India National

ടെെം മാ​ഗസിൻ 100 പേരുടെ പട്ടികയിൽ മോദിയും: പക്ഷേ ചെറിയൊരു പ്രശ്നമുണ്ട്…

ടെെം മാ​ഗസിൻ പുറത്ത് വിട്ട ലോകത്തെ സ്വാധീനിച്ച നൂറ് പേരില്‍ ഇന്ത്യൻ‌ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇടം പിടിച്ചത് ചർച്ചയായിരുന്നു. മോദിക്ക് ലോകത്തിന്റെ അം​ഗീകാരം എന്ന നിലയിലാണ് ടെെം മാ​ഗസിന്റെ പട്ടികയെ കുറിച്ച് പ്രചരിച്ച വാർത്ത. എന്നാൽ മോദി നൂറ് പേരുടെ പട്ടികയിൽ ഇടം പിടിച്ചതിനെ കുറിച്ച് ടെെം മാഗസിന്‍ പറഞ്ഞു വെക്കുന്നത് അത്ര നല്ല കാര്യങ്ങളല്ല എന്നതാണ് സത്യം. ‘ലീഡേർസ്’ എന്ന കാറ്റ​ഗിറിക്ക് കീഴിലാണ് മോദിയുടെ പേര് വന്നത്. മോദിക്ക് പുറമെ, അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് […]

India National

കശ്മീരിന്റെ ഔദ്യോഗിക ഭാഷയായി ഹിന്ദിയും; ബിൽ ലോക്‌സഭ പാസാക്കി

കശ്മീരി ജനസംഖ്യയുടെ മൂന്ന് ശതമാനം പോലും ആളുകൾ സംസാരിക്കാത്ത ഹിന്ദിയെ ഔദ്യോഗിക ഭാഷയാക്കിയപ്പോൾ കൂടുതൽ പേർ ഉപയോഗിക്കുന്ന ഗോജ്രി, പഹാഡി, പഞ്ചാബി ഭാഷകൾ ഒഴിവാക്കിയത് എന്തിനെന്ന ചോദ്യം ഉയരുന്നുണ്ട്. ഹിന്ദിയടക്കം മൂന്ന് ഭാഷകളെക്കൂടി ജമ്മു കശ്മീരിന്റെ ഔദ്യോഗിക ഭാഷകളാക്കുന്ന ബിൽ ലോക്‌സഭ പാസാക്കി. ഹിന്ദി, കശ്മീരി, ഡോഗ്രി എന്നീ ഭാഷകൾക്ക് ഔദ്യോഗിക പദവി നൽകുന്ന ‘ജമ്മു ആന്റ് കഷ്മീർ ഒഫീഷ്യൽ ലാംഗ്വേജസ് ബിൽ 2020’ ആണ് ലോക്‌സഭയിൽ ആഭ്യന്തര സഹമന്ത്രി ജി കിഷൻ റെഡ്ഡി അവതരിപ്പിച്ചത്. നിലവിൽ […]

