കാർഷിക ബില്ലുകൾക്കെതിരെ വ്യാഴാഴ്ച മുതൽ കോൺഗ്രസിന്‍റെ രാജ്യവ്യാപക പ്രക്ഷോഭം .രാജ്ഭവൻ മാർച്ച്, കർഷക ദിനാചരണം, രാഷ്ട്രപതിക്ക് നിവേദനം നൽകൽ അടക്കമുള്ള പരിപാടികളാണ് നിശ്ചയിച്ചിട്ടുള്ളത്. കർഷകരെ വഞ്ചിക്കുന്ന പ്രധാനമന്ത്രി നുണ ആവർത്തിക്കുകയാണെന്നും കോൺഗ്രസ് കുറ്റപ്പെടുത്തി. വിദേശത്ത് ചികിത്സയിൽ കഴിയുന്ന അധ്യക്ഷ സോണിയ ഗാന്ധിയുടെ നിർദേശ പ്രകാരം ഡൽഹിയിൽ ചേർന്ന ഉന്നതതല യോഗത്തിൽ ആണ് തീരുമാനം. പാർലമെന്‍റ് പാസാക്കിയ കർഷക ബില്ലുകൾക്കെതിരെ രാജ്യത്ത് തുടരുന്ന സമരങ്ങളുടെ നേതൃത്വത്തിലേക്ക് വരികയാണ് കോണ്‍ഗ്രസ്. 24ന് പിസിസികളുടെ നേതൃത്വത്തില്‍ വാർത്താ സമ്മേളനങ്ങള്‍ നടത്തും. 28ന് […]
National
ഇന്ത്യ- ചൈന സംഘർഷം; സേന പിന്മാറ്റത്തിനുള്ള കരാർ ഉടൻ യാഥാർത്ഥ്യമാക്കും
സമയബന്ധിതമായി ഇരു രാജ്യങ്ങളും തമ്മിലുള്ള കരാറുകൾ യാഥാർത്ഥ്യമാക്കാൻ കമാൻഡർ തല ചർച്ചയിൽ തീരുമാനം. അതിർത്തിയിൽ നിന്ന് പിന്മാറുന്നതുമായി ബന്ധപ്പെട്ട് ഇരു രാജ്യങ്ങളും ഏർപ്പെട്ടിട്ടുള്ള കരാറുകൾ യാഥാർത്ഥ്യമാക്കാനാണ് തീരുമാനം. ഇതിനായി സംയുക്ത സംഘം തുടർച്ചയായി സാഹചര്യങ്ങൾ വിലയിരുത്തും. ഇന്ത്യ- ചൈന കോർ കമാൻഡർ തല ചർച്ച തുടരാനും യോഗം തീരുമാനിച്ചു. ഇന്ത്യ- ചൈന അതിർത്തിയിൽ സംഘർഷം നിലനിൽക്കുന്നതിനിടെ ഇരു രാജ്യങ്ങളുടെയും കോർ കമാൻഡർ തലത്തിലുള്ള ആറാം വട്ട കൂടിക്കാഴ്ച കിഴക്കൻ ലഡാക്കിലെ മോൾഡോയിൽ ആണ് നടന്നത്. ഇന്ത്യൻ സൈന്യത്തിന്റെ […]
രാജ്യസഭയില്‍ നിന്ന് പുറത്താക്കിയ എം.പിമാര്‍ സമരത്തില്‍
പുറത്താക്കിയ എം. പിമാരെ തിരിച്ചെടുത്തില്ലെങ്കില്‍ പ്രതിപക്ഷം സഭയില്‍ ഉണ്ടാകില്ലെന്ന് കെ.കെ രാഗേഷ് എം.പി വ്യക്തമാക്കി. രാവിലെ സഭ സമ്മേളിക്കുമ്പോള്‍ തന്നെ വിഷയം പ്രതിപക്ഷം ഉന്നയിക്കും രാജ്യസഭയിൽ നിന്ന് സസ്‌പെൻഡ് ചെയ്ത നടപടിയിൽ പ്രതിഷേധിച്ച് 8 എം.പിമാരും കഴിഞ്ഞ രാത്രി പാര്‍ലമെന്‍റ് വളപ്പില്‍ കുത്തിയിരുന്നു. പ്രതിഷേധം ഇപ്പോഴും തുടരുകയാണ്. പുറത്താക്കിയ എം. പിമാരെ തിരിച്ചെടുത്തില്ലെങ്കില്‍ പ്രതിപക്ഷം സഭയില്‍ ഉണ്ടാകില്ലെന്ന് കെ.കെ രാഗേഷ് എം.പി വ്യക്തമാക്കി. രാവിലെ സഭ സമ്മേളിക്കുമ്പോള്‍ തന്നെ വിഷയം പ്രതിപക്ഷം ഉന്നയിക്കും. കാര്‍ഷിക പരിഷ്കരണ ബില്‍ […]
