India National

‘കുറഞ്ഞ ഭരണം, പരമാവധി സ്വകാര്യവല്‍കരണം ‘ ഇതാണ് മോദിയുടെ സ്വപ്നമെന്ന് രാഹുല്‍ ഗാന്ധി

യു​വ​ജ​ന​ങ്ങ​ളു​ടെ ഭാ​വി ക​വ​ർ​ന്നെ​ടു​ത്തു ബി​.ജെ.​പി സ​ർ​ക്കാ​രി​ന്‍റെ അ​ടു​പ്പ​ക്കാ​രെ മു​ന്നോ​ട്ടു​കൊ​ണ്ടു​വ​രി​ക മാ​ത്ര​മാ​ണു കേന്ദ്ര സ​ർ​ക്കാ​രി​ന്‍റെ ല​ക്ഷ്യ​മെ​ന്നും രാ​ഹു​ൽ ആ​രോ​പി​ച്ചു. കേ​ന്ദ്ര​സ​ർ​ക്കാ​രി​നെ​തി​രെ വീ​ണ്ടും വി​മ​ർ​ശ​ന​വു​മാ​യി കോ​ണ്‍​ഗ്ര​സ് നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി. സ​ർ​ക്കാ​ർ ത​സ്തി​ക​ക​ളി​ൽ നി​യ​മ​ന​നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്തു​മെ​ന്ന റി​പ്പോ​ർ​ട്ടു​ക​ളെ അ​പ​ല​പി​ച്ചാ​ണു രാ​ഹു​ലി​ന്‍റെ ട്വീ​റ്റ്. ധനകാര്യ വിഭാഗത്തിന്‍റെ അനുമതിയില്ലാതെ പുതിയ പദവികൾ സൃഷ്ടിക്കരുതെന്നുള്ള കേന്ദ്ര സര്‍ക്കാര്‍ ഉത്തരവും ചൂണ്ടിക്കാട്ടിയാണ് രാഹുലിന്‍റെ വിമര്‍ശനം കേ​ന്ദ്ര സ​ർ​ക്കാ​ർ പു​തി​യ ത​സ്തി​ക​ക​ൾ സൃ​ഷ്ടി​ക്കു​ന്ന​തു മ​ര​വി​പ്പി​ക്കു​ക​യാ​ണ്. കോ​വി​ഡി​ന്‍റെ പേ​രി​ൽ സ​ർ​ക്കാ​ർ ഒ​ഴി​വു​ക​ഴി​വു പ​റ​യു​ക​യാ​ണ്. യു​വ​ജ​ന​ങ്ങ​ളു​ടെ ഭാ​വി ക​വ​ർ​ന്നെ​ടു​ത്തു ബി​.ജെ.​പി […]

India National

രക്തസാക്ഷി നിഘണ്ടുവില്‍ നിന്ന് വാരിയംകുന്നത്തിനെ ഒഴിവാക്കി

കേന്ദ്ര സര്‍ക്കാര്‍ പ്രസിദ്ധീകരിച്ച സ്വാതന്ത്ര്യ സമര രക്തസാക്ഷി നിഘണ്ടുവില്‍ നിന്ന് അഞ്ചാം വാല്യം ഒഴിവാക്കി. വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി അടക്കമുള്ളവരുടെ വിശദാംശങ്ങളാണ് നീക്കം ചെയ്തത്. ആന്ധ്ര പ്രദേശ്, തെലങ്കാന, കേരളം, കര്‍ണാടക, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലെ രക്തസാക്ഷികളെയാണ് ഇതില്‍‌ പരാമര്‍ശിച്ചിരുന്നത്. ഡിക്ഷണറി ഓഫ് മാര്‍ട്ടയേഴ്‌സ് ഇന്‍ ഇന്ത്യാസ് ഫ്രീഡം സ്ട്രഗിള്‍ എന്ന പുസ്തകം പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് പുറത്തിറക്കിയത്. ബ്രിട്ടീഷ് വിരുദ്ധ പോരാട്ടങ്ങളില്‍ പ്രധാനിയായിരുന്ന ആലി മുസ്‍ലിയാരുടെ സഹചാരിയും ബ്രിട്ടീഷ് വിരുദ്ധ പോരാളിയുമായിരുന്നു വാരിയംകുന്നത് കുഞ്ഞഹമ്മദ് ഹാജി. […]