India National

പാര്‍ലമെന്‍റിന്‍റെ വര്‍ഷകാല സമ്മേളനം ഇന്നവസാനിക്കും

പാര്‍ലമെന്‍റിന്‍റെ വര്‍ഷകാല സമ്മേളനം ഇന്നവസാനിക്കും. രാജ്യസഭാ സമ്മേളനം ഇന്ന് അവസാനിപ്പിക്കുകയാണെന്ന് അധ്യക്ഷന്‍ വെങ്കയ്യ നായിഡു അറിയിച്ചു. കാര്‍ഷിക പരിഷ്കരണ ബില്ല് പാസ്സാക്കിയതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം രാജ്യസഭാ ബഹിഷ്കരണം തുടരുകയാണ്. ലോക്സഭ ഇന്ന് ആറ് മണിക്ക് ചേര്‍ന്ന് സമ്മേളനം അവസാനിപ്പിക്കും. ഒക്ടോബര്‍ ഒന്ന് വരെയായിരുന്നു പാര്‍ലമെന്‍റിന്‍റെ വര്‍ഷകാല സമ്മേളനം നിശ്ചയിച്ചിരുന്നത്. എന്നാല്‍ കേന്ദ്രമന്ത്രിമ്മാര്‍ ഉള്‍പ്പടെ മുപ്പതിലധികം എം പിമ്മാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ സമ്മേളനം വെട്ടിച്ചുരുക്കാമെന്ന് തീരുമാനത്തിലെത്തുകയായിരുന്നു. കാര്‍ഷിക പരിഷ്കരണ ബില്‍, തൊഴില്‍ നിയമ ഭേദഗതി ബില്‍ എന്നിവ പാസായതോടെ […]

India National

കോവിഡ് രൂക്ഷമായ 7 സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി ഇന്ന് കൂടിക്കാഴ്ച നടത്തും

രാജ്യത്ത് കോവിഡ് ബാധ രൂക്ഷമായ 7 സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കൂടിക്കാഴ്ച നടത്തും. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങള്‍ ഊർജ്ജിതമാക്കുന്നത് സംബന്ധിച്ച് ചർച്ച ചെയ്യും. മഹാരാഷ്ട്ര, കർണാടക, ആന്ധ്ര, തമിഴ്നാട്, യുപി, ഡല്‍ഹി , പഞ്ചാബ് എന്നിവിടങ്ങളിലെ മുഖ്യമന്ത്രിമാരാണ് യോഗത്തില്‍ പങ്കെടുക്കുക. രാജ്യത്തെ രോഗികളില് 65 ശതമാനവും മരണത്തിന്‍റെ 77 ശതമാനവും ഈ ഏഴ് സംസ്ഥാനങ്ങളിലാണ്. നിലവില്‍ രാജ്യത്തെ രോഗികള്‍ 56 ലക്ഷവും മരണം 89000ഉം കടന്നു. രോഗബാധ രൂക്ഷമായ മഹാരാഷ്ട്രയില്‍ 18,390 പുതിയ കേസും […]

India National

‘അതിര്‍ത്തിയിലേക്ക് ഇനി സേനയെ അയക്കില്ല’

ഇന്ത്യ – ചൈന അതിര്‍ത്തിയില്‍ സമാധാനം സംരക്ഷിക്കുമെന്ന് ഇരുരാഷ്ട്രങ്ങളുടേയും സംയുക്ത പ്രസ്താവന. ഇരുരാജ്യങ്ങളും തമ്മിലെ ആറാമത്തെ കമാന്റർതല ചർച്ചയിലാണ് തീരുമാനം. ഇരു രാജ്യങ്ങളും അതിർത്തിയിലേക്ക് കൂടുതൽ സേനയെ അയക്കില്ലെന്നും പ്രസ്തവാനയില്‍ വ്യക്തമാക്കി. തർക്കമേഖലകളിൽ നിന്ന് ചൈന ആദ്യം പിന്മാറണമെന്നായിരുന്നു ഇന്ത്യ ആവശ്യപ്പെട്ടത്. എല്ലാ പട്രോള്‍ പോയിന്‍റുകളിലും പ്രവേശനം അനുവദിക്കണമെന്നും ചെെനയുമായുള്ള ചർച്ചയിൽ ഇന്ത്യ ആവശ്യപ്പെട്ടു. ഏഴാമത് കോർ കമാണ്ടർതല ചർച്ച ഉടൻ നടത്തും. വിദേശകാര്യ മന്ത്രിമാരുടെ ചർച്ചയിലെ ധാരണകൾ നടപ്പിലാക്കും. ഏക പക്ഷീയ നീക്കങ്ങൾ ഉണ്ടാകില്ലെന്നും സംയുക്ത […]

India National

അഞ്ച് വര്‍ഷം, 58 രാജ്യങ്ങള്‍; പ്രധാനമന്ത്രിയുടെ വിദേശയാത്രക്ക് ചിലവായത് 517.8 കോടി രൂപ !

