ബോളിവുഡ് താരം കങ്കണാ റണൗട്ടിനെതിരെ പരാതി. ഉദ്ധവ് താക്കറെയ്‌ക്കെതിരെ മോശം പരാമർശങ്ങൾ നടത്തിയെന്ന് ആരോപിച്ചാണ് പരാതി.ബോളിവുഡ് മാഫിയയുമായി ബന്ധമുണ്ടെന്ന് കങ്കണ ആരോപിച്ചതായി പരാതിയിൽ പറയുന്നു. മുംബൈയിലെ വിഖ്‌റോളി പൊലീസ് സ്റ്റേഷനിൽ അഡ്വ. നിതിൻ മനെയാണ് പരാതി നൽകിയത്. മഹാരാഷ്ട്രയിൽ കങ്കണയും സർകാരും തമ്മിലുള്ള പോര് മുറുകുകയാണ്. ബോളിവുഡ് നടൻ സുശാന്തിന്റെ മരണത്തിന് പിന്നാലെ മുംബൈയിൽ പാക് അധീന കശ്മീരിന് സമാനമായ സ്ഥിതിയാണെന്ന കങ്കണയുടെ പ്രസ്താവനയാണ് പ്രശ്‌നങ്ങൾക്ക് തുടക്കം. ഈ പശ്ചാത്തലത്തിലാണ് കങ്കണയുടെ മുംബൈയിലെ ഓഫിസ് കെട്ടിടം പൊളിച്ച് […]
National
രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 44 ലക്ഷം കടന്നു
രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 44 ലക്ഷം കടന്നു. പ്രതിദിന കേസുകളിൽ വൻ വർധനവ്. 24 മണിക്കൂറിനിടെ 95,000ത്തിലധികം കൊവിഡ് കേസുകളും 1,172 മരണവും റിപ്പോർട്ട് ചെയ്തു. അഞ്ചു സംസ്ഥാനങ്ങളിൽ രോഗവ്യാപനം അതിതീവ്രമെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. കഴിഞ്ഞ 24 മണിക്കൂറിനിടെ 95,735 കൊവിഡ് കേസുകളും 1,172 മരണവും റിപ്പോർട്ട് ചെയ്തു. രാജ്യത്ത് ഒരു ദിവസം റിപ്പോർട്ട് ചെയ്ത ഏറ്റവും ഉയർന്ന കണക്കാണിത്. ആകെ രോഗികൾ 44,65,864ഉം മരണം 75,062 ഉം ആയി. രാജ്യത്തെ കൊവിഡ് കേസുകളിൽ […]
മോറട്ടോറിയം: നിലപാട് അറിയിക്കാൻ രണ്ടാഴ്ച സമയം അനുവദിച്ച് സുപ്രിംകോടതി
മോറട്ടോറിയം വിഷയത്തിൽ കേന്ദ്രസർക്കാരിന്റെ നിലപാട് ആരാഞ്ഞ് സുപ്രിംകോടതി. മോറട്ടോറിയവുമായി ബന്ധപ്പെട്ട ഹർജികളിൽ നിലപാട് അറിയിക്കാൻ കേന്ദ്രത്തിനും റിസർവ് ബാങ്കിനും സുപ്രിംകോടതി രണ്ടാഴ്ചത്തെ സമയം അനുവദിച്ചു. പലിശയിലും പിഴ പലിശയിലും കേന്ദ്രസർക്കാർ കൃത്യമായ നിലപാട് അറിയിക്കണമെന്നും കോടതി അറിയിച്ചു. അക്കൗണ്ടുകളെ കിട്ടാക്കടമായി പ്രഖ്യാപിക്കരുതെന്ന ഉത്തരവ് നിലനിൽക്കും. പൊതു താത്പര്യ ഹർജികൾ ഈ മാസം 28ന് പരിഗണിക്കുമെന്നും സുപ്രിംകോടതി അറിയിച്ചു. മൊറട്ടോറിയം കാലവധി രണ്ട് വർഷം വരെ നീട്ടാനുള്ള വഴി റിസർവ് ബാങ്ക് പ്രഖ്യാപിച്ച സ്‌കീമിൽ ഉണ്ടെന്നും പലിശ പൂർണമായും […]
