ഹൈദരാബാദ് ഏറ്റുമുട്ടല്‍ കൊലയില്‍ നീതി അതിന്റെ ദൗത്യം നിര്‍വ്വഹിച്ചെന്ന് സൈബറാബാദ് പൊലീസ് ചീഫ് വി.സി സജ്ജനാര്‍ മാധ്യമങ്ങളോട് പറഞ്ഞു. കുറ്റാരോപിതരായ പ്രതികള്‍ പൊലീസിന്റെ കൈയ്യില്‍ നിന്നും തോക്ക് തട്ടിപറിച്ച് ഓടിയപ്പോള്‍ വെടിവെക്കുകയായിരുന്നു എന്നാണ് പൊലീസ് ചീഫ് വി.സി സജ്ജനാര്‍ മാധ്യമങ്ങള്‍ക്ക് നല്‍കിയ വിശദീകരണം. കുറ്റാരോപിതരായ പ്രതികള്‍ ഞങ്ങളെ കല്ലും കൂര്‍ത്ത വസ്തുക്കളും ഉപയോഗിച്ച് എടുത്ത് അടിക്കാന്‍ തുടങ്ങിയപ്പോള്‍ തിരിച്ച് വെടിയുതിര്‍ക്കേണ്ടി വന്നു’; പൊലീസ് ചീഫ് സജ്ജനാര്‍ പറഞ്ഞു. ഹൈദരാബാദില്‍ വെറ്റിനറി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊന്ന കേസിലെ […]
India
നിര്‍ഭയ കേസിലെ പ്രതിയുടെ ദയാ ഹരജി തള്ളണമെന്ന് ആഭ്യന്തരമന്ത്രാലയം
ബലാത്സംഗ കേസുകളിലെ പ്രതികളോട് ദയ വേണ്ടെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. ഡല്‍ഹി നിര്‍ഭയക്കേസിലെ പ്രായപൂര്‍ത്തിയാകാത്ത പ്രതി വിനയ് ശര്‍മയുടെ ദയാഹര്‍ജി തളളണമെന്നും രാഷ്ട്രപതി കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഇതിനിടെ നിര്‍ഭയ കേസിലെ പ്രതി വിനയ് ശര്‍മ്മയുടെ ദയാ ഹരജി തള്ളണമെന്ന് ആഭ്യന്തരമന്ത്രാലയം രാഷ്ട്രപതിയോട് ശിപാര്‍ശ ചെയ്തു. വധശിക്ഷ കാത്ത് കഴിയുന്ന നാലുപ്രതികളില്‍ വിനയ് ശര്‍മ മാത്രമാണ് ദയാഹര്‍ജി നല്‍കിയത്. പോക്സോ കേസുകളില്‍ ദയാഹരജി ഒഴിവാക്കണമെന്നും രാഷ്ട്രപതി ആവശ്യപ്പെട്ടു. സ്ത്രീകള്‍ക്ക് നേരെ ഉണ്ടാകുന്ന ആക്രമണങ്ങള്‍ രാജ്യമനസാക്ഷിയെ പിടിച്ചുലക്കുന്നതാണ്. ബലാത്സംഗ കേസുകളിലെ […]
പാർട്ടി സെക്രട്ടറിയുടെ ചുമതല ആർക്കും നൽകേണ്ടതില്ലെന്ന് സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനം
കോടിയേരി ബാലകൃഷ്ണന് പകരം പാർട്ടി സെക്രട്ടറിയുടെ ചുമതല ആർക്കും നൽകേണ്ടതില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനം. കോടിയേരി ചികിത്സയ്ക്ക് പോകുമ്പോള്‍ നേരത്തെ ചെയ്ത പോലെ പാര്‍ട്ടി സെന്‍ററായിരിക്കും ചുമതലകള്‍ നിര്‍വ്വഹിക്കുന്നത്. കഴിഞ്ഞ ഒക്ടോബറില്‍ കോടിയേരി ബാലകൃഷ്ണൻ ചികിത്സക്കായി അമേരിക്കയിലേക്ക് പോയപ്പോള്‍ പാര്‍ട്ടി സെന്‍ററായിരിന്നു സെക്രട്ടറിയുടെ ചുമതലകള്‍ നിര്‍വ്വഹിച്ചിരിന്നത്. ഈ മാസം അവസാനം വീണ്ടും വിദേശത്തേക്ക് പോകുമ്പോള്‍ സെക്രട്ടറിയുടെ ചുമതല മറ്റൊരാള്‍ക്ക് നല്‍കുമെന്ന സൂചനകള്‍ ഉണ്ടായിരിന്നു. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ ആര്‍ക്കും ചുമതല നല്‍കേണ്ടതില്ലെന്നാണ് ഇന്ന് ചേര്‍ന്ന സംസ്ഥാന […]
