India National

9 അല്‍ഖാഇദ ഭീകരര്‍ അറസ്റ്റില്‍; 3 പേര്‍ പിടിയിലായത് എറണാകുളത്ത് നിന്നും

എറണാകുളത്ത് നിന്ന് മൂന്ന് പേരും ബംഗാളിലെ മുര്‍ഷിദാബാദില്‍ നിന്ന് ആറ് പേരുമാണ് പിടിയിലായത്. ഭീകരര്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആക്രമണത്തിന് പദ്ധതിയിട്ടതായി സൂചനയുണ്ട്. പശ്ചിമ ബംഗാളിലും കേരളത്തിലുമായി എന്‍ഐഎ നടത്തിയ റെയ്ഡില്‍ 9 അല്‍ഖാഇദ ഭീകരര്‍ പിടിയില്‍. എറണാകുളത്ത് നിന്ന് മൂന്ന് പേരും ബംഗാളിലെ മുര്‍ഷിദാബാദില്‍ നിന്ന് ആറ് പേരുമാണ് പിടിയിലായത്. ഭീകരര്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആക്രമണത്തിന് പദ്ധതിയിട്ടതായി സൂചനയുണ്ട്. കേരളത്തില്‍ പെരുമ്പാവൂരില്‍ നിന്നാണ് മൂന്ന് പേര്‍ പിടിയിലായത്. ഇവരില്‍ മലയാളികളില്ലെന്നാണ് നിലവില്‍ ലഭിക്കുന്ന വിവരം. […]

India National

വിവാദ കാര്‍ഷിക ഓര്‍ഡിനന്‍സിനെതിരെ പ്രതിഷേധം ശക്തം; ബിജെപി സഖ്യകക്ഷികള്‍ സമ്മര്‍ദത്തില്‍

ഹരിയാനയിലെ ബിജെപി സര്‍ക്കാരില്‍ സഖ്യകക്ഷിയായ ജെജെപിയും പ്രതിസന്ധിയിലായിരിക്കുകയാണ്. സമാന പ്രതിസന്ധിയാണ് ബീഹാറില്‍ നിധീഷ് കുമാറിന്‍റെ ഐക്യജനതാദളും നേരിടുന്നത് വിവാദ കാര്‍ഷിക ഓര്‍ഡിനന്‍സിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധം കനക്കുന്നു. വിഷയം എന്‍ഡിഎ മുന്നണിയേയും പ്രതിസന്ധിയിലാക്കി. ഹരിയാനയിലെ ജെജെപി, ബീഹാറിലെ ജെഡിയു പാര്‍ട്ടികളും സമ്മര്‍ദ്ദത്തിലായി. പ്രതിപക്ഷം കര്‍ഷകരെ തെറ്റിധരിപ്പിക്കുകയാണെന്ന് പ്രധാനമന്ത്രി പ്രതികരിച്ചു. പഞ്ചാബ്, ഹരിയാന, മധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, ബീഹാര്‍, ജാര്‍ഖണ്ഡ്, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ള കര്‍ഷകര്‍ വിവാദമായ കാര്‍ഷിക ഓര്‍ഡിനന്‍സിനെതിരെ ചെറുതും വലുതുമായ സമരങ്ങളിലാണ്. ഈ മാസം 24ന് […]

