India National

സ്വർണക്കടത്ത് കേസിൽ വഴിത്തിരിവ്; കോടതിയിൽ മാപ്പ് സാക്ഷിയാകാമെന്ന് സന്ദീപ് നായർ

മൊഴി പരിശോധിച്ച ശേഷമായിരിക്കും സന്ദീപിനെ മാപ്പ് സാക്ഷിയാക്കണമോ എന്നകാര്യത്തിൽ എൻ.ഐ.എ. അന്തിമ തീരുമാനമെടുക്കുക സ്വർണക്കടത്ത് കേസിലെ രണ്ടാംപ്രതി സന്ദീപ് നായർ മാപ്പ് സാക്ഷിയായേക്കും. കേസിൽ മാപ്പ് സാക്ഷിയാകാൻ സന്നദ്ധനാണെന്ന് കാണിച്ച് സന്ദീപ് നായർ കോടതിയിൽ കത്ത് നൽകി. സി.ആർ.പി.സി. 164 പ്രകാരം ഉടൻതന്നെ സന്ദീപിന്റെ രഹസ്യമൊഴി രേഖപ്പെടുത്തും. മൊഴി പരിശോധിച്ച ശേഷമായിരിക്കും സന്ദീപിനെ മാപ്പ് സാക്ഷിയാക്കണമോ എന്നകാര്യത്തിൽ എൻ.ഐ.എ. അന്തിമ തീരുമാനമെടുക്കുക. സന്ദീപിന്റെ ആവശ്യപ്രകാരം കുറ്റസമ്മത മൊഴി രേഖപ്പെടുത്താൻ കൊച്ചിയിലെ എൻ.ഐ.എ. കോടതി അനുമതി നൽകി. തിരുവനന്തപുരം […]

India National

ഹത്രാസ് കൂട്ടബലാത്സംഗക്കേസ്; പ്രതികൾക്കെതിരെ കർശന നടപടി സ്വീകരിക്കാൻ പ്രധാനമന്ത്രി നിർദേശം നൽകി

ഹത്രാസ് കൂട്ടബലാത്സംഗക്കേസിലെ പ്രതികൾക്കെതിരെ കർശന നടപടി സ്വീകരിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി നിർദേശം നൽകിയതായി ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ മൂന്നംഗ സമിതി രൂപീകരിച്ചു. കൂട്ടബലാത്സംഗത്തിന് ഇരയായ ഇരുപതുകാരി ഡൽഹി സഫ്ദർജങ് ആശുപത്രിയിൽ വച്ച് ഇന്നലെ രാവിലെയാണ് മരിച്ചത്. ആഭ്യന്തര സെക്രട്ടറി ഭഗവാൻ സ്വരൂപ് അന്വേഷണ സംഘത്തെ നയിക്കും. ഡി.ഐ.ജി. ചന്ദ്രപ്രകാശാണ്, പൂനം ഐപിഎസ് എന്നിവരാണ് സംഘത്തിലെ മറ്റ് അംഗങ്ങൾ. ഏഴുദിവസത്തിനുള്ളിൽ പ്രത്യേക അന്വേഷണ സംഘം റിപ്പോർട്ട് സമർപ്പിക്കും. ഫാസ്റ്റ് ട്രാക്ക് […]

India National

ബാബരി മസ്ജിദ് തകര്‍ത്ത ഗൂഢാലോചന കേസിൽ പ്രതികളെ എല്ലാവരെയും വെറുതെ വിട്ടു

ബാബരി മസ്ജിദ് തകര്‍ത്ത ഗൂഢാലോചന കേസിൽ പ്രതികളെ എല്ലാവരെയും കോടതി വെറുതെ വിട്ടു. കാൽ നൂറ്റാണ്ട് പഴക്കമുള്ള കേസിലാണ് ലക്നൌ പ്രത്യേക സി.ബി.ഐ കോടതി വിധി പുറപ്പെടുവിച്ചത്. മുൻ ഉപപ്രധാനമന്ത്രി എൽ.കെ അദ്വാനി അടക്കം 32 പ്രതികളെയാണ് കോടതി വെറുതെ വിട്ടത്. സി.ബി.ഐ പ്രത്യേക കോടതി ജഡ്ജി ജസ്റ്റിസ് സുരേന്ദ്ര കുമാര്‍ യാദവാണ് രണ്ടായിരം പേജുള്ള വിധി പുറപ്പെടുവിച്ചത്. പ്രതികള്‍ക്കെതിരെ ശക്തമായ തെളിവുകളില്ല. പള്ളി പൊളിച്ചത് മുന്‍ കൂട്ടി ആസൂത്രണം ചെയ്തിട്ടല്ല. അദ്വാനിയും ജോഷിയും ഉള്‍പ്പടെയുള്ള എല്ലാവരും […]

