India National

ഹത്രാസ് ബലാത്സംഗ കൊലപാതക കേസ്; പ്രതിഷേധം ശക്തം, ഇന്ത്യ ഗേറ്റില്‍ നിരോധനാജ്ഞ

ഹത്രാസ് കേസില്‍ ബലാത്സംഗം നടന്നിട്ടില്ലെന്ന് പൊലീസ് പറയുന്നു, മാധ്യമങ്ങളും ബാക്കി എല്ലാവരും പോകും ഞങ്ങള്‍ മാത്രമേ കാണൂ എന്ന് ജില്ലാ മജിസ്ട്രേറ്റ് പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങളെ ഭീഷണിപ്പെടുത്തുന്നു, നിയമസഹായം നല്‍കാന്‍ തയ്യാറായ നിർഭയ കേസിലെ അഭിഭാഷക സീമ കുശ്വാഹയെ ഹത്രാസിലെത്താന്‍ അനുവദിക്കുന്നില്ല തുടങ്ങി കേസ് ഇല്ലാതാക്കാനുള്ള ശ്രമമാണ് സർക്കാർ നടത്തുന്നതെന്ന് പ്രതിപക്ഷ പാർട്ടികള്‍ ആരോപിച്ചു. അതിനാല്‍ ശക്തമായ സമരവുമായി മുന്നോട്ട് പോകുമെന്ന് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി അറിയിച്ചു. അഞ്ച് മണിക്ക് ഡല്‍ഹിയില്‍ ശക്തമായ പ്രതിഷേധം ഉയർത്താനാണ് വി […]

India National

രാഹുലിനേയും പ്രിയങ്കയേയും യു.പി പൊലീസ് അറസ്റ്റ് ചെയ്തു

കൂട്ട ബലാത്സംഗത്തെ തുടര്‍ന്ന് പെണ്‍കുട്ടി മരിച്ച ഹഥ്റാസിസിലേക്ക് തിരിച്ച പ്രിയങ്ക ഗാന്ധിയെയും രാഹുല്‍ ഗാന്ധിയെയും യു.പി പൊലീസ് തടഞ്ഞു. തുടര്‍ന്ന് ഇരുവരേയും പൊലീസ് അറസ്റ്റ് ചെയ്തു. നോയിഡയില്‍ വച്ചാണ് ഇരുവരുടേയും വാഹനം തടഞ്ഞത്. തുടര്‍‌ന്ന് ഇരുവരും കാല്‍നടയായി ഹഥ്റാസിലേക്ക് തിരിച്ചു. പിന്നീടാണ് ഇവരെ യു.പി പൊലീസ് കസ്റ്റഡിയിലെടുത്ത് അറസ്റ്റ് ചെയ്തത്. ഇതിനിടയില്‍ യ . എന്നാല്‍ പെണ്‍കുട്ടിയുടെ കുടുംബത്തെ കാണാതെ മടങ്ങില്ലെന്ന് രാഹുലും പ്രിയങ്കയും പറഞ്ഞു അതിനിടെ കേസിലെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നു. പെണ്‍കുട്ടിയെ കഴുത്ത് ഞെരിച്ചെന്നും […]

India National

”നമ്മള്‍ കഴുതകളോ…!”: ബാബറി വിധിയില്‍ കുറിക്കുകൊള്ളുന്ന തലക്കെട്ടുമായി ടെലഗ്രാഫ്

ഇന്ത്യയില്‍ നടക്കുന്ന പല നിര്‍ണായക സംഭവങ്ങളും, കൃത്യമായ വിലയിരുത്തലും കിറുകൃത്യമായ തലക്കെട്ടുകളുമായി വാര്‍ത്തയാക്കാറുള്ള ദ ടെലഗ്രാഫ് ഇന്നലത്തെ കോടതിവിധിയിലും ആ പതിവ് തെറ്റിച്ചില്ല. ബാബരി മസ്ജിദ് തകര്‍ത്ത ഗൂഢാലോചന കേസിൽ പ്രതികളെ എല്ലാവരെയും വെറുതെ വിട്ട ലക്‍നൌ പ്രത്യേക സി.ബി.ഐ കോടതി വിധിയാണ് ഇന്ന് രാജ്യത്തെ പത്രങ്ങളിലെല്ലാം തന്നെ പ്രധാന വാര്‍ത്ത. മതേതര ഇന്ത്യയുടെ മറ്റൊരു കറുത്തദിനം ഞങ്ങള്‍ ഇങ്ങനെ അടയാളപ്പെടുത്തുന്നു എന്ന് രേഖപ്പെടുത്തി, ഒന്നാം പേജ് കറുത്ത ചായമടിച്ച് ഒഴിച്ചിട്ടിരിക്കുകയാണ് സുപ്രഭാതം ദിനപത്രം. പത്രങ്ങളിലെ ഒന്നാം […]