പ്രധാനമന്ത്രി അവസാന അഞ്ച് വര്‍ഷത്തിനുള്ളില്‍ 58 രാജ്യങ്ങള്‍ സന്ദര്‍ശിച്ചുവെന്നും 517.82 കോടി രൂപ ചിലവഴിച്ചുവെന്നും വിദേശകാര്യ വകുപ്പ്. രാജ്യസഭയിലെ സംശയത്തിന് എഴുതി നല്‍കിയ മറുപടിയിലാണ് വിദേശകാര്യ മന്ത്രി വി.മുരളീധരന്‍ ഇക്കാര്യം വ്യക്തമാക്കിയത്. ‘2015 മുതല്‍ 2019 വരെ 58 രാജ്യങ്ങള്‍ സന്ദര്‍ശിച്ചുവെന്നും 517.82 കോടി രൂപ ചിലവഴിച്ചു’ അദ്ദേഹം പറഞ്ഞു. ഈ സന്ദര്‍ശനങ്ങള്‍ വിദേശ രാജ്യങ്ങളുമായുള്ള ബന്ധം ശക്തിപ്പെടുത്തിയെന്നും സാങ്കേതിക, സാമ്പത്തിക, പ്രതിരോധ മേഖലകളിലെല്ലാം ബന്ധം ശക്തിപ്പെടുത്താനായെന്നും മറുപടിയില്‍ പറയുന്നു. എന്നാല്‍, പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വന്തം […]

India National

മയക്കുമരുന്ന് കേസ്: ദീപികയുടെ മാനേജര്‍ക്ക് നോട്ടീസ്

നടി ദീപിക പദുകോണിന്റെ മാനേജര്‍ കരിഷ്മ പ്രകാശിന് ഹാജരാകാന്‍ നാര്‍കോടിക്സ് കണ്‍ട്രോള്‍ ബ്യൂറോയുടെ നോട്ടീസ്. ബോളിവുഡ്- ലഹരി ബന്ധം സംബന്ധിച്ച അന്വേഷണത്തിനിടെയാണ് കരിഷ്മയെ വിളിപ്പിച്ചത്. സുശാന്ത് സിങിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണമാണ് ബോളിവുഡിലെ മയക്കുമരുന്ന് ബന്ധത്തിലെത്തിയത്. കരിഷ്മ പ്രകാശ് ജോലി ചെയ്യുന്ന ക്വാന്‍ ടാലന്‍റ് സിഇഒ ധ്രുവ് ചിത്ഗോപേകറിനെയും ചോദ്യംചെയ്യാന്‍ വിളിപ്പിച്ചിട്ടുണ്ട്. കരിഷ്മ ഹാജാരാകാന്‍ എന്‍സിബിയോട് സമയം ചോദിച്ചിട്ടുണ്ട്. സുശാന്തിന്‍റെ മാനേജര്‍ ശ്രുത മോദി, മുന്‍ ടാലന്‍റ് മാനേജര്‍ ജയ സാഹ എന്നിവരെയും വിളിപ്പിച്ചിട്ടുണ്ട്. സുശാന്തിനായി ലഹരി […]

