക്ത​​മാ​​ക്കി. ഉ​​യ​​ര്‍​​ന്ന പി​​ഴ​​യ​​ട​​ക്കം സ​​ര്‍​​ക്കാ​​റി​െന്‍റ തീ​​രു​​മാ​​ന​​ങ്ങ​​ള്‍ ക്രൂ​​ര​​മാ​​ണ്. ടാ​​ക്സ​​ട​​ക്കം എ​​ല്ലാം വ​​ര്‍​​ധി​​ച്ചു. ഞ​​ങ്ങ​​ളെ കു​​റി​​ച്ച്‌ […]

India National Uncategorized

നവംബറില്‍ ഇന്ത്യന്‍ സിഖുകാര്‍ക്കായി പാകിസ്ഥാന്‍ അതിര്‍ത്തി തുറക്കും

ന്യൂഡല്‍ഹി: ദേവാലയ സന്ദര്‍ശനത്തിനായി നവംബറില്‍ ഇന്ത്യന്‍ സിഖുകാര്‍ക്കായി പാകിസ്ഥാന്‍ അതിര്‍ത്തി തുറക്കും. ഇന്ത്യയില്‍ നിന്നുള്ള സിഖ് തീര്‍ഥാടകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ദേവാലയ സന്ദര്‍ശനമാണ് ഇത്. ഓരോ ദിവസവും ആയിരക്കണക്കിന് തീര്‍ഥാടകര്‍ക്ക് ഇവിടെ സന്ദര്‍ശനം നടത്താന്‍ സാധിക്കുമെന്ന് പാക്കിസ്ഥാന്‍ വ്യക്തമാക്കി. നവംബര്‍ 9 ന് മുമ്ബ് എല്ലാ ക്രമീകരണങ്ങളും നടക്കുമെന്ന് പാകിസ്ഥാന്‍ പ്രോജക്‌ട് ഡയറക്ടര്‍ അതിഫ് മജിദ് ആരാധനാലയത്തില്‍ പറഞ്ഞു. കശ്മീര്‍ മേഖലയില്‍ രൂക്ഷമായ സംഘര്‍ഷങ്ങള്‍ക്കിടയിലും ഇസ്ലാമാബാദും ന്യൂഡല്‍ഹിയും തമ്മിലുള്ള സഹകരണത്തിന്റെ അടയാളമാണ് ഈ തീര്‍ത്ഥാടനം. ഗുരുദ്വാര ദര്‍ബാര്‍ […]

India Kerala

മാ​പ്പി​ള​പ്പാ​ട്ട് ഗാ​യ​ക​ന്‍ എം.​കു​ഞ്ഞി​മൂ​സ അ​ന്ത​രി​ച്ചു

കോ​ഴി​ക്കോ​ട്: പ്ര​ശ​സ്ത മാ​പ്പി​ള​പ്പാ​ട്ട് ഗാ​യ​ക​ന്‍ എം.​കു​ഞ്ഞി​മൂ​സ (91) അ​ന്ത​രി​ച്ചു. വാ​ര്‍​ധ​ക്യ ​സ​ഹ​ജ​മാ​യ അ​സു​ഖ​ങ്ങ​ളെ തു​ട​ര്‍​ന്ന് വ​ട​ക​ര​യി​ലാ​യി​രു​ന്നു അ​ന്ത്യം. മാ​പ്പി​ള​പ്പാ​ട്ട് ഗാ​യ​ക​ന്‍ താ​ജു​ദ്ദീ​ന്‍ വ​ട​ക​ര മ​ക​നാ​ണ്.

India National

ചന്ദ്രയാന്‍; സഹായവുമായി നാസ എത്തുന്നു

ചന്ദ്രയാന്‍ രണ്ട് ദൌത്യത്തിന്റെ ഭാഗമായ വിക്രം ലാന്‍ഡറിനെ കണ്ടെത്താന്‍ നാസയും കൂടുതല്‍ പരിശോധനകള്‍ നടത്തുന്നു. ഇന്ന് വിക്രം ലാന്‍ഡറിന്റെ ലക്ഷ്യ സ്ഥാനത്തിന് മുകളിലൂടെ നാസയുടെ ലൂണാര്‍ ഓര്‍ബിറ്റര്‍ നീരീക്ഷണം നടത്തും. ലാന്‍ഡറുമായുള്ള ആശയവിനിമയം പുനസ്ഥാപിക്കാനുള്ള തീവ്ര ശ്രമം ISRO തുടരുകയാണ്. ചന്ദ്രോപരിതലത്തില്‍ വിക്രം ലാന്‍ഡര്‍ എവിടെയാണെന്ന് കണ്ടെത്താനും, പേടകവുമായുള്ള ആശയവിനിമയം പുനസ്ഥാപിക്കാനുമുള്ള തീവ്ര ശ്രമം ISRO നടത്തുന്നുണ്ട്. സെപ്റ്റംബര്‍ 21 വരെ ഇത് തുടരാനാണ് ഇസ്രോയുടെ തീരുമാനം. ഈ ഉദ്യമത്തിന് നാസയും സഹായിക്കുന്നുണ്ട്. ഇന്ന് നാസയുടെ ലൂണാര്‍ […]

India National

മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പ്; ശരത് പവാറിന്റെ സംസ്ഥാന പര്യടനം ഇന്നാരംഭിക്കും

മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കേ എൻ.സി.പി അധ്യക്ഷന്‍ ശരത് പവാര്‍ ഇന്ന് സംസ്ഥാന പര്യടനം ആരംഭിക്കും. മറാഠ വോട്ടുബാങ്കിനെ പിടിച്ചുനിർത്തുകയാണ് ലക്ഷ്യം. തെരഞ്ഞെടുപ്പിന് മുന്നോടിയായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ സംഘം ഇന്ന് സംസ്ഥാനത്തെത്തുന്നുണ്ട്. എൻ.സി.പിയില്‍ നിന്നും മുതിര്‍ന്ന നേതാക്കളുടെ കൊഴിഞ്ഞു പോക്ക് തുടരുകയാണ്. മറാഠ വോട്ടുബാങ്കിലും വിള്ളല്‍ വീണിരിക്കുന്നു. 31 ശതമാനത്തിലേറെ വരുന്ന മറാഠ സമുദായത്തില്‍ നിന്നുള്ള നേതാവും ഛത്രപതി ശിവാജിയുടെ പിന്മുറക്കാരനുമായ സത്താറ എം.പി ഉദയൻ രാജെ ഭോസലയാണ് ബി.ജെ.പിയില്‍ ചേക്കേറിയത് .ഉദയൻരാജെയുടെ ബന്ധുക്കളായ ശിവേന്ദ്ര […]