അതിർത്തി വിഷയത്തിൽ രാജ്യം സമാധാനപരമായ പരിഹാരത്തിനാണ് ശ്രമിക്കുന്നതെന്നതെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്. ഏത് സാഹചര്യവും നേരിടാൻ തയാറാണെന്നും അതിർത്തിയിലെ പട്രോളിംഗ് തടയാൻ ലോകത്തെ ഒരു ശക്തിക്കും കഴിയില്ലെന്നും പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് രാജ്യസഭയിൽ വ്യക്തമാക്കി. സൈനികർ അതിനാണ് ജീവത്യാഗം ചെയ്തത്. ലഡാക്കിലെ 38,000 ചതുരശ്ര കിലോമീറ്ററിൽ ചൈന അനധികൃതമായി തുടരുന്നു. ഇത് ഉഭയകക്ഷി ധാരണകളുടെ ലംഘനമാണ്. അരുണാചൽ പ്രദേശ് അതിർത്തിയിലെ കിഴക്കൻ മേഖലയിൽ ഏകദേശം 90,000 ചതുരശ്ര കിലോമീറ്ററാണ് ചൈന അവകാശപ്പെടുന്നത്. മാത്രമല്ല, സൈനികർക്ക് അഭിവാദ്യമർപ്പിച്ച […]
National
ശ്രീനഗറിൽ ഉണ്ടായ ഏറ്റുമുട്ടലിൽ 3 ഭീകരരെ സൈന്യം വധിച്ചു
പൊലീസും സിആർപിഎഫും സംയുക്ത തിരച്ചിൽ നടത്തവെ ഭീകരർ വെടിയുതിർക്കുകയായിരുന്നു ജമ്മു കശ്മീരിലെ ശ്രീനഗറിൽ ഉണ്ടായ ഏറ്റുമുട്ടലിൽ 3 ഭീകരരെ സൈന്യം വധിച്ചു. ബട്ടമാലൂ മേഖലയിലാണ് ഏറ്റുമുട്ടൽ ഉണ്ടായത്. പൊലീസും സിആർപിഎഫും സംയുക്ത തിരച്ചിൽ നടത്തവെ ഭീകരർ വെടിയുതിർക്കുകയായിരുന്നു. കഴിഞ്ഞ ദിവസം പുൽവാമയിൽ ഉണ്ടായ ഏറ്റുമുട്ടലിൽ 2 ഭീകരരെ സൈന്യം വധിച്ചിരുന്നു. പൂഞ്ചിലെ രണ്ട് ഇടങ്ങളിൽ ഇന്ന് പാകിസ്താൻ വെടിനിർത്തൽ കരാർ ലംഘിച്ചു.
പ്രധാനമന്ത്രി നരേന്ദ്രമോദിക്കിന്ന് എഴുപതാം പിറന്നാള്‍
പ്രധാനമന്ത്രി നരേന്ദ്രമോദിക്കിന്ന് എഴുപതാം പിറന്നാള്‍. പിറന്നാള്‍ ദിനത്തില്‍ പാവപ്പെട്ട സഹായിക്കാനുള്ള വിവിധ പരിപാടികളുമായി ബിജെപി. ഒരാഴ്ച നീണ്ടു നില്‍ക്കുന്ന പരിപാടികളാണ് സംസ്ഥാനങ്ങളില്‍ സംഘടിപ്പിക്കുന്നത്. സേവ സപ്താഹ് എന്ന് പേരിട്ടിട്ടുള്ള പരിപാടിയുടെ ഭാഗമായി ഭക്ഷ്യ കിറ്റുകള്‍, ചികിത്സ സഹായം തുടങ്ങിയവ വിതരണം ചെയ്യും. ഉത്തർപ്രദേശില്‍ നടന്ന ചടങ്ങ് ഉദ്ഘാടനം ചെയ്ത് പരിപാടിക്ക് ദേശീയ അധ്യക്ഷന് ജെ.പി നദ്ദ തുടക്കമിട്ടിരുന്നു. ബിജെപി സംസ്ഥാന ഓഫീസുകളില്‍ ആഘോഷപരിപാടിയും നടക്കും.
