India National

‘വ്യാജ ഐഡികള്‍ ഉപയോഗിച്ച് ക്യാംപെയിന്‍’; ബി.ജെ.പി ഐ.ടി സെല്ലിനെതിരെ ബി.ജെ.പി എം.പി സുബ്രഹ്‌മണ്യന്‍ സ്വാമി

ബിജെപി ഐ.ടി സെല്‍ തലവന്‍ അമിത് മാളവ്യയുടെ പേരെടുത്ത് പറഞ്ഞാണ് സുബ്രഹ്മണ്യന്‍ സ്വാമിയുടെ വിമര്‍ശനം. ബി.ജെ.പി ഐ.ടി സെല്ലിനെതിരെ ബി.ജെ.പി രാജ്യസഭാ എം.പി സുബ്രഹ്‌മണ്യന്‍ സ്വാമി. വ്യാജ ഐഡികള്‍ ഉപയോഗിച്ച് തനിക്കെതിരെ ബി.ജെ.പി ഐ.ടി സെല്ലിലെ ചിലര്‍ വ്യക്തിപരമായ ആക്രമണം നടത്തുകയാണെന്ന് സുബ്രഹ്മണ്യം സ്വാമി ട്വീറ്റ് ചെയ്തു. ബിജെപി ഐ.ടി സെല്‍ തലവന്‍ അമിത് മാളവ്യയുടെ പേരെടുത്ത് പറഞ്ഞാണ് സുബ്രഹ്മണ്യന്‍ സ്വാമിയുടെ വിമര്‍ശനം. ‘എനിക്കെതിരായ ആക്രമണത്തില്‍ പ്രകോപിതരായി എന്റെ അനുയായികള്‍ തിരിച്ചും ഇതേ രീതിയില്‍ വ്യക്തിപരമായി ആക്രമണം […]

India National

സുശാന്തിന്റെ സഹോദരിക്കെതിരെ കേസ്

ബോളിവുഡ് നടൻ സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് സഹോദരി പ്രിയങ്ക സിംഗിനെതിരെ കേസ്. മുംബൈ പൊലീസാണ് കേസെടുത്തത്. സുശാന്തിന് തെറ്റായ മരുന്ന് നൽകിയെന്ന് ആരോപിച്ച് നടിയും മോഡലുമായ റിയ ചക്രവർത്തി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രിയങ്കയ്‌ക്കെതിരെ കേസെടുത്തത്. മരുന്ന് നിർദേശിച്ച ഡോക്ടർക്കെതിരെയും കേസെടുത്തു. ഇരുവർക്കുമെതിരെ അന്വേഷണം വേണമെന്ന് റിയ ചക്രവർത്തി മുംബൈ പൊലീസിന് നൽകിയ പരാതിയിൽ ആവശ്യപ്പെട്ടിരുന്നു. അതിനിടെ സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട ലഹരിമരുന്ന് കേസിൽ റിയ ചക്രവർത്തിയെ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ വീണ്ടും ചോദ്യം […]

India National

മോദിയുടെ യൂട്യൂബ് വീഡിയോകൾക്ക് ഡിസ്‍ലെെക്ക് പ്രവാഹം

ഓണ്‍ലൈന്‍ ലോകത്ത് ബി.ജെ.പിക്കും സര്‍ക്കാറിനും തലവേദനയായി ഡിസ്‍ലെെക്ക് പ്രവാഹം. കഴിഞ്ഞ ഞായറാഴ്ച്ച നടന്ന പ്രധാനമന്ത്രിയുടെ മന്‍ കീ ബാത്ത് മുതല്‍ തുടങ്ങിയ ഡിസ്‍ലെെക്ക് കുതിപ്പാണ് പാര്‍ട്ടിക്കും സര്‍ക്കാറിനും ഒരുപോലെ തലവേദനയായത്. പ്രശ്നത്തിന് താത്ക്കാലിക പരിഹാരമായി യൂട്യൂബ് ചാനലിലെ ലൈക്ക് – ഡിസ്‍ലെെക്ക് ഓപ്ഷന്‍ ഓഫാക്കിയിരിക്കുകയാണ്. കോവിഡ് ലോക്ക്ഡൗണിനിടയിലും ജെ.ഇ.ഇ നീറ്റ് പരീക്ഷയുമായി മുന്നോട്ട് പോകാനുള്ള സര്‍ക്കാര്‍ തീരുമാനവും, വര്‍ധിച്ച് വരുന്ന തൊഴിലില്ലായ്മയില്‍ അരിശം പൂണ്ട യുവാക്കളുമാണ് ഡിസ്‍ലെെക്ക് യുദ്ധത്തിന് പിന്നിലെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ […]

