ഇന്ത്യന്‍ വ്യോമസേനാ ദിനാഘോഷത്തില്‍ ശ്രദ്ധ നേടി റഫാല്‍ യുദ്ധ വിമാനങ്ങള്‍. 88-ാമത് വ്യോമസേനാ ദിനമാണ് രാജ്യം ഇന്ന് ആഘോഷിക്കുന്നത്. സേനയില്‍ പുതുമുഖമായ റഫാല്‍ യുദ്ധവിമാനങ്ങള്‍ തന്നെയാണ് ആഘോഷത്തിലെ പ്രധാന ആകര്‍ഷണവും. ഡല്‍ഹിക്ക് സമീപത്തുള്ള ഹിന്‍ഡോണ്‍ വ്യോമത്താവളത്തിലാണ് വ്യോമസേനാ ദിനത്തോട് അനുബന്ധിച്ചുള്ള പ്രത്യേക സമ്മേളനവും പ്രദര്‍ശനവും. അടുത്തകാലത്തായി വ്യോമസേനയുടെ ഭാഗമായതാണ് റഫാല്‍ യുദ്ധ വിമാനങ്ങള്‍. ചൈനയുമായി സംഘര്‍ഷം തുടരുന്ന ഘട്ടത്തില്‍ സെപ്റ്റംബര്‍ പത്തിനാണ് അഞ്ച് റഫാല്‍ യുദ്ധ വിമാനങ്ങള്‍ ഇന്ത്യന്‍ വ്യോമ സേനയുടെ ഭാഗമാകുന്നത്. റഫാലിന് പുറമെ ജഗ്വാര്‍, […]
National
ശശികലയുടെ 2,000 കോടി രൂപയുടെ ആസ്തികള്‍ ആദായനികുതി വകുപ്പ് മരവിപ്പിച്ചു
തമിഴ്‌നാട് മുന്‍മുഖ്യമന്ത്രി ജയലളിതയുടെ തോഴി ശശികലയുടെ 2,000 കോടി രൂപയുടെ ആസ്തികള്‍ ആദായനികുതി വകുപ്പ് മരവിപ്പിച്ചു. ബിനാമി നിരോധന നിയമപ്രകാരമാണ് വകുപ്പിന്റെ നടപടി. 300 കോടി രൂപ മൂല്യം വരുന്ന ഭൂസ്വത്തുക്കളും മരവിപ്പിച്ച ആസ്തികളില്‍ ഭൂസ്വത്തുക്കളും മരവിപ്പിച്ച ആസ്തികളില്‍ ഉള്‍പ്പെടുന്നുണ്ട്. ആദായ നികുതി വകുപ്പിന്റെ ബിനാമി പ്രൊഹിബിഷന്‍ വിഭാഗം ഈ വസ്തുവകകളുടെ പുറത്ത് നോട്ടീസ് പതിപ്പിച്ചു.
ഡല്‍ഹി കലാപക്കേസ്; പ്രതികള്‍ക്ക് ആര്‍.എസ്.എസ് സഹായം ലഭിച്ചെന്ന് ഡിജിറ്റല്‍ രേഖ
ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട അനുബന്ധ കുറ്റപത്രത്തില്‍ ആര്‍.എസ്.എസിനെതിരെ പരാമർശം. ആർ.എസ്എസിന്റെ സഹായം ലഭിച്ചെന്ന് പ്രതികളിലൊരാളുടെ വാട്സ്ആപ്പ് സന്ദേശം കുറ്റപത്രത്തിലുണ്ട്. ഖട്ടർ ഹിന്ദു ഏക്ത എന്ന വാട്സ്ആപ്പ് ഗ്രൂപ്പ് വഴി മതസ്പർദ്ധ ഉണ്ടാക്കാന്‍ ശ്രമിച്ചു എന്നും കുറ്റപത്രത്തില്‍ പറയുന്നു. ഗോകുല്‍ പുരിയിലെ ഹാഷിം അലി, സഹോദരന്‍ അമീർ ഖാന്‍ എന്നിവരടക്കം ഒമ്പത് പേർ കൊല്ലപ്പെട്ട കേസിലെ കുറ്റപത്രത്തിലാണ് ആര്‍.എസ്.എസിനെതിരായ പരാമർശം ഉള്ളത്. ചീഫ് മെട്രോപോളിറ്റന്‍ മജിസ്ട്രേറ്റ് പുരുഷോത്തം പതകിന് മുമ്പാകെ സെപ്തംബർ 26നാണ് ഡല്‍ഹി പൊലീസ് കുറ്റപത്രം സമർപ്പിച്ചത്. […]
