പബ്‍ജി ഉള്‍പ്പെടെ 118 ചൈനീസ് ആപ്പുകള്‍ നിരോധിച്ചു. കേന്ദ്ര ഐ.ടി മന്ത്രാലയത്തിന്റേതാണ് നടപടി. ഇന്ത്യ – ചൈന ഏറ്റുമുട്ടലിനെ തുടര്‍ന്ന് 59 ചൈനീസ് ആപ്പുകള്‍ നേരത്തെ നിരോധിച്ചിരുന്നു. കൂടുതലും ഗെയിമുകളും ക്യാമറ ആപ്പുകളും അടങ്ങുന്നതാണ് പട്ടിക. ചില ലോഞ്ചറുകളും നിരോധിച്ചവയുടെ പട്ടികയിലുണ്ട്. പബ്ജി ലോക്ക് ഡൗൺ കാലത്ത് അൽഭുതകരമായ വളർച്ചയായിരുന്നു സ്വന്തമാക്കിയത്. പബ്ജി ചൈനീസ് ഗെയിം അല്ലെങ്കിലും ഗെയിമിന്റെ മൊബൈൽ പതിപ്പിന്റെ ഉടമകൾ ടെൻസെൻ്റ് ഗെയിംസ് എന്ന ചൈനീസ് ടെക് ഭീമനാണ്. ദക്ഷിണ കൊറിയയിലെ സോളില്‍ രജിസ്റ്റര്‍ […]
National
മോദി നിർമിത ദുരന്തങ്ങള്‍ അക്കമിട്ട് നിരത്തി രാഹുല്‍
ഇന്ത്യൻ സമ്പദ് വ്യവസ്ഥ കനത്ത തിരിച്ചടി നേരിടുമെന്നും വരുന്ന മൂന്നു പാദത്തിൽ വൻ താഴ്ചയിലേക്ക് പോകുമെന്നും ചൂണ്ടിക്കാട്ടിയുള്ള എസ്.ബി.ഐയുടെ റിപ്പോർട്ട് മോദി നിർമിത ദുരന്തങ്ങളിലൂടെ ഇന്ത്യ നിയന്ത്രണംവിട്ട് ഓടുന്നുവെന്ന് കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധി. ആറ് പ്രധാന സംഭവങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു രാഹുലിന്റെ വിമർശനം. ട്വിറ്ററിലൂടെ എണ്ണം പറഞ്ഞായിരുന്നു രാഹുൽ വിമർശനം ഉന്നയിച്ചത്. ചരിത്രത്തില്‍ ആദ്യമായി ജി.ഡി.പി വളർച്ച നെഗറ്റീവ് 23.9 ശതമാനം നാല്പത്തിയഞ്ച് വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന തൊഴില്‍ ഇല്ലായ്മ നിരക്ക് പന്ത്രണ്ട് കോടി തൊഴില്‍ […]
ജസ്റ്റിസ് അരുണ്‍ മിശ്ര സുപ്രീം കോടതിയില്‍ നിന്ന് വിരമിച്ചു
മനസാക്ഷിക്കനുസരിച്ചാണ് ഓരോ കേസും പരിഗണിച്ചതെന്ന് യാത്രയയപ്പ് ചടങ്ങില്‍ ജസ്റ്റിസ്അരുൺ മിശ്രപറഞ്ഞു ജസ്റ്റിസ് അരുണ്‍ മിശ്ര സുപ്രീം കോടതിയില്‍ നിന്ന് വിരമിച്ചു. മരട് ഫ്ലാറ്റ് പൊളിക്കല്‍ ഉള്‍പ്പടെ നിര്‍ണായക വിധി പുറപ്പെടുവിച്ച ന്യായാധിപനാണ് ജസ്റ്റിസ് അരുണ്‍ മിശ്ര. ദീപക് മിശ്ര ചീഫ് ജസ്റ്റിസ് ആയിരിക്കെ ഉയർന്ന അഴിമതി ആരോപണം, രഞ്ജൻ ഗൊഗോയ്‌ക്കെതിരെയുള്ള ലൈംഗിക പീഡനവിവാദം എന്നീ രണ്ട് കേസുകളും പരിഗണിച്ചത് ജസ്റ്റിസ് അരുൺ മിശ്ര ഉൾപ്പെട്ട ബെഞ്ചാണ്. മനസാക്ഷിക്കനുസരിച്ചാണ് ഓരോ കേസും പരിഗണിച്ചതെന്ന് യാത്രയയപ്പ് ചടങ്ങില്‍ ജസ്റ്റിസ്അരുൺ മിശ്രപറഞ്ഞു. […]
