India National

സുശാന്ത് സിങ്ങിന്റേത് കൊലപാതകമല്ലെന്ന് ‍ഡൽഹി എയിംസ്

ബോളിവുഡ് താരം സുശാന്ത് സിങ് കൊല്ലപ്പെട്ടതാകാമെന്ന വാദങ്ങൾക്ക് അടിസ്ഥാനമില്ലെന്ന് ‍ഡൽഹി എയിംസിലെ വിദ​ഗ്ധ സംഘം. സുശാന്ത് സിങ് ആത്മഹത്യ ചെയ്യുകയാണുണ്ടായതെന്നന്നാണ് ‍എയിംസ് ഡോക്ടർമാർ സി.ബി.ഐയോട് പറഞ്ഞതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. താരത്തെ വിഷം കുത്തിവെച്ച് കൊലപ്പെടുത്തിയതാകാമെന്ന വാദവും സംഘം തള്ളി. കഴിഞ്ഞ ജൂൺ പതിനാലിനാണ് സുശാന്ത് സിങ് രാജ്പുത്തിനെ മുംബെെയിലെ അപ്പാർട്ട്മെന്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പോസ്റ്റ്മോർട്ടം തെളിവുകളുടെ അടിസ്ഥാനത്തിൽ താരം ആത്മഹത്യ ചെയ്തതാണെന്ന് മുംബെെ പൊലീസ് കണ്ടെത്തിയിരുന്നുവെങ്കിലും, പ്രശ്നം പിന്നീട് രാഷ്ട്രീയ പോരിന് കാരണമായി. […]

India National

ബിഹാറിൽ കൂട്ടബലാത്സംഗത്തിനിരയായ പെൺകുട്ടി ആത്മഹത്യ ചെയ്തു

ബിഹാറിൽ കൂട്ടബലാത്സംഗത്തിനിരയായ ദളിത് പെൺകുട്ടി ആത്മഹത്യ ചെയ്തു. ഗയ ജില്ലയിലാണ് സംഭവം. വെള്ളിയാഴ്ചയാണ് സംഭവം. നാല് പേർ ചേർന്ന് പെൺകുട്ടിയെ ബലാത്സംഗം ചെയ്യുകയായിരുന്നു. ഉത്തർപ്രദേശിലെ ഹത്രാസിൽ കൂട്ടബലാത്സംഗത്തിനിരയായ പെൺകുട്ടി മരിച്ചതിന്റെ ഞെട്ടൽ മാറും മുൻപാണ് നടുക്കുന്ന മറ്റൊരു സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. സംഭവത്തിൽ പെൺകുട്ടിയുടെ മാതാപിതാക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു. രാഹുൽ കുമാർ, ചിന്തു കുമാർ, ചന്ദൻ കുമാർ എന്നീ പേരുകൾ സഹിതമാണ് പരാതി നൽകിയത്. നാലാമനെ തിരിച്ചറിഞ്ഞിട്ടില്ലെന്നും പൊലീസ് പറഞ്ഞു. മൃതദേഹത്തിന്റെ രാസപരിശോധന ഗയ മെഡിക്കൽ […]

India National

രാഹുലും പ്രിയങ്കയും വീണ്ടും ഹാഥ്റസിലേക്ക്; സന്ദര്‍ശാനുമതി നിഷേധിച്ചാല്‍ കോടതിയെ സമീപിക്കും

ഹാഥ്റസ് കൂട്ടബലാത്സംഗ കേസിൽ നീതി തേടിയുള്ള പ്രതിഷേധം തുടരുന്നു. രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസ് എം.പിമാരും ഇന്ന് വീണ്ടും ഹാഥ്റസിലേക്ക് പുറപ്പെടും. സന്ദര്‍ശാനുമതി നിഷേധിച്ചാല്‍ കോണ്‍ഗ്രസ് കോടതിയെ സമീപിക്കും. അതേസമയം കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബാഗംങ്ങള്‍, പ്രതികള്‍, സാക്ഷികള്‍, അന്വേഷണ ഉദ്യോഗസ്ഥർ എന്നിവരെ നുണപരിശോധനക്ക് വിധേയമാക്കും. വ്യാഴാഴ്ച പെണ്‍കുട്ടിയുടെ കുടുംബത്തെ കാണാനായി ഹാഥ്റസിലേക്ക് തിരിച്ച രാഹുലിനെയും പ്രിയങ്കയെയും യുപി പൊലീസ് തടയുകയും അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. നോയിഡയില്‍ വച്ചാണ് ഇരുവരുടേയും വാഹനം തടഞ്ഞത്.തുടര്‍‌ന്ന് ഇരുവരും കാല്‍നടയായി ഹഥ്റാസിലേക്ക് തിരിച്ചു. പിന്നീടാണ് […]