India National

ഹത്രാസിൽ രാഹുൽ ഗാന്ധിയും പ്രിയങ്കാഗാന്ധി ഇന്ന് സന്ദർശിക്കും

ഉത്തർപ്രദേശിലെ ഹത്രാസിൽ കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ വീട് രാഹുൽ ഗാന്ധിയും പ്രിയങ്കാഗാന്ധി ഇന്ന് സന്ദർശിക്കും. എന്നാൽ, ജില്ലാഭരണകൂടം ഇരുവർക്കും പ്രവേശന വിലക്ക് ഏർപ്പെടുത്താനുളള സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്. പെൺകുട്ടിയുടെ മൃതദേഹം വീട്ടുകാരുടെ എതിർപ്പ് മറികടന്ന് സംസ്‌കരിച്ചത് രാജവ്യാപകമായി പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. മാത്രമല്ല, കുടുംബാംഗങ്ങളെ വീട്ടിനുളളിൽ പൂട്ടിയിട്ട ശേഷമായിരുന്നു പൊലീസ് മൃതദേഹം സംസ്‌കരിച്ചത്. സംഭവത്തെ തുടർന്ന് രാഹുൽ ഗാന്ധിയും പ്രിയങ്കാഗാന്ധിയും ഉൾപ്പടെ നിരവധി രാഷ്ട്രീയ നേതാക്കൾ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രാജിവയ്ക്കണമെന്ന് പ്രിയങ്ക ഗാന്ധി ആവശ്യപ്പെട്ടിരുന്നു. […]

India National

അതിർത്തിയിൽ വീണ്ടും വെടി നിർത്തൽ കരാർ ലംഘനം; സൈനികന് വീരമൃത്യു

അതിർത്തിയിൽ വീണ്ടും വെടി നിർത്തൽ കരാർ ലംഘനം. പൂഞ്ച് മേഖലയിലുണ്ടായ വെടിവയ്പ്പിൽ സൈനികന് വീരമൃത്യു. ലാൻസ് നായിക് കർണൈൽ സിംഗാണ് വീരമൃത്യു വരിച്ചത്. പൂഞ്ചിലെ ഗ്രാമീണമേഖല ലക്ഷ്യമിട്ട് കനത്ത് വെടിവയ്പ്പും മോട്ടാർ ആക്രമണവും പാക്കിസ്ഥാൻ നടത്തുകയായിരുന്നു. ഇന്ത്യൻ സൈന്യം നടത്തിയ പ്രത്യാക്രമണത്തിൽ പാക്ക് പോസ്റ്റ് തകർന്നതായാണ് വിവരം. കൃഷ്ണഗാട്ടി സെക്ടറിൽ മറ്റൊരു ജവാന് പരിക്കേറ്റു. അനാവശ്യപ്രകോപനത്തിന്റെ ലക്ഷ്യം എന്താണെന്ന് നന്നായി അറിയാമെന്നും ഇത്തവണ പാകിസ്ഥാന്റെ ലക്ഷ്യം നടക്കില്ലെന്നും സൈനിക വക്താവ് വ്യക്തമാക്കി. പ്രകോപനം തുടരുകയാണെങ്കിൽ പ്രത്യാക്രമണം നേരിടാൻ […]

