മലയാള ചെറുകഥയുടെ കുലപതി ടി.പത്മനാഭന് ഇന്ന് തൊണ്ണൂറാം പിറന്നാൾ. ആർദ്രവും തീഷ്ണവുമായ വാക്കുകൾ കൊണ്ട് മലയാള കഥാലോകത്തിന് നവ ഭാവുകത്വം സമ്മാനിച്ച കഥാകൃത്തിന്റെ നവതി ആഘോഷം ഉത്സവമാക്കാനുള്ള ഒരുക്കത്തിലാണ് സുഹൃത്തുക്കളും വായനക്കാരും. പയ്യന്നൂർ പോത്താംകണ്ടം ആനന്ദഭവനിലാണ് ആഘോഷ ചടങ്ങുകൾ. ഉള്ളുലക്കുന്ന വൈകാരിക തീഷ്ണതയോടെ ആത്മാവിൽ സ്പർശിക്കുന്ന കഥകളെഴുതിയ മലയാള കഥയുടെ കാലഭൈരവൻ നവതിയുടെ നിറവിലാണ്. മലയാള കഥാ തറവാടിന്റെ ഉമ്മറത്ത് തല ഉയർത്തിപ്പിടിച്ച എഴുത്തും പറച്ചിലുമായി തൊണ്ണൂറിന്റെ നളിനകാന്തി. ഗൗരിയും മഖൻ സിങ്ങിന്റെ മരണവും സാക്ഷിയും അടക്കം […]
India
സപ്ലൈകോ ഔട്ട് ലെറ്റുകളിലേക്കുള്ള സാധനവിതരണം നിര്‍ത്തുന്നു
സിവില്‍ സപ്ലൈസിന് കീഴിലുള്ള സപ്ലൈകോ ഔട്ട് ലെറ്റുകളിലേക്കുള്ള സാധന വിതരണം നിര്‍ത്താനൊരുങ്ങി ചെറുകിട വിതരണക്കാര്‍. 250 കോടി രൂപയിലധികം സപ്ലൈകോ കുടിശിക വരുത്തിയതോടെയാണ് പിടിച്ചു നില്‍ക്കാനാകാതെ വിതരണം നിര്‍ത്തുന്നത്. ഇത് ക്രിസ്മസ് വിപണിയേയും സാരമായി ബാധിക്കും. വിലക്കയറ്റം കൊണ്ടു പൊറുതി മുട്ടിയ സമയത്ത് സാധാരണക്കാര്‍ക്ക് അല്‍പ്പമെങ്കിലും ആശ്വാസം പകരുന്നത് സപ്ലൈകോ ഔട്ട് ലെറ്റുകളാണ്.എന്നാല്‍ വിതരണക്കാര്‍ക്ക് കോടികളുടെ കുടിശ്ശിക വരുത്തി വെച്ചതോടെ സാധനങ്ങളുടെ വിതരണം നിര്‍ത്തിവെക്കാനുള്ള തീരുമാനത്തിലാണ് വിതരണക്കാര്‍. ആയിരത്തിലധികം ചെറുകിട വിതരണക്കാരാണ് സംസ്ഥാനത്തുള്ളത്. കഴിഞ്ഞ ഏഴു മാസമായി […]
ഉള്ളിവില പൊള്ളിക്കുമ്പോള്‍ പൂഴ്ത്തിവയ്ക്കലും വര്‍ധിക്കുന്നു
ഉള്ളി വില വർധിച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ഉള്ളി പൂഴ്ത്തിവെക്കലും വർധിക്കുന്നു. കൃഷിയിടത്തിൽ തന്നെ ഉള്ളി സംഭരിച്ച് വില വർധിക്കുന്നതിനനുസരിച്ച് വിൽപ്പന നടത്തുകയാണ് ചെയുന്നത്. തമിഴ്നാട്ടിലെ ഡിണ്ടിഗല്ലിൽ നിന്നുള്ള ദൃശ്യങ്ങളാണിത്.