India Kerala

ജപ്പാന്‍-കൊറിയ സന്ദര്‍ശനം വിജയകരമായിരുന്നുവെന്ന് മുഖ്യമന്ത്രി

ജപ്പാന്‍ കൊറിയ സന്ദര്‍ശനം വിജയകരമായിരുന്നുവെന്നും ജപ്പാനില്‍ നിന്നു മാത്രം കേരളത്തിലേക്ക് 200 കോടിയുടെ നിക്ഷേപം വരുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ജപ്പാന്‍ കൊറിയ സന്ദര്‍ശനത്തിനുശേഷം തിരിച്ചെത്തിയ അദ്ദേഹം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. ജപ്പാനിലെ ആദ്യ യോഗത്തില്‍ തന്നെ കേരളത്തിലേക്ക് 200 കോടി രൂപയുടെ നിക്ഷേപം ഉറപ്പിക്കാന്‍ സാധിച്ചു, നിറ്റാ ജലാറ്റിന്‍ കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ വിപുലപ്പെടുത്താന്‍ 200 കോടി രൂപ നിക്ഷേപിക്കാന്‍ തീരുമാനിച്ചത് സംസ്ഥാനത്തിന്‍റെ നിക്ഷേപ സൌഹൃദ സാഹചര്യമാണ് ചൂണ്ടിക്കാട്ടുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിലെ യുവജനതയെ മുന്നില്‍കണ്ടുള്ള യാത്രയായിരുന്നു, ഈ […]

India Kerala

അലനും താഹയും പാര്‍ട്ടി പ്രവര്‍ത്തകരല്ലെന്ന് മുഖ്യമന്ത്രി

പന്തീരങ്കാവില്‍ യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്ത അലനും താഹയും മാവോയിസ്റ്റുകളാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇവര്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ അല്ല, പരിശോധന കഴിഞ്ഞുവെന്നും അവര്‍ മാവോയിസ്റ്റുകളാണെന്ന് വ്യക്തമായെന്നും മുഖ്യമന്ത്രി പറഞ്ഞു. ജപ്പാന്‍ കൊറിയ സന്ദര്‍ശനത്തിനുശേഷം തിരിച്ചെത്തി മാധ്യമങ്ങളോട് സംസാരിക്കവെയാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. കോഴിക്കോട് പന്തീരങ്കാവലാണ് മാവോയിസ്റ്റ് ബന്ധമാരോപിച്ച് സിപിഎം പ്രവര്‍ത്തകരായ അലന്‍, താഹ എന്നിവരെ അറസ്റ്റ് ചെയ്തത്. ഇരുവര്‍ക്കുമെതിരെ യു.എ.പി.എ ചുമത്തിയത് വിവാദമായിരുന്നു. യു.എ.പി.എ ചുമത്തിയത് റദ്ദാക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.

India Kerala

ഗവർണര്‍ നൽകിയ മറുപടി കത്ത് പുറത്ത് വിടണമെന്ന് മന്ത്രി ജലീൽ

സംസ്ഥാനത്ത് ഉന്നത വിദ്യാഭ്യാസ മേഖലയിലെ നേട്ടങ്ങൾ തകർക്കാൻ ആസൂത്രിത നീക്കം നടക്കുന്നെന്ന് മന്ത്രി കെ.ടി ജലീൽ. എം.ജി സർവ്വകലാശാലയുമായി ബന്ധപ്പെട്ട് ഗവർണര്‍ നൽകിയ മറുപടി കത്ത് പ്രതിപക്ഷ നേതാവ് പുറത്ത് വിടണമെന്നും ജലീൽ ആവശ്യപ്പെട്ടു. മന്ത്രി കെ.ടി ജലീലിനെ പിന്തുണച്ച് മുഖ്യമന്ത്രി പിണറായി വിജയനും രംഗത്തെത്തി . ജെ.ഡി.ടി പോളിടെക്നിക്കിൽ നടന്ന പരിപാടിക്കിടെയാണ് തനിക്കെതിരെയുള്ള ആരോപണങ്ങൾക്ക് കെ.ടി ജലീൽ മറുപടി നൽകിയത്. തുടർന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ തനിക്കെതിരെയുള്ള ആരോപണങ്ങൾ തെളിയിക്കാൻ ജലീൽ വെല്ലുവിളിച്ചു. എം.ജി […]