India National

ഹത്രാസ് കൂട്ടബലാത്സംഗം: പൊലീസ് പ്രതികൾക്കൊപ്പമെന്ന് ആരോപണം

ഹത്രാസ് കൂട്ടബലാത്സം​ഗത്തിലെ പൊലീസ് സമീപനത്തിൽ പ്രതിഷേധം പുകയുന്നു. കേസിൽ പ്രതികൾക്ക് അനുകൂലമായി പൊലീസ് പ്രവർത്തിക്കുന്നതായി ആരോപിച്ച കുടുംബം, നിർബന്ധിച്ച് മൃതദേഹം സംസ്കരിച്ചത് തെളിവ് നശിപ്പിക്കുന്നതിനാണെന്നും പറഞ്ഞു. ഇന്ന് പുലർച്ചെയാണ് ബന്ധുക്കളയെല്ലാം വീട്ടിൽ പൂട്ടിയിട്ട് പെൺകുട്ടിയുടെ മൃതദേഹം പൊലീസ് സംസ്കരിച്ചത്. സെപ്തംബർ പതിനാലിനാണ് ഉത്തര്‍പ്രദേശിലെ ഹത്രാസിൽ കൂട്ടബലാല്‍സംഗ‌ത്തിന് ഇരയായ 20കാരി ഡല്‍ഹി ആശുപത്രിയില്‍ മരിച്ചത്. കുടുംബത്തോടൊപ്പം പുല്ല് മുറിക്കുന്നതിനിടെ അവരുടെ ഷാള്‍ കഴുത്തില്‍ ചുറ്റി വയലിലേക്ക് വലിച്ചുകൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. എന്നാല്‍ സംഭവത്തില്‍ നടപടിയെടുക്കാന്‍ ആദ്യം പൊലീസ് തയ്യാറായിരുന്നില്ല. അതിനിടെ […]

India National

ബാബരി മസ്ജിദ് തകര്‍ത്ത ഗൂഢാലോചന കേസിൽ സി.ബി.ഐ കോടതി വിധി ഇന്ന്; എല്‍. കെ അദ്വാനി അടക്കം 32 പേര്‍ പ്രതി പട്ടികയില്‍

ബാബരി മസ്ജിദ് തകര്‍ത്ത ഗൂഢാലോചന കേസിൽ ലക്‍നൌ പ്രത്യേക സി.ബി.ഐ കോടതിയുടെ വിധി അല്‍പ്പസമയത്തിനകം. കോടതിക്ക് പുറത്ത് കനത്ത സുരക്ഷയാണുള്ളത്. പ്രതികള്‍ നേരിട്ട് കോടതിയില്‍ നേരിട്ട് ഹാജരാകണം. അതിനാല്‍ മുൻ ഉപപ്രധാനമന്ത്രി എൽ.കെ അദ്വാനി അടക്കം 32 പ്രതികളും കോടതിയിൽ ഹാജരാകും. 28വര്‍ഷം പഴക്കമുള്ള കേസിലാണ് ജഡ്ജി സുരേന്ദ്ര കുമാര്‍ യാദവ് വിധി പുറപ്പെടുവിക്കുന്നത്. സിആര്‍പിസി 313 അനുസരിച്ച് പ്രതികളുടെ മൊഴി രേഖപ്പെടുത്തുന്നതടക്കം കേസിലെ നടപടിക്രമങ്ങൾ പൂർത്തിയാക്കിയ സാഹചര്യത്തിലാണ് വിധി പറയുന്നത്. മുൻ ഉപ പ്രധാനമന്ത്രി എൽ. […]

India National

‘ബംഗളൂരു ഭീകരകേന്ദ്രം, എന്‍.ഐ.എ ഓഫീസ് അനുവദിക്കണം’; ബി.ജെ.പി എം.പി അമിത് ഷായുമായി കൂടിക്കാഴ്ച്ച നടത്തി

