India National

‘തെരഞ്ഞെടുപ്പ് ജയിക്കാന്‍ മോദിക്ക് ഫേസ്ബുക്ക് സഹായം’; പുതിയ വെളിപ്പെടുത്തലുമായി വാള്‍സ്ട്രീറ്റ് ജേണല്‍

ബി.ജെ.പി, ഫേസ്ബു​ക്ക് അവിശുദ്ധ കൂട്ടുക്കെട്ടിനെ തുടർന്ന് രാജ്യത്ത് പ്രതിഷേധം കത്തുന്നനിടെയാണ് പുതിയ വെളിപ്പെടുത്തൽ. ഫേസ്ബുക്കും ബിജെപിയും തമ്മിലുള്ള കൂട്ട്കെട്ട് സംബന്ധിച്ച് പുതിയ വെളിപ്പെടുത്തലുമായി വാൾസ്ട്രീറ്റ് ജേർണൽ. തെരഞ്ഞെടുപ്പ് ജയിക്കാന്‍ മോദിയെ ഫേസ്ബുക്ക് സഹായിച്ചെന്നാണ് റിപ്പോര്‍ട്ട്. ഫേസ്ബുക്ക് ഇന്ത്യ പോളിസി ഡയറക്ടറുടെ 2014 ലെ പോസ്റ്റുകളുദ്ധരിച്ചാണ് പത്രത്തിന്റെ വെളിപ്പെടുത്തൽ. ബി.ജെ.പി, ഫേസ്ബു​ക്ക് അവിശുദ്ധ കൂട്ടുക്കെട്ടിനെ തുടർന്ന് രാജ്യത്ത് പ്രതിഷേധം കത്തുന്നനിടെയാണ് പുതിയ വെളിപ്പെടുത്തൽ. 2014 ലെ തെരഞ്ഞെടുപ്പ് വിജയത്തിന് തൊട്ട് മുന്നത്തെ ദിവസമുള്ള ഫേസ്ബുക്ക് ഇന്ത്യ പബ്ലിക് പോളിസി മേധാവി […]

India National

രാജ്യത്ത് കൊവിഡ് വ്യാപനം തീവ്രം; ആകെ മരണം 65,000 കടന്നു

രാജ്യത്ത് കൊവിഡ് വ്യാപനം തീവ്രം. ആകെ രോഗബാധിതരുടെ എണ്ണം 37 ലക്ഷത്തിന് അടുത്തെത്തി. മരണങ്ങൾ 65,000 കടന്നു. പോസിറ്റീവ് കേസുകളുടെ എണ്ണത്തിൽ പുനെ ഡൽഹിയെ മറികടന്നു. ഇരുപത് ലക്ഷത്തിന് അടുത്ത് പോസിറ്റീവ് കേസുകളും, 28,000ൽപ്പരം മരണങ്ങളും റിപ്പോർട്ട് ചെയ്ത മാസമാണ് കടന്നുപോയത്. രാജ്യത്തെ ആകെ പോസിറ്റീവ് കേസുകൾ 36,91,166 ആയി. ആകെ മരണം 65,288 ആയി ഉയർന്നു. 24 മണിക്കൂറിനിടെ 69,921 പോസിറ്റീവ് കേസുകളും 819 മരണവും റിപ്പോർട്ട് ചെയ്തു. മഹാരാഷ്ട്ര, ആന്ധ്ര, കർണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളിൽ […]

India National

കോവിഡ് ജാഗ്രതയില്‍ ഇന്ന് മുതല്‍ ജെ.ഇ.ഇ പരീക്ഷകള്‍

കോവിഡിന്റെയും ലോക്ക് ഡൗണിന്റെയും പശ്ചാതലത്തിൽ പരീക്ഷകൾ മാറ്റിവെക്കണമെന്ന ഹരജികൾ നേരത്തെ സുപ്രീംകോടതി തള്ളിയിരുന്നു ജെ.ഇ.ഇ മെയിന്‍ പരീക്ഷകൾക്ക് ഇന്ന് തുടക്കമാകും. 660 കേന്ദ്രങ്ങളിലായി എട്ടര ലക്ഷം വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതും. 13 പ്രധാന പരീക്ഷാ കേന്ദ്രങ്ങളാണ് കേരളത്തിലുള്ളത്. ഈ മാസം ആറിന് പരീക്ഷ അവസാനിക്കും. സെപ്റ്റംബർ 13 മുതലാണ് നീറ്റ് പരീക്ഷ. കോവിഡിന്റെയും ലോക്ക് ഡൗണിന്റെയും പശ്ചാതലത്തിൽ പരീക്ഷകൾ മാറ്റിവെക്കണമെന്ന ഹരജികൾ നേരത്തെ സുപ്രീംകോടതി തള്ളിയിരുന്നു. മഹാമാരിയുടെ പശ്ചാതലത്തിൽ പരീക്ഷ നടത്തുന്നത് അപകടകരമാണെന്ന് ബി.ജെ.പി ഇതര പാർട്ടികൾ ഭരിക്കുന്ന […]