India National

എന്‍ഡിഎ എന്നാല്‍ നോ ഡാറ്റ എവെയ്‍ലബിള്‍: ശശി തരൂര്‍

കുടിയേറ്റ തൊഴിലാളികളുടെ വിവരങ്ങള്‍ മുതല്‍ കര്‍ഷക ആത്മഹത്യ വരെയുള്ള കണക്കുകള്‍ ലഭ്യമല്ലെന്ന് പറഞ്ഞ മോദി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷം. എന്‍ഡിഎ എന്നാല്‍ നോ ഡാറ്റ എവെയ്‍ലബിള്‍ ആണെന്ന് കോണ്‍ഗ്രസ് എംപി ശശി തരൂര്‍ വിമര്‍ശിച്ചു. “കുടിയേറ്റ തൊഴിലാളികളുടെ വിവരങ്ങളില്ല, കര്‍ഷക ആത്മഹത്യയുടെ കണക്കില്ല, സാമ്പത്തിക ഉത്തേജനത്തെ കുറിച്ച് തെറ്റായ വിവരങ്ങള്‍, കോവിഡ് മരണങ്ങളെ കുറിച്ച് സംശയാസ്പദമായ കണക്കുകള്‍, ജിഡിപി വളര്‍ച്ചയെ കുറിച്ച് തെളിവില്ലാത്ത വിവരങ്ങള്‍- സര്‍ക്കാര്‍ എന്‍ഡിഎക്ക് പുതിയ അര്‍ഥം നല്‍കിയിരിക്കുന്നു”.. എന്നാണ് തരൂരിന്‍റെ ട്വീറ്റ്. […]

India National

എം.പിമാരെ തിരിച്ചെടുക്കാത്തതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു

പുറത്താക്കിയ എം.പിമാരെ തിരിച്ചെടുക്കാത്തതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം രാജ്യസഭ ബഹിഷ്കരിച്ചു. ഈ സമ്മേളന കാലയളവില്‍ സഭയില്‍ ഇരിക്കില്ലെന്ന് കോണ്‍ഗ്രസ് സഭാ കക്ഷി നേതാവ് ഗുലാം നബി ആസാദ് പറഞ്ഞു. സര്‍ക്കാരിന്‍റെ പ്രമേയം ശരിയാണെന്ന് ബോധ്യപ്പെട്ടതിനാലാണ് സസ്പെന്‍ഷന്‍ നടപടിയെന്ന് സഭാധ്യക്ഷന്‍ വെങ്കയ്യ നായിഡു വ്യക്തമാക്കി. എം.പിമാര്‍ ഖേദം പ്രകടിപ്പിക്കുകയാണെങ്കില്‍ തിരിച്ചെടുക്കാമെന്ന് കേന്ദ്ര മന്ത്രി പ്രല്‍ഹാദ് ജോഷി പറഞ്ഞു. പ്രതിപക്ഷം സഭ ബഹിഷ്കരിച്ചതോടെ എം.പിമാര്‍ പാര്‍ലമെന്‍റിന് മുന്നിലെ കുത്തിയിരിപ്പ് സമരം അവസാനിപ്പിച്ചു. എല്ലാ വിളകള്‍ക്കും സ്വാമിനാഥന്‍ കമ്മീഷന്‍ ശുപാര്‍ശ പ്രകാരമുളള മിനിമം […]

India National

രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം 55 ലക്ഷം കടന്നു; മരണസംഖ്യ 88,000വും കടന്നു

ഇന്ത്യയിൽ കൊവിഡ് രോഗികളുടെ എണ്ണം 55 ലക്ഷം കടന്നു. രാജ്യത്തെ ആകെ രോഗബാധിതർ 55,62,664 ആയി. 24 മണിക്കൂറിനിടെ 75,083 പേർക്ക് രോഗം സ്ഥിരീകരിച്ചു. 1,053 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മരിച്ചത്. 9,75,861 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. രോഗം ഭേദമായവരുടെ എണ്ണം 44,97,868 ആയി. മരണസംഖ്യ 88,935 ആയി. അതേസമയം, രാജ്യത്ത് 24 മണിക്കൂറിനിടെ രോഗമുക്തി നേടിയവരുടെ എണ്ണം ഒരു ലക്ഷം കടന്നു. 1,01,469 പേരാണ് 24 മണിക്കൂറിനിടെ രോഗമുക്തി നേടിയത്. 24 മണിക്കൂറിനിടെ 9,33,185 […]