ബംഗളൂരു ഭീകരതയുടെ കേന്ദ്രമാണെന്നും എന്‍.ഐ.എയുടെ ഓഫീസ് സിറ്റിയില്‍ വേണമെന്ന ആവശ്യവുമായി ബി.ജെ.പി എം.പി തേജസ്‍വി ആഭ്യന്തര മന്ത്രി അമിത് ഷായെ കണ്ടു. അസുഖത്തെ തുടർന്ന്​ എയിംസിൽ ചികിത്സയിലായിരുന്ന അമിത് ഷാ മടങ്ങിയെത്തിയതിന് ശേഷമുള്ള കൂടിക്കാഴ്ച്ചയായിരുന്നു ഇത്. എന്നാല്‍ തേജസ്‍വിക്കെതിരെ കോണ്‍ഗ്രസ് രംഗത്ത് വന്നു. ബി.ജെ.പി അദ്ദേഹത്തെ പുറത്താക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് ഡി.കെ ശിവകുമാര്‍ പറഞ്ഞു. അദ്ദേഹം ബംഗളൂരുവിനെ കൊല്ലുകയാണ്, ഇത് ബി.ജെ.പിക്ക് നാണക്കേടാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അമിത്ഷായുടെ ഇപ്പോഴത്തെ വസതിയില്‍ അദ്ദേഹത്തെ കൂടിക്കാഴ്ച്ച നടത്തിയെന്ന് തേജസ്‍വി തിങ്കളാഴ്ച്ച […]

India National

കര്‍ഷകരുടെ പ്രതിഷേധം ആളിപ്പടരുന്നു; പഞ്ചാബും സുപ്രീംകോടതിയിലേക്ക്

രാജ്യത്ത് കാര്‍ഷിക നിയമത്തിനെതിരെ പ്രക്ഷോഭം തുടരുന്നു. ഒക്ടോബർ 2 വരെ ട്രെയിന്‍ തടയല്‍ തുടരുമെന്ന് പഞ്ചാബ് കിസാന്‍ മസ്ദൂർ സംഘ് അറിയിച്ചു. നിയമത്തിനെതിരെ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ് ഉടന്‍ സുപ്രീംകോടതിയെ സമീപിച്ചേക്കും. കാർഷിക ബില്ലുകള്‍ പാർലമെന്‍റില്‍ അവതരിപ്പിച്ചത് മുതല്‍ 26 വരെയാണ് കർഷകർ പ്രതിഷേധവും ട്രെയിന്‍ തടയലും പ്രഖ്യാപിച്ചിരുന്നത്. പിന്നീട് പാർലമെന്‍റിലെ സംഭവ വികാസങ്ങളെ തുടർന്ന് പ്രതിഷേധം ഇന്ന് വരെ നീട്ടി. ഇനിയുള്ള സമരം എങ്ങനെയാകണം എന്ന കൂടിയാലോചനകളിലാണ് കർഷക സംഘടനകള്‍. കൂടുതല്‍ ശക്തമായ പ്രതിഷേധങ്ങളിലേക്ക് […]

India National

സിനിമ തിയേറ്ററുകള്‍ക്കും ടൂറിസം മേഖലക്കും ഇളവ് ? അണ്‍ലോക്ക് അഞ്ചിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ ഉടന്‍

ഒക്ടോബർ 1ന് ആരംഭിക്കുന്ന അണ്‍ ലോക്ക് അഞ്ചില്‍ സിനിമ തിയേറ്ററുകള്‍ക്കും സാമ്പത്തിക- ടൂറിസം മേഖലകള്‍ക്കും ഇളവ് നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അണ്‍ലോക്ക് അഞ്ചിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ ഉടന്‍ പ്രഖ്യാപിക്കും. സിനിമ തിയേറ്ററുകള്‍ക്കും ടൂറിസം മേഖലക്കും ഉള്‍പ്പെടെ ഇളവ് നല്‍കിയേക്കും. രാജ്യത്ത്കോവിഡ് ബാധിതര്‍ 61 ലക്ഷത്തിലേക്ക് അടുത്തു. വാക്സിൻ പരീക്ഷണ വിവരങ്ങൾ ജനങ്ങള്‍ക്കറിയാനുള്ള ഓൺലൈൻ പോർട്ടൽ ആരംഭിച്ചു. ക്ലിനിക്കല്‍ വിവരങ്ങള്‍ അറിയിക്കുന്നതിനായി ദേശീയ ക്ലിനിക്കല്‍ രജിസ്ട്രിയും തയ്യാറാക്കിയിട്ടുണ്ട്. ഒക്ടോബർ 1ന് ആരംഭിക്കുന്ന അണ്‍ ലോക്ക് അഞ്ചില്‍ സിനിമ തിയേറ്ററുകള്‍ക്കും സാമ്പത്തിക- ടൂറിസം […]