ജനാധിപത്യ ഇന്ത്യയെ കേന്ദ്ര സര്‍ക്കാര്‍ നിശബ്ദമാക്കുന്നു: രാഹുൽ ഗാന്ധി
കാര്‍ഷിക ബില്ലിനെതിരെ പ്രതിഷേധിച്ച് റൂള്‍ബുക്ക് വലിച്ചുകീറുകയും രാജ്യസഭാ ഉപാധ്യക്ഷനെ ഉപരോധിക്കുകയും ചെയ്ത സംഭവത്തില്‍ എട്ടു എം.പിമാരെയാണ് രാജ്യസഭ ചെയര്‍മാന്‍ സസ്‌പെന്‍ഡ് ചെയ്തത് കർഷക ബില്ലിനെതിരെ പ്രതിഷേധിച്ച പ്രതിപക്ഷ എം.പിമാരെ സസ്‌പെൻഡ് ചെയ്ത നടപടിയെ വിമർശിച്ച് കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധി. ജനാധിപത്യ ഇന്ത്യയെ നിശബ്ദമാക്കുന്നത് തുടരുന്നെന്ന് രാഹുൽ ആരോപിച്ചു. നിശബ്ദമാക്കുന്നതിലൂടെയും എംപിമാരെ സസ്‌പെൻഡ് ചെയ്യുന്നതിലൂടെയും കാർഷിക കരിനിയമം സംബന്ധിച്ച കർഷകരുടെ ആശങ്കകൾക്കു നേരെ കണ്ണടയ്ക്കുകയാണ്. ഈ സര്‍ക്കാറിന്റെ ധാർഷ്ട്യം രാജ്യമെമ്പാടും സാമ്പത്തിക ദുരന്തം വരുത്തിയെന്നും രാഹുൽ […]
2000 രൂപ നോട്ടുകളുടെ അച്ചടി നിര്‍ത്തുന്നു? പ്രതികരണവുമായി ധനകാര്യമന്ത്രി
2000 രൂപ നോട്ടുകളുടെ അച്ചടി നിര്‍ത്താന്‍ തീരുമാനമെടുത്തിട്ടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. ശനിയാഴ്ച ലോക്‌സഭയില്‍ ധനകാര്യ സഹമന്ത്രി അനുരാഗ് താക്കൂറാണ് ഇക്കാര്യം വ്യക്തമാക്കിയത്. ലോക്ക്ഡൗണിന്റെ ഭാഗമായി നോട്ടുകളുടെ അച്ചടിയും താത്കാലികമായി നിര്‍ത്തിവെച്ചിരുന്നു. തുടര്‍ന്ന് മെയ് നാലിനാണ് അച്ചടി വീണ്ടും ആരംഭിച്ചെന്നും അദ്ദേഹം വ്യക്തമാക്കി. 2019-2020, 2020-2021 വര്‍ഷങ്ങളില്‍ 2000 രൂപ നോട്ടുകള്‍ അച്ചടിച്ചിട്ടില്ല. എന്നാല്‍ 2000 രൂപ നോട്ടിന്റെ അച്ചടി നിര്‍ത്താന്‍ സര്‍ക്കാര്‍ തീരുമാനമെടുത്തിട്ടില്ലെന്നും അനുരാഗ് താക്കൂര്‍ പറയുന്നു. 273.98 കോടിയുടെ 2000 രൂപ നോട്ടുകളാണ് നിലവില്‍ പ്രചാരത്തിലുള്ളത്. 2000 […]
രാജ്യസഭയില്‍ വിവാദ കാര്‍ഷിക ബില്‍ വലിച്ചുകീറി പ്രതിഷേധം
