National

ഫീസ് വര്‍ധന; ജെ.എന്‍.യു വിദ്യാര്‍ഥികളുടെ സമരം ഇന്നും തുടരും

ഫീസ് വര്‍ധന പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ജെ.എന്‍.യു വിദ്യാര്‍ത്ഥികള്‍ നടത്തുന്ന സമരം ഇന്നും തുടരും. സര്‍വകലാശാല ഇന്ന് നടത്തുന്ന സെമസ്റ്റര്‍ പരീക്ഷ ബഹിഷ്കരിക്കുമെന്ന് വിദ്യാര്‍ത്ഥികള്‍ അറിയിച്ചു. ഇന്നലെ സമരക്കാര്‍ക്ക് നേരെ യുണ്ടായ ലാത്തി ചാര്‍ജില്‍ നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റിരുന്നു. ഇന്ന് എന്‍.എസ്.യുവിന്‍റെ നേതൃത്വത്തില്‍ പാര്‍ലമെന്‍റിലേക്ക് മാര്‍ച്ച് നടത്തും. ഫീസ് വര്‍ധനക്കെതിരായ ജെ.എന്‍.യു വിദ്യാര്‍ത്ഥികളുടെ സമരം 43 ആം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. ഫീസ് വർധനവ് പൂർണമായി പിൻവലിക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന കടുത്ത നിലപാടിൽ തന്നെയാണ് വിദ്യാർത്ഥികൾ. ഇന്ന് നടക്കുന്ന സെമസ്റ്റർ […]

Kerala

നിത്യോപയോഗ സാധനങ്ങള്‍ക്ക് പൊള്ളുന്ന വില; ഹോട്ടലുകള്‍ അടച്ചിടാനൊരുങ്ങി ഉടമകള്‍

നിത്യോപയോഗസാധനങ്ങളുടെ വില വര്‍ധനവിനെ തുടർന്ന് ഹോട്ടലുകള്‍ അടച്ചിടാനൊരുങ്ങി ഹോട്ടലുടമകള്‍. സാധനങ്ങളുടെ വില നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നാവശ്യപ്പെട്ടാണ് ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ് അസോസിയേഷന്റെ ഹോട്ടലുകൾ അടച്ചിട്ട് സമരത്തിനൊരുങ്ങുന്നത്.സവാളയുടെ വില കൂടുകയല്ലാതെ കുറയുന്നേ ഇല്ല. തക്കാളിയ്ക്കും മുരിങ്ങക്കായയ്ക്കും പയറിനും വില കൂടി. ബിരിയാണി അരി ഉള്‍പ്പെടെ വിവിധ ഇനം അരികള്‍ക്കും വില വര്‍ധനവാണ്. മറ്റ് അവശ്യവസ്തുക്കള്‍ക്കും വില കൂടുകയാണെന്നും ഹോട്ടലുകള്‍ നടത്താന്‍ സാധിക്കാത്ത അവസ്ഥയാണെന്നും ഉടമകള്‍ പറയുന്നു. ഈ സാഹചര്യത്തില്‍ വില വര്‍ധിപ്പിക്കുകയോ അല്ലെങ്കില്‍ ഹോട്ടലുകള്‍ അടച്ചിടുകയോ ചെയ്യണമെന്നാണ് ഉടമകള്‍ […]

National

ദേശീയ പൗരത്വ ബില്ലിനെ പിന്തുണച്ച ജെ.ഡി.യുവിനെ വിമര്‍ശിച്ച് പാര്‍ട്ടി നേതാവ് പ്രശാന്ത് കിഷോര്‍

വിവാദമായ ദേശീയ പൗരത്വ ബില്ലില്‍ ജനതാദള്‍ യുണൈറ്റഡ് (ജെ.ഡി.യു) സ്വീകരിച്ച നിലപാടിനെ രൂക്ഷമായി വിമര്‍ശിച്ച് പാര്‍ട്ടി ദേശീയ ഉപാധ്യക്ഷന്‍ പ്രശാന്ത് കിഷോര്‍. ട്വിറ്ററിലൂടെയായിരുന്നു പ്രശാന്തിന്റെ പ്രതികരണം. ” മതത്തിന്റെ അടിസ്ഥാനത്തില്‍ പൗരത്വത്തിനുള്ള അവകാശത്തെ നിര്‍ണയിക്കുന്ന പൗരത്വ ഭേദഗതി ബില്ലിനെ ജെ.ഡി.യു പിന്തുണക്കുന്നത് നിരാശകരമാണ്. മതേതരം എന്ന വാക്ക് ആദ്യ പേജില്‍ തന്നെ മൂന്ന് തവണ പറയുന്ന, ഗാന്ധിയന്‍ ആദര്‍ശങ്ങളാല്‍ നയിക്കപ്പെടുന്ന നേതൃത്വമുള്ള പാര്‍ട്ടിയുടെ ഭരണഘടനക്ക് വിരുദ്ധമാണ് ഇത്.” അദ്ദേഹം പറഞ്ഞു. ജെ.ഡി.യു പൌരത്വ ഭേദഗതി ബില്ലിനെ അനുകൂലിച്ച് […]