പൊതുസ്ഥലങ്ങള്‍ പ്രതിഷേധത്തിനായി ഉപയോഗിക്കാനാകില്ല; ശാഹീൻ ബാഗ് സമരത്തെ വിമര്‍ശിച്ച് സുപ്രീംകോടതി
പൊതുസ്ഥലങ്ങള്‍ പ്രതിഷേധത്തിനായി ഉപയോഗിക്കാനാകില്ലെന്ന് സുപ്രീംകോടതി. റോഡ് കയ്യേറിയുള്ള ശാഹീൻ ബാഗ് മോഡല്‍ പൗരത്വ സമരത്തിനെതിരെ നല്‍കിയ ഹരജിയിലാണ് ഉത്തരവ്. പൊതുസ്ഥലങ്ങള്‍ പ്രതിഷേധത്തിനായി ഉപയോഗിക്കാനാകില്ലെന്ന് സുപ്രീംകോടതി. റോഡ് കയ്യേറിയുള്ള ശാഹീൻ ബാഗ് മോഡല്‍ പൗരത്വ സമരത്തിനെതിരെ നല്‍കിയ ഹരജിയിലാണ് ഉത്തരവ്. തെരഞ്ഞടുക്കപ്പെട്ട സ്ഥലങ്ങളില്‍ പ്രതിഷേധിക്കാമെന്നും പൊതുസ്ഥലം കയ്യേറുന്നില്ലെന്ന് ഭരണകൂടം ഉറപ്പാക്കണമെന്നും കോടതി പറഞ്ഞു. പ്രതിഷേധവും ജനാധിപത്യ സംവിധാനങ്ങളും കൈകോര്‍ത്ത് പോകേണ്ടതാണെന്നും കോടതി നിരീക്ഷിച്ചു. പൊതുസ്ഥലങ്ങളിൽ അനിശ്ചിതകാലത്തേക്ക് സമരങ്ങൾ നടത്തുന്നത് അംഗീകരിക്കാനാകില്ലെന്ന് ജസ്റ്റിസ് എസ്.കെ കൗൾ അധ്യക്ഷനായ ബഞ്ചാണ് ഉത്തരവിട്ടത്. […]
രാജ്യസ്നേഹിയെന്ന് മോദി സ്വയം വിളിക്കുന്നു, എന്തുതരം രാജ്യസ്നേഹമാണിത്? രാഹുല്‍ ഗാന്ധി
ഇന്ത്യ – ചൈന അതിര്‍ത്തിയിലെ സംഘര്‍ഷങ്ങളുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ആഞ്ഞടിച്ച് രാഹുല്‍ ഗാന്ധി. നമ്മുടെ രാജ്യത്ത് ചൈന കടന്നുകയറിയിട്ട് മാസങ്ങള്‍ കഴിഞ്ഞു. എന്നിട്ടും പ്രധാനമന്ത്രി നിശബ്ദനാണ്. യുപിഎ ആയിരുന്നു അധികാരത്തിലെങ്കില്‍ 15 മിനിട്ട് കൊണ്ട് ചൈനയെ ഈ മണ്ണില്‍ നിന്ന് തുരത്തിയേനെയെന്നും രാഹുല്‍ പറഞ്ഞു. കോണ്‍ഗ്രസ് ആയിരുന്നു അധികാരത്തിലെങ്കില്‍ ഇന്ത്യയെ ദുഷ്ടലാക്കോടെ നോക്കാന്‍ ചൈന ധൈര്യപ്പെടില്ലായിരുന്നു. അതിര്‍ത്തിയില്‍ നിന്നും 100 കിലോമീറ്റര്‍ ദൂരെ ചൈനയെ നിര്‍ത്തിയേനെ. എന്നാലിപ്പോള്‍ ഇന്ത്യയിലേക്ക് കടന്നുകയറി നമ്മുടെ 20 ജവാന്മാരെ […]
ഇന്ത്യയിലെ ഏറ്റവും ദൈർഘ്യമേറിയ റോപ് വേ റോത്തക്കിൽ