India National

കോവിഡ് മരണത്തിൽ ഇന്ത്യ മൂന്നാം സ്ഥാനത്ത്; രാജ്യത്ത് മരണം ഒരു ലക്ഷം കടന്നു

അമേരിക്കയും ബ്രസീലുമാണ് കോവിഡ് മരണത്തില്‍ ഇന്ത്യയ്ക്കു മുന്നിൽ. അമേരിക്കയ്ക്ക് ശേഷം ഏറ്റവും കൂടുതൽ രോഗബാധിതരുള്ളതും ഇന്ത്യയിലാണ്. രാജ്യത്തെ കോവിഡ് മരണം ഒരു ലക്ഷം കടന്നു. ഒരു ലക്ഷത്തിലധികം കോവിഡ് മരണങ്ങൾ റിപ്പോര്‍ട്ട് ചെയ്ത മൂന്നാമത്തെ രാജ്യമായി ഇന്ത്യ മാറി. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ വീണ്ടും ആയിരത്തിലധികം മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. 80000 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ കേസുകൾ 64.5 ലക്ഷവും കടന്നു. ഒമ്പതര ലക്ഷത്തിൽ താഴെ പേരാണ് നിലവിൽ ചികിത്സയിലുള്ളത്. മാർച്ച്‌ 13 നാണ്‌ […]

India National

ഹാഥ്റസ് ബലാല്‍സംഗ കൊല; ഇന്ത്യാ ഗേറ്റിന് മുന്നില്‍ പ്രതിഷേധത്തിനൊരുങ്ങി ചന്ദ്രശേഖര്‍ ആസാദ്

ഇന്ത്യാ ഗേറ്റിന് മുന്നില്‍ ഇന്ന് വൈകുന്നേരം അഞ്ച് മണിക്ക് പ്രതിഷേധം സംഘടിപ്പിക്കുമെന്നാണ് ഭീം ആര്‍മി നേതാവ് കൂടിയായ ചന്ദ്രശഖര്‍ ആസാദ് അറിയിച്ചത്. ഹാഥ്റസില്‍ കൂട്ട ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിക്ക് നീതി ലഭിക്കണമെന്ന ആവശ്യവുമായി പ്രതിഷേധത്തിനൊരുങ്ങി ചന്ദ്രശേഖര്‍ ആസാദ്. ഇന്ത്യാ ഗേറ്റിന് മുന്നില്‍ ഇന്ന് വൈകുന്നേരം അഞ്ച് മണിക്ക് പ്രതിഷേധം സംഘടിപ്പിക്കുമെന്നാണ് ഭീം ആര്‍മി നേതാവ് കൂടിയായ ചന്ദ്രശഖര്‍ ആസാദ് അറിയിച്ചത്. ഉത്തര്‍ പ്രദേശില്‍ ഇത്ര വലിയ ക്രൂരത അരങ്ങേറിയിട്ടും പ്രധാനമന്ത്രി ഒരു വാക്കു പോലും പ്രതികരിക്കുന്നില്ലെന്നും ആസാദ് […]