National

“എല്ലാ കള്ളന്മാരുടെ പേരിലും മോദി”;

എല്ലാ കള്ളന്മാരുടെ പേരിലും മോദിയുണ്ടെന്ന പ്രസ്താവനയിൽ രാഹുൽ ഗാന്ധിക്കെതിരായ മാനനഷ്ടക്കേസ് സൂറത്ത് കോടതി ഇന്ന് പരിഗണിക്കും. ബി.ജെ.പി നേതാവ് പൂർണേഷ് മോദിയാണ് രാഹുലിനെതിരെ കോടതിയെ സമീപിച്ചത്. രാഹുലിന്റെ പ്രസ്താവന അപകീർത്തികരമെന്നു കാണിച്ചായിരുന്നു ഹർജി. ഒക്ടോബർ പത്തിന് ഹർജി പരിഗണിച്ചപ്പോൾ രാഹുൽ ഗാന്ധി നേരിട്ട് കോടതിയിൽ ഹാജരായിരുന്നു. കർണാടക തിരഞ്ഞെടുപ്പ് റാലിക്കിടെ നീരവ് മോദി, ലളിത് മോദി എന്നിവരെ ചൂണ്ടിക്കാട്ടിയായിരുന്നു രാഹുലിന്റെ പ്രസ്താവന.

Kerala

കൊല്ലത്ത് കടലിൽ കാണാതായ നാല് മത്സ്യത്തൊഴിലാളികളും തിരിച്ചെത്തി

കൊല്ലം ശക്തികുളങ്ങരയിൽ നിന്നും കടലിൽ കാണാതായ നാല് മത്സ്യത്തൊഴിലാളികളും തിരിച്ചെത്തി. വാടി കടപ്പുറത്ത് നിന്ന് മത്സ്യബന്ധനത്തിന് പോയവരാണ് ഇവരെ രക്ഷപ്പെടുത്തിയത്. കേടായതിനെത്തുടർന്ന് കടലിൽ ഒഴുകിയ ബോട്ട് തോട്ടപ്പള്ളി ഭാഗത്ത് നിന്ന് കണ്ടെടുക്കുകയായിരുന്നു. ശനിയാഴ്ച വൈകിട്ട് ശക്തികുളങ്ങരയിൽ നിന്നും മത്സ്യബന്ധനത്തിന് പോയ മുജീബ്, മജീദ്, സാബു, യേശുദാസൻ എന്നിവരെ ഞായറാഴ്ച പുലർച്ചെയോടെയാണ് കാണാതാവുന്നത്. പ്രോപ്പല്ലറിൽ വലകുരുങ്ങി ബോട്ട് തകരാറിലായ ഇവർ ഈ വിവരം സുഹൃത്തുക്കളെ ഫോൺ വിളിച്ച് അറിയിച്ചിരുന്നു. മറൈൻ എൻഫോഴ്‌സ്‌മെണ്ടും കോസ്റ്റ് കാർഡും തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. […]

Kerala

കത്തോലിക്കാസഭ ഒരു കന്യാസ്ത്രീയെയും അവരുടെ പുസ്തകത്തെയും പേടിക്കുന്നത് എന്തിനാണെന്ന് ബെന്യാമിന്‍

സിസ്റ്റർ ലൂസി കളപ്പുരയുടെ ആത്മകഥ പുറത്തിറങ്ങുന്നതിനെതിരെയുള്ള പ്രതിഷേധങ്ങൾ അപലപനീയമെന്ന് ബെന്യാമിൻ. കത്തോലിക്കാസഭ ഒരു കന്യാസ്ത്രീയെയും അവരുടെ പുസ്തകത്തെയും പേടിക്കുന്നത് എന്തിനാണെന്നും ബെന്യാമിൻ ചോദിച്ചു. സിസ്റ്റർ ലൂസി കളപ്പുരയുടെ ‘കർത്താവിന്റെ നാമത്തിൽ’ എന്ന പുസ്തകത്തിന്റെ പ്രകാശനചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തെറ്റ് ഉണ്ടെന്ന ബോധ്യമുള്ളതുകൊണ്ടാണ് സഭ എഴുത്തുകാരെ നിരോധിക്കുന്നത് എന്ന് ബെന്യാമിൻ പറഞ്ഞു. വിമർശനം മൂലം കത്തോലിക്കാ സഭ തന്നെ നിരോധിച്ചിരിക്കുകയാണ്. സമൂഹത്തിൽ എല്ലായിടത്തും ജീർണ്ണത ബാധിച്ചത് പോലെ സഭയിലും ബാധിച്ചു വെന്നും തെറ്റുണ്ട് എന്ന ബോധ്യം ഉള്ളതിനാലാണ് സഭ […]

Kerala

സെൻകുമാറിനെതിരെ പോസ്റ്റർ പതിച്ച കേസ്:

മുൻ ഡി.ജി.പി സെൻകുമാറിനെതിരെ പോസ്റ്റർ പതിച്ച കേസില്‍ എസ്.ഡി.പി.ഐ നേതാക്കൾക്കെതിരെയുള്ള നടപടികൾ ഹൈക്കോടതി റദ്ദാക്കി. നേമം പൊലീസ് സ്വമേധയാ എടുത്ത കേസാണ് ഒഴിവാക്കിയത്. രണ്ട് സമുദായങ്ങൾക്കിടയിൽ വിഭാഗീയത സൃഷ്ടിക്കാൻ ശ്രമിച്ചുവെന്നായിരുന്നു കേസ്. എന്നാല്‍ കുറ്റം തെളിയിക്കാന്‍ പൊലീസിനായില്ലെന്ന് കോടതി നിരീക്ഷിച്ചു. ഇന്റലിജന്‍സ് മേധാവിയായിരുന്ന കാലത്ത് ടി.പി സെന്‍കുമാറിനെതിരെ പോസ്റ്റര്‍ പ്രചാരണം നടത്തി അപകീര്‍ത്തിപ്പെടുത്തിയെന്നായിരുന്നു കേസ്. എ.ഡി.ജി.പി സെന്‍കുമാര്‍ ജാതി തിരുത്തി ജോലി നേടിയത് സി.ബി.ഐ അന്വേഷിക്കുക എന്നായിരുന്നു പോസ്റ്ററിലെ ആവശ്യം. നസറുദ്ദീന്‍, മനോജ് കുമാര്‍, അഷ്റഫ് എന്നിവര്‍ക്കെതിരെയായിരുന്നു […]

India National

കര്‍ണാടക ഉപതെരഞ്ഞെടുപ്പ്; ആദ്യ ഫലസൂചനകള്‍ ബി.ജെ.പിക്കൊപ്പം

കര്‍ണാടകയിലെ 15 നിയമസഭാ മണ്ഡലങ്ങളിലേയ്ക്കുള്ള നിർണായക ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പി മുന്നേറ്റം. പോസ്റ്റല്‍ ബാലറ്റുകള്‍ എണ്ണിതുടങ്ങുമ്പോള്‍ പത്ത് ഇടങ്ങളില്‍ ബി.ജെ.പിയാണ് മുന്നിട്ട് നില്‍ക്കുന്നത്. ഹുന്‍സൂർ, കഗ്‍വാദ്, വിജയനഗര കൃഷ്ണരാജപുര, മഹാലക്ഷ്മി ലേഔട്ട്, ഗോകഗ്, ഹിരകേരൂർ, അതാനി, യെല്ലാപൂർ എന്നിവിടങ്ങളിലാണ് ബിജെപി ലീഡ് ചെയ്യുന്നത്. കോണ്‍ഗ്രസ് രണ്ടിടങ്ങളിലും ലീഡ് ചെയ്യുന്നു. ജെ.ഡി.എസ് ഒരു സീറ്റിലാണ് ലീഡ് ചെയ്യുന്നത്. 15 മണ്ഡലങ്ങളിൽ ചുരുങ്ങിയത് ആറു സീറ്റുകളെങ്കിലും നേടിയാലേ ബിജെപി സർക്കാറിന് മുന്നോട്ടു പോകാൻ സാധിക്കൂ. ബി.ജെ.പി 13 സീറ്റുകളിൽ വിജയിക്കുമെന്നാണ് മുഖ്യമന്ത്രി […]

India National

ഡല്‍ഹിയില്‍ വീണ്ടും തീപിടിത്തം

ഡല്‍ഹിയില്‍ ഇന്നലെ തീപിടിത്തമുണ്ടായ കെട്ടിടത്തില്‍ വീണ്ടും തീപടര്‍ന്നു. കെട്ടിടത്തിന്റെ നാലാം നിലയിലെ തീയണയ്ക്കാന്‍ ശ്രമം തുടരുന്നു.

India Kerala

കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം പ്രവർത്തനം ആരംഭിച്ചിട്ട് ഒരു വർഷം

കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം പ്രവർത്തനം ആരംഭിച്ചിട്ട് ഇന്ന് ഒരു വർഷം പൂർത്തിയാവുന്നു. ഒന്നാം വാർഷിക ആഘോഷ പരിപാടികൾ മട്ടന്നൂരിൽ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. കഴിഞ്ഞ വർഷം ഡിസംബർ ഒമ്പതിനായിരുന്നു കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം ഉദ്ഘാടനം ചെയ്യപ്പെട്ടത്. ആദ്യ ഒൻപത് മാസം കൊണ്ട് പത്ത് ലക്ഷം യാത്രക്കാരും അൻപതോളം സർവീസുകളുമായി രാജ്യത്തെ വ്യോമയാന ചരിത്രത്തിൽ വലിയ മുന്നേറ്റമുണ്ടാക്കാൻ കണ്ണൂരിന് കഴിഞ്ഞു. എന്നാൽ വിദേശ വിമാന കമ്പനികൾക്ക് സർവ്വീസ് നടത്താനുള്ള കേന്ദ്രാനുമതി ലഭിക്കാത്തതും ഡ്യൂട്ടിഫീ ഷോപ്പുകളടക്കം ആരംഭിക്കാത്തതും കണ്ണൂരിന്റെ പ്രധാന […]