റഫാല്‍ യുദ്ധവിമാനം ഇന്ന് വ്യോമസേനയ്ക്ക് കൈമാറും
റഫാൽ യുദ്ധവിമാനം ഇന്ന് ഔദ്യോഗികമായി എയർഫോഴ്‍സിന്‍റെ ഭാഗമാവും. അംബാലയിലെ വ്യോമസേനതാവളത്തിൽ നടക്കുന്ന ചടങ്ങിൽ ഫ്രഞ്ച് പ്രതിരോധ മന്ത്രി ഫ്ലോറൻസ് പാർലി മുഖ്യാതിഥിയാവും. ചടങ്ങിനോടനുബന്ധിച്ച് അംബാല എയർബേസിന് ചുറ്റും കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ ജൂലൈ 27നാണ് ആദ്യബാച്ചിൽപ്പെട്ട അഞ്ച് റഫാൽ വിമാനങ്ങൾ ഫ്രാൻസിൽനിന്ന് അംബാലയിലെത്തിയത്. റഫാൽ വിമാനം അനാച്ഛാദനം, ജലപീരങ്കി അഭിവാദ്യം, പരമ്പരാഗത ‘സർവധർമ പൂജ’, റഫാൽ, തേജസ് വിമാനങ്ങളുടെ വ്യോമാഭ്യാസ പ്രകടനം, ‘സാരംങ് എയ്റോബാറ്റിക് ടീം’ നടത്തുന്ന പ്രകടനം എന്നിവ ചടങ്ങിന്‍റെ ഭാഗമായി നടക്കും. ചടങ്ങുകൾക്ക് […]
അതിര്‍ത്തി തര്‍ക്കം പരിഹരിക്കാന്‍ ഇന്ത്യ-ചൈന സമാധാന ചര്‍ച്ച ഇന്ന് മോസ്കോയില്‍
ഇന്ത്യ ചൈന അതിര്‍ത്തിയില്‍ സമാധാനം പുനഃസ്ഥാപിക്കുന്നതിനായി ഇരു രാജ്യങ്ങളുടെയും ചര്‍ച്ച ഇന്ന് മോസ്കോയില്‍ നടക്കും. ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ്. ജയശങ്കറും ചൈനീസ് വിദേശകാര്യ മന്ത്രി, വാങ്ങ്‍യിയും ഇന്ത്യന്‍ സമയം വൈകീട്ട് അഞ്ചരക്ക് കൂടിക്കാഴ്ച നടത്തും. മോസ്കോയില്‍ ഷാങ്ഹായ് ഉച്ചകോടിക്കിടെ ആണ് വിദേശകാര്യ മന്ത്രിമാരുടെ കൂടിക്കാഴ്ച. പ്രകോപനം സൃഷ്ടിക്കാനും അതിർത്തിയില്‍ ഏകപക്ഷീയ മാറ്റത്തിനും ശ്രമിക്കുന്ന നീക്കങ്ങളില്‍നിന്ന് ചൈന പിന്നോട്ട് പോകണമെന്നാണ് ഇന്ത്യയുടെ നിലപാട്. ഇക്കാര്യം മന്ത്രി എസ്. ജയശങ്കർ ആവർത്തിക്കും. ധാരണകൾ പാലിക്കാനും സേനാപിന്മാറ്റം പൂർണമായ അർഥത്തിൽ നടപ്പാക്കാനും […]
രാജ്യത്ത് കൊവിഡ് പ്രതിദിന കണക്ക് വീണ്ടും 90,000ത്തിന് അടുത്ത്; ആകെ രോഗബാധിതർ 43 ലക്ഷം കടന്നു