India National

ടി.എൻ പ്രതാപനെയും ഡീൻ കുര്യാക്കോസിനെയും സസ്പെൻഡ് ചെയ്യാൻ നീക്കം

എം.പിമാരായ ടി.എൻ പ്രതാപനെയും ഡീൻ കുര്യാക്കോസിനെയും സസ്പെൻഡ് ചെയ്യാൻ നീക്കം. കേന്ദ്ര മന്ത്രി സ്മൃതി ഇറാനിയെ ഭീഷണിപ്പെടുത്തിയെന്ന ബി.ജെ.പി എം.പി മാരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. സർക്കാർ പ്രമേയം ലോകസഭ സ്പീക്കർ അംഗീകരിച്ചു. വിഷയം തിങ്കളാഴ്ച പരിഗണിക്കും. സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട് വെള്ളിയാഴ്ച ലോക്സഭയിൽ ചർച്ച നടക്കവെ വിഷയത്തിൽ അഭ്യന്തരമന്ത്രി മറുപടി നൽകണമെന്നായിരുന്നു കോൺഗ്രസ് എം.പിമാരുടെ ആവശ്യം. ഇതിനിടയിൽ മറുപടി പറയാനായി കേന്ദ്ര മന്ത്രി സ്മൃതി ഇറാനി എഴുന്നേറ്റപ്പോൾ എം.പിമാരായ ടി.എൻ പ്രതാപനും ഡീൻ കുര്യാക്കോസും കസേരയിൽ […]

India National

ഹൈദരബാദ് കൊലപാതകത്തില്‍ തെലങ്കാന ഹൈക്കോടതി ഇടപെടുന്നു

ഹൈദരബാദിൽ വെറ്ററിനറി ഡോക്ടറെ കൊലപ്പെടുത്തിയ കേസിലെ പ്രതികളെ, ഏറ്റുമുട്ടലിൽ പൊലീസ് വധിച്ച സംഭവത്തിൽ തെലങ്കാന ഹൈക്കോടതി ഇടപെടുന്നു. പ്രതികളുടെ മൃതദേഹം ഒമ്പതാം തീയതി രാത്രി എട്ടുമണി വരെ സംസ്കരിയ്ക്കരുതെന്ന് കോടതി നിർദ്ദേശിച്ചു. ഇന്നലെ പുലർച്ചെയാണ് കേസിലെ നാല് പ്രതികളും പൊലീസ് വെടിവെയ്പ്പിൽ കൊല്ലപ്പെട്ടത്. വിവിധ സംഘടനകളിൽ പ്രവർത്തിയ്ക്കുന്ന ഒമ്പത് പേർ ചേർന്ന് നൽകിയ ഹർജിയിലായിരുന്നു ഹൈക്കോടതിയുടെ നടപടി. സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ടായിരുന്നു ഹർജി. കേസിൽ ഇന്ന് വിശദമായ വാദം കേൾക്കും. പ്രതികളുടെ മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടം ചെയ്തതിന്‍റെ […]

