പതിനഞ്ചാം ധനകാര്യ കമ്മീഷന്‍റെ ശിപാർശ പരിഗണിച്ചാണ് തുക അനുവദിച്ചത്. കേരളത്തിന് കേന്ദ്രത്തിന്‍റെ ധനസഹായം. റവന്യു നഷ്ടം നികത്താനാണ് 1276 കോടി രൂപയുടെ ധനസഹായം നൽകിയത്. 13 സംസ്ഥാനങ്ങൾക്കായി 6157 കോടി രൂപയുടെ ധനസഹായമാണ് കേന്ദ്ര സർക്കാർ നൽകുന്നത്. പതിനഞ്ചാം ധനകാര്യ കമ്മീഷന്‍റെ ശിപാർശ പരിഗണിച്ചാണ് തുക അനുവദിച്ചത്. ഹിമാചല്‍ പ്രദേശിന് 952 കോടിയും പഞ്ചാബിന് 638 കോടിയും അസമിന് 631 കോടിയും ആന്ധ്ര പ്രദേശിന് 491 കോടിയും ഉത്തരാഖണ്ഡിന് 423 കോടിയും പശ്ചിമ ബംഗാളിന് 417 കോടിയുമാണ് […]
National
വുഹാനില്‍ വീണ്ടും കോവിഡ് ബാധ
ഒരു മാസം പുതിയ കോവിഡ് കേസുകളൊന്നും റിപ്പോർട്ട് ചെയ്യാതിരിക്കെയാണ് വീണ്ടും പുതിയ കേസുകൾ സ്ഥിരീകരിച്ചിരിക്കുന്നത് ഒരു മാസത്തിന് ശേഷം വുഹാനില്‍ വീണ്ടും കോവിഡ് റിപ്പോര്‍ട്ട് ചെയ്തു. പുതുതായി 5 പേര്‍ക്ക് കൂടിയാണ് വുഹാനില്‍ കോവിഡ് സ്ഥിരീകരിച്ചതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ ദിവസവും കോവിഡിന്റെ പ്രഭവ കേന്ദ്രമായ വുഹാനില്‍ ഒരാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഒരു മാസം പുതിയ കോവിഡ് കേസുകളൊന്നും റിപ്പോർട്ട് ചെയ്യാതിരിക്കെയാണ് വീണ്ടും പുതിയ കേസുകൾ സ്ഥിരീകരിച്ചിരിക്കുന്നത്. ഞായറാഴ്ച്ച ഒരാള്‍ക്ക് കോവിഡ് പോസിറ്റീവ് ആയതിന് […]
24 മണിക്കൂറിനിടെ 4213 പേർക്ക് കോവിഡ്; ആകെ 2206 പേർ രോഗം ബാധിച്ചു മരിച്ചു
97 പേർ കഴിഞ്ഞ ദിവസം രോഗം ബാധിച്ചു മരിച്ചു.ഊർജ്ജ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥന് രോഗം സ്ഥിരീകരിച്ചതോടെ മന്ത്രാലയം സീൽ ചെയ്തു കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 4213 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഒരു ദിവസം ഇത്രയും അധികം പേര്‍ക്ക് രോഗം സ്ഥിരീകരിക്കുന്നത് ആദ്യമായാണ്. 97 പേർ കഴിഞ്ഞ ദിവസം രോഗം ബാധിച്ചു മരിച്ചു. ഊർജ്ജ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥന് രോഗം സ്ഥിരീകരിച്ചതോടെ മന്ത്രാലയം സീൽ ചെയ്തു. ലോക്ഡൌൺ മൂന്നാം ഘട്ടം അവസാനിക്കാനിരിക്കെ രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണത്തിൽ വലിയ വർധനവവാണ് […]
