സിനിമാപ്രദർശനം സംബന്ധിച്ച് തിയറ്ററുകൾക്ക് മാർഗനിർദ്ദേശങ്ങളുമായി കേന്ദ്രസർക്കാർ. 50% സീറ്റുകളിൽ മാത്രം കാണികളെ പ്രവേശിപ്പിക്കാമെന്ന് മാർഗനിർദേശത്തിൽ പറയുന്നു. തിയറ്ററിൽ സാമൂഹ്യ അകലം നിർബന്ധമാണ്. സീറ്റുകളിൽ ‘ഇവിടെ ഇരിക്കരുത്’ എന്നത് രേഖപ്പെടുത്തിയിരിക്കണമെന്നും ഇതിലുണ്ട്. മറ്റ് നിർദേശങ്ങൾ സാനിറ്റൈസറും മറ്റ് അവശ്യവസ്തുക്കളും ലഭ്യമാക്കണം. ആരോഗ്യ സേതു ആപ്പ് എല്ലാവർക്കും നിർബന്ധമാക്കണം. തെർമൽ സ്‌ക്രീനിങ് തിയറ്ററുകളിൽ പ്രവേശിക്കുന്നതിന് മുമ്പ് എല്ലാവർക്കും നടത്തണം. കൂടുതൽ കൗണ്ടറുകൾ തുറക്കണം ഒന്നിലധികം പ്രദർശനശാലകൾ ഉള്ളിടത്ത് പ്രദർശന സമയം വ്യത്യസ്തപ്പെടുത്തണം ഇടവേളകളിൽ കാണികളുടെ സഞ്ചാരം ഒഴിവാക്കാൻ നിർദേശിക്കണം രാജ്യം […]
National
സ്കൂൾ, കോളജ് തുറക്കലിന് പുതിയ മാർഗരേഖയുമായി കേന്ദ്രം
രാജ്യത്തെ സ്കൂളുകൾ, കോളജുകൾ എന്നിവ തുറക്കുന്നതിനായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം അഞ്ചാംഘട്ട ലോക്ക്ഡൗണിന്റെ മാർഗരേഖ പുറത്തിറക്കി. സ്കൂളുകൾ തുറന്നാലും ഉടൻ വിദ്യാർഥികളുടെ യാതൊരു തരത്തിലുള്ള മൂല്യനിർണയവും നടത്തരുതെന്നാണു മാർഗരേഖയിൽ പറയുന്നത്. സ്കൂളുകൾ ഒക്ടോബർ 15-ന് ശേഷം തുറക്കുന്ന കാര്യത്തിൽ സംസ്ഥാനങ്ങൾക്ക് തീരുമാനം എടുക്കാമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു. ഡോക്ടറുടെയും നഴ്‌സിന്റെയും സേവനം ലഭ്യമാകുമെന്ന് ഉറപ്പാക്കണം. ഹാജർ കര്‍ശനമാക്കരുത്. വിദ്യാര്‍ഥികള്‍ക്കും ജീവനക്കാര്‍ക്കും അസുഖ അവധി ആവശ്യമെങ്കില്‍ അനുവദിക്കണം. രക്ഷിതാക്കളുടെ അനുമതി പത്രവുമായി മാത്രമെ വിദ്യാര്‍ഥികള്‍ സ്‌കൂളിലെത്താവൂ. […]
രാഹുല്‍ ഗാന്ധിയുടെ ട്രാക്ടര്‍ റാലി ഇന്ന് ഹരിയാനയില്‍
കാർഷിക നിയമങ്ങൾക്ക് എതിരായ രാഹുൽ ഗാന്ധിയുടെ ട്രാക്ടർ റാലി ഇന്ന് ഹരിയാനയിലേക്ക്. രാവിലെ 11ന് പട്യാലയിൽ മാധ്യമങ്ങളെ കണ്ട ശേഷമാണ് റാലി ആരംഭിക്കുക. റാലി അനുവദിക്കില്ലെന്ന് ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാര്‍ അറിയിച്ചു. അതേസമയം കിസാന് സംഘർഷ് സമിതി ഇന്ന് ഹരിയാന ഉപമുഖ്യമന്ത്രി ദുഷ്യന്ത് ചൌട്ടാലയുടെ വീട് ഖരാവോ ചെയ്യും. കാർഷിക നിയമങ്ങള്‍ക്കെതിരായ രാഹുല്‍ ഗാന്ധിയുടെ ടാക്ടർ റാലി പഞ്ചാബില് 2 ദിവസം പിന്നിട്ട ശേഷമാണ് ഹരിയാനയിലേക്ക് കടക്കുന്നത്. പഞാബിലെ മോഗയില്‍ നിന്നും ആരംഭിച്ച റാലി […]