India National

”നേരത്തേയും പീഡിപ്പിക്കാന്‍ ശ്രമിച്ചിരുന്നു”; പെണ്‍കുട്ടിയുടെ മരണമൊഴി പുറത്ത്

രണ്ടുപേരാണ് തന്നെ പീഡിപ്പിച്ചതെന്നും അമ്മയെ കണ്ടതോടെ ഇവരുടെ കൂടെയുണ്ടായിരുന്നവര്‍ ഓടി രക്ഷപ്പെട്ടുവെന്നും പെണ്‍കുട്ടിയുടെ അവസാന വീഡിയോയില്‍ പറയുന്നു ഹാഥ്റസില്‍ കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ മരണമൊഴിയുടെ ദൃശ്യങ്ങളാണ് പുറത്ത് വന്നത്. ‘നേരത്തെയും തന്നെ പീഡിപ്പിക്കാന്‍ ശ്രമം നടന്നു, അന്ന് ഓടി രക്ഷപ്പെടുകയായിരുന്നുവെന്നും പെണ്‍കുട്ടി പറയുന്നു. രണ്ട് പേരാണ് പീഡിപ്പിച്ചത്, അമ്മയെ കണ്ടതോടെ കൂടെയുണ്ടായിരുന്നവര്‍ ഓടിരക്ഷപ്പെട്ടു. സെപ്തംബര്‍ 22ന് പുറത്ത് വന്ന പെണ്‍ക്കുട്ടിയുടെ വീഡിയോയില്‍ പീഡനം നടന്നതായി പറഞ്ഞിട്ടും കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുകയാണെന്ന് പെണ്‍കുട്ടിയുടെ കുടുംബം ആരോപിച്ചു. കേസില്‍ സി.ബി.ഐ […]

India National

യു.പിയില്‍ പതിനൊന്നുകാരിയെ ഇഷ്ടിക കൊണ്ട് തലയ്ക്കടിച്ച് കൊന്നു

ഉത്തര്‍പ്രദേശില്‍, ഹഥ്‍റാസ് കൂട്ടബലാത്സംഗത്തിന്‍റെ പ്രതിഷേധത്തിന്‍റെ അലയൊലികള്‍ ഇനിയും നിലച്ചിട്ടില്ല. അതിനിടയിലാണ് ബല്‍റാംപുര്‍ കൂട്ട ബലാത്സംഗം ഉണ്ടായത്. കാലുകളും ഇടുപ്പെല്ലും തകര്‍ന്ന നിലയില്‍ കണ്ടെത്തിയ പെണ്‍കുട്ടിയുടെ ശരീരത്തില്‍ പ്രതികള്‍ വിഷം കുത്തിവെക്കുകയും ചെയ്തിരുന്നു. ഈ രണ്ട് സംഭവങ്ങളിലും പ്രതിഷേധം ഉയരുന്നതിനിടെയാണ് രാജ്യത്ത് വീണ്ടും അക്രമത്തില്‍ ദളിത് ബാലിക കൊല്ലപ്പെട്ടിരിക്കുന്നത്. 11 വയസ്സുള്ള പെണ്‍കുട്ടിയാണ് കൊല്ലപ്പെട്ടത്. ഇഷ്ടിക കൊണ്ട് പെണ്‍കുട്ടിയുടെ തല ഇടിച്ച് തകര്‍ത്ത നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. ഉത്തര്‍പ്രദേശിലെ ഭദോനിയില്‍ വ്യാഴാഴ്ച വൈകീട്ടാണ് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തുന്നത്. വ്യാഴാഴ്ച […]

India National

“പൊലീസ്‌ എന്നെ തള്ളിയിട്ടു, ലാത്തിച്ചാര്‍ജ്ജ്‌ നടത്തി’; പ്രതിഷേധവുമായി രാഹുല്‍

 ഹാത്രാസിലേക്കുള്ള യാത്രാമധ്യേ പൊലീസുകാര് തങ്ങളോട് ക്രൂരമായി പെരുമാറിയതായും ലാത്തിച്ചാര്ജ്ജ് നടത്തിയതായും കോണ്ഗ്രസ് നേതാവ് രാഹുല് ഗാന്ധി. പൊലീസുകാര് തന്നെ തള്ളിമാറ്റിയെന്നും ലാത്തിച്ചാര്ജ്ജ് നടത്തിയെന്നും രാഹുല് ഗാന്ധി പറഞ്ഞു. ‘ഇപ്പോള് പൊലീസുകാര് എന്നെ തള്ളിമാറ്റി. ലാത്തിചാര്ജ് നടത്തി. എന്നെ നിലത്തേക്ക് തള്ളിയിട്ടു. മോദിജിക്ക് മാത്രമേ ഈ രാജ്യത്ത് നടക്കാന് കഴിയുകയുള്ളൂ എന്നാണോ, സാധാരണക്കാരന് ഇവിടെ ഇറങ്ങി നടക്കാന് കഴിയില്ലേ, ഞങ്ങളുടെ വാഹനം തടഞ്ഞതുകൊണ്ടാണ് ഞങ്ങള് നടക്കാന് തീരുമാനിച്ചത്. ഹാത്രാസിലെ പെണ്കുട്ടിയുടെ കുടുംബത്തെ കാണാതെ മടങ്ങിപ്പോകില്ലെന്നും’ രാഹുല് പറഞ്ഞു. കസ്റ്റഡിയിലാകുന്നതിന് […]