‘ആപ്പുകള്‍ നിരോധിക്കുന്നു, അതിര്‍ത്തിയില്‍ സെെനികര്‍ക്ക് വീരമൃത്യു’; ചെെനീസ് ബാങ്കില്‍ നിന്ന് വന്‍തുക കടമെടുത്ത് കേന്ദ്ര സര്‍ക്കാര്‍
ചെെനയുമായുള്ള അതിര്‍ത്തി സംഘര്‍ഷത്തെ തുടര്‍ന്ന് രാജ്യത്ത് വലിയ ചൈന വിരുദ്ധ വികാരം ഉടലെടുത്തിരുന്നു. തുടര്‍ന്ന് പ്രതികാര നടപടി എന്ന നിലയില്‍ കേന്ദ്ര സര്‍ക്കാര്‍ ചെെനീസ് ആപുക്കള്‍ നിരോധിക്കുകയും നിയന്ത്രണങ്ങള്‍ എര്‍പ്പെടുത്തുകയും ചെയ്തിരുന്നു. എന്നാൽ ഇപ്പോള്‍ സംഘര്‍ഷങ്ങള്‍ക്കിടയിലും ചൈനയുടെ നിയന്ത്രണത്തിലുള്ള ബാങ്കുകളിൽ നിന്ന് മോദി സർക്കാർ 1350 മില്യണ്‍ യുഎസ് ഡോളർ (9202 കോടി ഇന്ത്യന്‍ രൂപ) വായ്പയെടുത്തിരിക്കുന്നു എന്ന വാര്‍ത്തയാണ് പുറത്ത് വരുന്നത്. പാര്‍ലമെൻറില്‍ കേന്ദ്രധന സഹമന്ത്രി അനുരാഗ് ഠാക്കൂര്‍ തന്നെയാണ് ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. ജൂണ്‍ 19ന് […]
‘യെസ് ബാങ്കിൽ 250 കോടി രൂപ നിക്ഷേപിച്ചു’; കിഫ്ബി സി.ഇ.ഒക്കെതിരെ ഇ.ഡി അന്വേഷണം
കിഫ്ബി സി.ഇ.ഒക്കെതിരെ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് അന്വേഷണം നടത്തുന്നതായി കേന്ദ്ര സര്‍ക്കാര്‍. യെസ് ബാങ്കിൽ 250 കോടി രൂപ നിക്ഷേപിച്ചതുമായി ബന്ധപ്പെട്ട പരാതിയിലാണ് കിഫ്ബി സി.ഇ.ഒ കെ.എം എബ്രഹാമിനെതിരെ അന്വേഷണത്തിന് കേന്ദ്രം ഉത്തരവിട്ടത്. ഉത്തര്‍പ്രദേശില്‍ നിന്നുള്ള സമാജ് വാദി പാര്‍ട്ടി എം.പി ജാവേദ് അലിഖാന്റെ ചോദ്യത്തിന് മറുപടിയായി ധനമന്ത്രാലയമാണ് രാജ്യസഭയില്‍ ഇക്കാര്യം അറിയിച്ചത്. കിഫ്ബിയുമായി ബന്ധപ്പെട്ട് അഞ്ച് ചോദ്യങ്ങളാണ് ജാവേദ് അലിഖാന്‍ രാജ്യസഭയില്‍ ചോദിച്ചത്. ഇതില്‍ രണ്ട് ചോദ്യങ്ങള്‍ക്കുള്ള മറുപടിയായി ധനസഹമന്ത്രി അനുരാഗ് താക്കൂര്‍ ആണ് മറുപടി നല്‍കിയത്. […]