ഹാഥ്റസ് പ്രതികള്‍ക്കായി ഹാജരാവുക നിര്‍ഭയ കേസിലെ പ്രതികളുടെ അഭിഭാഷകന്‍
അഖില ഭാരതീയ ക്ഷത്രിയ മഹാസഭയാണ് ഹാഥ്റസ് കേസിലെ നാല് പ്രതികള്‍ക്കായി വാദിക്കണമെന്ന് ആവശ്യപ്പെട്ട് എ പി സിങിനെ സമീപിച്ചത് നിര്‍ഭയ കേസില്‍ പ്രതികള്‍ക്കായി ഹാജരായ അഭിഭാഷകന്‍ എ പി സിങ് ആണ് ഹാഥറസ് പ്രതികള്‍ക്കായും കോടതിയിലെത്തുക. അഖില ഭാരതീയ ക്ഷത്രിയ മഹാസഭയാണ് ഹാഥ്റസ് കേസിലെ നാല് പ്രതികള്‍ക്കായി വാദിക്കണമെന്ന് ആവശ്യപ്പെട്ട് എ പി സിങിനെ സമീപിച്ചതെന്ന് ഇന്ത്യാടുഡെ റിപ്പോര്‍ട്ട് ചെയ്യുന്നു. മുന്‍ കേന്ദ്ര മന്ത്രി രാജാ മഹാവേന്ദ്ര സിങിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന സംഘടനയാണ് അഖില്‍ ഭാരതീയ ക്ഷത്രിയ […]
അടൽ തുരങ്കം സഞ്ചാരയോഗ്യമല്ലാതാക്കാൻ തങ്ങൾക്ക് കഴിയുമെന്ന് ചൈന
പ്രധാനമന്ത്രി നരേന്ദ്രമോദി ശനിയാഴ്ച ഉദ്ഘാടനം ചെയ്ത ഹിമാചൽ പ്രദേശിലെ അടൽ തുരങ്കം സഞ്ചാരയോഗ്യമല്ലാതാക്കാൻ തങ്ങളുടെ സൈന്യത്തിന് കഴിയുമെന്ന് ചൈന. ഭരണകക്ഷിയായ ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി മുഖപത്രമായ ഗ്ലോബൽ ടൈംസിൽ സൈനിക വിദഗ്ധൻ സോങ് ഷോൻപിങ് എഴുതിയ ലേഖനത്തിലാണ് ഈ ഭീഷണി. ഇന്ത്യ നിർമിച്ച തുരങ്കം സമാധാന കാലത്ത് സൈനികരുടെയും ഉപകരണങ്ങളുടെയും നീക്കത്തിന് ഉപകാരപ്പെടുമെങ്കിലും, സംഘർഷം പൊട്ടിപ്പുറപ്പെട്ടാൽ അങ്ങനെയാവില്ലെന്നും അതിർത്തിയിൽ പ്രകോപനം സൃഷ്ടിക്കുന്നതിൽ നിന്ന് ഇന്ത്യ വിട്ടുനിൽക്കണമെന്നും ലേഖനത്തിൽ പറയുന്നു. ചൈനയുമായി അതിർത്തി പങ്കിടുന്ന പ്രദേശങ്ങളിൽ ഇന്ത്യ നടത്തുന്ന […]
ഫേസ് ബുക്കില്‍ മോദിയെ മറികടന്ന് രാഹുലിന്‍റെ മുന്നേറ്റം