അര്‍ണബിനെ 12 മണിക്കൂറിലേറെ ചോദ്യം ചെയ്ത അന്വേഷണ സംഘത്തിലെ പൊലീസുകാരന് കോവിഡ്
അര്‍ണബിന്റെ അഭിഭാഷകനായ ഹരിഷ് സാല്‍വെയാണ് സുപ്രിംകോടതിയില്‍ വാദത്തിനിടെ ഇക്കാര്യം പറഞ്ഞത്… റിപ്പബ്ലിക് ടിവി എഡിറ്റര്‍ അര്‍ണബ് ഗോസ്വാമിയെ ചോദ്യം ചെയ്ത അന്വേഷണ സംഘത്തിലെ പൊലീസ് ഉദ്യോഗസ്ഥന് കോവിഡ് 19 സ്ഥിരീകരിച്ചെന്ന് റിപ്പോര്‍ട്ട്. അര്‍ണബിന്റെ അഭിഭാഷകനായ ഹരിഷ് സാല്‍വെയാണ് സുപ്രിംകോടതിയില്‍ വാദത്തിനിടെ ഇക്കാര്യം പറഞ്ഞത്. പല്‍ഗര്‍ സംഭവം വര്‍ഗീയവല്‍ക്കരിച്ചെന്ന കേസില്‍ ഏപ്രില്‍ 28നാണ് മുംബൈ പൊലീസ് അന്വേഷണസംഘം അര്‍ണബ് ഗോസ്വാമിയെ 12 മണിക്കൂര്‍ ചോദ്യം ചെയ്തത്. അര്‍ണബിനെതിരെ പുതിയ പ്രഥമവിവര റിപ്പോര്‍ട്ട് സമര്‍പ്പിച്ച നടപടിയേയും സുപ്രിംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകനായ […]
രാജ്യത്ത് ട്രെയിന്‍ സര്‍വീസ് നാളെ മുതല്‍; കേരളത്തിലേക്കുള്ള ആദ്യ ട്രെയിന്‍ രാവിലെ 10.55ന്
കേരളത്തിൽ മൂന്ന് സ്റ്റോപ്പുകള്‍ മാത്രമാണ് ഉള്ളത്. ആഴ്ചയില്‍ മൂന്ന് തവണ ട്രെയിന്‍ സര്‍വീസ് നടത്തും രാജ്യത്ത് ട്രെയിന്‍ സര്‍വീസ് നാളെ പുനരാരംഭിക്കും. വൈകിട്ട് നാല് മുതല്‍ ഓണ്‍ലൈനായി ടിക്കറ്റ് ബുക്ക് ചെയ്യാം. കേരളത്തിലേക്കുള്ള ആദ്യ ട്രെയിന്‍ നാളെ രാവിലെ 10.55ന് പുറപ്പെടും. കേരളത്തിൽ മൂന്ന് സ്റ്റോപ്പുകള്‍ മാത്രമാണ് ഉള്ളത്. ആഴ്ചയില്‍ മൂന്ന് തവണ ട്രെയിന്‍ സര്‍വീസ് നടത്തും. തിരുവനന്തപുരത്തേക്ക് അടക്കം പതിനഞ്ച് ഇടങ്ങളിലേക്കുള്ള പാസഞ്ച൪ ട്രെയിൻ സ൪വീസുകളാണ് റെയിൽവെ മന്ത്രാലയം പുനരാരംഭിക്കുന്നത്. മറ്റന്നാൾ മുതൽ ഭാഗികമായാണ് ട്രെയിനുകൾ […]
രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 62000 കവിഞ്ഞു; മരണസംഖ്യ 2109 ആയി
അഹമ്മദാബാദിൽ സ്ഥിതി ഗുരുതരമായി തുടരുന്നു.5800 ലധികം പേർക്കാണ് ഇവിടെ രോഗമുള്ളത് രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 62000 കവിഞ്ഞു. മഹാരാഷ്ടയിൽ രോഗികൾ 22,000 ആയി. അഹമ്മദാബാദിൽ സ്ഥിതി ഗുരുതരമായി തുടരുന്നു.5800 ലധികം പേർക്കാണ് ഇവിടെ രോഗമുള്ളത്. രാജ്യത്ത് കോവിഡ് രോഗബാധ മാറ്റമില്ലാതെ തുടരുകയാണ്. രോഗികളുടെ എണ്ണം 62,939 കവിഞ്ഞു. മരണസംഖ്യ 2109 ആയി.41,472 പേരാണ് ചികിത്സയിലുള്ളത് . എന്നാൽ രോഗം ഭേദപ്പെട്ടവരുടെ എണ്ണം ഉയർന്നിട്ടുണ്ട്. മഹാരാഷ്ട്രയിൽ രോഗികളുടെ എണ്ണം 22,171 ആയി.1278 പുതിയ കേസുകളും 53 മരണവും […]
ലോക്ക്ഡൌണ്‍ വിലയിരുത്താന്‍ പ്രധാനമന്ത്രി വിളിച്ച മുഖ്യമന്ത്രിമാരുടെ യോഗം ഇന്ന്; കേരളം കൂടുതല്‍ ഇളവുകള്‍ ആവശ്യപ്പെട്ടേക്കും
വൈകിട്ട് മൂന്ന് മണിക്കാണ് വീഡിയോ കോൺഫറൻസിങ് വഴി യോഗം ചേരുക. ലോക്ഡൗൺ അവസാനിപ്പിക്കുകയാണെങ്കിൽ എങ്ങനെ മുന്നോട്ടുപോകണമെന്ന് യോഗം ച൪ച്ച ചെയ്യും മൂന്നാംഘട്ട ലോക്ഡൗൺ അവസാനിക്കാനിരിക്കെ പ്രധാനമന്ത്രി ഇന്ന് വീണ്ടും മുഖ്യമന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തും. വൈകിട്ട് മൂന്ന് മണിക്കാണ് വീഡിയോ കോൺഫറൻസിങ് വഴി യോഗം ചേരുക. ലോക്ഡൗൺ അവസാനിപ്പിക്കുകയാണെങ്കിൽ എങ്ങനെ മുന്നോട്ടുപോകണമെന്ന് യോഗം ച൪ച്ച ചെയ്യും. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ലോക്ഡൗൺ പ്രഖ്യാപിച്ചത് മുതൽ നാല് തവണയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യമന്ത്രിമാരുമായി വീഡിയോ കോൺഫറൻസിങ് നടത്തുന്നത്. അഞ്ചാം […]
അമിത് ഷാ എവിടെ ? അസുഖബാധിതനാണോ ?… അഭ്യൂഹങ്ങളോടുള്ള മന്ത്രിയുടെ പ്രതികരണം ഇങ്ങനെ…
ഇതോടെ അമിത് ഷായെ മോദി മാറ്റിനിര്‍ത്തിയതാണെന്ന ചര്‍ച്ചകളും സോഷ്യല്‍മീഡിയയില്‍ കൊഴുത്തു. മോദി സര്‍ക്കാരില്‍ രണ്ടാമനാണെങ്കിലും രാജ്യം കോവിഡെന്ന വന്‍ പ്രതിസന്ധിയെ നേരിടുമ്പോള്‍ അമിത് ഷായെ കാണാനില്ലെന്ന വിമര്‍ശനം പല കോണുകളില്‍ നിന്ന് ഉയര്‍ന്നിരുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ അസാന്നിധ്യം ദേശീയ രാഷ്ട്രീയത്തില്‍ മാത്രമല്ല, സോഷ്യല്‍മീഡിയയിലും വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചു. കുടിയേറ്റ തൊഴിലാളികളുടെ മടക്കയാത്രയുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കിടയിലും ആഭ്യന്തരമന്ത്രി മൌനത്തിലായിരുന്നു. ഇതോടെയാണ് അമിത് ഷായുടെ അസാന്നിധ്യത്തിന് പിന്നില്‍ അദ്ദേഹത്തിന്‍റെ അനാരോഗ്യമാണെന്ന അഭ്യൂഹങ്ങള്‍ പരക്കാന്‍ തുടങ്ങിയത്. രാജ്യം വലിയ പ്രതിസന്ധി […]
