കേരളത്തിലെ സുപ്രധാന വ്യക്തിത്വങ്ങളേയും കേരളത്തിലെ സ്ത്രീത്വത്തിന്റെ ശക്തിയും സൂചിപ്പിച്ചുകൊണ്ടുള്ള പ്രസംഗത്തിലൂടെ തൃശൂരിനെ ഇളക്കിമറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. തുടര്‍ഭരണത്തിലും ജനങ്ങള്‍ക്ക് നല്‍കിയ ഉറപ്പുകള്‍ പാലിച്ച സര്‍ക്കാരാണ് തന്റേതെന്ന് പ്രസംഗത്തിലൂടെ മോദി അവകാശപ്പെട്ടു. മോദിയുടെ ഗ്യാരന്റി എന്ന് നിരവധി തവണ ആവര്‍ത്തിച്ചാണ് പ്രധാനമന്ത്രി തന്റെ സര്‍ക്കാര്‍ ആവിഷ്‌കരിച്ച പദ്ധതികളെക്കുറിച്ച് വിശദീകരിച്ചത്. അമ്മമാരേ സഹോദരിമാരേ എന്ന് മലയാളത്തില്‍ അഭിസംബോധന ചെയ്ത് പ്രസംഗം ആരംഭിച്ച മോദി പരിപാടിയില്‍ പങ്കെടുത്ത് തന്നെ അനുഗ്രഹിച്ച സ്ത്രീകള്‍ക്ക് നന്ദിയും പറഞ്ഞു.എന്‍എസ്എസ് സ്ഥാപകന്‍ മന്നത്ത് പദ്മനാഭനെ അനുസ്മരിച്ചുകൊണ്ടാണ് മോദി […]
Kerala
മുഖ്യമന്ത്രിയുടെ ക്രിസ്മസ് വിരുന്നിൽ പങ്കെടുത്ത് കെസിബിസി പ്രതിനിധികൾ; യുഡിഎഫില്‍ നിന്ന് പിവി അബ്ദുൾ വഹാബ് മാത്രം
മുഖ്യമന്ത്രി പിണറായി വിജയൻ ഒരുക്കിയ ക്രിസ്മസ്- പുതുവത്സര വിരുന്നില്‍ കർദ്ദിനാൾ മാർ ബസേലിയോസ് ക്ലിമ്മിസ് കാതോലിക്ക ബാവ പങ്കെടുത്തു. പ്രതിപക്ഷ നേതാവടക്കം കോൺഗ്രസ്, ബിജെപി നേതാക്കൾക്കും ക്ഷണമുണ്ടെങ്കിലും പിവി അബ്ദുൾ വഹാബ് എം പി മാത്രമാണ് വിരുന്നിൽ പങ്കെടുക്കാൻ എത്തിയത്. ഗവർണര്‍ ആരിഫ് മുഹമ്മദ് ഖാനെ വിരുന്നിലേക്ക് ക്ഷണിച്ചിരുന്നില്ല. കഴിഞ്ഞ വർഷം 570 പേരായിരുന്നു വിരുന്നിൽ പങ്കെടുത്തത്. 9 ലക്ഷത്തി 24,160 രൂപയായിരുന്നു മുൻവർഷത്തെ വിരുന്നിന്റെ ചെലവ് .മന്ത്രി സജി ചെറിയാൻ വിവാദ പരാമർശം തിരുത്തിയതിനെ തുടര്‍ന്നാണ് […]
‘ആന്റണി രാജുവുമായി ഒരു പിണക്കവുമില്ല’; നഷ്ടത്തിലോടുന്ന കെഎസ്ആര്‍ടി സര്‍വീസുകള്‍ നിര്‍ത്തലാക്കുമെന്ന് മന്ത്രി ഗണേഷ്‌കുമാര്‍
സംസ്ഥാനത്ത് ഡ്രൈവിങ് ടെസ്റ്റുകളില്‍ കര്‍ശന നിരീക്ഷണം ഏര്‍പ്പെടുത്തുമെന്ന് ഗതാഗത മന്ത്രി കെ ബി ഗണേഷ്‌കുമാര്‍. ടെസ്റ്റിന് ഉപയോഗിക്കുന്ന വാഹനങ്ങളില്‍ ക്യാമറകള്‍ സ്ഥാപിക്കും. നഷ്ടത്തില്‍ ഓടുന്ന കെഎസ്ആര്‍ടിസി സര്‍വീസുകള്‍ നിര്‍ത്തലാക്കുമെന്നും മന്ത്രി പറഞ്ഞു. സെക്രട്ടേറിയറ്റ് അനക്‌സിലെ ഓഫീസിലെത്തി ചുമതലയേറ്റ ശേഷമാണ് മന്ത്രി കെ ബി ഗണേഷ് കുമാര്‍ മാധ്യമങ്ങളെ കണ്ടത്. കെ എസ് ആര്‍ ടി സിയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്ന് മന്ത്രി ആവര്‍ത്തിച്ചു. കെഎസ്ആര്‍ടിസി കൂടുതല്‍ ജനകീയമാക്കും. നഷ്ടത്തിലോടുന്ന സര്‍വീസുകള്‍ അവസാനിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.മുന്‍മന്ത്രി ആന്റണി രാജുവുമായി ഒരു […]
