ഇന്ത്യയിൽ കോവിഡ് 19 രോഗം ബാധിച്ചവരുടെ എണ്ണം 83 ആയി. അതീവ ജാഗ്രത നിർദേശമാണ് സംസ്ഥാനങ്ങൾക്ക് കേന്ദ്ര സർക്കാർ നൽകിയിരിക്കുന്നത്. കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾക്കായി രാജ്യത്തെ 18 അന്താരാഷ്ട്ര ചെക്ക്പോസ്റ്റുകൾ അടച്ചു. ഡൽഹി ജനക്പുരി സ്വദേശിയായ 68 കാരി കൂടി കോവിഡ് 19 രോഗം ബാധിച്ച് ഇന്നലെ മരിച്ചതോടെ കർശന ജാഗ്രത നിർദ്ദേശമാണ് സംസ്ഥാനങ്ങൾക്ക് കേന്ദ്രം നൽകിയിരിക്കുന്നത്. ഡൽഹി, ഉത്തർ പ്രദേശ്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലാണ് കൂടുതൽ പേർക്ക് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. മഹാരാഷ്ട്രയിലെ നാഗ്പൂരിൽ ഐസോലേഷൻ […]
National
കൊറോണ ഭീതി: ആര്‍.എസ്.എസ് ഉന്നതതല യോഗം റദ്ദാക്കി
കൊറോണ വൈറസ് ഭീതി മൂലം ഞായറാഴ്ച മുതൽ ബംഗളൂരുവിൽ ആരംഭിക്കാനിരുന്ന ആര്‍.എസ്.എസ് ഉന്നതതല യോഗം റദ്ദാക്കി. മൂന്നു ദിവസത്തെ വാർഷിക യോഗം റദ്ദാക്കിയതായി ആർ.എസ്.എസ് ജനറൽ സെക്രട്ടറി സുരേഷ് ഭയ്യാജി ജോഷി അറിയിച്ചു. അഖില ഭാരതീയ പ്രതിനിധിസഭയുടെ (എ.ബി.പി.എസ്) വാർഷിക യോഗം മാർച്ച് 15 മുതല്‍ 17 വരെ ബംഗളൂരുവിൽ നടക്കേണ്ടതായിരുന്നു. സംഘടനയുടെ ഭാവി പ്രവർത്തനങ്ങളെ കുറിച്ച് തീരുമാനിക്കുന്നതിനായിരുന്നു യോഗം. കോവിഡ് -19 എന്ന മഹാമാരിയുടെ ഗൗരവം കണക്കിലെടുത്ത് കേന്ദ്ര – സംസ്ഥാന സർക്കാരുകളുടെ നിർദ്ദേശങ്ങളുടെയും ഉപദേശങ്ങളുടെയും […]
കോവിഡ് 19 ഭീതിക്കിടെ കേന്ദ്രത്തിന്റെ ഇരുട്ടടി; പെട്രോള്‍, ഡീസല്‍ എക്സൈസ് തീരുവ കുത്തനെ കൂട്ടി
പെട്രോളിന്റെ സ്‌പെഷ്യല്‍ എക്‌സൈസ് ഡ്യൂട്ടി ലിറ്ററിന് രണ്ട് രൂപ മുതല്‍ എട്ട് രൂപ വരെയും ഡീസലിന് ലിറ്ററിന് നാല് രൂപയുമാണ് കൂട്ടിയത് കോവിഡ് 19 ഭീതിക്കിടയില്‍ പൊതുജനത്തിന് ഇരുട്ടടി നല്‍കി കേന്ദ്ര സര്‍ക്കാര്‍. പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് നികുതി കൂട്ടി. മൂന്ന് രൂപ വീതം കൂട്ടിയാണ് കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം ഇറക്കിയത്. പെട്രോളിന്റെ സ്‌പെഷ്യല്‍ എക്‌സൈസ് ഡ്യൂട്ടി ലിറ്ററിന് രണ്ട് രൂപ മുതല്‍ എട്ട് രൂപ വരെയും ഡീസലിന് ലിറ്ററിന് നാല് രൂപയുമാണ് കൂട്ടിയത്.റോഡ് സെസ് പെട്രോളിന് […]
