India National

അതിര്‍ത്തിയില്‍ ഷെല്‍ ആക്രമണം; മലയാളി ജവാന് വീരമൃത്യു

ഇന്ത്യ പാക് അതിർത്തിയിലുണ്ടായ ഷെൽ ആക്രമണത്തിൽ മലയാളി ജവാന് വീരമൃത്യു. കൊല്ലം അഞ്ചൽ സ്വദേശി അനീഷ് തോമസാണ് വീരമൃത്യു വരിച്ചത്. ഇന്നലെയാണ് ആക്രമണമുണ്ടായതെന്നാണ് റിപ്പോര്‍ട്ട്. പാകിസ്താന്‍റെ ഷെല്‍ ആക്രമണത്തില്‍ അനീഷ് മരിച്ചതായി ഇന്ന് രാവിലെയാണ് കരസേന ഔദ്യോഗികമായി കുടുംബത്തെ അറിയിച്ചത്.

India National

ഇന്ത്യയിൽ കൊവിഡ് വാക്‌സിൻ പരീക്ഷണം പുനരാരംഭിക്കുന്നു

ഇന്ത്യയിൽ ഓക്‌സ്‌ഫോഡ് വാക്‌സിൻ പരീക്ഷണം പുനരാരംഭിക്കുന്നതിന് ഡ്രഗ്‌സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ (ഡിസിജിഐ) അനുമതി. സെറം ഇൻസ്റ്റിറ്റ്യൂട്ടിനാണ് അനുമതി നൽകിയത്. പരീക്ഷണം പുനരാരംഭിക്കുന്നതിന് മുന്നോടിയായി ഡേറ്റ സേഫ്റ്റി മോണിറ്ററിംഗ് ബോർഡ് മൂന്ന് നിബന്ധനകൾ സെറം ഇൻസ്റ്റിറ്റ്യൂട്ടിന് മുന്നിലേക്ക് വച്ചിരുന്നു. പരീക്ഷണത്തിന് വിധേയമാകുന്ന എല്ലാവരുടേയും വിവരങ്ങൾ ശേഖരിക്കണം, പങ്കെടുക്കുന്നവർക്കായി അധിക സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തണം, ഇവരുടെ കോൺടാക്ട് നമ്പറുകൾ ശേഖരിക്കണം എന്നിവയാണ് നിബന്ധനകൾ. ഇത് പാലിച്ചാകണം വാക്‌സിൻ പരീക്ഷണം ഇനി മുമ്പോട്ട് പോകേണ്ടത്. ഓക്‌സ്‌ഫോഡ് വികസിപ്പിച്ച വാക്‌സിന്റെ […]

India National

ആറു വര്‍ഷത്തിനിടെ രാജ്യത്ത് വളര്‍ന്നത് മോദിയുടെ താടി മാത്രം; വിമര്‍ശനവുമായി ശശി തരൂര്‍ എംപി

പ്രധാന മന്ത്രി നരേന്ദ്ര മോദിക്കെതിരെ വിമര്‍ശനവുമായി ശശി തരൂര്‍ എംപി. കഴിഞ്ഞ ആറുവര്‍ഷത്തിനിടെ രാജ്യത്ത് ദൃശ്യമായ ഒരേ ഒരു വളര്‍ച്ച എന്ന അടിക്കുറിപ്പോടെയുള്ള ചിത്രമാണ് ശശി തരൂര്‍ ട്വിറ്ററില്‍ പങ്കുവച്ചത്. സമൂഹമാധ്യമങ്ങളില്‍ ഏറെ പ്രചരിച്ച ഗ്രാഫിക് ചിത്രമാണിത്. One more problem with this government’s hopeless economic policies: they aim for short-term revenue gains through taxation, on everything from fuel to manufacturing, heedless of the intermediate & […]