സാമൂഹ്യ മാധ്യമങ്ങളില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് പിന്തുണയേറുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പിന്നിലാക്കിയാണ് രാഹുലിന്റെ മുന്നേറ്റം. മോദിയുടെ ഫേസ് ബുക്ക് പേജിനേക്കാള്‍ എന്‍ഗെയ്ജ്മെന്‍റ് ഉണ്ട് നിലവില്‍ രാഹുലിന്‍റെ പേജിന്. സെപ്തംബര്‍ 25 മുതല്‍ ഒക്ടോബര്‍ 2 വരെയുള്ള കണക്കാണിത്. ലൈക്ക്, കമന്‍റ്, ഷെയര്‍ എന്നിവയുടെ അടിസ്ഥാനത്തിലാണ് എന്‍ഗെയ്ജ്മെന്‍റ് നിര്‍ണയിക്കുന്നത്. സെപ്തംബര്‍ 25 മുതല്‍ ഒക്ടോബര്‍ 2 വരെയുള്ള ഒരാഴ്ചത്തെ കണക്ക് അനുസരിച്ച് മോദിയുടെ ഫേസ് ബുക്ക് പേജിനേക്കാള്‍ 40 ശതമാനം എന്‍ഗെയ്ജ്മെന്‍റ് കൂടുതലുണ്ട് രാഹുലിന്‍റെ പേജിന്. […]
ഷൂട്ടിംഗ് താരം ശ്രേയസി സിംഗ് ബി.ജെ.പിയില്‍; ബിഹാര്‍ തെരഞ്ഞെടുപ്പില്‍ മത്സരിച്ചേക്കും
ചന്ദ്രശേഖര്‍-വാജ്പേയി സര്‍ക്കാരുകളില്‍ കേന്ദ്രമന്ത്രിയായിരുന്ന ദ്വിഗ് വിജയ് സിങ്ങിന്റെ മകളാണ് ശ്രേയസി സിങ് പ്രശസ്ത ഷൂട്ടിംഗ് താരം ശ്രേയസി സിങ് ബി.ജെ.പി.യില്‍ ചേര്‍ന്നു. ശ്രേയസി ബിഹാര്‍ നിയമസഭാ തെരഞ്ഞടുപ്പില്‍ ബി.ജെ.പി. സ്ഥാനാര്‍ഥിയായേക്കുമെന്നാണ് സൂചന. ചന്ദ്രശേഖര്‍-വാജ്പേയി സര്‍ക്കാരുകളില്‍ കേന്ദ്രമന്ത്രിയായിരുന്ന ദ്വിഗ് വിജയ് സിങ്ങിന്റെ മകളാണ് ശ്രേയസി സിങ്. ഞായറാഴ്ച വൈകിട്ട് ബി.ജെ.പി. ദേശീയ ആസ്ഥാനത്ത് പാര്‍ട്ടി അധ്യക്ഷന്‍ ജെ.പി.നഡ്ഡയാണ് ശ്രേയസിക്ക് അംഗത്വം നല്‍കിയത്. 2018 ലെ അര്‍ജുന അവാര്‍ഡ് ജേതാവാണ് ശ്രേയസി. 2018-ല്‍ ഓസ്ട്രേലിയയില്‍ നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഷൂട്ടിങ്ങില്‍ […]
‘യോഗിയുടെ രാമരാജ്യത്താണ് സംഭവം, ഹാഥ്റസ് പെൺകുട്ടി താരം അല്ലാത്തതുകൊണ്ടാവും നിശബ്‍ദത’
ഹാഥ്റസിൽ ദലിത് പെൺകുട്ടിയെ മേൽജാതിക്കാർ കൂട്ടബലാത്സംഗം ചെയ്ത് നാവരിഞ്ഞ് കൊന്ന സംഭവത്തിൽ ബിജെപിക്കും നടി കങ്കണ റണാവത്തിനുമെതിരെ ശിവസേന. യോഗിയുടെ രാമരാജ്യത്തിലാണ് സംഭവം. ആ പെൺകുട്ടി സെലിബ്രിറ്റി അല്ലാത്തതു കൊണ്ടാവും ഈ നിശബ്ദതയെന്ന് ശിവസേന എംപി സഞ്ജയ് റാവത്ത് വിമർശിച്ചു. “ഹാഥ്റസിലെ പെൺകുട്ടി താരം അല്ല. അവൾ മയക്കുമരുന്ന് ഉപയോഗിച്ചിട്ടില്ല. കോടികൾ മുടക്കി അനധികൃത നിർമാണം നടത്തിയിട്ടില്ല. ഒരു കുടിലിലാണ് ജീവിച്ചിരുന്നത്. അർധരാത്രി അവളുടെ മൃതദേഹം കത്തിച്ചു കളഞ്ഞു. ഇതെല്ലാം നടന്നത് യോഗിയുടെ രാമരാജ്യത്തിൽ. പാകിസ്താനിൽ ഹിന്ദു […]
