India National

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 39 ലക്ഷത്തിലേക്ക്; കർണാടകയിൽ കൊവിഡ് മരണം ആറായിരം കടന്നു

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 39 ലക്ഷത്തിലേക്ക്. മഹാരാഷ്ട്ര, ആന്ധ്ര പ്രദേശ്, കർണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളിൽ രോഗവ്യാപനം തീവ്രമാവുകയാണ്. കർണാടകയിൽ കൊവിഡ് മരണം ആറായിരം കടന്നു. 24 മണിക്കൂറിനിടെ മഹാരാഷ്ട്രയിൽ 18,105 പോസിറ്റീവ് കേസുകളും 391 മരണവും റിപ്പോർട്ട് ചെയ്തു. ആകെ രോഗബാധിതരുടെ എണ്ണം 8,43,844 വും മരണം 25,586 ഉം ആയി. കർണാടകയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 8865 പേർക്ക് കൊവിഡ് സ്ഥിരീകരിക്കുകയും 104 പേർക്ക് ജീവൻ നഷ്ടമാവുകയും ചെയ്തു. ആന്ധ്രാപ്രദേശിൽ 10,199 പേർക്ക് കൊവിഡ് […]

India National

റെയിൽവേ സ്വകാര്യ വത്ക്കരണം വേഗത്തിലാക്കാൻ സുപ്രധാന നടപടിയുമായി കേന്ദ്രസർക്കാർ

റെയിൽവേയിലെ സ്വകാര്യ വത്ക്കരണം വേഗത്തിലാക്കാൻ സുപ്രധാന നടപടിയുമായി കേന്ദ്രസർക്കാർ. റെയിൽവേ ബോർഡ് അഴിച്ചുപണിതും നിർമാണ ഫാക്ടറികളെ ഒറ്റ കമ്പനിയാക്കിയുമാണ് കേന്ദ്രസർക്കാരിന്റെ ഇടപെടൽ. ഓഹരിവിൽപ്പന ഉടൻ തുടങ്ങാനും കേന്ദ്രസർക്കാർ തീരുമാനിച്ചു. റെയിൽവേയെ പൂർണമായി സ്വകാര്യവത്ക്കരിക്കാനുള്ള നീക്കം കേന്ദ്രസർക്കാർ കൊവിഡ് കാലമണെങ്കിലും വൈകിക്കില്ല. നടപടികൾ വേഗത്തിലാക്കുന്നതിന്റെ ഭാഗമായി റെയിൽവേ ബോർഡ് ചെയർമാനെ സി.ഇ.ഒ ആയി നിയമിച്ചു. നിലവിലുള്ള ചയർമാൻ വി.കെ യാദവ് തന്നെ ആയിരിക്കും ആദ്യ സിഇഒ. സ്റ്റാഫ്, എൻജിനിയറിങ്, മെറ്റീരിയൽസ് മാനേജ്‌മെന്റ് വിഭാഗങ്ങളുടെ ചുമതല വഹിച്ചുവന്ന ബോർഡ് അംഗങ്ങളുടെ […]

India National

പ്രധാനമന്ത്രി പുറത്തിറക്കിയ രക്തസാക്ഷികളുടെ പട്ടികയില്‍ വാരിയംകുന്നത്തും ആലിമുസ‍്‍ലിയാരും