India National

ചൈനീസ് കമ്പനിയുടെ നടപടിയുണ്ടാക്കിയ സുരക്ഷാ ഭീഷണി പഠിക്കാനൊരുങ്ങി കേന്ദ്ര സ൪ക്കാ൪

പ്രധാനമന്ത്രിയും രാഷ്ട്രപതിയുമടക്കം രാജ്യത്തെ പ്രമുഖരായ പതിനായിരം പേരുടെ വിവരം ശേഖരിക്കുന്ന ചൈനീസ് കമ്പനിയുടെ നടപടിയുണ്ടാക്കിയ സുരക്ഷാ ഭീഷണി പഠിക്കാനൊരുങ്ങി കേന്ദ്ര സ൪ക്കാ൪. ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവലിനെ ഇതിനായി ചുമതലപ്പെടുത്തി. തന്ത്രപ്രധാന മേഖലയിലുള്ളവരെ നിരന്തരമായി നിരീക്ഷിച്ചത് ഗൌരവുമുള്ള വിഷയമാണെന്നാണ് കേന്ദ്രസര്‍ക്കാരിന്‍റെ വിലയിരുത്തല്‍. ഇന്ത്യയിലെ പ്രമുഖരെ പിന്തുടർന്നത് ചൈനീസ് കമ്പനി എത്രത്തോളം വിവരങ്ങൾ ശേഖരിച്ചുവെന്നാണ് കേന്ദ്രം പരിശോധിക്കുക. വലിയ അളവിൽ വിവരങ്ങൾ ചോ൪ന്നിട്ടുണ്ടോ? ഇത് ദേശസുരക്ഷക്ക് ഭീഷണി സൃഷ്ടിക്കുന്ന തരത്തിലുള്ളതാണോ? എന്നിവയെല്ലാമാണ് കേന്ദ്രം പഠിക്കുക. സൈബ൪ സുരക്ഷ […]

India National

രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണം 50 ലക്ഷത്തിലേക്ക്; രോഗികള്‍ക്കുള്ള ഓക്സിജന്‍ ക്ഷാമം രൂക്ഷം

രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണം 50 ലക്ഷത്തിലേക്ക്. മരണ സംഖ്യ 80,000 കടന്നു. കോവിഡിനെ തുടർന്ന് രാജ്യത്ത് രോഗികള്‍ക്കുള്ള ഓക്സിജൻ ക്ഷാമം രൂക്ഷമാകുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ കോവിഡ് ബാധിച്ചവർ 83,809 ആണ്. മരണം 1054. കഴിഞ്ഞ 5 ദിവസം തുടർച്ചയായി 90,000ത്തിനു മുകളിലായിരുന്നു പ്രതിദിന കണക്ക്. മൊത്തം രോഗികൾ 49 ലക്ഷം കടന്നു. മരണസംഖ്യ 80,776 ആയി വർദ്ധിച്ചു എന്നാൽ രോഗം മാറിയവരുടെ എണ്ണത്തിൽ വർദ്ധനയുണ്ട്, 38 ലക്ഷം. അതായത് 78.28 %. രോഗപരിശോധന 5 […]

India National

പാര്‍ലമെന്‍റ് സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയ 17 എം.പിമാര്‍ക്ക് കോവിഡ്

പാര്‍ലമെന്‍റ് സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയ 17 എം.പിമാര്‍ക്ക് കോവിഡ്. 12 ബിജെപി എംപിമാര്‍ക്കും രണ്ട് ബൈ.എസ്.ആര്‍ എംപിമാര്‍ക്കും ശിവസേന, ഡി.എം.കെ, ആര്‍.എല്‍.പി എന്നീ പാര്‍ട്ടികളിലെ ഓരോ എം.പിമാര്‍ക്കുമാണ് കോവിഡ് പോസിറ്റീവായത്. പാര്‍ലമെന്‍റ് സമ്മേളനം തുടങ്ങുന്നതിന് മുമ്പായി ഇന്നലെയും ഇന്നുമായി നടത്തിയ കോവിഡ് ടെസ്റ്റിങ്ങിലാണ് ഫലം പോസിറ്റീവായത്. പോസിറ്റീവായവരില്‍ സുഗന്ധ മജുംദാര്‍ എം.പി തനിക്ക് കോവിഡാണെന്ന് ഇന്നലെ ട്വീറ്റ് ചെയ്തിരുന്നു. തന്നോടൊപ്പം സമ്പര്‍ക്കം പുലര്‍ത്തിയ ഏവരും ദയവായി നിരീക്ഷണത്തില്‍ പോവുകയെന്നും സുഗന്ധ മജുംദാര്‍ എം.പി കുറിച്ചു. പാര്‍ലമെന്‍റിലെ 785 എം.പിമാരില്‍ […]

India National

പാര്‍ലമെന്‍റിന്‍റെ വര്‍ഷകാല സമ്മേളനം തുടങ്ങി; സുപ്രധാന വിഷയങ്ങളില്‍ ചര്‍ച്ചയെന്ന് പ്രധാനമന്ത്രി