India National

സിവിൽ സ൪വീസ് നേടിയവരിൽ 61%വും ആ൪.എസ്.എസ് അനുകൂല സ്ഥാപനത്തിൽ പരിശീലിച്ചവ൪

രാജ്യത്ത് യു.പി.എസ്.സി ജിഹാദ് നടക്കുന്നുവെന്ന് പ്രചരിപ്പിച്ച സംഘ്പരിവാ൪ അനുകൂല മാധ്യമം സുദ൪ശന ടിവിക്കെതിരായ പരാതി സുപ്രീംകോടതി കയറിയിരിക്കുകയാണ് ഇത്തവണ സിവിൽ സ൪വീസ് നേടിയവരിലധികവും ആ൪.എസ്.എസ് പിന്തുണയിൽ പ്രവ൪ത്തിക്കുന്ന സങ്കല്പ് ഫൗണ്ടേഷനിൽ പരിശീലനം നേടിയവ൪. സിവിൽ സ൪വീസിൽ അറുപത് ശതമാനത്തിലധികം പേരാണ് സങ്കല്പ് ഫൗണ്ടേഷനിൽ നിന്നുള്ളവരാണ്. 14% ജനസംഖ്യയുള്ള മുസ്‍ലിംകളിൽ അഞ്ച് ശതമാനം പേ൪ക്ക് മാത്രമാണ് പ്രവേശം നേടാനായത്. സംഘ്പരിവാ൪ അനുകൂല മാധ്യമങ്ങൾ രാജ്യത്ത് യു.പി.എസ്.സി ജിഹാദ് നടക്കുന്നുവെന്ന പ്രചാരണം കൊഴുപ്പിക്കുമ്പോഴാണ് ഞെട്ടിപ്പിക്കുന്ന ഈ കണക്ക് പുറത്തുവരുന്നത്. രാജ്യത്ത് […]

India National

നെഹ്‍റു പരാമര്‍ശത്തില്‍ ഖേദപ്രകടനവുമായി അനുരാഗ് താക്കൂർ

നെഹ്റു കുടുംബത്തിലുള്ളവർ വ്യാജപേരിൽ ട്രസ്റ്റുകൾ ഉണ്ടാക്കി സാമ്പത്തിക തിരിമറി നടത്തിയെന്നായിരുന്നു അനുരാഗ് ഠാക്കൂറിന്റെ ആരോപണം ലോക്സഭയിൽ നെഹ്രു കുടുംബത്തിന് നേരെ നടത്തിയ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ. ആരേയും മാനസികമായി വേദനിപ്പിക്കണമെന്നുണ്ടായിരുന്നില്ലെന്ന് അനുരാഗ് താക്കൂർ പറഞ്ഞു. പി.എം കെയഴ്സ് ഫണ്ട് പബ്ലിക് ട്രസ്റ്റ് ആണെന്ന കാര്യത്തിൽ സംസാരിക്കുന്നതിനിടെയാണ് അനുരാഗ് ഠാക്കൂർ നെഹ്‍റു കുടുംബത്തിനെതിരായ വിവാദ പ്രസ്താവന നടത്തിയത്. നെഹ്റു കുടുംബത്തിലുള്ളവർ വ്യാജപേരിൽ ട്രസ്റ്റുകൾ ഉണ്ടാക്കി സാമ്പത്തിക തിരിമറി നടത്തിയെന്നായിരുന്നു അനുരാഗ് ഠാക്കൂറിന്റെ ആരോപണം. ഇതോടെ […]

India National

“അയല്‍ക്കാര്‍, പോലീസ്, ബി.ജെ.പി എം.എല്‍.എ” വഞ്ചനയുടെ കഥയുമായി ഡല്‍ഹി വംശഹത്യ ഇര

ഒരേ കുടുംബം പോലെ ജീവിച്ച അയൽവാസികൾ തന്നെ വീടും കടയും കത്തിക്കാൻ മുന്നിൽ നിന്നതിന്റെ ഞെട്ടലിലാണ് സഹീറിന്റെ മകൻ സഞ്ചാർ. “1976 മുതൽ ഞങ്ങൾ ഇവിടെയാണ് താമസിക്കുന്നത്. കഴിഞ്ഞ 45 വർഷത്തിനിടയിൽ ഇതുപോലൊരു ദുരനുഭവമുണ്ടായിട്ടില്ല. കഴിഞ്ഞ ഇലക്ഷന് ശേഷം ഇവർക്കെന്താണ് സംഭവിച്ചതെന്ന് അറിയില്ല . എന്തുകൊണ്ടാണ് നമ്മളോടിത്ര വെറുപ്പെന്ന് മനസ്സിലാകുന്നില്ല” മാസങ്ങൾക്ക് മുമ്പ് സ്വന്തം വീടും ജീവിതവും ചുട്ടുചാമ്പലാക്കിയ കലാപദിനങ്ങൾ ഓർത്തെടുക്കാൻ ശ്രമിക്കുകയാണ് മുഹമ്മദ് സഹീർ. വടക്ക്കിഴക്കൻ ഡൽഹിയിലെ ഖജുരി ഖാസ് പ്രദേശവാസിയാണ് സഹീർ. “ഒരിക്കലും അവർ […]

