വിദ്വേഷ പ്രസംഗം നടത്തിയ ബി.ജെ.പി നേതാക്കള്‍ക്കെതിരായ ഹരജിയിൽ ഇന്ന് മറുപടി നല്‍കാന്‍ പൊലീസിനോടും കേന്ദ്രത്തോടും കോടതി ആവിശ്യപ്പെട്ടിരുന്നു ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട ഹരജികൾ ഡല്‍ഹി ഹൈകോടതി ഇന്ന് വീണ്ടും പരിഗണിക്കും. ചീഫ് ജസ്റ്റിസ് ഡി.എന്‍ പാടീല്‍ അധ്യക്ഷനായ ബഞ്ചാണ് ഹരജി പരിഗണിക്കുക. വിദ്വേഷ പ്രസംഗം നടത്തിയ ബി.ജെ.പി നേതാക്കള്‍ക്കെതിരായ ഹരജിയിൽ ഇന്ന് മറുപടി നല്‍കാന്‍ പൊലീസിനോടും കേന്ദ്രത്തോടും കോടതി ആവിശ്യപ്പെട്ടിരുന്നു. ഇതോടൊപ്പം കലാപത്തിനിരയായവരുടെ നഷ്ടപരിഹാരം സംബന്ധിച്ച ഹരജിയും കോടതി ഇന്ന് പരിഗണിക്കും. ഫെബ്രുവരിയിലാണ് വടക്ക്-കിഴക്ക് ഡല്‍ഹിയില്‍ അക്രമം […]
National
കുട്ടനാട്ടില്‍ താറാവുകള്‍ കൂട്ടത്തോടെ ചത്തൊടുങ്ങുന്നു; ഇതുവരെ ചത്തത് 1500 ഓളം താറാവുകൾ
പക്ഷിപ്പനിയല്ലെന്ന് മൃഗസംരക്ഷണ വകുപ്പ് കുട്ടനാട്ടിലെ വിവിധ പ്രദേശങ്ങളിൽ താറാവുകള്‍ കൂട്ടത്തോടെ ചത്തൊടുങ്ങുന്നു. തലവടി, മങ്കൊമ്പ് എന്നിവിടങ്ങളിലായി 1500 ഓളം താറാവുകളാണ് നാല് ദിവസം കൊണ്ട് ചത്തത്. എന്നാൽ പക്ഷിപ്പനിയല്ലെന്നാണ് മൃഗസംരക്ഷണ വകുപ്പ് അറിയിച്ചത്. 42 ദിവസം പിന്നിട്ട താറാവ് കുഞ്ഞുങ്ങളാണ് അസുഖം ബാധിച്ച് ചത്തത്. ആയിരത്തോളം എണ്ണം രോഗലക്ഷണത്തോടെ നിൽക്കുന്നു. ഈസ്റ്റർ മുന്നിൽ കണ്ട് കൃഷിക്ക് ഇറങ്ങിയ താറാവ് കർഷകർക്ക് വലിയ സാമ്പത്തികനഷ്ടമാണ് ഉണ്ടാകുന്നത്. കോഴിക്കോട് പക്ഷി പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ കുട്ടനാട്ടിലെ കർഷകരും ആശങ്കയിലാണ് മൃഗസംരക്ഷണവകുപ്പിൽ […]
ഡൽഹി കലാപത്തിൽ മരിച്ചവരിൽ തിരിച്ചറിയാൻ കഴിയാത്തവരുടെ മൃതദേഹങ്ങൾ സംസ്കരിക്കാൻ അനുമതി
ഡൽഹി കലാപത്തിൽ മരിച്ചവരിൽ തിരിച്ചറിയാൻ കഴിയാത്തവരുടെ മൃതദേഹങ്ങൾ സംസ്കരിക്കാൻ ഡൽഹി ഹൈക്കോടതി അനുമതി. കലാപത്തിൽ മരിച്ചവരുടെ പേരുകൾ പരസ്യമാക്കിയിട്ട് രണ്ടാഴ്ച പിന്നിട്ട സാഹചര്യത്തിലാണ് മൃതദേഹങ്ങൾ സംസ്കരിക്കാൻ അനുമതി നൽകിയത്. നേരത്തെ തിരിച്ചറിയാത്ത മൃതദേഹങ്ങൾ സംസ്കരിക്കുന്നത് മാർച്ച് 11 വരെ ഹൈക്കോടതി വിലക്കിയിരുന്നു. മൃതദേഹങ്ങളുടെ ഡി.