പുതിയ കാര്‍ഷിക നിയമത്തിനെതിരെ പ്രതിഷേധം ശക്തമാക്കി കര്‍ഷകര്‍. ഡല്‍ഹിയില്‍ ഇന്ത്യാഗേറ്റിന് സമീപമുള്ള അതീവ സുരക്ഷാ മേഖലയില്‍ കര്‍ഷകര്‍ ട്രാക്ടര്‍ കത്തിച്ച് പ്രതിഷേധിച്ചു. യൂത്ത് കോണ്‍ഗ്രസിന്‍റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. ഇരുപതോളം വരുന്ന സംഘം ഇന്ന് രാവിലെ ഇന്ത്യാഗേറ്റിന് മുന്‍പിലെത്തി പ്രതിഷേധിക്കുന്നതിനിടെ ട്രാക്ടര്‍ കത്തിക്കുകയായിരുന്നു. രാവിലെ 7.30ഓടെയായിരുന്നു സംഭവം. വളരെ കുറച്ച് പൊലീസുകാര്‍ മാത്രമാണ് സ്ഥലത്തുണ്ടായിരുന്നത്. അഗ്നിശമന സേനയെത്തിയാണ് തീ അണച്ചത്. രാജ്യത്ത് പ്രതിഷേധം ശക്തമായി തുടരവെയാണ് കാർഷികോൽപ്പന്ന വ്യാപാര – വാണിജ്യ ബിൽ, കർഷക ശാക്തീകരണ സംരക്ഷണ ബിൽ, […]
National
ഭേദമായവര്‍ക്ക് വീണ്ടും കോവിഡ്: പ്രശ്നം ഗുരതരമല്ലെന്ന് ആരോഗ്യമന്ത്രി
കോവിഡുമായി ബന്ധപ്പെട്ട് രാജ്യത്തുണ്ടാകുന്ന എല്ലാ കാര്യങ്ങളും നിരീക്ഷിച്ചുവരികയാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ് വർധൻ. ഒരിക്കൽ കോവിഡ് ബാധിച്ച് ഭേദമായവർക്ക് വീണ്ടും രോഗം വരുന്നത് ഗുരുതരമായ കാര്യമല്ലെന്നും മന്ത്രി മാധ്യമങ്ങളുമായുള്ള ഓൺലെെൻ അഭിമുഖത്തിൽ പറഞ്ഞു. രണ്ടാമതും രോഗം പകരുന്നത് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. നിലവിൽ രാജ്യത്ത് ഇത് ഗുരുതരമായ പ്രശ്നമല്ല. ഐ.സി.എം.ആറിന്റെ കീഴിലുള്ള വിദഗ്ധ സമിതി കാര്യങ്ങൾ നിരീക്ഷിച്ചുവരികയാണ്. കോവിഡുമായി ബന്ധപ്പെട്ട ഓരോ പുരോഗതിയും രാജ്യത്ത് ഗവേഷണം ചെയ്യപ്പെടുന്നുണ്ടെന്നും മന്ത്രിയെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് […]
കാര്‍ഷിക പരിഷ്കരണ ബില്ലിൽ രാഷ്ട്രപതി ഒപ്പുവെച്ചു
ബില്ലിന് അംഗീകാരം നല്‍കരുതെന്നും, പാര്‍ലമെന്റിന് തിരിച്ചയക്കണമെന്നും പ്രതിപക്ഷ എം.പിമാര്‍ പ്രസിഡന്റിനോട് ആവശ്യപ്പെട്ടിരുന്നു കാര്‍ഷിക പരിഷ്കരണ ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം. രാജ്യവ്യാപകമായ പ്രതിഷേധങ്ങൾക്കിടെ ബില്ലില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഒപ്പുവെച്ചു. ബില്ലിൽ ഒപ്പ് വെക്കരുതെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം തള്ളിയാണ് പ്രസിഡന്റ് ബില്ലിന് അംഗീകാരം നൽകിയത്. നാടകീയ രംഗങ്ങൾക്കൊടുവിൽ കഴിഞ്ഞ ആഴ്ച്ച ബിൽ രാജ്യസഭ പാസാക്കിയിരുന്നു. സഭയിൽ നടന്ന പ്രതിഷേധങ്ങളെ തുടർന്ന് പ്രതിപക്ഷ എം.