India Kerala

ബാബരി മസ്ജിദ് കേസ്

ബാബരി മസ്ജിദ് കേസിൽ മുസ്‌ലിം വ്യക്തി നിയമ ബോർഡിന്റെ നിലപാടുമായി യോജിച്ച് പോകാനാണ് ലീഗ് ഉദ്ദേശിക്കുന്നതെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ മജീദ്. പുനഃപരിശോധനാ ഹർജിയിൽ അനുകൂല നിലപാടാണ് പ്രതീക്ഷിക്കുന്നതെന്നും കെ.പി.എ മജീദ് മീഡിയവണിനോട് പറഞ്ഞു. ബാബരി മസ്ജിദ് കേസിൽ സുപ്രീംകോടതി വിധി തൃപ്തികരമല്ലെന്ന്‌ ലീഗ് നേരത്തെ വ്യക്തമാക്കിയിരുന്നു. വിഷയത്തിൽ ദേശീയ തലത്തിൽ സമാന ചിന്താഗതിയുള്ള മതേതര പാർട്ടികളുമായി ചേർന്ന് മുന്നോട്ട് പോകാനായിരുന്നു ലീഗ് തീരുമാനം. ഇതനുസരിച്ചാണ് മുസ്‌ലിം വ്യക്തി നിയമ ബോർഡിന്റെ പുനഃപരിശോധന ഹർജിയെ ലീഗ് […]

India Kerala

കാര്യങ്ങള്‍ നിരീക്ഷിക്കാന്‍ ജുഡീഷ്യറി ശ്രമിക്കണമെന്ന് ഇ.പി ജയരാജന്

കാലോചിതമായ രീതിയില്‍ കാര്യങ്ങള്‍ നിരീക്ഷിക്കാന്‍ ജുഡീഷ്യറി ശ്രമിക്കണമെന്ന് മന്ത്രി ഇ.പി ജയരാജന്‍. മന്ത്രിമാരുടെ വിദേശയാത്രയ്ക്കെതിരെ ഹൈക്കോടതി നടത്തിയ പരാമര്‍ശങ്ങളില്‍ പ്രതികരിക്കുകയായിരുന്നു മന്ത്രി. കെ.ടി ജലീലിനെ ചിലര്‍ വേട്ടയാടുകയാണെന്നും ഗവര്‍ണര്‍ക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ അദ്ദേഹത്തിനെതിരായി യാതൊന്നുമില്ലെന്നും ജയരാജന്‍ ദോഹയില്‍ പറഞ്ഞു. എല്ലാവര്‍ക്കും വിമര്‍ശിക്കാനുള്ള അധികാരമുണ്ട്, എന്നാല്‍ കാലോചിതമായ രീതിയില്‍ കാര്യങ്ങള്‍ നിരീക്ഷിക്കാന്‍ ജുഡീഷ്യറി ശ്രമിക്കണമെന്ന് മന്ത്രി ഇ.പി ജയരാജന്‍ പറ‍ഞ്ഞു. മന്ത്രി കെ.ടി ജലീലിനെ ചിലര്‍ മനപ്പൂര്‍വം വേട്ടയാടുകയാണ്, അദ്ദേഹം അധികാരദുര്‍വിനിയോഗം നടത്തിയെന്ന് ഗവര്‍ണര്‍ക്ക് റിപ്പോര്‍ട്ട് ലഭിച്ചതായ വാര്‍ത്ത […]

India Kerala

എട്ടാം ക്ലാസുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതി കസ്റ്റഡിയില്‍

കാഞ്ഞിരപ്പള്ളിയില്‍ 13 വയസുകാരിയെ വീട്ടില്‍ കയറി പീഡിപ്പിച്ച കേസില്‍ പ്രതി പിടിയില്‍. കാഞ്ഞിരപ്പള്ളി കരിമ്പക്കയം സ്വദേശി അരുണ്‍ സുരേഷാണ് പിടിയിലായത്. വെള്ളം ചോദിച്ച് വീട്ടില്‍ എത്തിയ പ്രതി പെണ്‍കുട്ടിയെ പീഡിപ്പിച്ചുവെന്നായിരുന്നു പരാതി. കേരളത്തിന് പുറത്തേക്ക് രക്ഷപെടാന്‍ ശ്രമിക്കുന്നതിനിടെയാണ് പൊലീസ് ഇയാളെ പിടികൂടുന്നത്. വ്യാഴാഴ്ച വൈകിട്ടാണ് സംഭവം ഉണ്ടായത്. സ്കൂള്‍ കഴിഞ്ഞ് വീട്ടിലെത്തിയ പെണ്‍കുട്ടി ഒറ്റക്കായിരുന്നു. ഈ സമയം വെള്ളം ചോദിച്ച് വീട്ടിലെത്തിയ അരുണ്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചുവെന്നാണ് പരാതി. തുടര്‍ന്ന് മാതാപിതാക്കളെ പെണ്‍കുട്ടി തന്നെ വിവരം അറിയിക്കുകയും പൊലീസില്‍ […]