മഴക്കാലത്ത് ഈർപ്പം കളയാൻ ഉപയോഗിക്കുന്നതിനാണ് ഈ രീതിയിൽ ഉള്ളി സൂക്ഷിക്കുന്നത്. സവോളയുടെ വിളവെടുപ്പ് കഴിഞ്ഞെങ്കിലും പല സ്ഥലത്തും ഉള്ളി മാർക്കറ്റിലേക്ക് എത്തിക്കുന്നില്ല. കൂടുതൽ വില കിട്ടുന്നതിനായി ഉള്ളി സൂക്ഷിക്കുകയാണ് ചെയ്യുന്നത്. അധികകാലം കേടുവരാതെ ഉള്ളി സൂക്ഷിക്കാനാകും എന്നതിന്നലാണ് ഈ രീതി അവലംബിക്കുന്നത്. ഉള്ളി പൂഴ്ത്തിവെച്ച് കരിഞ്ചന്തയിൽ വിൽക്കുന്നുണ്ടോ എന്നറിയാൻ […]
തലസ്ഥാനത്ത് പ്രേംനസീറിന്റെ പേരില്‍ റോഡ്
തലസ്ഥാനത്തെ ഒരു പ്രധാന റോഡിന് നിത്യഹരിതനായകന്‍ പ്രേംനസീറിന്റെ പേര് നല്‍കാന്‍ തീരുമാനം. മേയര്‍ കെ.ശ്രീകുമാര്‍ മുന്‍കൈയെടുത്താണ് റോഡിന് പ്രേംനസീറിന്റെ പേരിടുന്നത്. അതിനിടെ തിരുവിതാംകൂര്‍ സഹോദരിമാര്‍ എന്ന പേരില്‍ അറിയപ്പെട്ടിരുന്ന നര്‍ത്തകിമാരും ചലച്ചിത്രതാരങ്ങളുമായിരുന്ന ലളിത പത്മിനി രാഗിണിമാരുടെ ഓര്‍മ്മയ്ക്കായി സ്മാരകം വേണം എന്ന ആവശ്യവും യാഥാര്‍ത്ഥ്യമാവുകയാണ്. പാപ്പനംകോടാണ് തിരുവിതാംകൂര്‍ സഹോദരിമാര്‍ക്ക് സ്മാരകം ഉയരുന്നത്. മലയാള സിനിമയെ എന്നും ഹൃദയത്തോടു ചേര്‍ത്തുനിര്‍ത്തുന്ന ഡാന്‍സര്‍ തമ്ബിയുടെ നേതൃത്വത്തില്‍ ഇതിനായി സെക്രട്ടേറിയറ്റിനു മുന്നില്‍ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. നേമം എംഎല്‍എ ഒ. രാജഗോപാലാണ് ഇതിനു തുടക്കം […]
വാളയാര്‍ കേസിലെ പ്രതി എം മധുവിന് മര്‍ദനം
വാളയാർ പീഡന കേസിൽ കോടതി വിട്ടയച്ച പ്രതിക്ക് നാട്ടുകാരുടെ മർദനം. മൂത്തകുട്ടിയെ പീഡിപ്പിച്ച കേസിലെ മൂന്നാം പ്രതി മധുവിനാണ് മർദനമേറ്റത്. അട്ടപ്പള്ളത്ത് വെച്ചായിരുന്നു സംഭവം. മുഖത്ത് നേരിയ പരുക്കേറ്റ മധുവിനെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നാട്ടുകാരോട് അസഭ്യം പറഞ്ഞതിനാണ് മർദനമെന്നാണ് വിവരം. വിവരമറിഞ്ഞെത്തിയ പോലീസ് സംഘമാണ് ഇയാളെ ആശുപത്രിയിലെത്തിച്ചത്. വാളയാറില്‍ സഹോദരിമാരായ പെണ്‍കുട്ടികളുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ കുട്ടിമധു ഉള്‍പ്പെടെയുള്ള പ്രതികളെ പാലക്കാട് പോക്‌സോ കോടതി നേരത്തെ വെറുതെവിട്ടിരുന്നു. ഇതിനെതിരെ സംസ്ഥാന വ്യാപകമായി വന്‍ പ്രതിഷേധമാണുയര്‍ന്നത്.