കര്‍ണാടക ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പി നേട്ടമുണ്ടാക്കുമെന്ന് എക്‌സിറ്റ് പോള്‍
കര്‍ണാടക നിയമസഭയിലെ 15 മണ്ഡലങ്ങളിലേക്കു വ്യാഴാഴ്ച നടന്ന ഉപതിരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് ഒമ്പതു മുതല്‍ 12 വരെ സീറ്റുകള്‍ കിട്ടുമെന്ന് സി. വോട്ടര്‍ എക്‌സിറ്റ് പോള്‍. കോണ്‍ഗ്രസിന് മൂന്നുമുതല്‍ ആറുവരെയും ജെ.ഡി.എസിന് പരമാവധി ഒരു സീറ്റുമെന്നാണ് പ്രവചനം. പബ്ലിക് ടി.വി. നടത്തിയ എക്‌സിറ്റ് പോളില്‍ ബി.ജെ.പിക്ക് എട്ടുമുതല്‍ പത്തുവരെ സീറ്റുകള്‍ കിട്ടുമെന്നാണ് പ്രവചനം. ഭരണം നിലനിര്‍ത്താന്‍ 6 സീറ്റ് ആണ് ബി.ജെ.പിക്കു വേണ്ടത്. റിപ്പബ്ലിക് ടിവി 8-10 സീറ്റ് ബി.ജെ.പിക്കും 3-5 സീറ്റ് കോണ്‍ഗ്രസിനും 1-2 സീറ്റ് ദളിനും […]
സജീവ രാഷ്ട്രീയത്തിലേക്ക് ഇല്ലെന്ന് ഫിറോസ് കുന്നംപറമ്പില്‍
സജീവ രാഷ്ട്രീയത്തിലേക്ക് ഇല്ലെന്ന് ചാരിറ്റി പ്രവര്‍ത്തകന്‍ ഫിറോസ് കുന്നംപറമ്പില്‍. സോഷ്യല്‍ മീഡിയ വഴി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിച്ച ഫിറോസ് രാഷ്ട്രീയത്തില്‍ സജീവമാകുമെന്ന ചര്‍ച്ചക്കിടെയാണ് രാഷ്ട്രീയത്തിലേക്കില്ലെന്ന് ഫിറോസ് വ്യക്തമാക്കിയത്.
ഷെഹ്‍ലയുടെ വീട്ടിലെത്തി കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ച് രാഹുല്‍ ഗാന്ധി
സുൽത്താൻ ബത്തേരിയിലെ സ്കൂളിൽ പാമ്പ് കടിയേറ്റു മരിച്ച ഷെഹ്ല ഷെറിന്റെ വീട്ടിൽ രാഹുൽ ഗാന്ധി എത്തി. കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ച രാഹുൽ വയനാട്ടിൽ മെഡിക്കൽ കോളേജ് വേണമെന്ന ആവശ്യത്തിനൊപ്പം നില്‍ക്കുമെന്ന്കുടുംബത്തെ അറിയിച്ചു. രാഹുലിന്റെ സന്ദര്‍ശനത്തോടനുബന്ധിച്ചു കനത്ത സുരക്ഷയാണ് പൊലീസ് ഒരുക്കിയിരുന്നത്. പന്ത്രണ്ടു മണിയോടെയാണ് പുത്തൻകുന്നിലെ ഷെഹ്‌ലയുടെ വീട്ടിലേക്ക് രാഹുൽ ഗാന്ധി എത്തിയത്. കോൺഗ്രസ് നേതാക്കളും ഒപ്പമുണ്ടായിരുന്നു. ഷഹ്‌ലയുടെ കുടുംബാംഗങ്ങളുമായി സംസാരിച്ച രാഹുൽ സ്കൂളിൽ നടന്ന കാര്യങ്ങളെ കുറിച്ച് ചോദിച്ചറിഞ്ഞു. ഷെഹ്‌ലയുടെ ഫോട്ടോകളും രാഹുൽ കാണാനായി ചോദിച്ചു വാങ്ങി. വയനാട്ടിൽ […]
2020 ഡിസംബറോടെ വിഴിഞ്ഞം പദ്ധതി പൂര്‍ത്തീകരിക്കുമെന്ന് അദാനി പോര്‍ട്സ് സി.ഇ.ഒ
2020 ഡിസംബറോടെ വിഴിഞ്ഞ പദ്ധതി നിര്‍മാണം പൂര്‍ത്തികരിക്കാനാണ് ശ്രമിക്കുന്നതെന്ന് അദാനി പോര്‍ട്സ് സി.ഇ.ഒ രാജേഷ് ത്സാ. തുറമുഖ നിര്‍മാണം 80 പൂര്‍ത്തിയായിക്കഴിഞ്ഞു. ഓഖിയും ക്വാറി ലൈസന്‍സ് കിട്ടാന്‍ വൈകിയതുമാണ് പുലിമുട്ട് നിര്‍മാണം വൈകിപ്പിച്ചത്. നിര്‍മാണ കാലാവധി 16 മാസം നീട്ടി ചോദിച്ചിട്ടുണ്ടെന്നും രാജേഷ് ത്സാ മീഡിയവണിനോട് പറഞ്ഞു. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തകൃതിയായി നടക്കുന്നുണ്ട് വിഴിഞ്ഞ തുറമുഖത്ത്. പോര്‍ട്ട് ഓപറേഷന്‍ ബിള്‍ഡിങ്, മറൈന്‍ കണ്‍ട്രോള്‍ റൂം കണ്ടെയനര്‍ ടെര്‍മിനല്‍ എന്നിവയല്ലാം നിര്‍മാണത്തിന്റെ 80 ശതമാനം കഴിഞ്ഞു. ഓരോ ഘട്ടവും […]