India National

ചിപ്പ് ഘടിപ്പിച്ച് ഇന്ധന വെട്ടിപ്പ്: 33 പെട്രോള്‍ പമ്പുകള്‍ പൂട്ടിച്ചു

80000 മുതല്‍ 1,20,000 രൂപ വരെ ചെലവാക്കിയാണ് പമ്പ് ഉടമകള്‍ ചിപ്പ് ഘടിപ്പിച്ചത്. ഇലക്ട്രോണിക് ചിപ്പ് ഉപയോഗിച്ച് പെട്രോളിന്‍റെയും ഡീസലിന്‍റെയും അളവില്‍ കൃത്രിമം കാണിച്ച് ഉപഭോക്താക്കളെ കബളിപ്പിച്ച 33 പെട്രോള്‍ പമ്പുകള്‍ പൂട്ടി. തെലങ്കാനയിലും ആന്ധ്ര പ്രദേശിലുമാണ് സംഭവം. പൊലീസും ലീഗല്‍ മെട്രോളജി വകുപ്പും സംയുക്തമായി നടത്തിയ റെയ്ഡിലാണ് പെട്രോള്‍, ഡീസല്‍ വെട്ടിപ്പ് പിടികൂടിയത്. വെട്ടിപ്പിന് പിന്നില്‍ അന്തര്‍ സംസ്ഥാന ഗ്യാങ് തന്നെയുണ്ടെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. പൂട്ടിയ പമ്പുകളില്‍ ഭാരത് പെട്രോളിയം കോര്‍പറേഷന്‍റെയും ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പറേഷന്‍റെയും […]

India National

ഹൈപ്പർ സോണിക് മിസൈൽ ക്ലബ്ബിൽ ഇനി മുതൽ ഇന്ത്യയും

ലോകത്തെ ഹൈപ്പർ സോണിക് മിസൈൽ ക്ലബ്ബിൽ ഇനി മുതൽ ഇന്ത്യയും. അമേരിക്കയ്ക്കും റഷ്യയ്ക്കും ചൈനയ്ക്കും പിന്നാലെയാണ് ഇന്ത്യയുടെ ഈ നേട്ടം. സോണിക് മിസൈലുകൾ വിക്ഷേപിക്കാനുള്ള സാങ്കേതികവിദ്യ കൈവശമുള്ള നാലാമത്തെ രാജ്യമാണ് ഇന്ത്യ. ഒഡിഷയിലെ ബലോസോറിലെ എ.പി.ജെ. അബ്ദുൾ കലാം ടെസ്റ്റിംഗ് റേഞ്ചിൽ ഇന്ന് രാവിലെ 11.3 ഓടോയാണ് ഡിആർഡിഒ വികസിപ്പിച്ച ഹൈപ്പർ സോണിക് ടെസ്റ്റ് ഡെമോൺസ്ട്രേറ്റർ വെഹിക്കിൾ അഗ്‌നി മിസൈൽ ബൂസ്റ്റർ ഉപയോഗിച്ച് പരീക്ഷിച്ചത്. സെക്കന്റിൽ രണ്ട് കിലോ മീറ്ററിലധികം സഞ്ചരിക്കാൻ ശേഷിയുള്ളതാണ് ഹൈപ്പർ സോണിക് മിസൈലുകൾ. […]