India National

‘ഹത്രാസിലെ പെണ്‍കുട്ടി മരിച്ചതല്ല, യോഗി സര്‍ക്കാര്‍ കൊന്നതാണ്’: സോണിയ ഗാന്ധി

ഉത്തര്‍ പ്രദേശിലെ ഹത്രാസില്‍ കൂട്ടബലാത്സംഗത്തിനിരയായി ദലിത് പെണ്‍കുട്ടി കൊല്ലപ്പെട്ട സംഭവത്തില്‍ യോഗി ആദിത്യനാഥ് സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് പ്രസിഡന്‍റ് സോണിയ ഗാന്ധി. പെണ്‍കുട്ടി മരിച്ചതല്ലെന്നും അനുകമ്പയില്ലാത്ത സര്‍ക്കാര്‍ അവളെ കൊന്നതാണെന്നും സോണിയ പറഞ്ഞു. വിഷയം മൂടിവെയ്ക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും സോണിയ ആരോപിച്ചു. അതിക്രൂരമായി ആക്രമിക്കപ്പെട്ട പെണ്‍കുട്ടിക്ക് കൃത്യസമയത്ത് ചികിത്സ ഉറപ്പാക്കിയില്ല. ഹത്രാസിലെ നിര്‍ഭയ മരിച്ചതല്ല, സര്‍ക്കാരിന്‍റെ അനാസ്ഥയും സര്‍ക്കാര്‍ സംവിധാനവും ചേര്‍ന്ന് അവളെ കൊല്ലുകയായിരുന്നു. നിര്‍ബന്ധിത സംസ്കാരത്തിലൂടെ മരണ ശേഷവും സര്‍ക്കാര്‍ അവള്‍ക്ക് നീതി നല്‍കിയില്ല. അനാഥയെ […]

India National

കർഷകരുടെ അനിശ്ചിതകാല റോഡ് – ട്രെയിന്‍ തടയല്‍ സമരം ഇന്ന് മുതല്‍

കർഷക നിയമത്തിനെതിരെ ഇന്ന് മുതല്‍ കർഷകരുടെ അനിശ്ചിതകാല റോഡ് – ട്രെയിന്‍ തടയല്‍ സമരം. നാളെ ഗാന്ധി ജയന്തി ദിനത്തില്‍ ഒരു ലക്ഷം പ്രതിഷേധ യോഗങ്ങള്‍ ചേരുമെന്ന് ഓള്‍ ഇന്ത്യ കിസാന്‍ സംഘര്‍ഷ് സമിതി അറിയിച്ചു. കോണ്‍ഗ്രസ് നാളെ കർഷകദിനമായി ആചരിക്കും. കർഷക പ്രതിഷേധം ഒരാഴ്ച പിന്നിട്ടിട്ടും കാര്യമായ നടപടി സർക്കാരിന്‍റെ ഭാഗത്തു നിന്നും ഉണ്ടാകാത്ത സാഹചര്യത്തിലാണ് സമരം ശക്തമാക്കാനുള്ള ആള്‍ ഇന്ത്യ കിസാന്‍ സംഘര്‍ഷ് കോഡിനേഷന്‍ സമിതിയുടെ തീരുമാനം. അനിശ്ചിത കാല ട്രെയിന്‍ – റോഡ്‌ […]

India National

ഇതൊക്കെ എന്ത്… ലോക് ഡൌണ്‍ തുടങ്ങിയത് മുതല്‍ മുകേഷ് അംബാനി ഓരോ മണിക്കൂറിലും സമ്പാദിക്കുന്നത് 90 കോടിയിലധികം

കോവിഡ് 19 കാരണം രാജ്യത്ത് തൊഴിലില്ലായ്മ വര്‍ദ്ധിച്ചുവരികയാണ്. എന്നാല്‍, രാജ്യത്തെ ഏറ്റവും സമ്പന്നനായ മുകേഷ് അംബാനി ലോക്ക്ഡൗണ്‍ തുടങ്ങിയതു മുതല്‍ ഓരോമണിക്കൂറിലും സമ്പാദിക്കുന്നത് 90 കോടി രൂപ. തുടര്‍ച്ചയായി ഒമ്പതാമത്തെ വര്‍ഷമാണ് ഏറ്റവും സമ്പന്നനായ ഇന്ത്യക്കാരനായി അദ്ദേഹം തുടരുന്നത്. ഈ വര്‍ഷം മാത്രം അംബാനിയുടെ ആസ്തിയിലുണ്ടായ വര്‍ധന 2,77,000 കോടി രൂപയാണ്.. വെല്‍ത്ത് ഹൂറൂണ്‍ ഇന്ത്യ പുറത്തിറക്കിയ റിച്ച് ലിസ്റ്റിലാണ് ഇക്കാര്യമുള്ളത്. ഭാവിയില്‍ വളര്‍ച്ചാ സാധ്യതകളുള്ള ടെക്, റീട്ടെയില്‍ മേഖലകളിലേക്ക് ഇതിനകം മുകേഷ് അംബാനി ചുവടുവെച്ചുകഴിഞ്ഞു. ചൈനയിലെ […]