India National

വിവാദ കാര്‍ഷിക ഓര്‍ഡിനന്‍സ്; ഉത്തരേന്ത്യയില്‍ പ്രതിഷേധം കനത്തു

കേന്ദ്ര മന്ത്രിസഭയില്‍ നിന്ന് ശിരോമണി അകാലിദള്‍ പിന്‍വാങ്ങിയതിന് പിന്നാലെ ജെ.ജെ. പിയും എന്‍.ഡി.എ വിടാനൊരുങ്ങുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ വിവാദ കാര്‍ഷിക ഓര്‍ഡിനന്‍സിനെതിരെ ഉത്തരേന്ത്യയില്‍ പ്രതിഷേധം കനത്തു. പഞ്ചാബ്, ഹരിയാന, മഹാരാഷ്ട്ര സംസ്ഥാനങ്ങളില്‍ കര്‍ഷകര്‍ സമര രംഗത്താണ്. പഞ്ചാബില്‍ 24 മുതല്‍ കര്‍ഷകര്‍ ട്രയിന്‍ തടയും. കേന്ദ്ര മന്ത്രിസഭയില്‍ നിന്ന് ശിരോമണി അകാലിദള്‍ പിന്‍വാങ്ങിയതിന് പിന്നാലെ ജെ.ജെ. പിയും എന്‍.ഡി.എ വിടാനൊരുങ്ങുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ജൂണ്‍ അഞ്ച് മുതല്‍ കാര്‍ഷിക ഓര്‍ഡിനന്‍സിനെതിരെ ഹരിയാനയിലെയും പഞ്ചാപിലെയും കര്‍ഷകര്‍ സമരത്തിലാണ്. മൂന്ന് ഓര്‍ഡിനന്‍സുകളില്‍ […]

India National

പ്രതിരോധ മേഖലയില്‍ 74% വിദേശ നിക്ഷേപം അനുവദിച്ച് കേന്ദ്ര സര്‍ക്കാര്‍

പ്രതിരോധ മേഖലയില്‍ വിദേശ നിക്ഷേപം അനുവദിച്ച് കേന്ദ്ര സര്‍ക്കാര്‍. 74 ശതമാനം വിദേശ നിക്ഷേപമാണ് അനുവദിച്ചത്. സര്‍ക്കാര്‍ പങ്കാളിത്തത്തോടെയാണെങ്കില്‍ 74 ശതമാനത്തിലധികം നിക്ഷേപത്തിനും അനുമതിയുണ്ട്. അതേസമയം നടപടി ദേശ സുരക്ഷയെ ബാധിക്കില്ലെന്നും കൂടുതല്‍ ശക്തി ഉറപ്പുവരുത്തിക്കൊണ്ടായിരിക്കും വിദേശ നിക്ഷേപം അനുവതിക്കുകയെന്നും കേന്ദ്രം വ്യക്തമാക്കി. വാണിജ്യ വ്യവസായ മന്ത്രാലയം സ്വാഗതം ചെയ്യുകയും ചെയ്തു. വിവിധ മോഖലയില്‍ രാജ്യം സ്വയം പര്യാപ്തത കൈവരിക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ ആവര്‍ത്തിക്കുമ്പോഴാണ് ഈ പുതിയ നടപടി എന്നതാണ് ഏറെ ശ്രദ്ധേയം.