അടൽ ടണലിന് പിന്നാലെ ഇന്ത്യയിലെ ദൈർഖ്യമേറിയ റോപ് വേയും റോത്തക്കിൽ. 8.1 കിലോമീറ്റർ ദൈർഘ്യമുള്ളതാകും റോപ് വേ. ഒരു മണിക്കൂറിൽ 1500 പേർക്ക് യാത്ര ചെയ്യാൻ പാകത്തിലാണ് റോപ് വേ. ലേമണാലി പാതയിൽ അടൽ ടണലിനപ്പുറവും അത്ഭുതങ്ങൾ കാത്തിരിക്കുകയാണ്. ഇന്ത്യയിലെ ദൈർഖ്യമേറിയ റോപ് വേ റോത്തക്കിൽ യാഥാർത്ഥ്യമാകും. 8.1 കിലോമീറ്റർ ദൈർഘ്യമുള്ളതാകും നിർദ്ധിഷ്ട റോപ് വേ. ഒരു മണിക്കൂറിൽ റോപ് വേയിലൂടെ 1500 പേർക്ക് യാത്ര ചെയ്യാം. 2024 ൽ ആകും റോപ് വേ കമ്മീഷൻ ചെയ്യുക. […]
‘5000 മണിക്കൂര്‍ കാത്തുനില്‍ക്കേണ്ടി വന്നാലും പിന്നോട്ടില്ല’; രാഹുലിന്‍റെ ട്രാക്ടര്‍ റാലി ഹരിയാന അതിര്‍ത്തിയില്‍ തടഞ്ഞു
പുതിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നടത്തുന്ന ട്രാക്ടര്‍ റാലി ഹരിയാന അതിര്‍ത്തിയില്‍ പൊലീസ് തടഞ്ഞു. പഞ്ചാബില്‍ നിന്ന് ഹരിയാനിലേക്കുള്ള റാലിക്കിടെയാണ് രാഹുലിനെ തടഞ്ഞത്. ‘ഞങ്ങളെ ഹരിയാന അതിര്‍ത്തിയില്‍ തടഞ്ഞു. പിന്നോട്ടില്ല. സന്തോഷത്തോടെ ഇവിടെ കാത്തുനില്‍ക്കും. ഒന്നല്ല, അഞ്ചല്ല, 24 അല്ല, 100 അല്ല, 1000 അല്ല, 5000 മണിക്കൂര്‍ കാത്തുനില്‍ക്കാന്‍ തയ്യാര്‍’- രാഹുല്‍ വ്യക്തമാക്കി. നിരവധി പൊലീസുകാരെ ഹരിയാന അതിര്‍ത്തിയില്‍ വിന്യസിച്ചിരുന്നു. ബാരിക്കേഡുകളും സ്ഥാപിച്ചു. റാലി കടത്തിവിടും വരെ സമാധാനപരമായി അവിടെ തുടരുമെന്നാണ് […]
ഹിറ്റ്ലര്‍ രാജ്യസ്നേഹിയാണെന്ന് ജര്‍മനി നശിക്കും വരെ ജനം കരുതി: വിജേന്ദര്‍ സിങ്
ബോക്സര്‍ വിജേന്ദര്‍ സിങിന്‍റെ ട്വീറ്റ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുന്നു. ജര്‍മനിയിലെ നാസി ഭരണത്തെ മോദി സര്‍ക്കാരിനോട് താരതമ്യം ചെയ്താണ് വിജേന്ദറിന്‍റെ ട്വീറ്റ്. ‘ജര്‍മനി പൂര്‍ണമായി നശിക്കുന്നതുവരെ ഹിറ്റ്‌ലറുടെ ഓരോ പ്രവൃത്തിയും രാജ്യസ്‌നേഹമായിട്ടാണ് ആ നാട്ടിലെ ജനങ്ങള്‍ കരുതിയിരുന്നത്’ എന്നാണ് വിജേന്ദറിന്‍റെ ട്വീറ്റ്. 2008 ബെയ്ജിങ് ഒളിമ്പിക്സില്‍ വെങ്കല മെഡൽ ജേതാവായിരുന്നു വിജേന്ദർ. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ സൗത്ത് ഡൽഹിയിൽ നിന്നും കോൺഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. എങ്കിലും തന്‍റെ രാഷ്ട്രീയ നിലപാടുകള്‍ അദ്ദേഹം തുറന്നുപറയാറുണ്ട്. പുതിയ കാര്‍ഷിക […]