ഇന്ത്യയിൽ കൊവിഡ് വ്യാപനം അതീവ രൂക്ഷം; 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്തത് 1045 മരണം
രാജ്യത്ത് ആശങ്ക ഉയർത്തി കൊവിഡ് വ്യാപനം. കൊവിഡ് ബാധിതരുടെ എണ്ണം 37 ലക്ഷം കടന്നു. മരണങ്ങൾ 66,000 കടന്നു. അതേസമയം, രോഗമുക്തി നിരക്ക് 77 ശതമാനത്തിലേക്ക് അടുക്കുന്നു. ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്തിന് കൊവിഡ് സ്ഥിരീകരിച്ചു ആദ്യ കേസ് റിപ്പോർട്ട് ചെയ്ത് 216 ആം ദിവസമാണ് രോഗബാധിതരുടെ എണ്ണം 37 ലക്ഷം കടക്കുന്നത്. രാജ്യത്തെ ആകെ പോസിറ്റീവ് കേസുകൾ 37,69,524 ആയി. ആകെ മരണം 66,333 ആയി ഉയർന്നു. 24 മണിക്കൂറിനിടെ 78,357 പോസിറ്റീവ് കേസുകളും 1045 […]
ചൈന പ്രകോപനം ആവര്‍ത്തിക്കുന്നു; സജ്ജമായിരിക്കാന്‍ സേനാവിഭാഗങ്ങള്‍ക്ക് നിർദേശം
ആഗസ്റ്റ് 29നും 30നും പാങ്കോങ്സോ തടാകത്തിന് സമീപത്തെ നിയന്ത്രണ രേഖയില്‍ ചൈന പ്രകോപനം സൃഷ്ടിച്ചു എന്ന് വിദേശകാര്യ മന്ത്രാലയം കിഴക്കന്‍ ലഡാക്കില്‍ ചൈന പ്രകോപനം ആവർത്തിക്കുന്നതിനാല്‍ സജ്ജമായിരിക്കാന്‍ സേനാവിഭാഗങ്ങള്‍ക്ക് നിർദേശം. ആഗസ്റ്റ് 29നും 30നും പാങ്കോങ്സോ തടാകത്തിന് സമീപത്തെ നിയന്ത്രണ രേഖയില്‍ ചൈന പ്രകോപനം സൃഷ്ടിച്ചുവെന്ന് വിദേശകാര്യ മന്ത്രാലയം. സൈനിക – നയതന്ത്ര ചർച്ചകളിലൂടെ ഉണ്ടാക്കിയ സമവായം ചൈന ലംഘിക്കുന്നതായും വിദേശകാര്യമന്ത്രാലയം ആരോപിച്ചു. എന്നാല്‍ പ്രകോപനം സൃഷ്ടിക്കുന്നത് ഇന്ത്യയാണെന്നും ആശയവിനിമയത്തിലെ പ്രശ്നങ്ങള്‍ പരിഹരിക്കണമെന്നും ചൈന പ്രതികരിച്ചു. ഗാല്‍വാനിലെ […]
ജിയോ ഫൈബർ 399 രൂപ മുതൽ; 12 ഒ.ടി.ടി സേവനങ്ങള്‍ സൗജന്യം