പാർലമെന്റിന്റെ വർഷകാല സമ്മേളനം ആരംഭിച്ചു. അന്തരിച്ച സഭാംഗങ്ങള്‍ക്ക് അനുശോചനമറിയിച്ച് സഭ ഒരു മണിക്കൂര്‍ നേരത്തേക്ക് നിര്‍ത്തിവെച്ചു. ചൈനീസ് പ്രകോപനം ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസും ലീഗും ലോക്സഭയില്‍ അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കി. ഡല്‍ഹി കലാപക്കേസില്‍ സീതാറാം യെച്ചൂരിയെ പ്രതിചേര്‍ക്കാനുള്ള ശ്രമങ്ങള്‍ക്കെതിരെ സിപിഎം രാജ്യസഭയിലും നോട്ടീസ് നല്‍കിയിട്ടുണ്ട്. പ്രധാന വിഷയങ്ങളില്‍ ചര്‍ച്ച നടക്കുമെന്നും പ്രധാനപ്പെട്ട തീരുമാനങ്ങളെടുക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. പാര്‍ലമെന്റ് സമ്മേളനം വ്യത്യസ്തമായ ഒരു സമയത്താണ് ആരംഭിക്കുന്നത്. കൊറോണയുമുണ്ട്, ചുമതലയുമുണ്ട്. എംപിമാര്‍ ചുമതലയുടെ പാത തിരഞ്ഞെടുത്തു. അവരെ അഭിനന്ദിക്കുകയും നന്ദി […]

India National

രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 48 ലക്ഷം കടന്നു; 24 മണിക്കൂറില്‍ 92,071 രോഗികളും 1,136 മരണവും

രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 48 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 92,071 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 1,136 മരണവും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 48,46,428 ആയി. ഇതില്‍ 9,86,598 ആക്ടീവ് കേസുകളാണ് രാജ്യത്തുള്ളത്. 37,80,108 പേര്‍ രോഗമുക്തരായി. 79,722 പേരാണ് രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചത്.

India National

രാഷ്ട്രപതിയും പ്രധാനമന്ത്രിയും ഉള്‍പ്പെടെ പ്രമുഖരെ ചൈന നിരീക്ഷിക്കുന്നതായി റിപ്പോര്‍ട്ട്

ഇന്ത്യയിലെ 10,000 പ്രമുഖരെ ചൈനീസ് കമ്പനിയായ ഷെന്‍ഹായി ഡാറ്റ നിരീക്ഷിക്കുന്നു. രാഷ്ട്രപതി രാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്രമന്ത്രിമാര്‍ എന്നിവര്‍ നിരീക്ഷണ പട്ടികയിലുണ്ട്. രഹസ്യാന്വേഷണ, സൈനിക ഏജന്‍സികളുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്ന കമ്പനിയാണ് ഷെന്‍ഹായി ഡാറ്റ ഇന്‍ഫോര്‍മേഷന്‍ ടെക്‌നോളജി. ചൈനീസ് സര്‍ക്കാരുമായും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുമായും ബന്ധമുള്ള സ്ഥാപനമാണിത്. ചീഫ് ജസ്റ്റിസ്, സംയുക്ത സൈനിക മേധാവി, പ്രതിരോധ, സൈനിക തലവന്‍മാര്‍ എന്നിവരും നിരീക്ഷിക്കപ്പെടുന്നു. ഇന്ത്യന്‍ എക്‌സ്പ്രസ്സ് ആണ് ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ബിഗ്ഡാറ്റ ടൂളുകൾ […]

India National

‘കുഴപ്പം പിടിച്ച’ ഇം​ഗ്ലീഷുമായി വീണ്ടും തരൂർ

അടുത്ത തവണ തന്നെ കുറിച്ച് വല്ലതും പുകഴ്ത്തി പറയുമെങ്കില്‍ അത് വലിയ വാക്കുകള്‍ ഉപയോഗിച്ച് പറയാമോ എന്നായിരുന്നു ചേതന്‍ ഭഗത്തിന്റെ അപേക്ഷ വീണ്ടും ‘കുഴപ്പം പിടിച്ച’ ഇംഗ്ലീഷുമായി ശശി തരൂര്‍ എം.പി. ഇത്തവണ ഇതിന് കാരണക്കാരനായത് എഴത്തുകാരന്‍ ചേതന്‍ ഭഗത് ആണെന്ന് മാത്രം. ടൈംസ് ഓഫ് ഇന്ത്യയില്‍ ചേതന്‍ ഭഗത് എഴുതിയ കോളത്തെ അഭിനന്ദിച്ച് ശശി തരൂര്‍ ട്വിറ്ററില്‍ പോസ്റ്റ് ഇട്ടിരുന്നു. രാജ്യത്തെ ബാധിക്കുന്ന പ്രശ്‌നങ്ങളെ പറ്റിയും അതിന്റെ പരിഹാരങ്ങളെ കുറിച്ചും ചേതന്‍ ഭഗത് വ്യക്തമായി തന്നെ […]