പാലാ ഉപതെരഞ്ഞെടുപ്പ് പ്രചരണത്തിനായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് പാലായില്‍ എത്തും. മൂന്ന് ദിവസം മാണി സി. കാപ്പന് വേണ്ടി മുഖ്യമന്ത്രി പ്രചരണത്തിനിറങ്ങും. യു.ഡി.എഫ് സ്ഥനാർത്ഥി ജോസ് ടോമിനായി എ.കെ ആന്റണിയും ഇന്ന് എത്തുന്നുണ്ട്. പി.ജെ ജോസഫും യു.ഡി.എഫിന് വേണ്ടി ഇന്ന് പ്രചരണത്തിന് എത്തും. പ്രചരണം അവസാനഘട്ടത്തിലേക്ക് കടന്നതോടെ അരയും തലയും മുറുക്കി പ്രചരണ രംഗത്ത് സജീവമായിരിക്കുകയാണ് മുന്നണികള്‍.ഏത് വിധേനയും മണ്ഡലം പിടിക്കുക എന്നതിലേക്ക് കാര്യങ്ങള്‍ എത്തിയതോടെയാണ് മുതിർന്ന നേതാക്കള്‍ തന്നെ കളത്തില്‍ ഇറങ്ങുന്നത്. എല്‍.ഡി.എഫ് സ്ഥനാർത്ഥി […]
India
വീണ്ടും വാടക ബസിറക്കാൻ കെ.എസ്.ആർ.ടി.സി നീക്കം; 250 ബസുകൾക്ക് ടെൻഡർ ക്ഷണിച്ചു
നഷ്ടം വകവെക്കാതെ ഫാസ്റ്റ്, സൂപ്പർഫാസ്റ്റ് സർവീസുകൾക്കു വേണ്ടിയും വാടക ബസിറക്കാൻ കെ.എസ്.ആർ.ടി.സി ശ്രമം. 250 ബസുകൾക്കായി ടെൻഡർ ക്ഷണിച്ചു. നിലവിൽ സർവീസ് നടത്തുന്ന സ്കാനിയ, ഇലക്ട്രിക് വാടക ബസുകൾ കോർപ്പറേഷന് പ്രതിമാസം വരുത്തുന്ന നഷ്ടം പത്ത് ലക്ഷം രൂപയ്ക്ക് മുകളിലാണ്. മഹാവോയേജസ് എന്ന മുംബൈ കമ്പനിയിൽ നിന്ന് വാടകക്കെടുത്ത 9 സ്കാനിയ ബസുകളും 10 ഇലക്ട്രിക് ബസുകളും ചേർന്ന് കെ.എസ്.ആർ.ടി.സിക്ക് വരുത്തിയ നഷ്ടം ചില്ലറയല്ല. കിലോമീറ്ററിന് 43 രൂപ വാടക എന്ന നിരക്കിൽ ഇറക്കിയ ഇലക്ട്രിക് ബസുകൾ […]
മരടിലെ ഫ്ലാറ്റുകള്‍ പൊളിക്കുന്നത് പാരിസ്ഥിതിക പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്ന് ചെന്നൈ ഐ.ഐ.ടി
മരടിലെ ഫ്ലാറ്റുകള്‍ പൊളിക്കുന്നത് പാരിസ്ഥിതിക പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്ന് ചെന്നൈ ഐ.ഐ.ടി സംഘത്തിന്റെ റിപ്പോർട്ട്. ഒരു കിലോമീറ്ററിലധികം ചുറ്റളവില്‍ പാരിസ്ഥിതിക പ്രശ്നമുണ്ടാകും. സമീപത്തെ കെട്ടിടങ്ങൾക്ക് നാശമുണ്ടാകും. നിയന്ത്രിത സ്ഫോടങ്ങളാണ് നല്ലതെന്നും റിപ്പോർട്ടിൽ പറയുന്നു. 65 പേജുള്ള റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറി. അതേസമയം ഫ്ലാറ്റില്‍ നിന്നും ഒഴിയണമെന്നാവശ്യപ്പെട്ട് മരട് നഗരസഭ നൽകിയ നോട്ടീസ് ചോദ്യം ചെയ്ത് ഫ്ലാറ്റുടമ ഇന്ന് ഹൈക്കോടതിയിൽ ഹരജി നൽകും. ഹോളി ഫെയ്ത്ത് ഫ്ലാറ്റിലെ കെ.കെ നായരാണ് ഹരജിക്കാരൻ. താൻ കൃത്യമായി നികുതി നൽകുന്നതാണന്നും തനിക്ക് ഉടമസ്ഥാവകാശമുണ്ടന്നും […]
സർജിക്കൽ സ്‌ട്രൈക്കുകളും വ്യോമാക്രമണങ്ങളുമായി ഇന്ത്യ ലോകശ്രദ്ധയാകര്‍ഷിച്ചുവെന്ന് അമിത് ഷാ