India National

കോവിഡ് വ്യാപനത്തിടെ തെരഞ്ഞെടുപ്പ് നടത്തുന്നതിനെതിരെ ഐ.എം.എ

ഈ സമയത്ത് തെരഞ്ഞെടുപ്പ് നടത്തുന്നത് കൂട്ടമരണത്തിലേക്ക് നയിക്കും, തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പുകള്‍ കേരളത്തില്‍ കേരളത്തില്‍ വലിയ ആള്‍ക്കൂട്ടം സൃഷ്ടിക്കുമെന്നും ഐ.എം.എ അഭിപ്രായപ്പെട്ടു കോവിഡ് വ്യാപനത്തിടെ തെരഞ്ഞെടുപ്പ് നടത്തുന്നതിനെതിരെ ഐ.എം.എ. രംഗത്ത്. ഈ സമയത്ത് തെരഞ്ഞെടുപ്പ് നടത്തുന്നത് കൂട്ടമരണത്തിലേക്ക് നയിക്കും. തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പുകള്‍ കേരളത്തില്‍ കേരളത്തില്‍ വലിയ ആള്‍ക്കൂട്ടം സൃഷ്ടിക്കുമെന്നും ഐ.എം.എ അഭിപ്രായപ്പെട്ടു. കുറഞ്ഞത് മൂന്ന് മാസത്തിന് ശേഷം തെരഞ്ഞെടുപ്പ് നടത്തുന്നതാണ് ഉചിതമെന്ന് ഐ.എം.എ വൈസ് പ്രസിഡന്‍റ് ഡോക്ടര്‍ സുല്‍ഫി നൂഹ് പറയുന്നു. ഫേസ്ബുക്ക് പോസ്റ്റ് വഴിയാണ് ഐ.എം.എയുടെ ആശങ്ക […]

India National

പടികള്‍ കയറാനാവാതെ കോടതി വരാന്തയില്‍ വൃദ്ധ; നിലത്തിരുന്ന് പരാതി തീര്‍പ്പാക്കി ജഡ്ജി

‘ഇന്ത്യയില്‍ ഇങ്ങനെയുള്ള ന്യായാധിപന്മാരുണ്ട് എന്നതില്‍ ഞാന്‍ അഭിമാനിക്കുന്നു’ എന്ന് പറഞ്ഞ് മുന്‍ സുപ്രീംകോടതി ജഡ്ജി മാര്‍കണ്ഡേയ കട്ജുവാണ് സംഭവം വിശദീകരിച്ചത്. കോടതി മുറിയിലേക്ക് പടികള്‍ കയറി എത്താന്‍ കഴിയാതിരുന്ന വൃദ്ധയെ കാണാന്‍ ഫയലുകളുമായി ജഡ്ജി പടികളിറങ്ങി. വൃദ്ധയ്ക്ക് പറയാനുള്ളത് കേട്ട ശേഷം ജഡ്ജി പരാതി തീര്‍പ്പാക്കി. തെലങ്കാനയിലെ ഭൂപാല്‍പള്ളി കോടതിയിലാണ് സംഭവം. അബ്ദുല്‍ ഹസീം ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലായ ആ ന്യായാധിപന്‍. ‘ഇന്ത്യയില്‍ ഇങ്ങനെയുള്ള ന്യായാധിപന്മാരുണ്ട് എന്നതില്‍ ഞാന്‍ അഭിമാനിക്കുന്നു’ എന്ന് പറഞ്ഞ് മുന്‍ സുപ്രീംകോടതി […]

India National

പ്രതിരോധ മന്ത്രിമാരുടെ കൂടിക്കാഴ്ച: തര്‍ക്കം ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്ന് ഇന്ത്യ, നയതന്ത്ര ചര്‍ച്ച വേണമെന്ന് ചൈന