പിമാരെ സസ്പെൻഡ് ചെയ്തതും രാഷ്ട്രീയ വിവാദമായി. പുതിയ ബിൽ കർഷക വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിപക്ഷ പ്രതിഷേധം. […]
നയാപ്പൈസയില്ല, ഭാര്യയുടെ ചെലവിലാണ് ജീവിക്കുന്നത്,അനില്‍ അംബാനി
ഭാര്യയുടെ ചെലവിലാണ് ജീവിച്ചുപോവുന്നതെന്നും മകനോടു വരെ പണം കടം വാങ്ങേണ്ട സ്ഥിതിയാണെന്നും റിലയന്‍സ് മേധാവി അനില്‍ അംബാനി ലണ്ടന്‍ കോടതിയില്‍. ഭാര്യയുടെ ചെലവിലാണ് ജീവിക്കുന്നത്, മകനോടു പോലും കടം വാങ്ങേണ്ട സ്ഥിതിയാണെന്നും വീഡിയോ കോൺഫറൻസിലൂടെ ഹാജരായ അദ്ദേഹം വ്യക്തമാക്കി. കോടതി ചെലവിനു പണം കണ്ടെത്താൻ ആഭരണങ്ങൾ വിൽക്കേണ്ടിവന്നു. വായ്പാ തുക തിരിച്ചുകിട്ടുന്നതിനായി ചൈനീസ് ബാങ്കുകള്‍ നല്‍കിയ കേസില്‍, വിഡിയോ കോണ്‍ഫറന്‍സ് വഴി ഹാജരായിക്കൊണ്ടാണ് അനില്‍ അംബാനി ‘ദുരവസ്ഥ’ വിവരിച്ചത്. ആസ്തി, ബാധ്യത, ചെലവ് എന്നിങ്ങനെയുള്ള വിവരങ്ങളുമായി ബന്ധപ്പെട്ട […]
എന്താണ് കാര്‍ഷിക ബില്ല്? ഇതെങ്ങനെ കര്‍ഷക വിരുദ്ധമാകുന്നു
ഇന്ത്യന്‍ ഗ്രാമങ്ങളുടെ നട്ടെല്ലായ കാര്‍ഷിക മേഖലയില്‍ എത്രപേര്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ചോദിച്ചാല്‍, ഇന്ത്യയില്‍ എത്ര കര്‍ഷകരുണ്ടെന്ന് ചോദിച്ചാല്‍ സര്‍ക്കാരിന്‍റെ പക്കല്‍ കൃത്യമായ കണക്കുകളില്ല എന്നാല്‍ ഇന്ത്യന്‍ ഗ്രാമങ്ങളുടെ നട്ടെല്ലായ കാര്‍ഷിക മേഖലയില്‍ എത്രപേര്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ചോദിച്ചാല്‍, ഇന്ത്യയില്‍ എത്ര കര്‍ഷകരുണ്ടെന്ന് ചോദിച്ചാല്‍ സര്‍ക്കാരിന്‍റെ പക്കല്‍ കൃത്യമായ കണക്കുകളില്ല എന്നതാണ് വാസ്തവം. 14.5 കോടി കര്‍ഷകര്‍ ഇന്ത്യയിലുണ്ടെന്നാണ് പ്രൈം മിനിസ്റ്റേര്‍സ് കിസാന്‍ യോജനയിലെ കണക്കുകള്‍ വിശകലനം ചെയ്യുമ്പോള്‍ ലഭിക്കുന്ന ഉത്തരം. ഇതില്‍ 86 ശതമാനം പേരും അഞ്ച് ഏക്കറില്‍ താഴെ […]
കൂടുതല്‍ ഹൈ ടെക് ആയുധങ്ങള്‍ നിര്‍മിക്കാന്‍ ഇന്ത്യയും ഇസ്രയേലും കൈകോര്‍ക്കും