വിവാദ കാര്‍ഷിക ബില്‍ ചര്‍ച്ചക്കിടെ രാജ്യസഭയില്‍ നാടകീയ രംഗങ്ങള്‍. ബില്ലിനെതിരെ അതിശക്തമായ പ്രതിഷേധമാണ് പ്രതിപക്ഷം ഉയര്‍ത്തിയത്. ചെയറിന് മുന്‍പില്‍ ഡെറിക് ഒബ്രിയാന്‍ ബില്ലിന്‍റെ കോപ്പി വലിച്ചുകീറി. സര്‍ക്കാരിനൊപ്പം നില്‍ക്കുന്ന ടിആര്‍എസ് ബില്ലിനെ എതിര്‍ത്ത് വോട്ട് ചെയ്യുമെന്ന് വ്യക്തമാക്കി. കര്‍ഷകര്‍ക്ക് സ്വതന്ത്രമായി ഉത്പന്നങ്ങള്‍ വിറ്റഴിക്കാനുള്ള അവസരമുണ്ടാക്കുകയാണ് ചെയ്യുന്നതെന്ന് കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമര്‍ അവകാശപ്പെട്ടു. ഫെഡറല്‍ സംവിധാനം പൂര്‍ണമായും തകര്‍ക്കുന്നതാണ് ബില്ലെന്ന് കെ കെ രാഗേഷ് എം പി പറഞ്ഞു. ബില്‍ കര്‍ഷകര്‍ക്ക് നല്ലതാണെങ്കില്‍ ബിജെപിയുടെ സഖ്യകക്ഷി […]
രാജ്യത്ത് കോവിഡ് ബാധിതര്‍ 54 ലക്ഷം കടന്നു; 92,605 പേര്‍ക്ക് പുതുതായി രോഗം
കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത് 92,605 കോവിഡ് കേസുകള്‍. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം 54 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത് 92,605 കോവിഡ് കേസുകള്‍. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം 54 ലക്ഷം കടന്നു. 1,133 പേരുടെ മരണമാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ സ്ഥിരീകരിച്ചത്. രാജ്യത്ത് ഇതുവരെ 54,00,620 പേര്‍ക്കാണ് കോവിഡ് ബാധിച്ചത്. ഇതില്‍ 10,10,824 പേരാണ് ചികിത്സയിലുള്ളത്. 43,03,044 പേരുടെ അസുഖം ഭേദമായി. […]
രാജ്യത്തെ സ്കൂളുകളും കോളേജുകളും ഇന്ന് മുതല്‍ ഭാഗികമായി തുറക്കും
ഒമ്പത് മുതൽ 12വരെയുള്ള ക്ലാസുകൾക്കും കോളേജുകള്‍ക്കുമാണ് പ്രവര്‍ത്തനാനുമതി. ജമ്മുകശ്മീരും പഞ്ചാബ്, ഹരിയാന, അസം, ആന്ധ്രപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളുമാണ് പ്രവര്‍ത്തനാനുമതി നൽകിയിട്ടുള്ളത്. സ്കൂളുകൾക്ക് പ്രവര്‍ത്തിച്ചുതുടങ്ങാൻ അനുമതി നൽകിയിട്ടുള്ളത്. ലോക്ഡൗണിനെത്തുടര്‍ന്ന് അടച്ചിട്ട സ്കൂളുകൾ അഞ്ച് മാസത്തിന് ശേഷമാണ് ഇന്ന് മുതൽ ഭാഗികമായി പ്രവര്‍ത്തനമാരംഭിക്കുന്നത്. 