ഷെഹ്‍ല ഷെറിന്റെ കുടുംബത്തിന് സര്‍ക്കാര്‍ 10 ലക്ഷം രൂപ നല്‍കും
വയനാട് സര്‍വജന സ്കൂളില്‍ പാമ്പ് കടിയേറ്റ് മരിച്ച ഷെഹ്ല ഷെറിന്റെ കുടുംബത്തിന് സര്‍ക്കാര്‍ 10 ലക്ഷം രൂപ നല്‍കും . മന്ത്രി സഭായോഗത്തിലാണ് തീരുമാനം .ആലപ്പുഴയില്‍ ക്രിക്കറ്റ് ബാറ്റ് തലക്ക് കൊണ്ട് മരിച്ച നവനീതിന്റെ കുടുംബത്തിനും 10 ലക്ഷം രൂപ നല്‍കാനും യോഗത്തില്‍ തീരുമാനമായി. ക്വാറികളുടെ സീനിയറേജ് കുറയ്ക്കുന്ന കാര്യം വിശദമായി പഠിക്കാനും മന്ത്രിസഭ യോഗത്തില്‍ തീരുമാനമായി. ഒരു മെട്രിക് ടണ്‍ പാറ പൊട്ടിച്ചാല്‍ 50 രൂപയാണ് നിലവില്‍ സര്‍ക്കാരിന് നല്‍കേണ്ടത്. ഇത് കുറക്കണമെന്ന് ക്വാറി ഉടമകൾ […]
ഫാത്തിമയുടെ മരണം; പിതാവ് വീണ്ടും ചെന്നൈയിൽ,മുഖ്യമന്ത്രിയെ കണ്ടേക്കും
മദ്രാസ് ഐ.ഐ.ടിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ വിദ്യാർത്ഥി ഫാത്തിമയുടെ പിതാവ് ലത്തീഫ് വീണ്ടും ചെന്നൈയിലെത്തി. നിലവിൽ കേസന്വേഷിയ്ക്കുന്ന ക്രൈംബ്രാഞ്ച് സംഘത്തെയും മുഖ്യമന്ത്രിയെയും കാണാനാണ് കുടുംബം എത്തിയത്. ഇന്നലെ പ്രധാനമന്ത്രിയെയും കേന്ദ്ര ആഭ്യന്തര മന്ത്രിയെയും കണ്ട ശേഷമാണ് ബന്ധുക്കൾ ചെന്നൈയിലെത്തിയത്. കഴിഞ്ഞ ആഴ്ച ഫൊറൻസിക് വിഭാഗത്തിന്റെ സമൻസ് ലഭിച്ച പ്രകാരം എത്തിയ ഫാത്തിമയുടെ പിതാവ് ലത്തീഫും കുടുംബവും വീണ്ടും എത്തുന്നത്, മുഖ്യമന്ത്രി എടപ്പാടി പളനി സ്വാമിയെ കാണുക എന്ന ലക്ഷ്യത്തോടെയാണ്. നിലവിൽ കേസന്വേഷിയ്ക്കുന്ന സംഘത്തെ ഒരിയ്ക്കൽ കൂടി കാണും. […]
ബാബരി ദിനം ഇന്ന്; രാജ്യം കനത്ത സുരക്ഷയില്‍
അയോധ്യാ കേസിലെ അന്തിമവിധിക്കു ശേഷം രാജ്യത്ത് ഇന്ന് ആദ്യത്തെ ബാബരി മസ്ജിദ് ദിനം. ഉടമസ്ഥാവകാശ കേസില്‍ ജയിച്ച ഹിന്ദുത്വ സംഘടനകള്‍ ഡിസംബര്‍ 6ന് വിജയാഹ്ളാദ ദിവസമായി ആചരിക്കുമ്പോള്‍ കോടതി ശരിവെച്ച നിലപാടുകളെ ചൊല്ലി മതേതരവിശ്വാസികളും മുസ്‌ലിം സംഘടനകകളും ഇന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രകടനങ്ങള്‍ നടത്തുന്നുണ്ട്. ബാബരി മസ്ജിദ് തകര്‍ത്ത കേസിലെ പ്രതികളെ ശിക്ഷിക്കണമെന്നാവശ്യപ്പെട്ട് ഡല്‍ഹിയില്‍ വ്യത്യസ്ത സംഘടനകള്‍ മണ്ഡി ഹൗസിലേക്ക് മാര്‍ച്ച് നടത്തും. മുനയൊടിഞ്ഞ രാമക്ഷേത്രവാദവുമായാണ് ഇത്തവണ ഹിന്ദുത്വ സംഘടനകളുടെ വിജയാഹ്‌ളാദം. സുപ്രീം കോടതിയില്‍ നിന്ന് […]