കൂടുതല്‍ ഹൈടെക് ആയുധങ്ങള്‍ നിര്‍മിക്കാന്‍ ഇന്ത്യയും ഇസ്രയേലും കൈകോര്‍ക്കും. ഇങ്ങനെ നിര്‍മിക്കുന്ന ആയുധങ്ങള്‍ സൗഹൃദ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നതിനും പദ്ധതിയുണ്ട്. ഇതിനായി വിപുലമായ പ്രതിരോധ പങ്കാളിത്തം ഉറപ്പാക്കും. ഇത്തരം പദ്ധതികള്‍ പ്രോത്സാഹിപ്പിക്കുന്നതിനായും പുതിയ പങ്കാളിത്തങ്ങള്‍ക്കുമായി ഒരു സബ് വര്‍ക്കിംഗ് ഗ്രൂപ്പ് (എസ്ഡബ്ല്യുജി) രൂപീകരിച്ചു. ഇന്ത്യന്‍ പ്രതിരോധ സെക്രട്ടറിയും ഇസ്രയേല്‍ പ്രതിനിധിയുമായിരിക്കും ഈ ഗ്രൂപ്പിന്റെ തലപ്പത്ത്. സാങ്കേതിക വിദ്യകളുടെ കൈമാറ്റം, നിര്‍മാണം, സാങ്കേതിക സുരക്ഷിതത്വം, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ആയുധങ്ങളുടെ കയറ്റുമതി അടക്കമുള്ളവയില്‍ ഒരുമിച്ചുള്ള പ്രവര്‍ത്തനത്തിനാണ് ഈ സബ് ഗ്രൂപ്പിന്റെ […]
എസ്പിബിയ്ക്ക് കലാലോകത്തിന്റെ വിട; സംസ്‌കാര ചടങ്ങുകൾ നടക്കുന്നത് താമരപ്പാക്കത്ത്
എസ്പിബിയ്ക്ക് കലാലോകത്തിന്റെ വിട. ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്‌കാരച്ചടങ്ങുകൾ നടക്കുക. രാവിലെ 11 മണിയോടെ സംസ്‌കാരച്ചടങ്ങുകൾ അവസാനിക്കുമെന്ന് അറിയിച്ചിരുന്നുവെങ്കിലും അന്ത്യാജ്ഞലി അർപ്പിക്കുന്നവരുടെ തിരക്ക് കാരണം ചടങ്ങുകൾ നീണ്ടു പോകുകയായിരുന്നു. സംസ്‌കാരച്ചടങ്ങുകൾ ചെന്നൈയ്ക്ക് സമീപം താമരപ്പാക്കത്താണ് നടക്കുന്നത്. ആദരാജ്ഞലി അർപ്പിക്കാൻ എത്തുന്നവരുടെ തിരക്ക് നിയന്ത്രിക്കാനാവാതെ വന്നതോടെ ഇന്നലെ രാത്രി 8 മണിക്ക് കോടമ്പാക്കത്തെ വീട്ടിൽ നിന്ന് ഭൗതിക ശരീരം താമരപ്പാക്കത്ത് എത്തിക്കുകയായിരുന്നു. സംസ്‌കാര ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമേ ഉണ്ടാവുകയുള്ളു. എസ്പിബി സാധാരണ ജീവിതത്തിലേക്ക് മടങ്ങിവരാൻ 18 മണിക്കൂർ […]
കര്‍ഷക രോഷത്തില്‍ രാജ്യം: റോഡ്, റെയില്‍ ഗതാഗതം തടഞ്ഞു
പഞ്ചാബ് – ഹരിയാനയിൽ പ്രതിഷേധം തുടരുന്നു. സമരത്തിന് പിന്തുണയുമായി പത്തോളം തൊഴിലാളി സംഘടനകളും പ്രതിപക്ഷ പാർട്ടികളും കേന്ദ്ര സർക്കാരിന്റെ കാർഷിക വിരുദ്ധ ബില്ലുകൾക്കെതിരെയുള്ള പ്രതിഷേധം ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ തുടരുന്നു. പഞ്ചാബ് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ ഇന്നും ട്രെയിൻ തടഞ്ഞുള്ള പ്രതിഷേധങ്ങൾ ഉണ്ടാകും. അടുത്ത മാസം ഒന്ന് മുതൽ അനിശ്ചിതകാല സമരവും പഞ്ചാബിൽ വിവിധ കർഷക സംഘടനകൾ പ്രഖ്യാപിച്ചിട്ടുണ്ട്. കർഷക സംഘടകൾക്കൊപ്പം തൊഴിലാളി സംഘടനകളും കേന്ദ്രസർക്കാരിനെതിരെ ശക്തമായ സമരത്തിനൊരുങ്ങുകയാണ്. വിവിധ തൊഴിലാളി സംഘടനകൾ ഒരുമിച്ച് ഇക്കാര്യത്തിൽ ധാരണയിലെത്തുമെന്നാണ് സൂചന. ഇന്നലത്തെ […]
പാക് പ്രധാനമന്ത്രിയുടെ പ്രസംഗത്തിനിടെ യു.എന്‍ പൊതുസഭയില്‍ നിന്ന് ഇന്ത്യ ഇറങ്ങിപ്പോയി
പാക് പ്രധാനമന്ത്രിയുടെ പ്രസംഗത്തിനിടെ യു.എന്‍ പൊതുസഭയില്‍നിന്ന് ഇന്ത്യ ഇറങ്ങിപ്പോയി, പ്രതിഷേധം കശ്മീര്‍ വിഷയത്തിലെ വിവാദ പരാമര്‍ശത്തില്‍. ചര്‍ച്ചയ്ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് മറുപടി പറയും. യു.എന്നിന്‍റെ 75ാം ജനറല്‍ അസംബ്ലിയില്‍ പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍ പ്രസംഗിക്കവെയാണ് യുഎന്നിലെ ഇന്ത്യന്‍ പ്രതിനിധി മിജിദോ വിനിദോ ഇറങ്ങിപ്പോയത്. കശ്മീര്‍ വിഷയത്തില്‍ ഇമ്രാന്‍ ഖാന്‍, നരേന്ദ്രമോദിയെ കുറ്റപ്പെടുത്തി പ്രസംഗിച്ചിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് മിജിതോ വിനിദോ ഇറങ്ങിപ്പോയത്. പിന്നീട് ഇമ്രാന്‍ ഖാന്‍റെ പ്രസംഗത്തിനുള്ള മറുപടി പ്രസംഗത്തില്‍ ശക്തമായ വിമര്‍ശനമാണ് ഇന്ത്യന്‍ പ്രതിനിധി നടത്തിയത്. […]
പുതിയ നിയമങ്ങള്‍ കര്‍ഷകരെ അടിമത്തത്തിലേക്ക് നയിക്കുമെന്ന് രാഹുല്‍ ഗാന്ധി
പുതിയ കര്‍ഷകനിയമങ്ങള്‍ കര്‍ഷകരെ അടിമത്തത്തിലേക്ക് നയിക്കുമെന്ന് രാഹുല്‍ ഗാന്ധി. വിവിധ കര്‍ഷകസംഘടനകള്‍ ആഹ്വാനം ചെയ്ത ഭാരത് ബന്ദിനെ അനുകൂലിച്ച ട്വീറ്റിലൂടെയാണ് പുതിയ കര്‍ഷകബില്ലുകള്‍ക്കെതിരെ രാഹുല്‍ പ്രതികരിച്ചത്. A flawed GST destroyed MSMEs. The new agriculture laws will enslave our Farmers.#ISupportBharatBandh — Rahul Gandhi (@RahulGandhi) September 25, 2020 ” ജി.എസ്.ടി രാജ്യത്തെ ചെറുകിട, ഇടത്തര വ്യാവസായിക സംരംഭങ്ങളെ പാടേ തകര്‍ത്തു. ഇപ്പോള്‍ അവതരിപ്പിച്ച കര്‍ഷകനിയമങ്ങള്‍ നമ്മുടെ കര്‍ഷകരെ അടിമകളാക്കും”. രാഹുല്‍ […]