അതിര്‍ത്തി തര്‍ക്കത്തില്‍ ഇരു രാജ്യങ്ങളെയും സഹായിക്കാന്‍ തയ്യാറാണെന്ന് അമേരിക്ക. പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ സുഹൃത്താണെന്നും ട്രംപ്. അതിര്‍ത്തി തര്‍ക്കത്തിന്‍റെ പശ്ചാത്തലത്തില്‍ ഇന്ത്യ – ചൈന പ്രതിരോധ മന്ത്രിമാര്‍ മോസ്കോയില്‍ വെച്ച് ചര്‍ച്ച നടത്തി. സംഘര്‍ഷത്തിലേക്ക് പോകാതെ ചര്‍ച്ചയിലൂടെ പ്രശ്നം പരിഹരിക്കണമെന്ന് ഇന്ത്യ നിലപാടെടുത്തു. നയതന്ത്രതല ചര്‍ച്ച വേണമെന്ന് ചൈനീസ് പ്രതിരോധ മന്ത്രി വെയ് ഫെങ്കി ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം അതിര്‍ത്തി തര്‍ക്കത്തില്‍ ഇരു രാജ്യങ്ങളെയും സഹായിക്കാന്‍ തയ്യാറാണെന്ന് അമേരിക്ക അറിയിച്ചു. ഇന്നലെ വൈകീട്ടാണ് മോസ്കോയില്‍ വെച്ച് […]

India National

ജെ.ഇ.ഇ-നീറ്റ് പരീക്ഷകള്‍ നീട്ടില്ല; പുനപരിശോധന ഹരജി സുപ്രീകോടതി തള്ളി

കൊറോണ വൈറസ് ഭീഷണി നിലനില്‍ക്കുന്നതിനാല്‍ ഉത്തരവ് പുനപരിശോധിക്കണമെന്നും പരീക്ഷകള്‍ മാറ്റിവെക്കണമെന്നും പ്രതിപക്ഷം ഭരിക്കുന്ന ആറ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ നല്‍കിയ ഹരജി നല്‍കിയിരുന്നു ജെ.ഇ.ഇ-നീറ്റ് പരീക്ഷകള്‍ മാറ്റിവെക്കണമെന്ന ഹരജി സുപ്രീംകോടതി വീണ്ടും നീട്ടി. കൊറോണ വൈറസ് ഭീഷണി നിലനില്‍ക്കുന്നതിനാല്‍ ഉത്തരവ് പുനപരിശോധിക്കണമെന്നും പരീക്ഷകള്‍ മാറ്റിവെക്കണമെന്നും പ്രതിപക്ഷം ഭരിക്കുന്ന ആറ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ നല്‍കിയ ഹരജി നല്‍കിയിരുന്നു. ഇതാണ് ഇപ്പോള്‍ സുപ്രീം കേടതി തള്ളിയത്. മഹാരാഷ്ട്ര, ബംഗാള്‍, പഞ്ചാബ്, രാജസ്ഥാന്‍ ഝാര്‍ഖണ്ട്, ഛത്തീസ്​ഗഡ് പുതുച്ചേരിഎന്നീ സംസ്ഥാനങ്ങളാണ് സുപ്രീം കോടതിയെ സമീപിച്ചത്. […]

India National

24 മണിക്കൂറിനിടെ 83341 പേര്‍ക്ക് കോവിഡ്; 64 ശതമാനം രോഗികളും 5 സംസ്ഥാനങ്ങളില്‍ നിന്ന്

ഡൽഹിയിൽ 2737 പുതിയ കേസുകൾ സ്ഥിരീകരിച്ചു. 67 ദിവസത്തിനിടയിലെ ഏറ്റവും ഉയർന്ന കണക്കാണിത്. രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 83341 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 1096 പേര്‍ കോവിഡ് ബാധിച്ച് മരിച്ചു. മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, കർണാടക, തമിഴ്നാട്, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളിലാണ് 64 ശതമാനം രോഗികളുമെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനകം 83341 പുതിയ കേസുകള്‍ സ്ഥിരീകരിച്ചതോടെ ആകെ രോഗികൾ 39,36,748 ആയി. ആകെ മരണം 68472 കടന്നു. മരണ നിരക്ക് 1.75 ശതമാനത്തിലും […]