കുത്തനെ കുറഞ്ഞ് സ്വര്‍ണ്ണവില; വിപണിയില്‍ കൊടിയ മാന്ദ്യം
സ്വര്‍ണവിലയിലെ ഈ ഇടിവ് ഇനിയും തുടര്‍ന്നേക്കാമെങ്കിലും വീണ്ടും തിരിച്ചുവരുമെന്നാണ് കരുതപ്പെടുന്നത് റെക്കോഡ് വിലയിലേക്ക് കുതിച്ച സ്വര്‍ണ്ണത്തിന് വില കുറഞ്ഞു. പവന് ഒറ്റയടിക്ക് കുറഞ്ഞത് 1200 രൂപ. ഇതോടെ ലോകം സാമ്പത്തിക മാന്ദ്യത്തിലേക്ക് കടക്കുകയാണോ എന്ന ചോദ്യങ്ങളാണ് ഉയര്‍ന്നുവരുന്നത്. മാര്‍ച്ച് ഒമ്പതിന് സ്വര്‍ണവില സര്‍വകാല റെക്കോഡിലേക്ക് കുതിച്ച് 32,320 രൂപയിലേക്ക് എത്തിയിരുന്നു. ഇപ്പോള്‍ പവന് 30600 രൂപയായിരിക്കുകയാണ്. ഈ അടുത്ത കാലത്തൊന്നും ഇത്ര കുത്തനെ ഒരു വിലയിടിവ് സംഭവിച്ചിട്ടില്ല. നാല് ദിവസം കൊണ്ട് 1750 രൂപ കുറഞ്ഞപ്പോള്‍ ചരിത്രത്തിലെ […]
വീട്ടുതടങ്കലിലായിരുന്ന ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുല്ലയ്ക്ക് മോചനം
കഴിഞ്ഞ ഏഴ് മാസമായി വീട്ടുതടങ്കലിലായിരുന്നു അദ്ദേഹം. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനെ തുടര്‍ന്നാണ് നാഷണല്‍ കോണ്‍ഫറന്‍സ് നേതാവായ ഫാറൂഖ് അബ്ദുള്ള ജമ്മുകശ്മീരില്‍ വീട്ടുതടങ്കലിലായത്. വീട്ടുതടങ്കലിലായിരുന്ന ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുല്ലയെ മോചിപ്പിച്ചു. പൊതുസുരക്ഷാനിയമം ചുമത്തിയാണ് ഫാറൂഖ് അബ്ദുല്ലയെ തടവിലാക്കിയിരുന്നത്. കഴിഞ്ഞ ഏഴുമാസമായി വീട്ടുതടങ്കലിലായിരുന്നു അദ്ദേഹം. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനെ തുടര്‍ന്നാണ് നാഷണല്‍ കോണ്‍ഫറന്‍സ് നേതാവായ ഫാറൂഖ് അബ്ദുള്ള ജമ്മുകശ്മീരില്‍ വീട്ടുതടങ്കലിലായത്. മൂന്നു തവണ ജമ്മു കശ്മീര്‍ മുഖ്യമന്ത്രിയും നിലവില്‍ ലോക്‌സഭാംഗവുമാണ് ഫാറൂഖ് അബ്ദുല്ല. കശ്മീരിന്റെ പ്രത്യേക […]