സർജിക്കൽ സ്‌ട്രൈക്കുകളും വ്യോമാക്രമണങ്ങളുമായി ഇന്ത്യ ലോകശ്രദ്ധയാകര്‍ഷിച്ചുവെന്ന് അമിത് ഷാ. സര്‍ജിക്കല്‍ സ്ട്രൈക്കുകളും വ്യോമാക്രമണങ്ങളും നടത്തുന്ന സേന ജനങ്ങൾക്ക് വലിയ സന്തോഷമാണ് നല്‍കുന്നതെന്നും അവർക്ക് അങ്ങേയറ്റം ധൈര്യം ആവശ്യമാണെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു. ഓൾ ഇന്ത്യ മാനേജ്‌മെന്റ് അസോസിയേഷന്‍ (എഐഎംഎ) സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്ന അമിത് ഷാ. ‘സർജിക്കൽ സ്‌ട്രൈക്ക്, വ്യോമാക്രമണം തുടങ്ങിയ സംഭവങ്ങൾ ജനങ്ങൾക്ക് സന്തോഷവും ആവേശവും നൽകുന്നുണ്ട്, അത്തരം തീരുമാനങ്ങള്‍ എടുക്കുന്നതിന് അപാരമായ ധൈര്യം ആവശ്യമാണ്. തെറ്റായ കണക്കുകൂട്ടല്‍ ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും’; അമിത് […]
രാജസ്ഥാനില്‍ 6 ബി.എസ്‍.പി എം.എല്‍.എമാര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു
രാജസ്ഥാനില്‍ ആറ് ബി.എസ്‍.പി എം.എല്‍.എമാര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. ഇതോടെ നിയമസഭയിലെ കോണ്‍ഗ്രസിന്റെ അംഗബലം 118 ആയി. മുഖ്യമന്ത്രി അശോക് ഗഹ്‍ലോട്ടാണ് എം.എല്‍.എമാരെ കോണ്‍ഗ്രസിലെത്തിച്ചത്. രാജസ്ഥാന്‍ നിയമസഭ തെരഞ്ഞെടുപ്പിന് ശേഷം നടന്ന ചര്‍ച്ചകളില്‍ ബി.എസ്.പിയുടെ 6 അടക്കം പുറത്തുനിന്നുള്ള എം.എല്‍.എമാരുടെ പിന്തുണ ചൂണ്ടിക്കാണിച്ചായിരുന്നു അശോക് ഗഹ്ലോട്ട് മുഖ്യമന്ത്രി പദം നേടിയത്. നിലവില്‍ ബി.എസ്.പിയുടെ 6 എംഎല്‍എമാരെയും സ്വന്തം പാളത്തിലേക്ക് എത്തിച്ചിരിക്കുകയാണ് ഗഹ്ലോട്ട്. എം.എല്‍.എമാരായ രാജേനദ്ര ഗുദ, ജോഗേന്ദ്ര സിങ് അവാന, ലഖന്‍ സിങ് മീണ, വാജിബ് അലി, സന്ദീപ് […]
പ്രളയം: തന്റെ ആവശ്യം സർക്കാർ അവഗണിച്ചെന്ന് ഇ ശ്രീധരൻ
കേരളത്തിലുണ്ടായ പ്രളയത്തെക്കുറിച്ച് സംസ്ഥാനത്തിന് പുറത്തുള്ള വിദഗ്ധ സംഘത്തെയെത്തിച്ച് പഠനം നടത്തണമെന്ന തന്റെ ആവശ്യം സർക്കാർ അവഗണിച്ചെന്ന് ഇ ശ്രീധരൻ. വിശദമായ പഠനമില്ലാതെ സംസ്ഥാന സർക്കാർ എങ്ങനെ നവകേരളമുണ്ടാക്കുമെന്നും ഇ ശ്രീധരൻ ചോദിച്ചു. കോഴിക്കോട് എന്‍ജിനിയേഴ്സ് ദിനാഘോഷ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു ഇ ശ്രീധരന്‍. പ്രളയം മനുഷ്യ നിർമ്മിതമാണെന്ന അഭിപ്രായം ഉയരുന്ന പശ്ചാതലത്തിൽ ഇതിനെ കുറിച്ച് പഠിക്കാൻ കേരളത്തിന് പുറത്തുള്ള ഉന്നത സാങ്കേതിക വിദഗ്ധരുടെ സംഘത്തെ നിയോഗിക്കണമെന്ന തന്റെ നിർദേശം സർക്കാർ അവഗണിച്ചന്ന് ശ്രീധരൻ പറഞ്ഞു. എഞ്ചിനീയർമാർ തൊഴിലിൽ നൈതികത […]
കിഫ്ബിയേയും കണ്ണൂർ വിമാനത്താവളത്തെയും സി.പി.എം കറവപ്പശുവാക്കി: ചെന്നിത്തല
കിഫ്ബിയേയും കണ്ണൂർ വിമാനത്താവളത്തെയും സി.പി.എം കറവപ്പശുവാക്കി മാറ്റി എന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. രണ്ടു സ്ഥാപനങ്ങളും സി.പി.എമ്മിന് വഴിവിട്ട് സഹായിക്കുകയാണ്. ഇത് മറച്ചുവെക്കാനാണ് സി.എ.ജി ഓഡിറ്റിങ്ങിനെ എതിർക്കുന്നതെന്നും രമേശ് ചെന്നിത്തല തിരുവനന്തപുരത്ത് പറഞ്ഞു. കിഫ്ബിയേയും കണ്ണൂർ വിമാനത്താവളത്തെയും സിഎജി ഓഡിറ്റിങ്ങിന് വിധേയമാക്കാണമെന്നാവശ്യപ്പെട്ട് രമേശ് ചെന്നിത്തല ഗവർണർക്ക് കത്ത് നൽകി.