രാജ്യത്ത് കൊവിഡ് പ്രതിദിന കേസുകളുടെ എണ്ണം വീണ്ടും 90,000 തിന് അടുത്തെത്തി. 24 മണിക്കൂറിനിടെ 89,706 പേർക്ക് രോഗം സ്ഥിരീകരിച്ചു. 1,115 പേർ മരിച്ചു. രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 43,70,129 ആയി. മരണസംഖ്യ 73,890 ആയി ഉയർന്നു. ആദ്യ കേസ് റിപ്പോർട്ട് ചെയ്ത 223 ആം ദിവസമാണ് രോഗികളുടെ എണ്ണം 43 ലക്ഷം കടക്കുന്നത്. ചികിത്സയിലുള്ള രോഗികളുടെ എണ്ണം 9 ലക്ഷത്തിലേക്ക് അടിക്കുകയാണ്. മഹാരാഷ്ട്ര, ആന്ധ്രപ്രദേശ്, ഉത്തർപ്രദേശ്, കർണാടക, തമിഴ്‌നാട് എന്നീ അഞ്ച് സംസ്ഥാനങ്ങളിൽ തന്നെയാണ് […]
നീറ്റ് പരീക്ഷ മാറ്റിവയ്ക്കണമെന്ന ഹർജി തള്ളി സുപ്രിംകോടതി
സെപ്റ്റംബർ പതിമൂന്നിന് നിശ്ചയിച്ചിരിക്കുന്ന നീറ്റ് പരീക്ഷ മാറ്റിവയ്ക്കണമെന്ന പുതിയ ഹർജികൾ സുപ്രിംകോടതി തള്ളി. പരീക്ഷ നടത്താനുള്ള എല്ലാ ഒരുക്കങ്ങളും അധികൃതർ പൂർത്തിയാക്കിയെന്ന് ജസ്റ്റിസ് അശോക് ഭൂഷൺ അധ്യക്ഷനായ ബെഞ്ച് പറഞ്ഞു. പുനഃപരിശോധനകളും തള്ളിയ കാര്യം കോടതി ചൂണ്ടിക്കാട്ടി. ഓഗസ്റ്റ് പതിനേഴിന് ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ ബെഞ്ച് നീറ്റ്, ജെഇഇ പരീക്ഷകൾ നടത്താൻ അനുമതി നൽകിയിരുന്നു. ഇതിനെതിരെ വിദ്യാർത്ഥികളും രക്ഷകർത്താക്കളുമാണ് സുപ്രിംകോടതിയെ സമീപിച്ചത്. പുതിയതായി സമർപ്പിച്ച ഹർജിയിൽ ചില ആവശ്യങ്ങളും ഇവർ മുന്നോട്ടുവച്ചു. കണ്ടെയ്ൻമെന്റ് സോണിലുള്ള വിദ്യാർത്ഥികൾക്ക് […]
സുശാന്ത് സിംഗിന്റെ മരണവുമായി ബന്ധപ്പെട്ട ലഹരിമരുന്ന് കേസ്; നടി റിയ ചക്രബര്‍ത്തി അറസ്റ്റില്‍
സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട ലഹരിമരുന്ന് കേസില്‍ നടി റിയ ചക്രവര്‍ത്തി അറസ്റ്റില്‍. നര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. മൂന്നുദിവസമായി നീണ്ട ചോദ്യം ചെയ്യലിനുശേഷമാണ് അറസ്റ്റ്. റിയ ചക്രവര്‍ത്തി കുറ്റം സമ്മതിച്ചതായാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. സഹോദരന്‍ ഷൊവിക് ചക്രവര്‍ത്തി, സുഷാന്തിന്റെ മുന്‍ മാനേജര്‍, വീട്ടുജോലിക്കാര്‍ എന്നിവരെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്തിരുന്നു. ഇന്ന് രാവിലെ 10.30 ഓടെയാണ് റിയ ചക്രബര്‍ത്തി നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ ഓഫീസിലെത്തിയത്. ഞായറാഴ്ച ആറ് മണിക്കൂറും, ഇന്നലെ എട്ട് മണിക്കൂറും ചോദ്യം […]