India National

വിവാഹിതയുമായി അവിഹിത ബന്ധം; ഭര്‍ത്താവ് ക്രൂരമായി തല്ലിച്ചതച്ച മുപ്പത്തിയഞ്ചുകാരന്‍ മരിച്ചു

ബറേലി: വിവാഹിതയുമായി അവിഹിത ബന്ധം ആരോപിച്ച്‌ ക്രൂരമായി തല്ലിച്ചതച്ച മുപ്പത്തിയഞ്ചുകാരന്‍ മരിച്ചു. ഉത്തര്‍പ്രദേശിലെ ബറേലിയിലാണ് സംഭവം. മുപ്പത്തിയഞ്ചുകാരനെ വിവസ്ത്രനാക്കി യുവതിയുടെ ഭര്‍ത്താവ് വീഡിയോ ചിത്രീകരിക്കുകയും ഇയാളെ ക്രൂരമായി മര്‍ദ്ദിക്കുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പങ്കിടുകയും ചെയ്തു സംഭവവുമായി ബന്ധപ്പെട്ട് ദമ്ബതികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ചൊവ്വാഴ്ച രാത്രിയാണ് കേസിനാസ്പദമായ സംഭവം. സമീപപ്രദേശത്തുള്ള തൊഴിലാളിയായ അക്രം ഹുസൈന്‍ എന്നയാള്‍ അന്നേദിവസം യുവതിയുടെ വീട്ടില്‍ എത്തിയിരുന്നു. ഇതേതുടര്‍ന്ന് യുവതിയുടെ ഭര്‍ത്താവും മകനും ഇയാളെ കെട്ടിയിട്ട് അതിക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. ഇഷ്ടികയും വടിയും ഉപയോഗിച്ചായിരുന്നു മര്‍ദ്ദനം. ഗുരുതരമായി […]

India National

‘മാധ്യമങ്ങൾ പോകും; ഞങ്ങളെ ഇവിടെ ഉണ്ടാകൂ’; ഹത്രാസിലെ പെണ്‍കുട്ടിയുടെ കുടുംബത്തോട് ജില്ലാ മജിസ്‌ട്രേറ്റിന്റെ ഭീഷണി

അതേസമയം കൊല്ലപ്പെട്ട പെൺകുട്ടിയുടെ ബന്ധുവിന്റേതെന്ന പറയപ്പെടുന്ന വീഡിയോയും വ്യാപകമായി പ്രചരിക്കുന്നുണ്ട്. ‘അവർ ഞങ്ങളുടെ മേൽ സമ്മർദ്ദം ചെലുത്തുന്നു. അച്ഛനെ ഭീഷണിപ്പെടുത്തുന്നു, കോവിഡ് ബാധിച്ച് മരിച്ചതാണെന്ന് പറഞ്ഞാൽ നിങ്ങൾക്ക് നഷ്ടപരിഹാരം ലഭിക്കുമെന്നാണ് ഈ വീഡിയോയില്‍ പറയുന്നത്. അതേസമയം കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബത്തെ സർക്കാർ ഭീഷണിപ്പെടുത്തുന്നു എന്ന് പ്രതിപക്ഷ പാർട്ടികള്‍ ആരോപിച്ചു. നിരോധനാജ്ഞ പ്രഖ്യാപിച്ചും കുടുംബത്തെ ഒറ്റപ്പെടുത്തിയും കേസ് ഇല്ലാതാക്കാനാണ് ശ്രമമെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു. ഹത്രാസ് കേസില്‍ ബലാത്സംഗം നടന്നിട്ടില്ലെന്ന് പൊലീസ് പറയുന്നു, മാധ്യമങ്ങളും ബാക്കി എല്ലാവരും പോകും […]