India National

പുതിയ ബ്രാൻഡ് നെയിമിൽ ശക്തമായ തിരിച്ചു വരവിനൊരുങ്ങി വോഡാഫോൺ ഐഡിയ

പുതിയ ബ്രാൻഡ് നെയിമിൽ ശക്തമായ തിരിച്ചു വരവിനൊരുങ്ങി വോഡാഫോൺ ഐഡിയ. വോഡാഫോണിന്റെ ആദ്യ അക്ഷരമായ ‘വി’യും ഐഡിയയുടെ ആദ്യ അക്ഷരമായ ‘ഐ’യും ചേർന്ന് ‘വിഐ’ എന്ന പേരിലാകും ഇനി മുതൽ ഇരുകമ്പനികളും ചേർന്ന ബ്രാൻഡ് അറിയപ്പെടുക. പുതിയ ബ്രാൻഡ് നെയിമിലൂടെ നഗര- ഗ്രാമ പ്രദേശങ്ങളിൽ ശക്തമായി സാന്നിധ്യമുറപ്പിക്കുകയാണ് കൂട്ടുകെട്ടിലൂടെ ഇരു കമ്പനികളും ലക്ഷ്യമിടുന്നത്. ഉപയോക്താക്കളുടെ ഡിജിറ്റൽ ആവശ്യങ്ങൾ നിറവേറ്റാൻ പുതിയ ബ്രാൻഡിന് മികച്ച ശൃംഖലയാണുള്ളതെന്നും ഇതിലൂടെ 25,000 കോടി രൂപ വിപണിയിൽ നിന്ന് സമാഹരിക്കുമെന്നും കമ്പനിയുടെ ചീഫ് […]

India National

ഇന്ത്യയില്‍ കോവിഡ് രോഗികള്‍ 42 ലക്ഷം കടന്നു; ബ്രസീലിനെ മറികടന്ന് രണ്ടാമത്

കോവിഡ് രോഗികളുടെ എണ്ണത്തില്‍ ബ്രസീലിനെ മറികടന്ന് ഇന്ത്യ രണ്ടാമതായി. കഴിഞ്ഞ 24 മണിക്കൂറിനിടെ 90,802 പേര്‍ക്കാണ് ഇന്ത്യയില്‍ കോവിഡ് ബാധിച്ചത്. കോവിഡ് രോഗികളുടെ എണ്ണത്തില്‍ ബ്രസീലിനെ മറികടന്ന് ഇന്ത്യ രണ്ടാമതായി. കഴിഞ്ഞ 24 മണിക്കൂറിനിടെ 90,802 പേര്‍ക്കാണ് ഇന്ത്യയില്‍ കോവിഡ് ബാധിച്ചത്. ഇതാദ്യമായാണ് ഒരു ദിവസം ഇത്രയും അധികം കേസുകള്‍. തുടര്‍ച്ചയായി രണ്ടാം ദിവസമാണ് 90,000 കോവിഡ് കേസുകള്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം 42 ലക്ഷം കടന്നു. 1,016 മരണങ്ങളാണ് […]

India National

രാജ്യത്തെ മെട്രോ സർവീസുകൾ ഇന്ന് മുതൽ പുനരാരംഭിക്കും

രാവിലെ ഏഴ് മണിക്ക് തുടങ്ങുന്ന സർവീസ് പതിനൊന്ന് മണി വരെയും വൈകിട്ട് നാല് മണി മുതൽ എട്ട് മണി വരെയുമാണ് സേവനങ്ങളുണ്ടാവുക രാജ്യത്തെ മെട്രോ സർവീസുകൾ ഇന്ന് മുതൽ പുനരാരംഭിക്കും. രണ്ട് ഷിഫ്റ്റുകളിലായി ഭാഗികമായാണ് ഡൽഹിയിൽ മെട്രോ സ൪വീസ് പുനരാരംഭിക്കുന്നത്. രാവിലെ ഏഴ് മണിക്ക് തുടങ്ങുന്ന സർവീസ് പതിനൊന്ന് മണി വരെയും വൈകിട്ട് നാല് മണി മുതൽ എട്ട് മണി വരെയുമാണ് സേവനങ്ങളുണ്ടാവുക. നാല് മാസത്തിന് ശേഷമാണ് സർവീസ് പുനരാരംഭിക്കുന്നത്. ഈ മാസം പന്ത്രണ്ട് വരെ യെല്ലോ […]