എൻ.എ സാമ്പിളുകൾ ശേഖരിക്കണമെന്നും പോസ്റ്റ്മോർട്ടം ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ ചിത്രീകരിച്ച് സൂക്ഷിക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഡൽഹി കലാപത്തിൽ 53ഓളം പേർ കൊല്ലപെടുകയും 400ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
ഇറ്റലിയിലേക്ക് ഇന്ത്യ മെഡിക്കൽ സംഘത്തെ അയക്കുമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി
ഇറ്റലിയിലേക്ക് ഇന്ത്യ മെഡിക്കൽ സംഘത്തെ അയക്കുമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ. കോവിഡ് 19 ഇല്ലെന്ന് ഉറപ്പ് വരുത്തിയ ശേഷം മലയാളികളടക്കമുള്ള ഇന്ത്യക്കാരെ നാട്ടിലേക്ക് എത്തിക്കും. രാജ്യസഭയിൽ നടത്തിയ പ്രസ്താവനയിലാണ് വിദേശകാര്യ മന്തി ഇക്കാര്യം അറിയിച്ചത്. കോവിഡ് 19 നെ തുടർന്ന് ഇറ്റലിയിലെ വിവിധ വിമാനത്താവളങ്ങളില്‍ മലയാളികളടക്കമുള്ള നിരവധി ഇന്ത്യാക്കാര്‍ കുടുങ്ങി കിടക്കുന്ന സാഹചര്യത്തിലാണ് ഇന്ത്യ മെഡിക്കൽ സംഘത്തെ അയക്കുന്നത്. പരിശോധനകൾക്ക് ശേഷം കോവിഡ് 19 ഇല്ലാത്ത വരെ നാട്ടിലേക്ക് അയക്കും. കോവിഡ് 19 ബാധിച്ചിട്ടില്ലെന്ന […]
യെസ് ബാങ്കിന് പിന്നാലെ സിണ്ടിക്കേറ്റ് ബാങ്കിലും വന്‍ ക്രമക്കേടുകള്‍
സ്വകാര്യ പണമിടപാട് സ്ഥാപനങ്ങള്‍ക്ക് വായ്പ അനുവദിക്കുന്നതില്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ അനുശാസിക്കുന്ന ചട്ടങ്ങള്‍ ലംഘിച്ച് സിണ്ടിക്കേറ്റ് ബാങ്കില്‍ വന്‍ ക്രമക്കേട് നടക്കുന്നതായി പരാതി. സ്വകാര്യ പണമിടപാട് സ്ഥാപനങ്ങള്‍ക്ക് വായ്പ അനുവദിക്കുന്നതില്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ അനുശാസിക്കുന്ന ചട്ടങ്ങള്‍ ലംഘിച്ച് സിണ്ടിക്കേറ്റ് ബാങ്കില്‍ വന്‍ ക്രമക്കേട് നടക്കുന്നതായി പരാതി. കൊല്‍ക്കത്തയിലെ ശ്രേയി ഇന്‍ഫ്രാ സ്ട്രക്ച്ചര്‍ ഫൈനാന്‍സ് ലിമിറ്റഡിനും അവരുടെ അനുബന്ധ സ്ഥാപനത്തിനും 1500 കോടിയിലേറെ സിണ്ടിക്കേറ്റ് ബാങ്ക് വഴിവിട്ട സഹായം നല്‍കിയെന്നാണ് കേന്ദ്ര ധനകാര്യ മ്വന്ത്രാലയത്തിന് […]