India National

നിയന്ത്രണ രേഖയിലെ ചൈനീസ് പ്രകോപനത്തിന് പിന്നാലെ സുരക്ഷ ശക്തമാക്കി ഇന്ത്യ

സൈന്യത്തിന് സഞ്ചാരത്തിനായുള്ള ശ്രീനഗർ – ലെ ഹൈവെ വഴിയുള്ള ഗതാഗതം താൽക്കാലികമായി നിർത്തിവച്ചു പാങ്കോങ്സോ തടാകത്തോട് ചേർന്ന നിയന്ത്രണ രേഖയിലെ ചൈനീസ് പ്രകോപനത്തിന് പിന്നാലെ സുരക്ഷ ശക്തമാക്കി ഇന്ത്യ. മേഖലയില്‍ കൂടുതല്‍ സൈന്യത്തെ എത്തിച്ചു. സൈന്യത്തിന് സഞ്ചാരത്തിനായുള്ള ശ്രീനഗർ – ലെ ഹൈവെ വഴിയുള്ള ഗതാഗതം താൽക്കാലികമായി നിർത്തിവച്ചു. ഇന്ത്യ – ചൈന സംഘർഷം പരിണിത ഫലങ്ങള്‍ ഉണ്ടാക്കുന്നതാണെന്നും അതിനാല്‍ ഇരു രാജ്യങ്ങളും ഒത്തുതീര്‍പ്പില്‍ എത്തേണ്ടത് പ്രധാനമാണെന്നും വിദേശകാര്യമന്ത്രി എസ്. ജയശങ്കർ പ്രതികരിച്ചു. അതേസമയം പ്രകോപനം ഉണ്ടാക്കിയിട്ടില്ലെന്നും […]

India National

പ്ര​ണ​ബി​ന്‍റെ നി​ര്യാ​ണം; രാ​ജ്യ​ത്ത് ഏ​ഴ് ദി​വ​സം ദുഃ​ഖാ​ച​ര​ണം

മു​ൻ രാ​ഷ്ട്ര​പ​തി പ്ര​ണ​ബ് മു​ഖ​ർ​ജി​യു​ടെ നി​ര്യാ​ണ​വാ​ർ​ത്ത​യ്ക്കു പി​ന്നാ​ലെ സെ​പ്റ്റം​ബ​ർ ആ​റു വ​രെ രാ​ജ്യ​ത്ത് ദേ​ശീ​യ ദുഃ​ഖാ​ച​ര​ണം പ്ര​ഖ്യാ​പി​ച്ച​താ​യി കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. അ​ദ്ദേ​ഹ​ത്തോ​ടു​ള്ള ആ​ദ​ര​സൂ​ച​ക​മാ​യി രാ​ഷ്ട്ര​പ​തി ഭ​വ​നി​ലും പാ​ർ​ല​മെ​ന്‍റ് കെ​ട്ടി​ട​ത്തി​ലും ദേ​ശീ​യ​പ​താ​ക പ​കു​തി താ​ഴ്ത്തി​ക്കെ​ട്ടി. ഈ ​കാ​ല​യ​ള​വി​ൽ രാ​ജ്യ​ത്തു​ട​നീ​ളം ദേ​ശീ​യ​പ​താ​ക പ​കു​തി താ​ഴ്ത്തി​ക്കെ​ട്ടും. ഭൗ​തി​ക ശ​രീ​ര​ത്തി​ന്‍റെ സം​സ്കാ​ര​സ​മ​യ​വും സ്ഥ​ല​വും ഉ​ട​ൻ അ​റി​യി​ക്കു​മെ​ന്ന് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം വൃ​ത്ത​ങ്ങ​ൾ സൂ​ചി​പ്പി​ച്ചു. തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​രം അ​ഞ്ച​ര​യോ​ടെ ഡ​ൽ​ഹി​യി​ലെ സൈ​നി​ക ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു പ്ര​ണാ​ബി​ന്‍റെ അ​ന്ത്യം. മുൻ രാഷ്ട്രപതി പ്രണബ് മുഖർജിയുടെ നിര്യാണത്തിൽ […]