ഉന്നാവ് പെണ്‍കുട്ടിയുടെ പിതാവിന്റെ കൊലപാതകം; കുല്‍ദീപ് സെന്‍ഗാറിന് 10 വര്‍ഷം തടവ്
ഉന്നാവ് പെണ്‍കുട്ടിയുടെ പിതാവിന്റെ കൊലപാതക കേസിലും സെന്‍ഗാര്‍ കുറ്റവാളിയാണെന്ന് ഡൽഹി കോടതി നേരത്തെ കണ്ടെത്തിയിരുന്നു. മരണത്തിൽ സെൻഗാർ ഗൂഢാലോചന നടത്തിയെന്നതാണ് കുറ്റം. ഉന്നാവിൽ 2017 ൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസിൽ ജയിലിൽ കഴിയുന്ന മുൻ ബി.ജെ.പി നേതാവും എം.എൽ.എയുമായിരുന്ന കുൽദീപ് സിങ് സെൻഗാറിന്, ഇരയായ പെൺകുട്ടിയുടെ പിതാവിന്റെ കൊലക്കേസിലും ജയില്‍ശിക്ഷ. പത്തു വര്‍ഷം തടവാണ് സെന്‍ഗാറിന് ഡല്‍ഹി കോടതി വിധിച്ചത്. ഉന്നാവ് പെണ്‍കുട്ടിയുടെ പിതാവിന്റെ കൊലപാതക കേസിലും സെന്‍ഗാര്‍ കുറ്റവാളിയാണെന്ന് ഡൽഹി കോടതി നേരത്തെ […]
ഓഹരിവിപണിയിലെ തകര്‍ച്ച തുടരുമെന്ന് സാമ്പത്തിക വിദഗ്ധര്‍
2008ലെ സാമ്പത്തിക മാന്ദ്യത്തെ പോലും പിന്നിലാക്കുന്ന വീഴ്ചയാണ് ഇന്നലെ മാത്രം മുംബെയിലെ ഓഹരി വിപണിയില്‍ രേഖപ്പെടുത്തിയത് ഇന്ത്യന്‍ ഓഹരി വിപണിയില്‍ ഇന്നലെയുണ്ടായ തകര്‍ച്ച വരും ദിവസങ്ങളിലും തുടര്‍ന്നേക്കുമെന്ന് വിദഗ്ധര്‍.2008ലെ സാമ്പത്തിക മാന്ദ്യത്തെ പോലും പിന്നിലാക്കുന്ന വീഴ്ചയാണ് ഇന്നലെ മാത്രം മുംബെയിലെ ഓഹരി വിപണിയില്‍ രേഖപ്പെടുത്തിയത്. 2008 ജനുവരി 22ന് രേഖപ്പെടുത്തിയ 2273 പോയന്റിന്റെ വീഴ്ചയെ ആണ് ഇന്നലെ രേഖപ്പെടുത്തിയ 2467 മറികടന്നത്. മറ്റൊരു ആഗോള സാമ്പത്തിക മാന്ദ്യത്തിന്റെ തുടക്കം കുറിക്കുന്ന ഒന്നാണ് ഓഹരി വിപണിയിലെ ഇപ്പോഴത്തെ തകര്‍ച്ചയെന്നാണ് […]
കോവിഡ് 19; രാജ്യം അതീവ ജാഗ്രതയിൽ, രോഗ ബാധിതരുടെ എണ്ണം 78 ആയി,മെഡിക്കൽ സംഘം ഇറ്റലിയിൽ