ഡോ. ഷിനു ശ്യാമളനെതിരെ കേസെടുത്തു
തൃശ്ശൂരിലെ സ്വകാര്യ ക്ലിനിക്കില്‍ കോവിഡ് നയന്റീന്‍ രോഗലക്ഷണങ്ങളോടെ എത്തിയ ആളെക്കുറിച്ച വിവരം കൈമാറിയിട്ടും നടപടി സ്വീകരിച്ചില്ലെന്ന ഡോക്ടറുടെ വാദം തള്ളി പഞ്ചായത്ത് പ്രസിഡന്റ് കോവിഡ് 19 രോഗലക്ഷണവുമായി എത്തിയ യുവാവിനെക്കുറിച്ച് പ്രതികരിച്ച തൃശൂരിലെ ഡോ. ഷിനു ശ്യാമളനെതിരെ കേസെടുത്തു. വാടാനപ്പള്ളി പൊലീസാണ് കേസെടുത്തത്. തൃശൂര്‍ ഡി.എം.ഒയുടെ പരാതിയെ തുടര്‍ന്നാണ് പൊലീസ് നടപടി. തെറ്റായ വാർത്ത നൽകി ആരോഗ്യവകുപ്പിനെ അപകീർത്തിപ്പെടുത്തിയ സംഭവത്തിൽ ഡോ.ഷിനു ശ്യാമളനെതിരെ നിയമനടപടിയെടുക്കുമെന്ന് നേരത്തെ സര്‍ക്കാര്‍ അറിയിച്ചിരുന്നു. തൃശ്ശൂരിലെ സ്വകാര്യ ക്ലിനിക്കില്‍ കോവിഡ് നയന്റീന്‍ രോഗലക്ഷണങ്ങളോടെ […]
ശുചിത്വ നടപടികളുമായി ദുബൈ
മെട്രോ യാത്ര കൂടുതൽ സുരക്ഷിതം. അണുമുക്ത നടപടി തുടരും പൊതു ഗതാഗത സംവിധാനങ്ങളുടെ സുരക്ഷക്ക് മുൻഗണന നൽകി ദുബൈ ആർ.ടി.എ. കോവിഡ് 19 രോഗം വ്യാപകമായ സാഹചര്യത്തിൽ ശുചിത്വം ഉറപ്പു വരുത്താൻ പുതിയ സംവിധാനങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ദുബൈ ബസുകൾക്കു പുറമെ മെട്രോ, ട്രാം, ജലയാനം എന്നിവിടങ്ങളിൽ മതിയായ സംരക്ഷണം ഒരുക്കിയതായി അധികൃതർ വെളിപ്പെടുത്തി. ഇതിൽ മെട്രോയിലാണ് അധികൃതർ കൂടുതൽ ശ്രദ്ധയർപ്പിക്കുന്നത്. ദിനംപ്രതി 6.5 ലക്ഷത്തിൽപരം യാത്രക്കാർ ആശ്രയിക്കുന്നതും ലോകത്തിലെ തന്നെ വലിയ പൊതുഗതാഗത സംവിധാനവുമാണ് ദുബൈ മെട്രോ. […]
രാജ്യത്ത് കോവിഡ് 19 സ്ഥിരീകരിച്ചവരുടെ എണ്ണം 60 ആയി
ഇറ്റലി, കൊറിയ എന്നീ സ്ഥലങ്ങൾ സന്ദർശിച്ചവർ ഇന്ത്യയിൽ എത്തുമ്പോൾ കോവിസ് 19 ഇല്ലെന്ന് സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റ് വേണമെന്നത് ഇന്ത്യ നിർബന്ധമാക്കി കേരളത്തിൽ എട്ടും മഹാരാഷ്ട്രയിൽ രണ്ടും പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ രാജ്യത്ത് കോവിഡ് 19 സ്ഥിരീകരിച്ചവരുടെ എണ്ണം 60 ആയി. കേന്ദ്ര സർക്കാർ സംസ്ഥാനങ്ങൾക്ക് അതീവ ജാഗ്രത നിർദേശം നൽകി. ഇറാനില്‍ കുടുങ്ങിയ 58 അംഗ ഇന്ത്യൻ സംഘത്തെ ഡൽഹിയിലെത്തിച്ചു. പുതിയതായി കേസുകൾ സ്ഥിരീകരിക്കുന്ന സ്ഥലങ്ങൾ നിരീക്ഷിക്കുകയാണ് കേന്ദ്ര ആരോഗ്യ വകുപ്പ്. ഇറ്റലി, കൊറിയ എന്നീ […]
ജ്യോതിരാദിത്യ സിന്ധ്യ ഇന്ന് ബിജെപിയില്‍ ചേരും; സംസ്ഥാനം രാഷ്ട്രപതി ഭരണത്തിലേക്ക്
മധ്യപ്രദേശിൽ ഉപതെരഞ്ഞെടുപ്പിന് ഒരുങ്ങി കോണ്‍ഗ്രസും ബിജെപിയും മധ്യപ്രദേശിൽ കമൽനാഥ് സർക്കാറിന് ഭരണം നഷ്ടപ്പെടുമെന്ന് ഉറപ്പായി. ജ്യോതിരാദിത്യ സിന്ധ്യ പക്ഷത്തുള്ള 19 എംഎൽഎമാർ രാജി വെച്ചതോടെ സംസ്ഥാനം രാഷ്ട്രപതി ഭരണത്തിലേക്ക് നീങ്ങിയേക്കും. സിന്ധ്യ ഇന്ന് ബിജെപിയിൽ ചേരും. കമൽനാഥ് സർക്കാറിനെ പ്രതിസന്ധിയിലേക്ക് തള്ളിയിട്ടു കൊണ്ടാണ് മുതിർന്ന നേതാവും രാഹുൽ ഗാന്ധി അടക്കമുള്ളവരുടെ വിശ്വസ്തനുമായ ജ്യോതിരാദിത്യ സിന്ധ്യ പാർട്ടി വിട്ടത്. രാജ്യസഭാസീറ്റും ക്യാബിനറ്റ് പദവിയോട് കൂടി കേന്ദ്രമന്ത്രി സ്ഥാനവും നല്‍കുമെന്ന ബിജെപിയുടെ ഉറപ്പിൻമേലാണ് രാജി എന്നാണ് സൂചന. സിന്ധ്യക്കൊപ്പം നിൽക്കുന്ന […]
കോവിഡ് 19 ആശങ്ക; ഇന്ത്യയിലേക്കുള്ള വിമാനനിരക്ക് ഇടിഞ്ഞു
വിമാനകമ്പനികളുടെ വെബ്സൈറ്റുകളില്‍ ടിക്കറ്റ് തിരയുന്നവരുടെ എണ്ണത്തില്‍ 40 ശതമാനം കുറവുണ്ടായിട്ടുണ്ട്. കോവിഡ് 19 ആശങ്കയില്‍ ഇന്ത്യയിലേക്കുള്ള വിമാനനിരക്ക് ഇടിഞ്ഞു. ടിക്കറ്റ് തിരയുന്നവരുടെ എണ്ണം 40 ശതമാനം കുറഞ്ഞു. പലയിടത്തേക്കും വിമാനസര്‍വീസ് നിര്‍ത്തിവെക്കുന്ന സാഹചര്യത്തില്‍ യാത്രയില്‍ മാറ്റം വരുത്താന്‍ വിമാനകമ്പനികള്‍ ഇളവും പ്രഖ്യാപിച്ചു. ആളൊഴിഞ്ഞാണ് പല വിമാനങ്ങളും പറക്കുന്നത്. വിമാനകമ്പനികളുടെ വെബ്സൈറ്റുകളില്‍ ടിക്കറ്റ് തിരയുന്നവരുടെ എണ്ണത്തില്‍ 40 ശതമാനം കുറവുണ്ടായിട്ടുണ്ട്. ശരാശരി അഞ്ച് ശതമാനം വീതം ഓരോ വിമാനകമ്പനികളുടെയും ടിക്കറ്റ് നിരക്ക് കുറഞ്ഞു. കൊച്ചിയിലേക്ക് അടുത്ത ദിവസങ്ങളില്‍ 698 […]