India National

പ്രണബ് മുഖർജി അന്തരിച്ചു

രാജ്യത്തെ അഞ്ച് പതിറ്റാണ്ട് നീണ്ടു നിന്ന രാഷ്ട്രീയ ജീവിതത്തിനാണ് ഇതോടെ അന്ത്യമാകുന്നത് മുൻ രാഷ്ട്രപതി പ്രണബ് കുമാർ മുഖർജി അന്തരിച്ചു. എൻപത്തിനാല് വയസ്സായിരുന്നു. തലച്ചോറിലെ രക്തസ്രാവത്തെ തുടര്‍ന്ന് മൂന്നാഴ്ച്ചയോളം ചികിത്സയിലായിരുന്നു. ഇതിനിടെ കോവിഡും സ്ഥിരീകരിക്കുകയുണ്ടായി. ഡല്‍ഹിയിലെ സെെനികാശുപത്രിയിലായിരുന്നു അന്ത്യം. ആരോ​ഗ്യ സ്ഥിതിയിൽ നേരിയ പുരോ​ഗതി കെെവരിച്ചിരുന്നുവെങ്കിലും കഴിഞ്ഞ ചൊവ്വാഴ്ച്ച വീണ്ടും രോ​ഗം വഷളാവുകയും വെന്റിലേറ്ററിൽ പ്രവേശിപ്പിക്കുകയുമായിരുന്നു. രാജ്യത്തെ അഞ്ച് പതിറ്റാണ്ട് നീണ്ടു നിന്ന രാഷ്ട്രീയ ജീവിതത്തിനാണ് ഇതോടെ അന്ത്യമാകുന്നത്. മൂന്ന് തവണ ലോക്സഭയില്‍ എത്തിയിട്ടുണ്ട്. അഞ്ച് തവണ […]

India National

അണ്‍ലോക്ക് 4; നിയന്ത്രണങ്ങളോടെ പൊതുപരിപാടികള്‍ക്ക് അനുമതി, വിദ്യാഭ്യാസസ്ഥാപനങ്ങൾ തുറക്കില്ല

21 മുതല്‍ 100 പേര്‍ക്കുവരെ പങ്കെടുക്കാവുന്ന പൊതുപരിപാടികള്‍ നടത്താനും അനുമതിയുണ്ട്. കായികം, വിനോദം, മതം, രാഷ്ട്രീയം തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്കാണ് 100 പേരുടെ പരിധിയില്‍ അനുമതിയുള്ളത്. അൺലോക്ക് നാലാംഘട്ട മാർഗനിർദേശങ്ങൾ കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ചു. സെപ്തംബര്‍ ഏഴ് മുതല്‍ വിവിധ മേഖലകളില്‍ ഇളവുകള്‍ നല്‍കും. അന്തര്‍ സംസ്ഥാന യാത്രകള്‍ക്ക് അനുമതി വേണ്ട. സെപ്തംബര്‍ 21 മുതല്‍ പൊതു പരിപാടികള്‍ക്ക് അനുമതി നല്‍കി. സെപ്റ്റംബര്‍ 30 വരെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കില്ല. ഇൻഡോർ തിയറ്ററുകൾ, സ്വിമ്മിങ് പൂളുകൾ എന്നിവ […]

National

“രാജ്യത്ത് സാമൂഹ്യ അസ്വാസ്ഥ്യം ഉണ്ടാക്കുന്നത് അംഗീകരിക്കാനാകില്ല”; ഫേസ്‍ബുക്കിന് രണ്ടാമതും കത്തയച്ച് കോണ്‍ഗ്രസ്

