കേരള ട്രാന്‍സ്പോര്‍ട്ട് ഡവലപ്പ്മെന്‍റ് കോര്‍പ്പറേഷന്‍,കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡവലപ്പ്മെന്‍റ് കോര്‍പ്പറേഷന്‍,കേരള അര്‍ബന്‍ റൂറല്‍ ഡവലപ്പ്മെന്‍റ് എന്നിവക്ക് നിക്ഷേപം സ്വീകരിക്കാന്‍ അനുമതിയില്ല കേരളത്തിലെ മൂന്ന് പൊതുമേഖല സ്ഥാപനങ്ങള്‍ക്ക് അടക്കം 140 ബാങ്കിംഗ് ഇതര സ്ഥാപനങ്ങള്‍ക്ക് നിക്ഷേപം സ്വീകരിക്കാന്‍ അനുമതിയില്ലെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. നിക്ഷേപ തട്ടിപ്പുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് ആര്‍ബിഐ പട്ടിക ഇറക്കിയത്. പൊതുമേഖല സ്ഥാപനങ്ങളായ കേരള ട്രാന്‍സ്പോര്‍ട്ട് ഡവലപ്പ്മെന്‍റ് കോര്‍പ്പറേഷന്‍,കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡവലപ്പ്മെന്‍റ് കോര്‍പ്പറേഷന്‍,കേരള അര്‍ബന്‍ റൂറല്‍ ഡവലപ്പ്മെന്‍റ് എന്നീ പൊതു മേഖല സ്ഥാപനങ്ങള്‍ക്ക് […]
National
കാര്‍ഷിക ബില്ലിനെതിരെ ഇന്ന് ഭാരത് ബന്ദ്
കാര്‍ഷിക ബില്ലിനെതിരെ ഇന്ന് ഭാരത് ബന്ദ്. വിവിധ കർഷക സംഘടനകൾ ഇന്ന് ദേശീയ പ്രതിഷേധ ദിനമായി ആചരിക്കുകയാണ്. പഞ്ചാബ് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ ഇന്നലെ മുതൽ ട്രെയിൻ ഗതാഗതം അടക്കം തടഞ്ഞുള്ള ശക്തമായ പ്രതിഷേധം തുടരുന്നുണ്ട്. പഞ്ചാബിലും ഹരിയാനയിലും അരങ്ങേറുന്ന ക൪ഷക സമരം ഇന്നത്തോടെ ദേശീയ സമരമായി മാറുകയാണ്. ഭാരത് ബന്ദിനുള്ള ആഹ്വാനവുമായി വിവിധ ക൪ഷക സംഘടനകളാണ് രംഗത്തെത്തിയിരിക്കുന്നത്. ഈ അടുത്ത കാലങ്ങളിൽ കണ്ട ഏറ്റവും വലിയ കർഷക പ്രതിഷേധത്തിനാണ് കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി രാജ്യം സാക്ഷ്യം വഹിക്കുന്നത്. […]
കശ്മീരിൽ ഏറ്റുമുട്ടൽ; ജവാൻ വീരമൃത്യുവരിച്ചു
കശ്മീരിലെ ബുദ്ഗാമിൽ സിആർപിഎഫ് സംഘത്തിന് നേരേയുണ്ടായ ഭീകരാക്രമണത്തിൽ ഒരു ജവാൻ വീരമൃത്യുവരിച്ചു. സിആർപിഎഫിന്റെ പട്രോളിംഗ് സംഘത്തിന് നേരെ ഇന്ന് രാവിലെയാണ് ഭീകരാക്രമണം ഉണ്ടായത്. കൂടാതെ അവന്തിപോരയിലെ ത്രാൽ മേഖലയിൽ സുരക്ഷാസേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടൽ ഒരു ഭീകരനെ വധിച്ചു. സംയുക്ത സേനയുടെ ഭീകരവിരുദ്ധ നടപടിയിലാണ് ഭീകരനെ വധിച്ചത്. പ്രദേശത്ത് സേന നടത്തിയ തെരച്ചിലിൽ ആയുധങ്ങൾ പിടിച്ചെടുത്തു.
