കോവിഡ് വാക്സിന്‍ 2021 ആദ്യ പാദത്തിൽ ലഭ്യമാവുമെന്ന് പ്രതീക്ഷിക്കുന്നതായി കേന്ദ്ര ആരോഗ്യമന്ത്രി ഹര്ഷവര്ധന്. എപ്പോഴാണ് കോവിഡ് വാക്സിന്‍ തയാറാവുന്നതെന്ന് കൃത്യമായി പറയാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. സണ്‍ഡേ സംവാദ് എന്ന ഓണ്‍ലൈന്‍ പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയും മരുന്ന് നിര്‍മാണ കമ്പനിയായ ആസ്ട്രസെനകയും ചേര്‍ന്ന് നിര്‍മിച്ച കോവിഡ് വാക്‌സിന്റെ പരീക്ഷണം ബ്രിട്ടീഷ് അധികൃതരില്‍നിന്ന് അനുമതി ലഭിച്ചതോടെ പുനഃരാരംഭിച്ചതായി ആസ്ട്രസെനക വ്യക്തമാക്കിയതിന് ശേഷമാണ് മന്ത്രിയുടെ പ്രതികരണം. വാക്സിന്‍ മനുഷ്യരില്‍ പരീക്ഷിക്കുന്നതിന് എല്ലാ സുരക്ഷാ മുന്‍കരുതലുകളും സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ട്. […]
National
ഡല്‍ഹി കലാപം: കുറ്റപത്രത്തില്‍ പേര് ഉള്‍പ്പെടുത്തിയത് രാഷ്ട്രീയ പകപോക്കലെന്ന് യെച്ചൂരി
കലാപത്തില്‍ ഡല്‍ഹി പൊലീസ് എന്ത് അന്വേഷണമാണ് നടത്തുന്നതെന്ന് വ്യക്തമാക്കണം. വിദ്വേഷ പ്രസംഗങ്ങള്‍ നടത്തിയവരാണ് കലാപമുണ്ടാക്കിയത്. ജനകീയ സമരങ്ങളെ കലാപവുമായി എങ്ങനെ കൂട്ടികെട്ടാനാകുമെന്നും യെച്ചൂരി ഡല്‍ഹി കലാപക്കേസിന്റെ കുറ്റപത്രത്തില്‍ തന്റെ പേര് ഉള്‍പ്പെടുത്തിയത് രാഷ്ട്രീയ പകപോക്കലെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. കലാപത്തില്‍ ഡല്‍ഹി പൊലീസ് എന്ത് അന്വേഷണമാണ് നടത്തുന്നതെന്ന് വ്യക്തമാക്കണം. വിദ്വേഷ പ്രസംഗങ്ങള്‍ നടത്തിയവരാണ് ഡല്‍ഹിയില്‍ കലാപമുണ്ടാക്കിയത്. ജനകീയ സമരങ്ങളെ കലാപവുമായി എങ്ങനെ കൂട്ടികെട്ടാനാകുമെന്നും യെച്ചൂരി ചോദിച്ചു. ഇക്കാര്യത്തില്‍ ഡല്‍ഹി പോലീസിന്റെ വിശദീകരണം തൃപ്തികരമല്ലെന്നും അദ്ദേഹം […]
കാർഷിക ഓർഡിനൻസുകൾക്കെതിരെ ഉത്തരേന്ത്യയിൽ സമരം പടരുന്നു