കെല്‍ട്രോണിനും കുടിശിക; എ ഐ ക്യാമറ കണ്ടെത്തുന്ന നിയമലംഘനങ്ങള്‍ക്ക് നോട്ടീസ് അയയ്ക്കുന്ന കരാര്‍ ജീവനക്കാരെ പിന്‍വലിച്ചു
എ ഐ ക്യാമറകള്‍ കണ്ടെത്തുന്ന നിയമലംഘനങ്ങള്‍ക്ക് നോട്ടീസ് അയയ്ക്കാന്‍ നിയോഗിച്ച കരാര്‍ ജീവനക്കാരെ പിന്‍വലിച്ച് കെല്‍ട്രോണ്‍. കരാര്‍ പ്രകാരമുള്ള തുക സര്‍ക്കാരില്‍ നിന്ന് ലഭിക്കാത്തതിനെ തുടര്‍ന്നാണ് നടപടി. മൂന്ന് മാസത്തെ കുടിശ്ശികയായി 11 കോടിരൂപയാണ് സര്‍ക്കാര്‍ കെല്‍ട്രോണിന് നല്‍കാനുള്ളത്. വിഷയം ധനമന്ത്രിയുമായി സംസാരിക്കുമെന്ന് ഗതാഗതവകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാര്‍ പറഞ്ഞു. എ ഐ ക്യാമറകളില്‍ ട്രാഫിക് നിയമലംഘനങ്ങള്‍ ഇപ്പോള്‍ റെക്കോര്‍ഡ് ചെയ്യപ്പെടുന്നുണ്ടെങ്കിലും കണ്‍ട്രോള്‍ റൂമിലുള്ളത് മോട്ടോര്‍ വാഹനവകുപ്പിലെ ഉദ്യോഗസ്ഥര്‍ മാത്രമാണ്. നിയമലംഘനങ്ങള്‍ വേര്‍തിരിച്ച് നോട്ടീസ് […]
കാട്ടിലെ ഏറ്റുമുട്ടൽ; വനിതാ മാവോ കമാൻഡർ കവിത കൊല്ലപ്പെട്ടുവെന്ന പ്രചാരണം മാവോയിസ്റ്റ് ട്രാപ്പാണോയെന്ന സംശയത്തിൽ പൊലീസ്
കണ്ണൂർ അയ്യൻകുന്ന് ഉരുപ്പംകുറ്റിയിൽ വനിതാ നേതാവ് കൊല്ലപ്പെട്ടുവെന്ന മാവോയിസ്റ്റ് അവകാശവാദത്തിൽ ആൻ്റി ടെററിസ്റ്റ് സ്ക്വാഡ് അന്വേഷണം. കാട്ടിലെ ഏറ്റു മുട്ടലിൽ വനിതാ മാവോ കമാൻഡർ കവിത കൊല്ലപ്പെട്ടിട്ടില്ലെന്നാണ് പ്രാഥമിക നിഗമനം. സംഭവം മാവോയിസ്റ്റ് ട്രാപ് ആണോയെന്നും സംശയം ഉണ്ട്. സംഭവത്തിൽ ഐജിയുടെ മേൽനോട്ടത്തിൽ വിശദമായ അന്വേഷണത്തിലേക്കു കടന്നിരിക്കുകയാണ് ആന്റി ടെററിസ്റ്റ് സ്ക്വാഡ്. 10 ആന്റി ടെററിസ്റ്റ് സ്ക്വാഡ് (ATS) ഉദ്യോഗസ്ഥരടങ്ങുന്ന പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. നവംബർ 13, 14 തീയതികളിലാണ് ഞെട്ടിത്തോട് വന മേഖലയിൽ മാവോയിസ്റ്റുകളും […]
സംസ്ഥാനത്ത് അഞ്ചുദിവസം മഴയ്ക്ക് സാധ്യത: നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസങ്ങളില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. നാല്, അഞ്ച് തീയതികളില്‍ വിവിധ ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. നാലാം തീയതി എറണാകുളം ജില്ലയിലും അഞ്ചിന് കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളിലുമാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചത്. ഈ ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയുണ്ടെന്നാണ് പ്രവചനം. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. 04.01.2024: എറണാകുളം 05.01.2024: കോഴിക്കോട്, കണ്ണൂർ, കാസര്‍ഗോഡ് എന്നീ […]