India Kerala

ദേശീയ ഫ്ലോറന്‍സ് നൈറ്റിംഗേള്‍ പുരസ്കാരം നിപ വൈറസ് ബാധിച്ച് മരണമടഞ്ഞ നഴ്സ് ലിനിക്ക്

നിപ രോഗം ബാധിച്ച രോഗികളെ പരിചരിക്കുന്നതിനിടെ മരണപ്പെട്ട നഴ്സ് ലിനി പുതുശ്ശേരിക്ക് ദേശീയ ഫ്ലോറന്‍സ് നൈറ്റിംഗേള്‍ പുരസ്കാരം. അന്താരാഷ്ട്ര നഴ്സസ് ദിനമായ ഇന്നലെ ഡല്‍ഹിയില്‍ വെച്ച് ലിനിക്ക് വേണ്ടി ഭര്‍ത്താവ് പി സജീഷ് രാഷ്ട്രപതിയില്‍ നിന്നും പുരസ്കാരം ഏറ്റുവാങ്ങി. കോഴിക്കോട് പേരാമ്പ്ര താലൂക്ക് ഹോസ്പിറ്റലിലെ നഴ്‌സായിരുന്നു ലിനി നിപ ബാധിച്ച രോഗികളെ പരിചരിക്കുന്നതിനിടെയാണ് നിപ വൈറസ് പിടിയിലാകുന്നത്. നിപ ബാധിച്ച ലിനിയെ വൈകാതെ തന്നെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ പ്രത്യേക നിപ സെല്ലില്‍ പ്രവേശിപ്പിച്ചു. 2018 […]

Europe National Pravasi Switzerland

ലൈറ്റ് ഇൻ ലൈഫ് – പുനർജ്ജനി പദ്ധതിയിലെ ഏഴ് വീടുകളുടെ നിർമ്മാണം പൂർത്തിയാവുന്നു.

സ്വിറ്റ്സർലൻഡിലെ ജീവകാരുണ്യ സംഘടനയായ ലൈറ്റ് ഇൻ ലൈഫ്, സുമനസ്സുകളുടെയും ഇതര സംഘടനകളുടെയും സഹകരണത്തോടെ നടപ്പാക്കുന്ന പുനർജനി ഭവനനിർമ്മാണ പദ്ധതി ദ്രുതഗതിയിൽ പുരോഗമിക്കുന്നു. 2018 ലെ പ്രളയ ദുരന്തത്തിൽ ഭവന രഹിതരായ 7 കുടുംബങ്ങൾക്ക്  കോട്ടയത്തിനടുത്ത് മൂഴൂരിൽ നിർമ്മിക്കുന്ന ഏഴു ഭവനങ്ങൾ പുതുവർഷത്തോടെ പൂർത്തിയാകും. തുടർന്ന് പുതിയ രണ്ടു വീടുകളുടെ നിർമ്മാണം ആരംഭിക്കുകയും ചെയ്യും.വഴി, വൈദ്യുതി, വെള്ളം പൊതു ഇടം തുടങ്ങി അടിസ്ഥാന സൗകര്യങ്ങൾ എല്ലാമുള്ള വീടുകളാണ് പൂർത്തിയാകുന്നത്. പ്രളയകാലത്ത് രക്ഷാ പ്രവർത്തനങ്ങൾ ഏകീകരിക്കാൻ പല രാജ്യങ്ങളിൽ ഇരുന്ന്, […]