India National

ലഡാക്കിൽ ചൈനീസ് വെല്ലുവിളി; അതിർത്തിയിൽ മിസൈൽ വിന്യാസവുമായി ഇന്ത്യ

ലഡാക്ക് അതിർത്തിയിൽ ചൈന ഉയർത്തിയ മിസൈൽ വെല്ലുവിളി നേരിടാൻ ഇന്ത്യ. ബ്രഹ്മോസ് സൂപ്പർ സോണിക് ക്രൂയിസ് മിസൈലുകളും ക്രൂയിസ് മിസൈലുകളും ഇന്ത്യ അതിർത്തിയിൽ വിന്യസിച്ചു. ടിബറ്റിലും സിൻജിൻയാംഗിലും വിന്യസിച്ചിട്ടുള്ള മിസൈലുകൾ ചൈന പിൻ വലിച്ചിട്ടില്ലെന്ന് ഉപഗ്രഹചിത്രങ്ങൾ സൂചന നൽകിയതിന് പിന്നാലെ ആണ് ഇന്ത്യയുടെ നടപടി. ഇന്ത്യയെ ലക്ഷ്യമിട്ട് നടത്തിയിട്ടുള്ള ചൈനീസ് മിസൈലുകൾ പിൻവലിക്കും എന്ന് സൈനികതല ചർച്ചകളിൽ സൂചിപ്പിക്കപ്പെട്ടെങ്കിലും വാക്ക് പാലിക്കാൻ ചൈന തയാറായില്ല. ഉപഗ്രഹ ചിത്രങ്ങൾ ഇക്കാര്യം സ്ഥിരീകരിച്ചത് പിന്നാലെയാണ് ഇന്ത്യയും അതിർത്തിയിൽ മിസൈൽ വിന്യാസം […]

India National

“രാ​ഹു​ൽ ഒ​രി​ക്ക​ൽ പ്ര​ധാ​ന​മ​ന്ത്രി​യാ​കും, ചെ​യ്യു​ന്ന​തെ​ല്ലാം ന​ല്ല​തി​ന്”: ദീ​പി​ക​യു​ടെ വാ​ക്കു​ക​ൾ വൈ​റ​ലാ​കു​ന്നു

മയക്കുമരുന്നുമായി ബന്ധപ്പെട്ട് ദീപിക പദുകോണ്‍ തന്റെ മാനേജര്‍ കരിഷ്മയുമായി സംസാരിച്ചതിന്റെ അടിസ്ഥാനത്തിലാണ് എന്‍.സിബി ചോദ്യം ചെയ്തത് കോ​ൺ​ഗ്ര​സ് മു​ൻ അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി​യെ പ്ര​ശം​സി​ച്ച് ബോ​ളി​വു​ഡ് ന​ടി ദീ​പി​ക പ​ദു​ക്കോ​ൺ സം​സാ​രി​ക്കു​ന്ന വീ​ഡി​യോ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​കു​ന്നു. ല​ഹ​രി മ​രു​ന്ന് കേ​സി​ൽ എ​ൻ​.സി.​ബി ചോ​ദ്യം ചെ​യ്ത​തി​ന് പി​ന്നാ​ലെ​യാ​ണ് ദീ​പി​ക ഡി​ഡി ന്യൂ​സി​ല്‍ ന​ൽ​കി​യ പ​ഴ​യ അ​ഭി​മു​ഖം വൈ​റ​ലാ​യി​രി​ക്കു​ന്ന​ത്. ‘രാജ്യത്തിന് വേണ്ടി രാഹുല്‍ ഗാന്ധി ചെയ്യുന്നതെന്തും അദ്ദേഹത്തെ ഒരു മികച്ച ഉദാഹരണമാക്കി മാറ്റും. അദ്ദേഹം ഒരുനാള്‍ പ്രധാനമന്ത്രിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്, എനിക്ക് […]