പ്രതികാരമല്ല നീതി: ഏറ്റുമുട്ടല്‍ കൊലക്കെതിരെ ചീഫ് ജസ്റ്റിസ്
ഹൈദരാബാദ് ഏറ്റുമുട്ടൽ കൊലയില്‍ പ്രതികരണവുമായി സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡെ. പ്രതികാരത്തിലൂടെയല്ല നീതി നടപ്പാക്കേണ്ടതെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. ജോധ്പൂരില്‍ രാജസ്ഥാന്‍ ഹൈക്കോടതിയുടെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. “നീതി എന്നത് തത്ക്ഷണം ലഭിക്കുന്ന ഒന്നാണെന്ന് ഞാന്‍ കരുതുന്നില്ല. പ്രതികാരത്തിലൂടെ നീതി നടപ്പിലാക്കാന്‍ ശ്രമിച്ചാല്‍ അതിന്റെ സ്വഭാവം നഷ്ടമാകും”- ചീഫ് ജസ്റ്റിസ് പറഞ്ഞു. ഹൈദരാബാദില്‍ യുവ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊന്ന കേസിലെ പ്രതികളെ പൊലീസ് വെടിവെച്ച് കൊന്നത് ശരിയോ തെറ്റോ എന്നത് […]
‘ഞാന്‍ പരമശിവനാണ്, ഒരു കോടതിക്കും എന്നെ തൊടാനാകില്ല’: നിത്യാനന്ദ
കോടതിയെ വെല്ലുവിളിച്ച് ബലാത്സംഗ കേസിലെ പ്രതിയായ വിവാദ സ്വാമി നിത്യാനന്ദ. താന്‍ പരമശിവനാണെന്നാണ് നിത്യാനന്ദയുടെ അവകാശവാദം. ആര്‍ക്കും തന്നെ തൊടാനാവില്ല. ഒരു പൊട്ട കോടതിക്കും തന്നെ പ്രോസിക്യൂട്ട് ചെയ്യാനാവില്ലെന്നും നിത്യാനന്ദ വീഡിയോയില്‍ പറയുന്നു. തന്‍റെ അനുയായികളെ അഭിസംബോധന ചെയ്യുന്ന വിധത്തിലാണ് നിത്യാനന്ദയുടെ വീഡിയോ- ‘സത്യവും യാഥാര്‍ഥ്യവും ഞാന്‍ നിങ്ങള്‍ക്ക് മുന്നില്‍ തുറന്നുകാട്ടും. ഞാന്‍ എന്റെ സത്യസന്ധത തെളിയിക്കും. എന്നെ ആര്‍ക്കും തൊടാന്‍ സാധിക്കില്ല. ഒരു മണ്ടന്‍ കോടതിക്കും എന്നെ പ്രോസിക്യൂട്ട് ചെയ്യാന്‍ കഴിയില്ല. ഞാന്‍ പരമ ശിവനാണ്. […]
‘രാജ്യം ഭരിക്കുന്നയാള്‍ കാരണമാണ് ജനങ്ങൾ നിയമം കയ്യിലെടുക്കുന്നത്’
രാജ്യത്ത് അക്രമം വര്‍ധിച്ചുവരുന്നതായി കോണ്‍ഗ്രസ് മുന്‍ ദേശീയ അധ്യക്ഷനും വയനാട് എം.