‘കേന്ദ്ര സര്‍ക്കാരിന്‍റെ കണക്കില്‍ അതിഥി തൊഴിലാളികള്‍ ഇല്ല’ തൊഴിലാളികളുടെ മരണവുമായി ബന്ധപ്പെട്ട് ന്യായീകരണവുമായി കേന്ദ്രം
ലോക്ക്ഡൗൺ പ്രഖ്യാപിച്ചതിനെത്തുടർന്നുണ്ടായ കൂട്ടപ്പലായനങ്ങൾക്കിടെ മരണപ്പെട്ട തൊഴിലാളികളെക്കുറിച്ച് ഒരു വിവരവും ലഭ്യമല്ലെന്ന് കേന്ദ്രസർക്കാർ പാർലമെന്റിനെ അറിയിച്ചത്. ഇതിനെതിരെ വ്യാപക പ്രതിഷേധമാണ് പാര്‍ലമെന്‍റിലും പുറത്തും ഉണ്ടായത്. എന്നാല്‍ ഇപ്പോള്‍ പുതിയ ന്യായിക്കരണവുമായി രംഗത്തെത്തിയിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. പ്രാദേശിക തലത്തിലാണ് വിവരശേഖരണം നടത്തേണ്ടത്. ജില്ലകളിൽ ഇത്തരം വിവരങ്ങൾ ശേഖരിക്കുന്നതിന് ഒരു സംവിധാനവുമില്ലെന്നുമാണ് കേന്ദ്രസർക്കാർ പറയുന്നത്. ഒരോ ജില്ലയിലെയും കുടിയേറ്റ തൊഴിലാളികളുടെ മരണത്തെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കേണ്ടത് പ്രാദേശിക തലത്തിലാണ്. അവിടെ ഇതിന് വേണ്ടിയുള്ള ഒരു സംവിധാനവും നിലവിലില്ല. അതുകെണ്ട് തന്നെ ഈ വിഷയത്തിൽ […]
ഇന്ത്യക്ക് സ്പുട്‌നിക് വാക്‌സിന്റെ 10 കോടി ഡോസ് കൈമാറുമെന്ന് റഷ്യ
കോവിഡിനെതിരെ വികസിപ്പിച്ച വാക്‌സിന്റെ 10 കോടി ഡോസ് ഇന്ത്യക്ക് കൈമാറുമെന്ന് റഷ്യ. ഇന്ത്യയിലെ പ്രമുഖ മരുന്ന് നിര്‍മ്മാണ കമ്പനിയായ ഡോ റെഡ്ഡീസിന് സ്പുട്‌നിക് വാക്‌സിന്‍ കൈമാറുമെന്ന് റഷ്യന്‍ സര്‍ക്കാരിന് കീഴിലുളള റഷ്യന്‍ ഡയറക്ട് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് അറിയിച്ചു. നിലവില്‍ വാക്‌സിന്‍ വിതരണത്തില്‍ കസാഖിസ്ഥാന്‍, ബ്രസീല്‍, മെക്‌സിക്കോ തുടങ്ങിയ രാജ്യങ്ങളുമായി റഷ്യ ധാരണയില്‍ എത്തിയിട്ടുണ്ട്. ഇന്ത്യയുമായി 30 കോടി ഡോസ് സ്പുട്‌നിക് വാക്‌സിന്‍ നിര്‍മ്മിക്കാനും ധാരണയില്‍ എത്തിയിട്ടുണ്ട്. ലോകത്ത് ആദ്യമായി വാക്‌സിന്‍ വികസിപ്പിച്ച് വിതരണം ആരംഭിച്ച രാജ്യമാണ് റഷ്യ.