ഇന്ത്യ- ചൈന അതിര്‍ത്തിയിലെ നിലവിലെ സാഹചര്യം അതീവ ഗുരുതരമെന്ന് വിദേശകാര്യമന്ത്രി
ഇന്ത്യന്‍ സൈന്യം അതിര്‍ത്തി ലംഘിക്കുകയോ ആയുധമുപയോഗിക്കുകയോ ചെയ്തിട്ടില്ല. ഇരു രാജ്യങ്ങളും തമ്മിലുള്ള ആഴത്തിലുള്ള രാഷ്ട്രീയ ചര്‍ച്ചയിലൂടെ മാത്രമേ പ്രശ്നപരിഹാരം സാധ്യമാകൂവെന്ന് അദ്ദേഹം പറഞ്ഞു ഇന്ത്യ- ചൈന അതിര്‍ത്തിയിലെ നിലവിലെ സാഹചര്യം അതീവ ഗുരുതരമാണെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍. ഇന്ത്യന്‍ സൈന്യം അതിര്‍ത്തി ലംഘിക്കുകയോ ആയുധമുപയോഗിക്കുകയോ ചെയ്തിട്ടില്ല. ഇരു രാജ്യങ്ങളും തമ്മിലുള്ള ആഴത്തിലുള്ള രാഷ്ട്രീയ ചര്‍ച്ചയിലൂടെ മാത്രമേ പ്രശ്നപരിഹാരം സാധ്യമാകൂവെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ വെടിവെയ്പുണ്ടായെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് വിദേശകാര്യമന്ത്രിയുടെ ഈ പ്രതികരണം. ഇന്ത്യയാണ് പ്രകോപനം സൃഷ്ടിച്ചതെന്നും വെടിയുതിര്‍ത്തതെന്നുമാണ് […]
ലാഭകരമല്ലാത്ത സ്റ്റോപ്പുകൾ ഒഴിവാക്കാനുള്ള നടപടിയുമായി റെയിൽവേ
കൊവിഡ് കാല പ്രതിസന്ധി മറികടക്കാൻ ലാഭകരമല്ലാത്ത സ്റ്റോപ്പുകൾ ഒഴിവാക്കാനുള്ള നടപടിയുമായി റെയിൽവേ. ഇതനുസരിച്ച് കേരളത്തിലെയും നിരവധി സ്റ്റോപ്പുകൾ ഒഴിവാക്കാൻ തീരുമാനമായി. കേരള എക്‌സ്പ്രസ്, നേത്രാവതി, ശബരി, ജയന്തിജനത, ഐലൻഡ്, കൊച്ചുവേളി- മൈസുരു, ഏറനാട്, ഇൻറർസിറ്റി, വഞ്ചിനാട്, ജനശതാബ്ദി തുടങ്ങി ട്രെയിനുകളുടെ നിരവധി സ്റ്റോപ്പുകളാണ് ഒഴിവാക്കിയത്. ട്രെയിനുകളുടെ ഒഴിവാക്കിയ സ്‌റ്റോപ്പുകൾ 12625 /12626 തിരുവനന്തപുരം- ന്യൂഡൽഹി കേരള സൂപ്പർഫാസ്റ്റ് എക്‌സ്പ്രസ് (വർക്കല ശിവഗിരി, മാവേലിക്കര, ചങ്ങനാശേരി, വൈക്കം റോഡ്, ഒറ്റപ്പാലം) 16345/16346 തിരുവനന്തപുരം- ലോകമാന്യതിലക് നേത്രാവതി എക്‌സ്പ്രസ്സ് (വർക്കല […]