പിയുമായ രാഹുല്‍ ഗാന്ധി. സ്ത്രീകൾക്കും ന്യൂനപക്ഷങ്ങൾക്കുമെതിരായ അക്രമം നാള്‍ക്കുനാള്‍ വര്‍ധിച്ചുവരികയാണ്, ദളിതർക്കെതിരായ അക്രമം ദിനം പ്രതിയുള്ള വാർത്തയാകുന്നു. രാജ്യം ഭരിക്കുന്നയാളാണ് ജനങ്ങൾ നിയമം കയ്യിയിലെടുക്കാൻ കാരണം, അക്രമത്തിൽ വിശ്വസിക്കുന്നയാളാണ് രാജ്യം ഭരിക്കുന്നതെന്നാണ് അതിനു കാരണമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. രാഹുലിന്റെ പ്രസ്താവന ശരിവെക്കുന്നതാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകളും. ഉന്നാവില്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ മാത്രം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് 90ലധികം പീഡനകേസുകളും 185 ലൈംഗിക അതിക്രമകേസുകളുമാണ്. മാഖി ഗ്രാമത്തില്‍ […]
ജി.എസ്.ടി നിരക്ക് ഉയർത്താന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം
ചരക്ക് സേവന നികുതി വര്‍ധിപ്പിക്കാനൊരുങ്ങി കേന്ദ്രം. ഈ മാസം 18ന് ചേരാനിരിക്കുന്ന ജിഎസ്ടി കൌണ്‍സില്‍ നികുതി വര്‍ധന സംബന്ധിച്ച കേന്ദ്രനിര്‍ദേശം ചര്‍ച്ച ചയ്യും. നികുതി വര്‍ധന നിലവില്‍ വന്നാല്‍ ട്രെയിന്‍ വിമാന യാത്ര നിരക്ക് അടക്കം പലതിനും കുത്തനെ വില കൂടും. ഏകീകരിച്ച ചരക്ക് സേവന നികുതി നിലവില്‍ വന്ന് രണ്ടര വര്‍ഷം പൂര്‍ത്തിയാകാനിരിക്കെയാണ് വീണ്ടും നികുതിഘടനയില്‍ മാറ്റം വരുത്താന്‍ കേന്ദ്രം ഒരുങ്ങുന്നത്. നിലവില്‍ നാല് വിഭാഗമായാണ് ഉത്പന്നങ്ങളുടെ ചരക്ക് സേവന നികുതിയുള്ളത്. ഇതില്‍ അഞ്ച്, 12 […]
മാനം തൊട്ട് ഉള്ളി വില
ഇറക്കുമതി ഉള്ളിക്കായി കേന്ദ്രസര്‍ക്കാര്‍ കാത്തിരിക്കുന്നതിനിടെ ഉള്ളിവില പല നഗരങ്ങളിലും 165 രൂപയായി. ഉള്ളിവില വീണ്ടും ഉയരാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. വില നിയന്ത്രിക്കാനായി ഉള്ളിയുടെ കയറ്റുമതിയും സര്‍ക്കാര്‍ നിര്‍ത്തലാക്കിയിട്ടുണ്ട്. രാജ്യത്തെ ഒട്ടുമിക്ക നഗരങ്ങളിലും ഉള്ളിവില നൂറ് കടന്നിരിക്കുകയാണ്. പനാജി, ആന്‍ഡമാന്‍ അടക്കമുള്ളിടങ്ങളില്‍ കിലോയ്ക്ക് 165 രൂപയായിട്ടുണ്ട്. ഇറക്കുമതി ചെയ്യാന്‍ ഉദ്ദേശിക്കുന്ന ഉള്ളി ജനുവരി പകുതിയോടെ മാത്രമേ രാജ്യത്ത് എത്തുവെന്ന് കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്‍റിനെ അറിയിച്ചിരുന്നു. സമാന സാഹചര്യം ഉണ്ടായ 2015-16 കാലത്താണ് രാജ്യം അവസാനമായി ഉള്ളി ഇറക്കുമതി ചെയതത്. അതും […]