ഡൽഹിയിൽ കൊവിഡിന്റെ രണ്ടാം തരംഗമെന്ന് മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ
ഡൽഹിയിൽ കൊവിഡ് വ്യാപനത്തിന്റെ രണ്ടാം തരംഗമെന്ന് മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ. സെപ്തംബർ പതിനാറ് വരെ ഡൽഹിയിൽ 4,500 വരെയായിരുന്നു കൊവിഡ് പ്രതിദിന കണക്ക്. എന്നാൽ പിന്നീടുള്ള ദിവസങ്ങളിൽ ഇത് കുറഞ്ഞു. അടുത്ത ദിവസങ്ങളിൽ കൊവിഡ് വ്യാപനം കുറയുമെന്നാണ് വിദഗ്ധർ നൽകുന്ന സൂചനയെന്നും അരവിന്ദ് കേജ്‌രിവാൾ പറഞ്ഞു. പ്രതിദിന കണക്കിൽ ഏറ്റവും വലിയ വർധനവ് രേഖപ്പെടുത്തിയത് സെപ്തംബർ പതിനാറിനായിരുന്നു. 4,473 പേർക്കാണ് സെപ്തംബർ പതിനാറിന് കൊവിഡ് സ്ഥിരീകരിച്ചത്. സെപ്തംബർ 15 മുതൽ 19 വരെ ദിനംപ്രതി 4000ലേറെ കേസുകളും […]
കാർഷിക ബില്ലുകൾ വിപ്ലവകരമെന്ന് കേന്ദ്ര കൃഷി മന്ത്രി; പ്രതിപക്ഷ പാർട്ടികൾ കർഷകരെ തെറ്റിദ്ധരിപ്പിക്കുന്നു
കാർഷിക ബില്ലുകളിൽ കോൺഗ്രസിനെ കടന്നാക്രമിച്ച് കേന്ദ്ര കൃഷി മന്ത്രി നരേന്ദ്രസിംഗ് തൊമാർ. കോൺഗ്രസും ചില പ്രതിപക്ഷ പാർട്ടികളും വ്യക്തിപരമായ നേട്ടത്തിന് വേണ്ടി കർഷകരെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് കേന്ദ്രകൃഷിമന്ത്രി പറഞ്ഞു. മൻമോഹൻ സിംഗിനും അന്നത്തെ കൃഷി മന്ത്രി ശരത് പവാറിനും മാറ്റങ്ങൾക്ക് ആഗ്രഹമുണ്ടായിരുന്നു. ചില വ്യക്തികളുടെ സമ്മർദം കാരണം യുപിഎ സർക്കാർ മാറ്റത്തിനുള്ള ധൈര്യം കാണിച്ചില്ലെന്നും നരേന്ദ്രസിംഗ് തൊമാർ. കാർഷിക ബില്ലുകൾ കർഷകരുടെ ജീവിതം മാറ്റിമറിക്കും. ബില്ലുകൾ നടപ്പാക്കാൻ അനുവദിക്കൂവെന്നും അദ്ദേഹം പറഞ്ഞു. വിത്ത് വിതയ്ക്കുമ്പോൾ തന്നെ കർഷകർക്ക് വില […]
ബാലസ്റ്റിക് മിസൈൽ പൃഥ്വി-2 ന്റെ പരീക്ഷണം വിജയകരമായി പൂർത്തിയായി
ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ഹൃസ്വദൂര ബാലസ്റ്റിക് മിസൈലായ പൃഥ്വി-2 ന്റെ പരീക്ഷണം വിജയകരമായി പൂർത്തിയായി. ഒഡീഷ തീരത്തെ ബലാസോറിൽ നിന്ന് ഇന്നലെ രാത്രിയാണ് മിസൈൽ പരീക്ഷണം നടത്തിയത്.ആണവ പോർമുന വഹിക്കാൻ ശേഷയുള്ള ഭൂതല മിസൈലായ പൃഥ്വിയുടെ പരീക്ഷണത്തിലൂടെ സ്ട്രാറ്റജിക് ഫോഴ്‌സ് കമാൻഡ് തീരുമാനിച്ച ലക്ഷ്യങ്ങളിൽ ഒന്നാണ്. 500 മുതൽ 1,000 കിലോ ഗ്രാം വരെ ആയുധം വഹിക്കാൻ കഴിവുള്ള പൃഥ്വി 2ന് ദ്രവ ഇന്ധനം ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഇരട്ട എഞ്ചിനുകളാണ് ഉള്ളത്. 2003 മുതൽ ഇന്ത്യൻ സൈന്യത്തിന്റെ […]
രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം 57 ലക്ഷം കടന്നു ; മരണസംഖ്യ 91,000വും കടന്നു
ഇന്ത്യയിൽ കൊവിഡ് രോഗികളുടെ എണ്ണം 57 ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 86,508 പേർക്ക് രോഗം സ്ഥിരീകരിച്ചതോടെ ആകെ രോഗബാധിതരുടെ എണ്ണം 57,32,519 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,129 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ ആകെ മരണസംഖ്യ 91,149 ആയി. ചികിത്സയിലുള്ളവരുടെ എണ്ണം 9,66,382 ആണ്. 46,74,988 പേരുടെ രോഗം ഭേദമായി. 24 മണിക്കൂറിനിടെ 87,374 പേർ രോഗമുക്തി നേടി. അതേസമയം, 24 മണിക്കൂറിനിടെ 11,56,569 സാമ്പിളുകൾ പരിശോധിച്ചുവെന്ന് ഐസിഎംആർ അറിയിച്ചു. ഇതുവരെ 6,74,36,031 […]