India National

ലോക്ക് ഡൗണിനെ തുടർന്ന് റദ്ദ് ചെയ്യപ്പെട്ട വിമാനടിക്കറ്റുകൾക്ക് മുഴുവൻ തുകയും തിരിച്ചു നൽകണമെന്ന് കേന്ദ്ര സർക്കാർ

ലോക് ഡൗണിനെ തുടർന്നു റദ്ദ് ചെയ്യപ്പെട്ട വിമാനടിക്കറ്റുകൾക്ക് മുഴുവൻ തുകയും തിരിച്ചു നൽകണമെന്ന് കേന്ദ്ര സർക്കാർ. പ്രവാസി ലീഗൽ സെൽ സുപ്രിം കോടതിയിൽ നൽകിയ ഹർജിയിൽ സത്യവാങ്മൂലം സമർപ്പിച്ചുകൊണ്ടാണ് കേന്ദ്ര സര്‍ക്കാർ നയം വ്യക്തമാക്കിയത്. വിമാന കമ്പനികളുമായി നടത്തിയ ചർച്ചകൾക്കൊടുവിലാണ് കേന്ദ്ര സർക്കാർ തീരുമാനം. ഇന്ത്യയിൽ നിന്നുള്ള ആഭ്യന്തര അന്തരാഷ്ട്ര ടിക്കറ്റുകൾക്കു പുറമെ ഇന്ത്യയിലേക്ക് യാത്ര നടത്തുന്ന വിദേശ വിമാനക്കമ്പനികൾക്കും ഇതു ബാധകമാക്കണമെന്നും സത്യവാങ്മൂലത്തിൽ പറയുന്നു. കേസ് ബുധനാഴ്ച്ച വീണ്ടും സുപ്രീം കോടതിയിൽ.

India National

സെപ്റ്റംബര്‍ 12 മുതല്‍ പ്രത്യേക ട്രെയിന്‍ സര്‍വീസ്; 10 മുതല്‍ ടിക്കറ്റ് ബുക്കിങ്

കോവിഡ് പ്രതിസന്ധിക്ക് ശേഷം രാജ്യത്ത് റെയില്‍ ഗതാഗതം സജീവമാക്കുന്നതിന്‍റെ ഭാഗമായി ട്രെയിന്‍ സര്‍വീസ് പുനരാരംഭിക്കാനൊരുങ്ങുന്നു. സെപ്റ്റംബര്‍ 12 മുതല്‍ 40ഓളം റൂട്ടുകളില്‍ ട്രെയിന്‍ ഓടിത്തുടങ്ങും. 10 മുതല്‍ സീറ്റ് ബുക്കിങ് ആരംഭിക്കുമെന്നും റെയില്‍വെ ബോര്‍ഡ് ചെയര്‍മാന്‍ വിനോദ് കുമാര്‍ യാദവ് അറിയിച്ചു. സംസ്ഥാന സര്‍ക്കാരുകളുടെ അഭ്യര്‍ഥന പരിഗണിച്ചാണ് സര്‍വീസ് ആരംഭിക്കാന്‍ കേന്ദ്രം അനുമതി നല്‍കുന്നത്. പരീക്ഷയും മറ്റു പ്രധാന ആവശ്യങ്ങളും കൂടെ പരിഗണിച്ചാണ് റെയില്‍വേയുടെ പുതിയ തീരുമാനം. നാളെ നടക്കുന്ന നാഷണൽ ഡിഫൻസ് അക്കാഡമി, നേവൽ അക്കാഡമി […]