ഡിക്ഷണറി ഓഫ് മാര്‍ട്ടയേഴ്‌സ് ഇന്‍ ഇന്ത്യാസ് ഫ്രീഡം സ്ട്രഗിള്‍ എന്ന് പേരിട്ടിരിക്കുന്ന പുസ്തകത്തിലാണ് ഇരുവരുടേയും പേരുകള്‍ ഉള്‍പ്പെടുത്തിയരിക്കുന്നത് പ്രധാനമന്ത്രി പുറത്തിറക്കിയ സ്വാതന്ത്ര്യസമര രക്തസാക്ഷികളുടെ പട്ടികയില്‍ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയും, ആലിമുസ്‍ലിയാരും. ഡിക്ഷണറി ഓഫ് മാര്‍ട്ടയേഴ്‌സ് ഇന്‍ ഇന്ത്യാസ് ഫ്രീഡം സ്ട്രഗിള്‍ എന്ന് പേരിട്ടിരിക്കുന്ന പുസ്തകത്തിലാണ് ഇരുവരുടേയും പേരുകള്‍ ഉള്‍പ്പെടുത്തിയരിക്കുന്നത്. ഇന്ത്യന്‍ സ്വാതന്ത്ര സമരത്തില്‍ പങ്കെടുത്ത് രക്തസാക്ഷികളായവരുടെ പേരുകളാണ് ഈ പുസ്തകത്തില്‍ പ്രസിദ്ധീകരിക്കുന്നത്. ബ്രിട്ടീഷ് വിരുദ്ധ പോരാട്ടങ്ങളില്‍ പ്രധാനിയായിരുന്ന ആലിമുസ്‍ലിയാരുടെ സഹചാരിയും ബ്രിട്ടീഷ് വിരുദ്ധ പോരാളിയുമായിരുന്നു വാരിയംകുന്നത് കുഞ്ഞഹമ്മദ് […]

India National

വാഹനത്തില്‍ ഒറ്റക്ക് സഞ്ചരിക്കുന്നവര്‍ മാസ്‍ക് ധരിക്കണമെന്ന നിര്‍ദേശം നല്‍കിയിട്ടില്ലെന്ന് ആരോഗ്യ മന്ത്രാലയം

കാറില്‍ ഒറ്റക്ക് സഞ്ചരിക്കുന്നവര്‍ക്കും ഒറ്റക്ക് സൈക്കിള്‍ സവാരി നടത്തുന്നവരും മാസ്‌ക് ധരിക്കണമെന്ന നിര്‍ദേശമില്ല വാഹനത്തില്‍ ഒറ്റക്ക് സഞ്ചരിക്കുന്നവര്‍ മാസ്‍ക് ധരിക്കണമെന്ന നിര്‍ദേശം നല്‍കിയിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. കാറുകളിലടക്കം ഒറ്റക്ക് സഞ്ചരിക്കുന്നവര്‍ക്കെതിരെ മാസ്‌ക് ധരിച്ചില്ലെന്ന കുറ്റത്തിന് പോലീസ് പിഴചുമത്തുന്നുവെന്ന പരാതികള്‍ ഉയരുന്ന പശ്ചാത്തലത്തിലാണ് വിശദീകരണം. കാറില്‍ ഒറ്റക്ക് സഞ്ചരിക്കുന്നവര്‍ക്കും ഒറ്റക്ക് സൈക്കിള്‍ സവാരി നടത്തുന്നവരും മാസ്‌ക് ധരിക്കണമെന്ന നിര്‍ദേശമില്ല. എന്നാല്‍ ഒരുകൂട്ടം ആളുകള്‍ വ്യായാമത്തിനും മറ്റുമായി സൈക്ലിങ് നടത്തുമ്പോള്‍ മാക്‌സ് ധരിക്കണമെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം സെക്രട്ടറി […]

India National

അതിര്‍ത്തിയിലെ തര്‍ക്കങ്ങളുടെ പശ്ചാത്തലത്തില്‍ ഇന്ത്യയുമായി ചര്‍ച്ചക്ക് സമയം ചോദിച്ച് ചൈന