കാർഷിക ഓർഡിനൻസുകൾക്കെതിരെ ഉത്തരേന്ത്യയിൽ സമരം പടരുന്നു. കൃഷിയെ കോർപ്പറേറ്റ് വൽക്കരിക്കുന്നനെതിരെ നാളെ ദേശിയ തലത്തിൽ കർഷകപ്രക്ഷോഭം നടക്കും. വിവാദ ഓർഡിനൻസുകൾ പാര്‍ലമെന്റിന്റെ നടപ്പു സമ്മേളനത്തിൽ പാസ്സാക്കാനാണ് കേന്ദ്ര സർക്കാർ ഒരുങ്ങുന്നത്. കർഷകരെ അടിമുടി ബാധിക്കുന്ന മൂന്ന് ഓർഡിനൻസുകൾക്കെതിരെയാണ് പ്രക്ഷോഭം. അവശ്യവസ്തുനിയമം, വില ഉറപ്പാക്കൽ, കൃഷിയിട സേവന കരാർ, കർഷകോല്പന്ന വ്യാപാരം എന്നിവയുമായി ബന്ധപ്പെട്ട മൂന്ന് ഓർഡിനൻസുകളാണ് പാർലമെൻറിൻ്റെ പരിഗണനയ്ക്കു വരുന്നത്. ഓർഡിനൻസുകൾ പ്രാബല്യത്തിലാകുന്നതോടെ കർഷകർക്ക് സ്വന്തം ഉല്പന്നങ്ങൾക്ക് കൂടുതൽ വില ലഭിക്കുമെന്നാണ് സർക്കാരിൻ്റെ വാദം. എന്നാൽ കാർഷിക […]
സുശാന്ത് സിംഗിന്റെ മരണം: പ്രാഥമിക റിപ്പോർട്ടിന് പിന്നാലെ കൂടുതൽ അറസ്റ്റുകൾ ഉണ്ടാകും
ബോളിവുഡ് താരം സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണത്തിൽ സുപ്രധാന നിഗമനങ്ങളിലേയ്ക്ക് സിബിഐ നീങ്ങുന്നതായ് സൂചന. ആന്റി നാർക്കോട്ടിക്‌സ് ബ്യൂറോയുടെ പ്രാഥമിക റിപ്പോർട്ട് വരുന്ന മുറയ്ക്ക് ചില അറസ്റ്റുകൾ ഉണ്ടാകും. കേസ് ഏറ്റെടുത്ത് രണ്ടാഴ്ചയാകുമ്പോൾ അന്വേഷണം ശരിയായ ദിശയിലാണെന്നാണ് സിബിഐയുടെ വിലയിരുത്തൽ. പോസ്റ്റുമോർട്ടം റിപ്പോർട്ട് വിശദമായ വിലയിരുത്തലിന് എയിംസിന് നൽകിയിരിക്കുകയാണ്. ആന്തരിക അവയവ പരിശോധനാ ഫലങ്ങൾ കൂടി അടിസ്ഥാനമാക്കി പോസ്റ്റുമാർട്ടം റിപ്പോർട്ടിലെ അനുമാനങ്ങൾ വിലയിരുത്തനാണ് എയിംസിന്റെ ശ്രമം. അന്വേഷണത്തിന്റെ ഭാഗമായ ചോദ്യം ചെയ്യൽ നടപടികൾ ഇപ്പോഴും പുരോഗമിക്കുകയാണ്. സുശാന്തിന്റെ […]
ഇന്ത്യയിൽ 24 മണിക്കൂറിനിടെ 97,570 പേർക്ക് രോഗം സ്ഥിരീകരിച്ചു
രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു. ആകെ രോഗികൾ 46 ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 97,570 പേർക്ക് രോഗം സ്ഥിരീകരിച്ചു. 1,201 പേരാണ് 24 മണിക്കൂറിനിടെ രോഗബാധിച്ച് മരിച്ചത്. ആശങ്കയുടെ കണക്കുകളിലേക്കാണ് പ്രതിദിന കൊവിഡ് കേസുകൾ ഉയരുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ സ്ഥിരീകരിച്ചത് 97,570 കേസുകൾ. ഇതുവരെ റിപ്പോർട്ട് ചെയ്തതിൽ ഏറ്റവും ഉയർന്ന കണക്ക്. ആകെ രോഗികൾ 46,59,985 ഉം ഇതുവരെ ജീവൻ നഷ്ടപ്പെട്ടത് 77,472 പേർക്കുമാണ്. മഹാരാഷ്ട്ര, ആന്ധ്രപ്രദേശ്, കർണാടക , അടക്കം ഒൻപത് […]