9 മുതൽ 12 വരെയുള്ള ക്ലാസുകളിലെ പ്രവര്‍ത്തനങ്ങൾക്കാണ് അനുമതി. രക്ഷിതാക്കളുടെ അനുമതിയോടെ വിദ്യാര്‍ഥികൾക്ക് സ്കൂളുകളിലേക്ക് വരാം. അധ്യാപക അനധ്യാപക ജീവനക്കാര്‍ക്കും സ്കൂളുകളിൽ വരാം. ഓൺലൈൻ അധ്യാപനത്തിന് അധ്യാപകര്‍ക്ക് സ്കൂളുകൾ ഉപയോഗിക്കാൻ ഇതുവഴി അവസരമുണ്ടാകും. അധ്യാപകരിൽ നിന്ന് […]
നല്ല പെണ്‍കുട്ടികള്‍ നേരത്തെ ഉറങ്ങും; കട്ജുവിന്‍റെ പരാമര്‍ശത്തിനെതിരെ വ്യാപക പ്രതിഷേധം
നല്ല പെണ്‍കുട്ടികള്‍ നേരത്തെ ഉറങ്ങുമെന്ന മുന്‍ സുപ്രിം കോടതി ജഡ്ജി മാര്‍ക്കേണ്ഡയ കട്ജുവിന്‍റെ പരാമര്‍ശത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം ശക്തമാകുന്നു. ഫേസ്ബുക്കില്‍ ഒരു യുവതിയുടെ കമന്‍റിന് മറുപടി നല്‍കുമ്പോഴായിരുന്നു കട്ജുവിന്‍റെ സ്ത്രീ വിരുദ്ധ പരാമര്‍ശം. ജസ്റ്റിസിന്‍റെ പരാമര്‍ശത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാപക വിമര്‍ശമാണ് ഉയരുന്നത്. അദ്ദേഹം എല്ലായ്പ്പോഴും ഇങ്ങിനെ തന്നെയാണെന്നും ഇതില്‍ അതിശയമൊന്നുമില്ലെന്നും ചിലര്‍ കമന്‍റ് ചെയ്തു. ഒപ്പം കട്ജുവിന്‍റെ പഴയ റിപ്ലൈകളുടെ സ്ക്രീന്‍ ഷോട്ടുകളും പങ്കുവയ്ക്കുന്നുണ്ട്. എന്നാല്‍ ഇത് കട്ജു തന്നെയാണോ എന്നും ചിലര്‍ സംശയം […]
ആറ് മാസങ്ങള്‍ക്ക് ശേഷം താജ്മഹല്‍ തുറക്കുന്നു; സഞ്ചാരികളെ വരവേല്‍ക്കാനൊരുങ്ങി ആഗ്ര
അണ്‍ലോക്ക് 4ന്‍റെ ഭാഗമായാണ് താജ്‌മഹലും ആഗ്ര കോട്ടയും തുറന്ന് കൊടുക്കുന്നതെന്ന് സ്‌മാരക ചുമതലയുളള പുരാവസ്‌തു ശാസ്‌ത്രജ്‌ഞൻ ബസന്ത് കുമാർ അറിയിച്ചു കോവിഡിനെ തുടര്‍ന്ന് അടച്ചിട്ട താജ്മഹലും ആഗ്ര കോട്ടയും വീണ്ടും സഞ്ചാരികളെ സ്വീകരിക്കാനൊരുങ്ങുകയാണ്. സെപ്തംബര്‍ 21 നാണ് താജ്മഹലും ആഗ്ര കോട്ടയും തുറക്കുന്നത്. അണ്‍ലോക്ക് 4ന്‍റെ ഭാഗമായാണ് താജ്‌മഹലും ആഗ്ര കോട്ടയും തുറന്ന് കൊടുക്കുന്നതെന്ന് സ്‌മാരക ചുമതലയുളള പുരാവസ്‌തു ശാസ്‌ത്രജ്‌ഞൻ ബസന്ത് കുമാർ അറിയിച്ചു. ഇന്ത്യയിലെ തന്നെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ താജ്മഹല്‍ വീണ്ടും തുറക്കുന്നതോടെ ഹോട്ടല്‍ […]