ലഡാക്കില്‍ ഇന്ത്യ – ചൈന സംഘര്‍ഷത്തിന്‍റെ പശ്ചാത്തലത്തില്‍ പ്രതിരോധമന്ത്രിതല ചര്‍ച്ചക്ക് സന്നദ്ധത അറിയിച്ച് ചൈന. റഷ്യയില്‍ പുരോഗമിക്കുന്ന ഷാങ്ഹായ് ഉച്ചകോടിക്കിടെയാണ് ചൈനീസ് പ്രതിരോധമന്ത്രി വെയ് ഫെന്‍ഗേ ഇന്ത്യന്‍ പ്രതിരോധമന്ത്രി രാജ്നാഥ് സിങിനോട് ചര്‍ച്ചക്ക് സമയം ചോദിച്ചത്. മോസ്കോയില്‍ വെച്ച് എസ്.സി.ഒ മീറ്റിംഗിനിടെ ചര്‍ച്ചയാകാമെന്നും ചൈനീസ് പ്രതിരോധമന്ത്രി അറിയിച്ചിട്ടുണ്ട്. എന്നാല്‍ ചൈനയുടെ ക്ഷണത്തോട് ഇന്ത്യ ഇതുവരെ പ്രതികരിച്ചിട്ടില്ല. അതിര്‍ത്തിയില്‍ സമാധാനം പുനഃസ്ഥാപിക്കണമെന്ന് ഇന്ത്യ ചൈനയോട് ആവശ്യപ്പെട്ടിരുന്നു. അതിര്‍ത്തി സന്ദര്‍ശിച്ച കരസേന മേധാവികള്‍ ഏത് സാഹചര്യവും നേരിടാന്‍ തയ്യാറാണെന്നും വ്യക്തമാക്കിയിരുന്നു.

India National

മൊറട്ടോറിയം: ഹര്‍ജികളില്‍ അന്തിമ തീര്‍പ്പുണ്ടാകും വരെ അക്കൗണ്ടുകളെ കിട്ടാക്കടമായി പ്രഖ്യാപിക്കരുത്: സുപ്രിംകോടതി

മൊറട്ടോറിയം ഹര്‍ജികളില്‍ അന്തിമ തീര്‍പ്പുണ്ടാകും വരെ അക്കൗണ്ടുകളെ കിട്ടാക്കടമായി പ്രഖ്യാപിക്കരുതെന്ന് സുപ്രിംകോടതിയുടെ ഇടക്കാല ഉത്തരവ്. ഓഗസ്റ്റ് 31 വരെ കിട്ടാക്കടമായി പ്രഖ്യാപിക്കാത്ത അക്കൗണ്ടുകള്‍ക്കാണ് ഉത്തരവ് ബാധകം. വായ്പ കുടിശികയുള്ളവര്‍ക്കെതിരെ ബാങ്കുകള്‍ കടുത്ത നടപടിയെടുക്കാന്‍ പാടില്ലെന്ന് കോടതി നിരീക്ഷിച്ചു. പലിശ ഒഴിവാക്കാന്‍ കഴിയില്ലെന്നും, അതിനേക്കാള്‍ ഊന്നല്‍ നല്‍കുന്നത് പ്രയാസം അനുഭവിക്കുന്ന മേഖലകളെ പുനരുജ്ജീവിപ്പിക്കാനാണെന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. മൊറട്ടോറിയം നീട്ടണമെന്നും, പലിശ ഒഴിവാക്കണമെന്നുമുള്ള പൊതുതാല്‍പര്യഹര്‍ജികളില്‍ വാദം കേള്‍ക്കുകയായിരുന്നു ജസ്റ്റിസ് അശോക് ഭൂഷണ്‍ അധ്യക്ഷനായ ബെഞ്ച്. രണ്ട് മാസത്തേക്ക് ഒരു അക്കൗണ്ടും […]