‘പല ചോദ്യങ്ങൾക്കും മറുപടിയില്ല’; മൊറട്ടോറിയം വിഷയത്തിൽ കേന്ദ്രസർക്കാരിനെ വിമർശിച്ച് സുപ്രിംകോടതി
മൊറട്ടോറിയം സംബന്ധിച്ച കേന്ദ്രസർക്കാരിന്റെ സത്യവാങ്മൂലത്തിൽ അതൃപ്തി പ്രകടിപ്പിച്ച് സുപ്രിംകോടതി. ഉന്നയിക്കപ്പെട്ട പല ചോദ്യങ്ങൾക്കും കൃത്യമായ മറുപടിയില്ലെന്ന് ജസ്റ്റിസ് അശോക് ഭൂഷൺ അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു. തീരുമാനങ്ങൾ എടുത്തെന്ന് കേന്ദ്രവും റിസർവ് ബാങ്കും പറയുന്നു. എന്നാൽ, തീരുമാനങ്ങൾ നടപ്പാക്കാനുള്ള ഉത്തരവ് ഇതുവരെ ഇറങ്ങിയില്ലെന്ന് കോടതി വിമർശിച്ചു. കമ്മത്ത് സമിതി റിപ്പോർട്ടും കൈമാറിയില്ല. അധിക സത്യവാങ്മൂലം സമർപ്പിക്കാൻ കേന്ദ്രത്തിനും റിസർവ് ബാങ്കിനും ഒരാഴ്ച സമയം അനുവദിച്ചു. രണ്ട് കോടി രൂപ വരെയുള്ള വായ്പകളുടെ മൊറട്ടോറിയം കാലയളവിലെ കൂട്ടുപലിശ ഈടാക്കില്ലെന്ന കേന്ദ്രസർക്കാരിന്റെ […]
ഹാഥ്റാസിലെ ദലിത് പെണ്‍കുട്ടിയുടെ പീഡനം; ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കും വരെ സമരം തുടരാനുറച്ച് കോണ്‍ഗ്രസ്
ഹാഥ്റാസിലെ പെണ്‍കുട്ടിയുടെ കുടുംബം ആവശ്യപ്പെട്ട ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കും വരെ സമരം തുടരാനുറച്ച് കോണ്‍ഗ്രസ്. പി.സി.സികളുടെ നേതൃത്വത്തില്‍ ഇന്ന് രാജ്യവ്യാപക സത്യഗ്രഹം നടത്തും. വിഷയത്തില്‍ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും നടത്തിയ ഇടപെടല്‍ ബി.ജെ.പിക്കും സംസ്ഥാനത്തെ മുഖ്യ പ്രതിപക്ഷ പാർട്ടികള്‍ക്കും ക്ഷീണമുണ്ടാക്കിയിരിക്കുകയാണ്. ഹാഥ്റാസിലെ പെണ്‍കുട്ടിക്ക് നീതീ തേടിയും കേസില്‍ ജുഡീഷ്യല്‍ അന്വേഷണവും ജില്ല മജിസ്ട്രേറ്റിനെതിരെ നടപടിയും ആവശ്യപ്പെട്ടാണ് കോണ്‍ഗ്രസിന്‍റെ രാജ്യവ്യാപക പ്രതിഷേധം. സംസ്ഥാനങ്ങളിലെ ഗാന്ധി – അംബേദ്കർ പ്രതിമകള്‍ക്കും മറ്റ് സുപ്രധാന സ്ഥലങ്ങള്‍ക്കും മുന്നില്‍ സത്യഗ്രഹം നടത്തും. […]