റെഡ്സോണില്‍ നിന്നെത്തിയ വിദ്യാര്‍ഥികള്‍ സര്‍ക്കാര്‍ ക്വാറന്‍റൈനില്‍ പോയില്ല
4 പേര്‍ മാത്രമാണ് ക്വാറന്റൈനില്‍ പോയത്. തമിഴ്‌നാട്ടിലെ റെഡ്‌സോണ്‍ ജില്ലയില്‍ നിന്ന് കോട്ടയത്തെത്തിയ വിദ്യാര്‍ഥികള്‍ സര്‍ക്കാര്‍ ക്വാറന്‍റൈനില്‍ പോയില്ലെന്ന് ജില്ലാഭരണകൂടം. റെഡ്‌സോണായ തിരുവള്ളൂരില്‍ നിന്നാണ് വിദ്യാര്‍ഥികള്‍ നാട്ടിലെത്തിയത്. 34 വിദ്യാര്‍ഥികളാണ് തമിഴ്നാട്ടില്‍ നിന്നും കോട്ടയത്ത് തിരികെയത്തിയത്. എന്നാല്‍ 4 പേര്‍ മാത്രമാണ് ക്വാറന്റൈനില്‍ പോയതെന്നാണ് വിവരം. ബാക്കി 28 പേരെ കണ്ടെത്താന്‍ പൊലീസിന്റെ സഹായം തേടിയിരിക്കുകയാണ് ജില്ലാ ഭരണകൂടം. റെഡ്‌സോണില്‍ നിന്നുവരുന്നവര്‍ സര്‍ക്കാരിന്‍റെ ക്വാറന്‍റൈനില്‍ കഴിയണമെന്നാണ് നിര്‍ദേശം. എന്നാല്‍ ഈ വിദ്യാര്‍ഥികള്‍ ജില്ലാഭരണകൂടത്തെ വിവരമറിയിച്ചില്ലെന്നാണ് മനസ്സിലാവുന്നത്. എന്തായാലും […]
ഗുജറാത്തില്‍ കോവിഡ് വ്യാപിക്കുന്നു; എയിംസിലെ വിദഗ്ധ സംഘം അഹമ്മദാബാദിലേക്ക് തിരിച്ചു
ഗുജറാത്തില്‍ കോവിഡ് വ്യാപിക്കുന്ന സാഹചര്യത്തില്‍ എയിംസില്‍ നിന്നുള്ള വിദഗ്ധ സംഘം അഹമ്മദാബാദിലേക്ക് പോകുന്നു. എയിംസ് ഡയറക്ടര്‍ രണ്‍ദീപ് ഗുലേറിയയും സംഘത്തിലുണ്ട്. രാജ്യത്ത് അതിവേഗത്തില്‍ കോവിഡ് വ്യാപിക്കുന്ന സംസ്ഥാനങ്ങളിലൊന്നാണ് ഗുജറാത്ത്. ഗുജറാത്തിലെ ഏഴായിരത്തോളം കേസുകളില്‍ അയ്യായിരത്തോളം കേസുകള്‍ അഹമ്മദാബാദിലാണ് സ്ഥിരീകരിച്ചത്. ഇത് സര്‍ക്കാരിന്‍റെ പിടിപ്പുകേടാണെന്ന് പ്രതിപക്ഷം നേരത്തെ ആരോപിച്ചിരുന്നു. ബി.ജെ.പിയില്‍ നിന്നുതന്നെ വലിയ രീതിയിലുള്ള വിമര്‍ശനങ്ങളും ഉയര്‍ന്നുവന്നിട്ടുണ്ട്. ഇതോടെ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ പ്രതിസന്ധിയിലായി. ഈ സാഹചര്യത്തിലാണ് വിദഗ്ധ സംഘത്തെ അഹമ്മദാബാദിലേക്ക് അയച്ചിരിക്കുന്നത്. ഗുജറാത്തിലെ പ്രാഥമിക ആരോഗ്യ സംവിധാനം […]