India National

സർവകലാശാലകൾക്ക് ഒന്നും രണ്ടും വർഷ ബിരുദ പരീക്ഷകൾ നടത്താൻ തടസമില്ല; സുപ്രിംകോടതി

സർവകലാശാലകൾക്ക് ഒന്നും രണ്ടും വർഷ ബിരുദ പരീക്ഷകൾ നടത്താൻ തടസമില്ലെന്ന് സുപ്രിംകോടതി. യുജിസി മാർഗനിർദേശത്തിൽ സർവകലാശാലകൾക്ക് വിവേചനാധികാരം നൽകിയിട്ടുണ്ട്. സർവകലാശാലകൾ തീരുമാനിച്ചാൽ പരീക്ഷ നടത്താൻ കഴിയുമെന്നും ചൂണ്ടിക്കാട്ടി. കൊവിഡ് സാഹചര്യത്തിൽ ഒന്നും, രണ്ടും വർഷ പരീക്ഷകൾ നടത്തരുതെന്ന ഹർജികൾ തള്ളിക്കൊണ്ടാണ് നിലപാട് വ്യക്തമാക്കിയത്. നേരത്തെ സർവകലാശാലകളിലെയും, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും അവസാനവർഷ പരീക്ഷ നടത്താൻ കോടതി അനുമതി നൽകിയിരുന്നു.

India National

പ്രതിദിന കേസുകളിൽ റെക്കോർഡ് വർധന; ഇന്ത്യയിൽ 38 ലക്ഷം കടന്ന് കൊവിഡ് കേസുകൾ

ഇന്ത്യയിൽ 38 ലക്ഷം കടന്ന് കൊവിഡ് കേസുകൾ. പ്രതിദിന കേസുകളിൽ റെക്കോർഡ് വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 24 മണിക്കൂറിനിടെ 83,883 പോസിറ്റീവ് കേസുകളും 1043 മരണവും റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ പോസിറ്റീവ് കേസുകൾ 38,53,407 ആയി.മരണസംഖ്യ 67,376 ആയി. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 11,72,179 സാമ്പിളുകൾ പരിശോധിച്ചു. ഇതുവരെ രോഗമുക്തി നേടിയവരുടെ എണ്ണം 29 ലക്ഷം പിന്നിട്ടു. 77 ശതമാനമാണ് രോഗമുക്തി നിരക്ക്. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ കൊവിഡ് രോഗികളുള്ളത്. ആന്ധ്രാ പ്രദേശ്, തമിഴ്‌നാട്, കർണാടക എന്നിവിടങ്ങളിലും […]

India National

പാര്‍ലമെന്‍റ് വര്‍ഷകാല സമ്മേളനത്തില്‍ ചോദ്യോത്തര വേള ഒഴിവാക്കാനുള്ള കേന്ദ്ര നീക്കത്തിന് തിരിച്ചടി

പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കിയതോടെ നിലപാട് മാറ്റി കേന്ദ്രം രംഗത്തെത്തി പാര്‍ലമെന്‍റ് വര്‍ഷകാല സമ്മേളത്തില്‍ ചോദ്യോത്തര വേള ഒഴിവാക്കാനുള്ള കേന്ദ്ര നീക്കത്തിന് തിരിച്ചടി. പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കിയതോടെ നിലപാട് മാറ്റി കേന്ദ്രം രംഗത്തെത്തി. നക്ഷത്ര ചിഹ്നമിടാത്ത ചോദ്യോത്തരത്തിന് അവസരമുണ്ടാകുമെന്ന് കേന്ദ്രം വ്യക്തമാക്കി. കോവിഡ് പശ്ചാത്തലത്തിൽ നടക്കുന്ന സമ്മേളനമായതിനാൽ സമയം കുറവാണെന്ന ന്യായമാണ് ചോദ്യോത്തര വേള ഒഴിവാക്കാൻ കേന്ദ്രം ഉന്നയിച്ചിരുന്നത്. ചോദ്യോത്തരവേളക്ക് അവസരം നൽകാൻ നി൪വാഹമില്ലെന്നായിരുന്നു കേന്ദ്ര പാർലമെന്‍ററി കാര്യ മന്ത്രി പ്രൽഹാദ് ജോഷി, ബി.ജെ.പി ലോക്സഭ കക്ഷി ഉപ […]