പാര്‍ലമെന്‍റ് അനിശ്ചിത കാലത്തേക്ക് പിരിഞ്ഞു
രണ്ട് ദിവസങ്ങളായി കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ സഭയില്ലാതിരുന്നതിനാല്‍ കാര്യമായോ ചര്‍ച്ചകളോ എതിര്‍പ്പുകളോ ഇല്ലാതെയാണ് പല ബില്ലുകളും പാര്‍ലമെന്‍റിന്‍റെ ഇരു സഭകളും പാസ്സാക്കിയത്. വിവാദമായ തൊഴില്‍ പരിഷ്കരണ ബില്ല് അടക്കം പതിനാല് ബില്ലുകളാണ് രാജ്യസഭ ഒറ്റ ദിവസം കൊണ്ട് പാസാക്കിയത്. സവാള, ഉരുളക്കിഴങ്ങ്, പയര്‍ വര്‍ഗ്ഗങ്ങള്‍ അടക്കമുളള ഭക്ഷ്യവസ്തുക്കള്‍ അവശ്യവസ്തുക്കളുടെ പട്ടികയില്‍ നിന്നൊഴിവാക്കിയ ബില്ലും പ്രതിപക്ഷത്തിന്‍റെ അഭാവത്തില്‍ പാസ്സാക്കി. സെപ്റ്റംബര്‍ 14 മുതല്‍ ഒക്ടോബര്‍ 1 വരെ ചേരാനിരുന്ന വര്‍ഷകാലസമ്മേളനത്തില്‍ 43 ബില്ലുകളാണ് പാര്‍ലമെന്‍റിന്‍റെ പരിഗണനക്ക് വിടാന്‍ […]
കർഷകര്‍ ഇന്ന് മുതല്‍ ട്രെയിന്‍ തടയല്‍ സമരത്തിലേക്ക്
കർഷക ബില്ലിനെതിരായ പ്രക്ഷോഭം കൂടുതല്‍ ശക്തമാകുന്നു. കർഷകർ ഡല്‍ഹിയിലേക്ക് മാർച്ച് നടത്തുന്നതിനാല്‍ അതിർത്തിയിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. കർഷക ബില്ലിനെതിരായ പ്രക്ഷോഭം കൂടുതല്‍ ശക്തമാകുന്നു. കോണ്‍ഗ്രസിന്‍റെ രാജ്യവ്യാപക പ്രതിഷേധത്തിന് ഇന്ന് തുടക്കമാകും. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളില്‍ പ്രതിഷേധം തുടരുന്ന കർഷകര്‍ ഇന്ന് മുതല്‍ ട്രെയിന്‍ തടയല്‍ സമരത്തിലേക്ക് കടക്കും. കർഷകർ ഡല്‍ഹിയിലേക്ക് മാർച്ച് നടത്തുന്നതിനാല്‍ അതിർത്തിയിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. പാർലമെന്‍റിന്‍റെ വർഷകാല സമ്മേളനം അവസാനിച്ചതോടെ സംസ്ഥാനങ്ങളിലെ കർഷക പ്രതിഷേധങ്ങള്‍ ശക്തമായിരിക്കുകയാണ്. കോണ്‍ഗ്രസ്സിന്‍റെ രാജ്യവ്യാപക പ്രക്ഷോഭം ഇന്ന് പിസിസികളുടെ നേതൃത്വത്തില്‍ നടക്കുന്ന […]
യു.എന്നിലെ കശ്മീർ പരാമർശം: ഉർദുഗാന് ശക്തമായ മറുപടിയുമായി ഇന്ത്യ
ഉർദുഗാന്റെ പരാമർശം അസ്വീകാര്യമാണെന്നും തുർക്കി മറ്റ് രാഷ്ട്രങ്ങളുടെ പരമാധികാരം മാനിക്കാൻ പഠിക്കണമെന്നും ഇന്ത്യന്‍ പ്രതിനിധി ഐക്യരാഷ്ട്ര സഭ ജനറൽ അസംബ്ലിയിൽ കശ്മീർ സംബന്ധിച്ച് പരാമർശം നടത്തിയ തുർക്കി പ്രസിഡണ്ട് ത്വയ്യിബ് ഉർദുഗാനെതിരെ ഇന്ത്യ. ഉർദുഗാന്റെ പരാമർശം അസ്വീകാര്യമാണെന്നും തുർക്കി മറ്റ് രാഷ്ട്രങ്ങളുടെ പരമാധികാരം മാനിക്കാൻ പഠിക്കണമെന്നും ഐക്യരാഷ്ട്രസഭയിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി ടി.എസ് തിരുമൂർത്തി പറഞ്ഞു. കശ്മീർ പ്രശ്‌നം ഇപ്പോഴും കത്തിക്കൊണ്ടിരിക്കുകയാണെന്നും പ്രശ്‌നപരിഹാരം ദക്ഷിണേഷ്യയുടെ സമാധാനത്തിന് അനിവാര്യമാണെന്നുമായിരുന്നു യു.എൻ ജനറൽ അസംബ്ലിയിലെ പ്രസംഗത്തിൽ ഉർദുഗാൻ പറഞ്ഞത്. കശ്മീരികളുടെ […]