India National

കാർഷിക ബില്ലില്‍ പ്രതിഷേധിച്ച് കേന്ദ്ര ഭക്ഷ്യമന്ത്രി രാജിവെച്ചു

വിവാദ കാർഷിക ബില്ലുകൾ ലോക് സഭയിൽ അവതരിപ്പിക്കാൻ മണിക്കൂറുകൾ ബാക്കിയിരിക്കെ, കേന്ദ്ര ഭക്ഷ്യമന്ത്രി രാജിവെച്ചു. എൻ.ഡി.എ സഖ്യകക്ഷിയായ പഞ്ചാബില്‍ നിന്നുള്ള ശിരോമണി അകാലിദൾ എം.പി ഹർസിമ്രത് കൗർ ബാദലാണ് മോദി മന്ത്രിസഭയിൽ നിന്ന് രാജിവെച്ചത്. കർഷ വിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ചാണ് മന്ത്രിയുടെ രാജിയെന്നും എന്നാൽ കേന്ദ്രസർക്കാറിനുള്ള പിന്തുണ തുടരുമെന്നും ശിരോമണി അകാലിദൾ തലവൻ സുഖ്ബീർ സിങ് ബാദൽ അറിയിച്ചു. സഭയിൽ അവതരിപ്പിക്കാനിരിക്കുന്ന കാർഷിക ബില്ലിനെതിരെ ഹരിയാന – പഞ്ചാബ് സംസ്ഥാനങ്ങളിൽ ശക്തമായ പ്രതിഷേധം നടന്നു വരികയാണ്. കാർഷിക […]

India National

ജി.എസ്.ടി കുടിശ്ശിക നല്‍കാത്തതില്‍ പാര്‍ലമെന്‍റിന് പുറത്ത് എം.പിമാരുടെ പ്രതിഷേധം

എൻ.സി.പി, ഡി.എം.കെ, ആം ആദ്മി പാർട്ടി, ശിവസേന, ആർ.ജെ.ഡി തുടങ്ങി എട്ട് പാര്‍ട്ടികളാണ് പ്രതിഷേധം സംഘടിപ്പിച്ചത്. സഭാ സമ്മേളനത്തിനിടെ പാർലമെന്റിന് പുറത്ത് പ്രതിപക്ഷ പ്രതിഷേധം. ജി.എസ്.ടി കുടിശ്ശിക നല്‍കാത്ത കേന്ദ്ര സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് പ്രദേശിക രാഷ്ട്രീയ പാര്‍ട്ടികളാണ് പാര്‍ലമെന്‍റിന് മുന്നില്‍ പ്രതിഷേധിച്ചത്. എൻ.സി.പി, ഡി.എം.കെ, ആം ആദ്മി പാർട്ടി, ശിവസേന, ആർ.ജെ.ഡി തുടങ്ങി എട്ട് പാര്‍ട്ടികളാണ് പ്രതിഷേധം സംഘടിപ്പിച്ചത്. ഗാന്ധി പ്രതിമക്ക് മുന്നിലായിരുന്നു പ്രതിഷേധം. വീ വാണ്ട് ജി.എസ്.ടി കോമ്പൻസേഷൻ എന്ന മുദ്രാവാക്യമുയർത്തിയായിരുന്നു എം.പിമാരുടെ പ്രതിഷേധം.

India National

അനിൽ അംബാനിക്ക് എതിരെ പാപ്പരത്ത നടപടി; സ്റ്റേ നീക്കണമെന്ന എസ്ബിഐയുടെ ആവശ്യം തള്ളി സുപ്രിംകോടതി

അനിൽ അംബാനിക്ക് എതിരായ പാപ്പരത്ത നടപടികൾക്കുള്ള സ്റ്റേ മാറ്റണമെന്ന് ആവശ്യപ്പെട്ട് എസ്ബിഐ സുപ്രിം കോടതിയിൽ നൽകിയ ഹർജി തള്ളി. ഡൽഹി ഹൈക്കോടതിയാണ് നടപടികൾക്ക് സ്റ്റേ നൽകിയത്. അടുത്ത മാസം ആറിന് ഹർജി പരിഗണിക്കാൻ സുപ്രിം കോടതി ഡൽഹി ഹൈക്കോടതിക്ക് നിർദേശം കൊടുത്തു. ആവശ്യമെങ്കിൽ എസ്ബിഐയ്ക്ക് ഹർജിയിൽ മാറ്റംവരുത്താമെന്നും കോടതി. കഴിഞ്ഞ മാസമാണ് ഡൽഹി ഹൈക്കോടതിയുടെ ഉത്തരവ് വന്നത്. അനിൽ അംബാനിയുടെ രണ്ട് കമ്പനികൾ എസ്ബിഐയിൽ നിന്ന് 1200 കോടി രൂപ വായ്പ എടുത്തിരുന്നു. ഇത് തിരിച്ചുപിടിക്കുന്നതുമായി ബന്ധപ്പെട്ടാണ് […]