India National

അതിര്‍ത്തിയിലെ ഏത് സാഹചര്യവും നേരിടാന്‍ തയ്യാറാണെന്ന് കരസേന മേധാവി

ഇന്ത്യ- ചൈന അതിര്‍ത്തിയില്‍ ഉണ്ടാകുന്ന ഏത് സാഹചര്യവും നേരിടാന്‍ തയ്യാറാണെന്ന് കരസേന മേധാവി എം.എം നരവനെ വ്യക്തമാക്കി. കിഴക്കന്‍ ലഡാക്കിലെ ചുഷുല്‍ മേഖലയില്‍ ചൈന കൂടുതല്‍ സൈന്യത്തെ വിന്യസിച്ചു. മോസ്കോയില്‍ നടക്കുന്ന ഷാങ്‌ഹായ് ഉച്ചകോടിക്കിടെ പ്രശ്നം ഇന്ത്യയുമായി ചര്‍ച്ച ചെയ്യാന്‍ ചൈന സന്നദ്ധത അറിയിച്ചു. കഴിഞ്ഞ വാരാവസാനത്തോടെ ഇന്ത്യ ചുഷുല്‍ മേഖലയില്‍ സൈനിക വിന്യാസം ശക്തമാക്കിയിരുന്നു. ഇതിന് മറുപടിയെന്നോണമാണ് ചൈന മേഖലയില്‍ സൈനിക സാന്നിധ്യം ശക്തമാക്കിയത്. നാലിടങ്ങളിലായി ഇന്ത്യ ചൈന സൈന്യം മുഖാമുഖം നിലയുറപ്പിച്ചിട്ടുണ്ട്. ചൈനയുടെ ടാങ്കുകളടക്കം […]

National

തൊഴിലില്ലായ്മ രൂക്ഷം; അഞ്ച് മാസത്തിനിടെ തൊഴിലുറപ്പ് പദ്ധതിയിൽ ചേർന്നത് 83 ലക്ഷം പേർ

കൂടുതൽ ആളുകളുള്ളത് ഉത്തര്‍ പ്രദേശ്, ബീഹാർ, പശ്ചിമ ബംഗാൾ, രാജസ്ഥാൻ, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ ദേശീയ തൊഴിലുറപ്പ് പദ്ധതിയിൽ അംഗങ്ങളായവരിൽ ഇരട്ടി വർധന. ഏപ്രിൽ ഒന്ന് മുതൽ സെപ്തംബർ 3 വരെ 83 ലക്ഷം പേർ പദ്ധതിയില്‍ പുതുതായി പേര് ചേര്‍ത്തു. കഴിഞ്ഞ വർഷം അംഗങ്ങളായവരേക്കാൾ 17 ലക്ഷത്തിലധികം വര്‍ദ്ധനവുണ്ടായി. അടച്ചുപൂട്ടലിനെ തുടര്‍ന്നുണ്ടായ രാജ്യത്തെ തൊഴിലില്ലായ്മ പരിഹരിക്കാൻ അടിയന്തര ഇടപെടലുണ്ടാവണമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു. കോവിഡ് പശ്ചാത്തലത്തിൽ രാജ്യത്ത് വൻ സാമ്പത്തിക പ്രതിസന്ധി റിപ്പോർട്ട് […]

India National

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വധഭീഷണി; സുരക്ഷ വര്‍ധിപ്പിച്ചു

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സുരക്ഷ വര്‍ധിപ്പിച്ചു. എന്‍ഐഎക്ക് ലഭിച്ച വധഭീഷണിയെ തുടര്‍ന്നാണ് നീക്കം. ആഭ്യന്തര മന്ത്രാലയത്തിന്‍റെ നിര്‍ദേശ പ്രകാരം സ്പെഷ്യല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പാണ് സുരക്ഷ വര്‍ധിപ്പിക്കുന്നത്. ആഗസ്ത് എട്ടിനാണ് പ്രധാനമന്ത്രിയെ വധിക്കുമെന്ന് എന്‍ഐഎക്ക് ഭീഷണി സന്ദേശം ലഭിച്ചത്. ylalwani12345@gmail.com എന്ന മെയില്‍ ഐഡിയില്‍ നിന്നാണ് ഭീഷണി സന്ദേശം വന്നത്. നരേന്ദ്ര മോദിയെ കൊല്ലുക (kill narendra modi) എന്നായിരുന്നു സന്ദേശം. ഇത് ആര് എവിടെ നിന്ന് അയച്ചതാണെന്നത് സംബന്ധിച്ച് അന്വേഷണം തുടരുകയാണ്. റോയും ഇന്‍റലിജന്‍സ് ബ്യൂറോയും ഡിഫന്‍സ് […]