India National

തിയറ്ററുകൾ ഉപാധികളോടെ തുറക്കാം; അണ്‍ലോക്ക് അഞ്ചിന്‍റെ മാര്‍ഗനിര്‍ദേശം പുറത്തിറങ്ങി

സ്കൂളുകളും കോച്ചിംഗ് സ്ഥാപനങ്ങളും തുറക്കുന്നതിന്, ഒക്ടോബർ 15ന് ശേഷം ഗ്രേഡഡ് രീതിയിൽ തീരുമാനമെടുക്കാൻ സംസ്ഥാന സർക്കാരുകൾക്ക് സൗകര്യമുണ്ട് അണ്‍ലോക്ക് അഞ്ചിന്റ മാര്‍ഗനിര്‍ദേശം പുറത്തിറങ്ങി. മാർഗനിർദ്ദേശം പ്രാബല്യത്തിൽ വരിക പതിനഞ്ചാം തീയതി മുതലായിരിക്കും. കായിക താരങ്ങൾക്ക് പരിശീലനത്തിനുള്ള സ്വിമ്മിങ് പൂൾ, എന്റെർടെയിൻമെന്റ് പാർക്ക് എന്നിവയും തുറക്കാം. തിയറ്ററുകൾ, മൾട്ടിപ്ലക്സുകൾ എന്നിവ ഉപാധികളോടെ തുറക്കാം. തീയറ്ററുകളിൽ പകുതി സീറ്റ് മാത്രമേ അനുവദിക്കാന് ആവുകയുള്ളൂ. സ്കൂളുകളും കോച്ചിംഗ് സ്ഥാപനങ്ങളും തുറക്കുന്നതിന് ഒക്ടോബർ 15ന് ശേഷം ഗ്രേഡഡ് രീതിയിൽ തീരുമാനമെടുക്കാൻ സംസ്ഥാന സർക്കാരുകൾക്ക് […]

India National

‘ഈ വിധി സുപ്രീംകോടതി വിധിക്കും ഭരണഘടന മൂല്യങ്ങൾക്കും എതിര്’ ബാബരി വിധിക്കെതിരെ കോൺഗ്രസ്

ജനാധിപത്യത്തിൽ വിശ്വസിക്കുന്നവരെല്ലാം വിധിക്കെതിരെ അപ്പീൽ നൽകാൻ കേന്ദ്ര സംസ്ഥാന സർക്കാറുകളോട് അവശ്യപ്പെടണമെന്നും കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജെവാല ബാബരി പള്ളി പൊളിച്ച കേസിലെ ലക്‌നൗ കോടതി വിധിക്കെതിരെ കോൺഗ്രസ്. ലക്നൗ കോടതി ഉത്തരവ് സുപ്രീംകോടതി വിധിക്കും ഭരണഘടന മൂല്യങ്ങൾക്കും എതിരെന്ന് കോൺഗ്രസ്. ബാബറി മസ്ജിദ് തകർത്തത് നിയമവിരുദ്ധമാണെന്നു സുപ്രിംകോടതി കോടതി വ്യക്തമായിരുന്നു. രാജ്യത്തിന്റെ മതസൗഹാർദ്ദം തകർക്കാൻ ബിജെപിയും ആർ.എസ്.എസും ഗൂഡാലോചന നടത്തിയത് രാജ്യം കണ്ടതാണ്. ജനാധിപത്യത്തിൽ വിശ്വസിക്കുന്നവരെല്ലാം വിധിക്കെതിരെ അപ്പീൽ നൽകാൻ കേന്ദ്ര സംസ്ഥാന സർക്കാറുകളോട് അവശ്യപ്പെടണമെന്നും […]