‘കത്ത് എഴുത്തുകാരെ’ പുറത്താക്കി കോൺഗ്രസ് പ്രവർത്തകസമിതി പുനസംഘടിപ്പിച്ചു
സമ്പൂർണ സംഘടന തെരഞ്ഞെടുപ്പ് ആവശ്യപ്പെട്ട് 23 നേതാക്കള്‍ കത്തെഴുതിയതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ തുടരവെയാണ് പുനസംഘടന എന്നത് ശ്രദ്ധേയമാണ് കോണ്‍ഗ്രസില്‍ സമഗ്ര മാറ്റം വേണമെന്ന് ആവശ്യപ്പെട്ട് സോണിയ ഗാന്ധിക്ക് കത്തയച്ച ഗുലാം നബി ആസാദ് അടക്കമുള്ള മുതിർന്ന നേതാക്കളെ ചുമതലകളിൽ നിന്നും മാറ്റിക്കൊണ്ട് കോൺഗ്രസ് പ്രവർത്തക സമിതി പുനസംഘടിപ്പിച്ചു. ഗുലാം നബി ആസാദ്, അംബികാ സോണി, മല്ലികാർജുൻ ബാർഗെ, മോട്ടി ലാൽ വോറ എന്നിവരെ ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് ഒഴിവാക്കി. സമ്പൂർണ സംഘടന തെരഞ്ഞെടുപ്പ് ആവശ്യപ്പെട്ട് 23 […]
സമാധാന ചര്‍ച്ച തുടരാന്‍ ഇന്ത്യക്കും ചൈനക്കുമിടയില്‍ ധാരണ
അതിര്‍ത്തി സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തില്‍ ഇന്ത്യ – ചൈന വിദേശകാര്യ മന്ത്രിതല ചർച്ചയില്‍ 5 കാര്യങ്ങളില്‍ ധാരണയിലെത്തി. നേരത്തെ ഉണ്ടാക്കിയ കരാറുകള്‍ പാലിക്കാനും ചർച്ചകള്‍ തുടരാനും ധാരണയായതായി സംയുക്ത പ്രസ്താവനയിലൂടെ വ്യക്തമാക്കി. കിഴക്കന്‍ ലഡാക്കില്‍ സംഘർഷം തുടരവെ നിർണായക ചർച്ചയാണ് മോസ്കോയില്‍ വച്ച് വിദേശകാര്യ മന്ത്രി എസ് ജയശങ്കറും ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യീയും നടത്തിയത്. കൂടിക്കാഴ്ചയില്‍ 5 കാര്യങ്ങളില്‍ സമവായത്തിലെത്തിയതായി സംയുക്ത പ്രസ്താവനയില്‍ പറയുന്നു. നേരത്തെ ഉണ്ടാക്കിയ എല്ലാ കരാറുകളും പ്രോട്ടോകോളുകളും പാലിക്കും. പ്രധാനമന്ത്രി […]
അതും ദൈവത്തിന്‍റെ പ്രവൃത്തിയാണെന്ന് പറഞ്ഞ് കയ്യൊഴിയുമോ? കേന്ദ്രത്തോട് രാഹുല്‍
ഇന്ത്യ – ചൈന അതിര്‍ത്തി പ്രശ്‌നത്തില്‍ മോദി സര്‍ക്കാരിനെതിരെ രാഹുല്‍ ഗാന്ധി. ചൈന കൈയടക്കിയ പ്രദേശങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ എന്ന് തിരിച്ചുപിടിക്കുമെന്നാണ് രാഹുലിന്‍റെ ചോദ്യം. ‘ചൈന നമ്മുടെ ഭൂമി കൈവശപ്പെടുത്തിയിരിക്കുന്നു. അത് സര്‍ക്കാര്‍ എപ്പോള്‍ തിരിച്ചുപിടിക്കും? അതോ ഇതും ദൈവത്തിന്റെ പ്രവൃത്തിയാണെന്ന് പറഞ്ഞ് കയ്യൊഴിയുമോ?’, രാഹുല്‍ ട്വീറ്റ് ചെയ്തു. നേരത്തെ കോവിഡ് കാരണം സമ്പദ് വ്യവസ്ഥ തകര്‍ന്നത് ദൈവത്തിന്റെ പ്രവൃത്തിയാണെന്ന് ധനമന്ത്രി നിര്‍മലാ സീതാരാമന്‍ പറഞ്ഞിരുന്നു. ഇക്കാര്യം സൂചിപ്പിച്ചാണ് രാഹുലിന്‍റെ പ്രതികരണം. അതേസമയം സംഘര്‍ഷം പരിഹരിക്കുന്നതിന് ഇന്ത്യയും […]
സമാധാന ചര്‍ച്ച തുടരാന്‍ ഇന്ത്യക്കും ചൈനക്കുമിടയില്‍ ധാരണ
അതിര്‍ത്തിയിലെ സംഘര്‍ഷം പരിഹരിക്കുന്നതിന് ഇന്ത്യയും ചൈനയും തമ്മിലുള്ള ചര്‍ച്ചകള്‍ തുടരാന്‍ ധാരണ. അതിര്‍ത്തിയില്‍ നിന്നുള്ള സേനാ പിന്മാറ്റം വേഗത്തിലാക്കും. നിലവിലുള്ള ഉഭയകക്ഷി കരാറിലുള്ള വ്യവസ്ഥകള്‍ അംഗീകരിക്കുമെന്നും ഇരുരാഷ്ട്രങ്ങളും സംയുക്ത പ്രസ്താവന ഇറക്കി. അതിര്‍ത്തി സംഘര്‍ഷം ചര്‍ച്ച ചെയ്യാന്‍ പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് അടിയന്തരയോഗം വിളിച്ചു. അതിനിടെ പാർലമെന്റിൽ ചൈനീസ് കയ്യേറ്റം ചർച്ച ചെയ്യാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. ചട്ടം 193 പ്രകാരമാകും ചർച്ച. പാര്‍ലമെന്റ് ബിസിനസ് അഡ്വൈസറി കമ്മിറ്റി ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കും.
സെറം ഇൻസ്റ്റിറ്റ്യൂട്ട് കോവിഡ് വാക്സിന്‍ പരീക്ഷണം നിർത്തിവെച്ചു
കോവിഡിനെതിരായ മരുന്ന് പരീക്ഷണത്തിന് താത്ക്കാലിക വിലക്ക് ഏർപ്പെടുത്തി പൂണെ സിറം ഇൻസ്റ്റിറ്റ്യൂട്ട്. യു.കെയിൽ അസ്ട്ര സെനിക്കയുടെ കോവിഡ് ഇൻജക്ഷൻ സ്വീകരിച്ച വളണ്ടിയർക്ക് മരുന്ന് പ്രതികൂലമായി ബാധിച്ച റിപ്പോർട്ടിന് പിന്നാലെയാണ് നടപടി. അസ്ട്ര സെനിക്ക പരീക്ഷണം പുനരാരംഭിക്കുന്നത് വരെ പരീക്ഷണം നിർത്തിവയ്ക്കുകയാണെന്നും സാഹചര്യം അവലോകനം ചെയ്തു വരികയാണ് എന്നും സെറം ഇൻസ്റ്റിറ്റ്യൂട്ട് അറിയിച്ചു. ആഗോള തലത്തില്‍ അസ്ട്ര സെനിക്ക പരീക്ഷണം നിർത്തിവെച്ച സാഹചര്യത്തിൽ എന്തുകൊണ്ടാണ് ഇന്ത്യയിൽ പരീക്ഷണവുമായി മുന്നോട്ട് പോകുന്നുതെന്ന് ഡ്രഗ് കണ്ട്രോളർ ജനറൽ വിശദീകരണം തേടിയതിന് പിന്നാലെയാണ് […]