യാത്രക്കാര്‍ക്ക് സെല്‍ഫി പ്രേമം; അടല്‍ തുരങ്കത്തില്‍ 72 മണിക്കൂറിനുള്ളില്‍ സംഭവിച്ചത് 3 അപകടങ്ങള്‍
ലോകത്തിലെ ഏറ്റവും വലിയ ഹൈവേ തുരങ്കമെന്ന് അവകാശപ്പെടുന്ന ഹിമാചല്‍ പ്രദേശിലെ അടല്‍ തുരങ്കം പ്രധാനമന്ത്രി ഒക്ടോബര്‍ 3നാണ് രാഷ്ട്രത്തിന് സമര്‍പ്പിച്ചത്. മണാലിക്ക് സമീപമുള്ള സൊലാങ് താഴ്‍വരയെ ലഹൗൽ സ്പിതി ജില്ലയിലെ സിസ്സുവുമായി ബന്ധിപ്പിക്കുന്നതാണ് 9.02 കിലോമീറ്റർ ദൈർഘ്യമുള്ള തുരങ്കം. പുതുമോടി കണ്ട് തുരങ്കം കാണാന്‍ നിരവധി പേരാണ് എത്തുന്നത്. എന്നാല്‍ അതിനൊപ്പം അപകടങ്ങളും വര്‍ദ്ധിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഉദ്ഘാടനം ചെയ്ത് 3 ദിവസങ്ങള്‍ക്കുള്ളില്‍ 3 അപകടങ്ങള്‍ക്കാണ് തുരങ്കം സാക്ഷിയായത്. തുരങ്കം തുറന്നതിന് ശേഷം അശ്രദ്ധമായ ഡ്രൈവിംഗ്,ട്രാഫിക് നിയമലംഘനം എന്നിവ […]
യു.പിയും ബിഹാറും പോലെ ബംഗാളിലും മാഫിയ രാജ്: സെല്‍ഫ് ഗോളടിച്ച് ബിജെപി നേതാവ്
ഉത്തര്‍പ്രദേശും ബിഹാറും പോലെ പശ്ചിമ ബംഗാള്‍ മാഫിയ ഭരിക്കുന്ന സംസ്ഥാനമായെന്ന് ബംഗാളിലെ ബിജെപി പ്രസിഡന്‍റ് ദിലീപ് ഘോഷ്. ബിജെപി ഭരിക്കുന്ന രണ്ട് സംസ്ഥാനങ്ങളിലും മാഫിയ രാജ് ആണെന്ന് ബിജെപി നേതാവ് തന്നെ സമ്മതിച്ചത് നന്നായെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍ പ്രതികരിച്ചു. പശ്ചിമ ബംഗാളിലെ ക്രമസാമാധാന നില തകര്‍ന്നെന്ന് പറയവേയാണ് ബിജെപി അധ്യക്ഷന്‍ സംസ്ഥാനത്തെ യു.പിയോടും ബിഹാറിനോടും താരതമ്യം ചെയ്തത്. ബിജെപി കൌണ്‍സിലര്‍ കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടതിന്‍റെ പശ്ചാത്തലത്തിലായിരുന്നു പ്രതികരണം. കൌണ്‍സിലര്‍ മനീഷ് ശുക്ല പൊലീസ് സ്റ്റേഷന് മുന്‍പിലാണ് […]