എല്ലാ സേവനങ്ങൾക്കുമായി ഒറ്റത്തവണ ലോഗിൻ ചെയ്താൽ മതിയാവും ഗാര്‍ഹിക ഉപഭോക്താക്കള്‍ക്കായി 399 രൂപ പ്രതിമാസ നിരക്കുള്ള പരിധിയില്ലാത്ത പുതിയ ബ്രോഡ്ബാന്റ് പ്ലാനുമായി ജിയോ. പുതിയ ഉപഭോക്താക്കൾക്കായി 30 ദിവസത്തെ ഫ്രീ ട്രയൽ ആണ് ജിയോ ഇപ്പോൾ അവതരിപ്പിച്ചിരിക്കുന്നത്. 399 രൂപ മുതലാണ് പ്ലാനുകൾ തുടങ്ങുന്നത്. 30എം.ബി.പി.എസാകും പ്ലാനിന്റെ വേഗത. 100എം.ബി.പി.എസ്സുള്ള 699രൂപയുടെയും150 എം.ബി.പി.എസ്സുള്ള 999രൂപയും 300 എം.ബി.പി.എസ്സുള്ള1, 499രൂപയുടെയും പ്ലാനുകള്‍ നിലവിലുണ്ട്. ഡാറ്റാ പ്ലാനുകള്‍ക്കൊപ്പം പരിധിയില്ലാത്ത വോയ്സ്കോളുകളും ലഭിക്കും. ഇതോടൊപ്പം 4കെ സെറ്റ്ടോപ്പ്ബോക്‌സും സൗജന്യമായിലഭിക്കും. 999 രൂപയ്ക്ക് […]
മൊറട്ടോറിയം നീട്ടൽ; സുപ്രിംകോടതി ഇന്ന് വാദം കേൾക്കും
മൊറട്ടോറിയം നീട്ടുന്നതിലും പലിശ ഒഴിവാക്കുന്നതിലും സുപ്രിംകോടതിയുടെ നിർണായക വാദം കേൾക്കൽ ഇന്ന്. കേന്ദ്ര സർക്കാരിന്റെയും റിസർവ് ബാങ്കിന്റെയും വാദമുഖങ്ങൾ കോടതി കേൾക്കും. മൊറട്ടോറിയം രണ്ട് വർഷത്തേക്ക് നീട്ടാവുന്നതാണെന്ന് സോളിസിറ്റർ ജനറൽ കോടതിയെ അറിയിച്ചിരുന്നു. റിസർവ് ബാങ്ക് ഓഗസ്റ്റ് ആറിന് ഇറക്കിയ സർക്കുലറിന്റെ അടിസ്ഥാനത്തിലായിരിക്കും മൊറട്ടോറിയം നീട്ടുന്നതും പലിശ ഒഴിവാക്കുന്നതും അടക്കം എല്ലാ ഇളവുകളുമെന്ന് ധനമന്ത്രാലയം നിലപാട് അറിയിച്ചിട്ടുണ്ട്. പൊതു മൊറട്ടോറിയം ഇനിയില്ല. വായ്പ തിരിച്ചടയ്ക്കാൻ പ്രയാസപ്പെടുന്നവർക്ക് മൊറട്ടോറിയം അനുവദിക്കാൻ ബാങ്കുകൾക്ക് അധികാരം നൽകിയിട്ടുണ്ട്. രണ്ട് വർഷം വരെ […]
ഡിസംബറിൽ റെയിൽവേ സർവീസ് പൂർണമായും പുനഃസ്ഥാപിച്ചേക്കും
ഡിസംബറിൽ സമ്പൂർണമായി സർവീസ് പുന:സ്ഥാപിക്കാനൊരുങ്ങി റെയിൽവേ. 100 ട്രയിനുകൾ കൂടി ഉടൻ പുന:സ്ഥാപിക്കും. നിർദേശം ആഭ്യന്തരമന്ത്രാലയത്തിന്റെ അംഗീകാരത്തിനായി സമർപ്പിച്ചിട്ടുണ്ട്. സുരക്ഷിതമായി സർവീസുകൾ ക്രമീകരിക്കാൻ സാധിക്കുമെന്നാണ് റെയിൽവേ കരുതുന്നത്. യാത്രാ സർവീസുകൾ പൂർണമായും പുനസ്ഥാപിക്കുക എന്ന ലക്ഷ്യത്തിലേയ്ക്ക് ചുവട് വയ്ക്കുകയാണ് റെയിൽ വേ. ഉന്നതതല സമിതി ഇക്കാര്യത്തിൽ ധാരണയിലെത്തി. സാമൂഹ്യ അകലവും മറ്റ് നിബന്ധനകളും പാലിച്ചുകൊണ്ട് സർവീസ് പുനഃസ്ഥാപിക്കാനാണ് ശ്രമം. ഇതിനായി പ്രത്യേക ചാർജ് തുടരാനായുള്ള അനുവാദവും റെയിൽവേ പ്രതീക്ഷിക്കുന്നുണ്ട്. അടുത്ത മാർച്ച് വരെ പ്രത്യേക നിരക്കിൽ സർവീസ് […]
‘അമുലി’ല്‍ തൂത്തുവാരി കോണ്‍ഗ്രസ്; ഗുജറാത്തില്‍ ബി.ജെ.പിക്ക് തിരിച്ചടി
‘കോണ്‍ഗ്രസിന്‍റെ സ്വീകാര്യതയും ശക്തമായ അടിത്തറയുമാണ് തെരഞ്ഞെടുപ്പ് വിജയത്തിലൂടെ വെളിവാകുന്നത്’ ഭരണകക്ഷിയായ ബി.ജെ.പിക്ക് അമുല്‍ ഡയറി (കൈറ ഡിസ്ട്രിക്ട് കോ ഓപറേറ്റീവ് മില്‍ക്ക് പ്രൊഡ്യൂസേഴ്‌സ് യൂണിയന്‍ ലിമിറ്റഡ്) തെരഞ്ഞെടുപ്പില്‍ തിരിച്ചടി. ഡയറക്ടര്‍ ബോര്‍ഡിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ 11 സീറ്റുകളില്‍ 8 സീറ്റിലും കോണ്‍ഗ്രസ് പാനലില്‍ നിന്നുള്ളവര്‍ വിജയിച്ചു. 12 സീറ്റുകളിലേക്കായിരുന്നു തെരഞ്ഞെടുപ്പ്. ഇതില്‍ ഒരു സീറ്റില്‍ ബി.ജെ.പി നേതാവ് രാംസിങ് പാര്‍മര്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. രാംസിങ് പാര്‍മര്‍ കോണ്‍ഗ്രസ് എം.എല്‍.എ രാജേന്ദ്രസിങ് പാര്‍മറുമായി ചേര്‍ന്നുണ്ടാക്കിയ പാനലാണ് വിജയിച്ചത്. അമുല്‍ […]
ഡല്‍ഹി കലാപം: ജെ.എന്‍.യു വിദ്യാര്‍ഥിനിക്ക് ജാമ്യം
ഡൽഹി കലാപത്തെ തുടർന്ന് ഡൽഹി പൊലീസ് അറസ്റ്റ് ചെയ്ത ജെ.എൻ.യു വിദ്യാർഥിനിയും പിഞ്ച്റ തോട് ആക്ടിവിസ്റ്റുമായ ദേവാങ്കന കലിതക്ക് ജാമ്യം. ഡൽഹി ഹെെക്കോടതിയാണ് ജാമ്യം അനുവദിച്ചത്. കേസുമായി ബന്ധപ്പെട്ട സാക്ഷികളെ സ്വാധീനിക്കാൻ സാധ്യതയില്ലെന്ന് ചൂണ്ടിക്കാട്ടി 25,000 രൂപയുടെ ആൾ ജാമ്യത്തിലാണ് കോടതി ദേവാങ്കനക്ക് ജാമ്യം അനുവദിച്ചത്. ഡൽഹി അക്രമ പരമ്പരയുമായി ബന്ധപ്പെട്ട് നാല് കേസുകളാണ് ഇവർക്ക് മേൽ ചുമത്തിയിരുന്നത്. കൊലപാതകം, കലാപം നടത്തൽ, സംഘം ചേരൽ എന്നിങ്ങനെ നിരവധി കുറ്റങ്ങൾ ചുമത്തി കഴിഞ്ഞ മേയിലാണ് ദേവങ്കനയേയും സുഹൃത്തും […]