മരട് ഫ്ലാറ്റ് വിഷയത്തിൽ അഭിപ്രായരൂപീകരണത്തിനായി യു.ഡി.എഫ് നേതാക്കള്‍ യോഗം ചേര്‍ന്നു
മരട് ഫ്ലാറ്റ് വിഷയത്തിൽ യോജിച്ചുള്ള അഭിപ്രായരൂപീകരണത്തിനായി യു.ഡി.എഫ് നേതാക്കൾ തിരുവനന്തപുരത്ത് യോഗം ചേര്‍ന്നു. മരട് ഫ്ലാറ്റ് വിഷയം യു.ഡി.എഫിൽ ചർച്ച ചെയ്തിട്ടില്ലെന്നും വ്യത്യസ്ത അഭിപ്രായം ഉണ്ടെന്നും ആർ.എസ്.പി അറിയിച്ച സാഹചര്യത്തിലാണ് ആണ് യോഗം വിളിച്ചു ചേർത്തത്. സർവകക്ഷി യോഗത്തിൽ യോജിച്ചുള്ള അഭിപ്രായം ആകും അറിയിക്കുകയെന്ന് ആര്‍എസ്പി സംസ്ഥാന സെക്രട്ടറി എ.എ അസീസ് അറിയിച്ചു.
പാലാ പോര്; ജോസ് ടോം പി.ജെ ജോസഫിനെ കണ്ടു
പി.ജെ ജോസഫുമായി യു.ഡി.എഫ് സ്ഥാനാർഥി ജോസ് ടോം കൂടിക്കാഴ്ച നടത്തി. യു ഡി എഫിലെ എല്ലാ പ്രശ്നങ്ങളും പരിഹരിച്ചതായി ജോസ് ടോം കൂടിക്കാഴ്ചയ്ക്ക് ശേഷം മീഡിയണ്ണിനോട് പറഞ്ഞു. എല്ലാ അഭിപ്രായ വ്യത്യാസങ്ങളും തൽക്കാലത്തേക്ക് മാറ്റി വെച്ച് പ്രചാരണ രംഗത്ത് സജീവമാകാൻ ജോസഫ് ഗ്രൂപ്പും തീരുമാനിച്ചു. രാവിലെ തൊടുപുഴയിലെ വസതിയിൽ എത്തിയാണ് പി.ജെ ജോസഫുമായി ജോസ് ടോം കൂടിക്കാഴ്ച നടത്തിയത്. തുടർന്ന് പി ജെ ജോസഫ് എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്തു. നാളെ എ.കെ ആൻറണിക്ക് ഒപ്പം പാലായിൽ […]
69ാം പിറന്നാള്‍ ദിനത്തില്‍ സര്‍ദാര്‍ സരോവര്‍ ഡാം സന്ദര്‍ശിച്ച് മോദി; വൈകിട്ട് അമ്മയെ കാണും
പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇന്ന് 69ാം പിറന്നാള്‍. ജന്‍മനാടായ ഗുജറാത്തിലാണ് ഇത്തവണ മോദിയുടെ പിറന്നാളാഘോഷം. ഇന്നലെ രാത്രിയോടെയാണ് പ്രധാനമന്ത്രി ഗുജറാത്തിലെത്തിയത്. ഇന്ന് രാവിലെ കെവാഡിയയിലുള്ള സര്‍ദാര്‍ സരോവര്‍ ഡാം മോദി സന്ദര്‍ശിക്കുകയും ചെയ്തു. 2017ല്‍ മോദി ഉദ്ഘാടനം ചെയ്ത ഡാം ചരിത്രത്തില്‍ ആദ്യമായി അതിന്റെ ഏറ്റവും ഉയര്‍ന്ന നിലയിലുള്ള ജലനിരപ്പ് രേഖപ്പെടുത്തിയിരിക്കുകയാണ്. 138.68 മീറ്ററാണ് ഡാമിലെ ജലനിരപ്പ്. ഡാം സന്ദര്‍ശിച്ച ശേഷം സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ പ്രതിമയുടെ ആകാശദൃശ്യമടങ്ങുന്ന ഒരു വീഡിയോയും ട്വിറ്ററില്‍ പങ്കുവച്ചു. ലോകത്തിലെ ഏറ്റവും […]