ബി.ജെ.പി നേതാക്കളുടെ മുസ്​ലിം വിരുദ്ധ പോസ്റ്റുകൾക്ക് നേരെ ഫേസ്ബുക് കണ്ണടക്കുന്നതിനെതിരെ കോൺഗ്രസ് സി.ഇ.ഒ മാർക് സുക്കൻബർഗിന് കത്തയച്ചു. രാജ്യത്ത് സാമൂഹ്യ അസ്വാസ്ഥ്യം ഉണ്ടാക്കുന്നത് അംഗീകരിക്കാനാകില്ലെന്ന് കാണിച്ചാണ് കോണ്‍ഗ്രസിന്റെ കത്ത്. ഇത്തരം നീക്കങ്ങള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും കത്തില്‍ പറയുന്നു. അസം ബി.ജെ.പി നേതാവിന്റെ വിദ്വേഷ പ്രസംഗങ്ങളെ ഫേസ്ബുക്ക് സംരക്ഷിച്ചുവെന്ന ടൈം മാഗസിന്‍ തെളിവുകള്‍ പുറത്തുവന്നതിനു പിന്നാലെയാണ് വീണ്ടും കോണ്‍ഗ്രസ് കത്തയച്ചിരിക്കുന്നത്. നേരത്തെ ഫേസ്ബുക്കിന്‍റെ വിദ്വേഷ പ്രസംഗ നിയമാവലികൾ ബി.ജെ.പി നേതാക്കൾക്കെതിരെയും ഹിന്ദുത്വവാദികൾക്കും സംഘടനകൾക്കും എതിരെയും നടപ്പാക്കുന്നത് കമ്പനിയുടെ ഇന്ത്യയിലെ […]

India National

കോടതിയുടെ പരിഗണനയിലുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യരുത്; പാര്‍ലമെന്‍ററികാര്യ സമിതികള്‍ക്കും കടിഞ്ഞാണിടുന്നു

കോടതിയുടെ പരിഗണനയിലുള്ള വിഷയങ്ങൾ ചർച്ച ചെയ്യരുതെന്ന് ആവശ്യപ്പെട്ട് ലോക്സഭ സ്പീക്കർ ഓം ബിർള സമിതി അധ്യക്ഷന്മാ൪ക്ക് കത്തയച്ചു പാർലമെന്‍ററികാര്യ സമിതികൾക്ക് മേൽ കൂടുതൽ നിയന്ത്രണങ്ങൾ കൊണ്ടുവരാനുള്ള വിവാദ നീക്കവുമായി ലോക്സഭ സ്പീക്ക൪. കോടതിയുടെ പരിഗണനയിലുള്ള വിഷയങ്ങൾ ചർച്ച ചെയ്യരുതെന്ന് ആവശ്യപ്പെട്ട് ലോക്സഭ സ്പീക്കർ ഓം ബിർള സമിതി അധ്യക്ഷന്മാ൪ക്ക് കത്തയച്ചു. സ്പീക്കറുടെ നിർദേശം കീഴ്വഴക്കങ്ങൾക്ക് വിരുദ്ധമെന്നാണ് പ്രതിപക്ഷ ആക്ഷേപം. 2ജി ഇടപാടും, കൽക്കരി ഖനനവുമടക്കമുള്ളവ കോടതികളുടെ പരിഗണനയിലിരിക്കെ ചർച്ച ചെയ്തിരുന്നതായി മുൻ പാർലമെന്‍റി കാര്യ സമിതി അധ്യക്ഷന്മാർ […]

National

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്; ഒറ്റ വോട്ടർ പട്ടികക്കായി ഭരണ ഘടനാഭേദഗതിക്കും ആലോചന

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പിനായി കേന്ദ്രം നടപടികൾ തുടങ്ങി. പ്രധാന മന്ത്രിയുടെ ഓഫീസാണ് നടപടികള്‍ ആരംഭിച്ചത്. ഇതോടെ രാജ്യത്ത് പൊതു വോട്ടർ പട്ടിക ആദ്യം യാഥാർത്ഥ്യമാകും. തദ്ദേശ തെരഞ്ഞെടുപ്പ് മുതൽ പാർലമെന്റ് തെരഞ്ഞെടുപ്പ് വരെ പ്രത്യേകം വോട്ടർ പട്ടിക തയാറാക്കുന്ന രീതി ആണ് ഇല്ലാതാകുക. ചില സംസ്ഥാനങ്ങൾക്ക് തദ്ദേശസ്ഥാപന തെരഞ്ഞെടുപ്പിന് പ്രത്യേക വോട്ടർ പട്ടികയുണ്ട്. എന്നാൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ വോട്ടർ പട്ടികയുമായി ലയിപ്പിച്ച് ഒറ്റ വോട്ടർ പട്ടികയാണ് തയാറാക്കുവാനാണ് ആലോചന. ഇതിനായി സംസ്ഥാനങ്ങളുമായി ചർച്ച നടത്തും. […]