ഇറാനിൽ കുടുങ്ങിയ 150 പേരടങ്ങുന്ന ഇന്ത്യൻ സംഘം ജയ് സാൽമീറിൽ എത്തി. മൂന്ന് ദിവസം കൊണ്ട് പ്രത്യേക വിമാനത്തിൽ ബാക്കിയുള്ളവരെയും മുംബൈയിൽ എത്തിക്കും ഇന്ത്യയിൽ 18 സംസ്ഥാനങ്ങളിലായി കോവിഡ് 19 സ്ഥിരീകരിച്ച രോഗബാധിതരുടെ എണ്ണം 78 ആയി. പ്രതിരോധ പ്രവർത്തനങ്ങൾക്കായി ഇന്ത്യൻ മെഡിക്കൽ സംഘം ഇറ്റലിയിൽ എത്തി. ഇറാനിൽ കുടുങ്ങിയ 150 പേരടങ്ങുന്ന ഇന്ത്യൻ സംഘം ജയ് സാൽമീറിൽ എത്തി. മൂന്ന് ദിവസം കൊണ്ട് പ്രത്യേക വിമാനത്തിൽ ബാക്കിയുള്ളവരെയും മുംബൈയിൽ എത്തിക്കും. ഇറ്റലിയിലെ സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷമാകും […]
മുഖ്യമന്ത്രിയാവാനില്ലെന്ന് രജനി; രാഷ്ട്രീയ പാർട്ടി പ്രഖ്യാപനത്തെക്കുറിച്ച് സൂചനയില്ല
ഭരണത്തിൻ്റെ തലപ്പത്ത് യുവാക്കളാണ് എത്തേണ്ടത്. അര നൂറ്റാണ്ടായി തുടരുന്ന രാഷ്ട്രീയത്തിന് മാറ്റമുണ്ടാകണം തമിഴ്നാടിന്‍റെ മുഖ്യമന്ത്രിയാവാനില്ലെന്ന് നടൻ രജനീകാന്ത്. രാഷ്ട്രീയ പാർട്ടിയും ഭരണവും രണ്ടാണ്. അത് അങ്ങനെ തന്നെ കൊണ്ടു പോകണമെന്നും രജനി പറഞ്ഞു. എന്നാൽ രാഷ്ട്രീയ പാർട്ടി പ്രഖ്യാപനം സംബന്ധിച്ച വിശദാംശങ്ങളൊന്നും താരം പറഞ്ഞില്ല. ഭരണത്തിൻ്റെ തലപ്പത്ത് യുവാക്കളാണ് എത്തേണ്ടത്. അര നൂറ്റാണ്ടായി തുടരുന്ന രാഷ്ട്രീയത്തിന് മാറ്റമുണ്ടാകണം. അതിനായാണ് ശ്രമിക്കുന്നത്. ഇതിനിടയിൽ ഒരു പാലമായി നിൽക്കാനാണ് ശ്രമിയ്ക്കുന്നത്. അസുരൻ്റ ബലമുള്ള രണ്ട് പാർട്ടികൾക്കിടയിലാണ് പ്രവർത്തിക്കേണ്ടത്. അപ്പുറത്ത് വലിയ […]
കോവിഡ് 19; ഓഹരി വിപണിയില്‍ വന്‍ തകര്‍ച്ച, രൂപയുടെ മൂല്യമിടിഞ്ഞു
കോവിഡ് 19 വ്യാപനത്തെ തുടര്‍ന്ന് ഓഹരി വിപണിയിലും രൂപയുടെ മൂല്യത്തിലും വന്‍ തകര്‍ച്ച. സെന്‍സെക്സ് 2500 പോയിന്റ് ഇടിഞ്ഞു. രൂപയുടെ മൂല്യം ഡോളറിന് 74.28 രൂപയായി കുറഞ്ഞു. ബ്രെന്റ് ക്രൂഡ് ബാരലിന് 34.76 ഡോളറായി. കോവിഡ് 19നെ തുടര്‍ന്ന് കൂപ്പ്കുത്തിയിരിക്കുകയാണ് ഓഹരി വിപണി. തകര്‍ച്ച തുടരുകയാണ്. വ്യാപാരം ആരംഭിക്കുമ്പോള്‍ 2500 പോയിന്റ് താഴ്ന്ന് സെന്‍സെക്സ് 33,302.08ല്‍ എത്തി. നിഫ്റ്റി 720 പോയിന്റ് താഴ്ന്നു. 9,700ൽ ആണ് വ്യാപാരം തുടരുന്നത്. 2017 സെപ്തംബറിന് ശേഷം ഏറ്റവും താഴ്ന്ന നിലയിലാണ് […]