ബാബറി മസ്ജിദ് തകര്‍ത്ത കേസില്‍ വിധി ഈ മാസം 30 ന്; എല്ലാ പ്രതികളും നേരിട്ട് ഹാജരാകണം
ബാബറി മസ്ജിദ് തകര്‍ത്ത കേസില്‍ ഈ മാസം 30 ന് കോടതി വിധി പറയും. ലക്‌നൗവിലെ പ്രത്യേക സിബിഐ കോടതി ജഡ്ജി സുരേന്ദ്രകുമാര്‍ യാദവാണ് വിധി പ്രസ്താവിക്കുക. വിധി പുറപ്പെടുവിക്കുന്ന ദിവസം മുന്‍ ഉപപ്രധാനമന്ത്രി എല്‍.കെ അദ്വാനി ഉള്‍പ്പെടെ എല്ലാ പ്രതികളും കോടതിയില്‍ ഹാജരാകണമെന്ന് കോടതി നിര്‍ദേശിച്ചു. അദ്വാനിക്ക് പുറമെ ഉത്തര്‍ പ്രദേശ് മുന്‍ മുഖ്യമന്ത്രി കല്യാണ്‍ സിങ്, ബിജെപി നേതാക്കളായ മുരളി മനോഹര്‍ ജോഷി, ഉമ ഭാരതി, വിനയ് കത്യാര്‍, സാധ്വി റിതംബര, രാം വിലാസ് […]
രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം അരക്കോടി കടന്നു
മരണ നിരക്കിൽ കുറവും രേഖപ്പെടുത്തി. എന്നാൽ കോവിഡ് മാറിയ ആരോഗ്യ പ്രവർത്തകർക്ക് വീണ്ടും രോഗം കണ്ടെത്തിയതായി റിപ്പോർട്ടുണ്ട് രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം അരക്കോടി കടന്നു. രോഗമുക്തി നിരക്കിൽ വർദ്ധനയുണ്ട്. മരണ നിരക്കിൽ കുറവും രേഖപ്പെടുത്തി. എന്നാൽ കോവിഡ് മാറിയ ആരോഗ്യ പ്രവർത്തകർക്ക് വീണ്ടും രോഗം കണ്ടെത്തിയതായി റിപ്പോർട്ടുണ്ട്. 50 ലക്ഷത്തി ഇരുപതിനായിരത്തി 360 പേർക്കാണ് ഇതുവരെ രോഗം ബാധിച്ചത്. മരണം 82,066. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 90,123 പേർക്ക് രോഗം സ്ഥിരീകരിച്ചു. മരിച്ചത് 1290 പേർ. […]
കേരളമടക്കം 10 സംസ്ഥാനങ്ങളില്‍ ഐ.എസ് സാന്നിധ്യമെന്ന് ആഭ്യന്തര മന്ത്രാലയം
കേരളമടക്കം 10 സംസ്ഥാനങ്ങളില്‍ ഐ.എസ് സാന്നിധ്യമെന്ന് ആഭ്യന്തര മന്ത്രാലയം രാജ്യസഭയില്‍. ദക്ഷിണേന്ത്യയില്‍ ഐ.എസ് ബന്ധമുള്ള 122 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും മന്ത്രാലയം രാജ്യസഭയില്‍ പറഞ്ഞു. ബി.ജെ.പി എം.പി വിനയ് സഹസ്രബുദ്ധ എഴുതി നല്‍കിയ ചോദ്യങ്ങളില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം മറുപടി പറയുകയായിരുന്നു. ദക്ഷിണേന്ത്യയില്‍ ഐ.എസുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ നടന്നിട്ടുണ്ടോ ഉണ്ടെങ്കില്‍ വിവരം പങ്കുവെക്കുക, ഏറ്റവും സ്വാധീനമുള്ള ദക്ഷിണേന്ത്യയിലെ സംസ്ഥാനങ്ങള്‍ ഏതൊക്കെയാണ്?, ഇവര്‍ക്ക് വിദേശത്ത് നിന്നും ഫണ്ട് ലഭിച്ചിട്ടുണ്ടോ എന്നീ മൂന്ന് ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു ആഭ്യന്തര മന്ത്രാലയം. […]