മലപ്പുറത്ത് ഉത്സവത്തിനിടെ കതിന പൊട്ടിത്തെറിച്ചു; ഒരാൾക്ക് ഗുരുതര പരുക്ക്
മലപ്പുറം പാണ്ടിക്കാട് കരിങ്കാളി ക്ഷേത്രത്തിൽ ഉത്സവത്തിനിടെ കതിന പൊട്ടിത്തെറിച്ചു ഒരാൾക്ക് ഗുരുതര പരുക്ക്. മേലാറ്റൂർ സ്വദേശി കരിമ്പനകുന്നത്ത് വേലായുധൻ(62) ആണ് പരുക്കേറ്റത്. അദ്ദേഹത്തിന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. ശരീരത്തിന്റെ 90 ശതമാനം ഭാഗവും പൊള്ളലേറ്റു. ഇന്ന് ഉച്ചയ്ക്ക് 12 മണിക്കാണ് അപകടം സംഭവിച്ചത്.ക്ഷേത്രത്തിൽ ഉത്സവത്തിനിടെ കതിന അബദ്ധത്തിൽ പൊട്ടിയാണ് അപകടമുണ്ടായത്. പരുക്കേറ്റ വേലായുധനെ ആദ്യം മഞ്ചേരി ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. നിലവിൽ വേലായുധന്റെ നില ഗുരുതരമായി തുടരുന്നു.
പ്രധാനമന്ത്രിയുടെ സന്ദര്‍ശനം; നാളെ തൃശൂര്‍ നഗരത്തില്‍ ഗതാഗത നിയന്ത്രണം
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദര്‍ശനത്തോട് അനുബന്ധിച്ച് തൃശൂര്‍ നഗരത്തില്‍ നാളെ ഗതാഗത നിയന്ത്രണം.നാളെ രാവിലെ 11.00 മണി മുതലാണ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. രാവിലെ മുതല്‍ സ്വരാജ് റൗണ്ടിലും തേക്കിന്‍കാട് മൈതാനിയിലും സമീപ റോഡുകളിലും വാഹന പാര്‍ക്കിങ്ങ് അനുവദിക്കുകയില്ല. കെഎസ്ആര്‍ടിസി ഉള്‍പ്പെടെയുള്ള പൊതുഗതാഗത വാഹനങ്ങള്‍ സ്വരാജ് റൗണ്ടില്‍ പ്രവേശിപ്പിക്കാതെ വഴിതിരിച്ചുവിടും. റെയില്‍വേ സ്റ്റേഷന്‍, എയര്‍പോര്‍ട്ട് എന്നിവിടങ്ങളിലേക്ക് പോകുന്നവരും വിവിധ പരീക്ഷാ കേന്ദ്രങ്ങളിലേക്ക് വരുന്നവരും നഗരത്തില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്ന വിവരം മുന്‍കൂട്ടി മനസ്സിലാക്കി പ്രവര്‍ത്തിക്കേണ്ടതാണ്. പരിപാടിയില്‍ പങ്കെടുക്കാന്‍ വരുന്നവരുടേതുള്‍പ്പെടെ […]
തൊടുപുഴയില്‍ പശുക്കൾ കൂട്ടത്തോടെ ചത്ത സംഭവം; കുട്ടിക്കർഷകർക്ക് സഹായഹസ്‌തവുമായി മമ്മൂട്ടിയും പൃഥ്വിരാജും
ഇടുക്കി തൊടുപുഴയില്‍ പശുക്കള്‍ കൂട്ടത്തോടെ ചത്ത സംഭവത്തില്‍ കുട്ടിക്കർഷകർക്ക് സഹായവുമായി കൂടുതൽ പേർ. കുട്ടിക്കർഷകർക്ക് സഹായവുമായി മമ്മൂട്ടിയും പൃഥ്വിരാജും. മമ്മൂട്ടി ഒരു ലക്ഷം രൂപയും. പൃഥ്വിരാജ് രണ്ട് ലക്ഷം രൂപയും നൽകും. നടൻ ജയറാമിനെ ഫോണിൽ വിളിച്ചാണ് ഇരുവരും സഹായം പ്രഖ്യാപിച്ചത്. കുട്ടിക്കര്‍ഷകരെ നടന്‍ ജയറാം നേരിട്ട് സന്ദർശിച്ചു. കര്‍ഷരായ മാത്യുവിനെയും ജോര്‍ജിനെയും കണ്ട ജയറാം കുട്ടികള്‍ക്ക് അഞ്ച് ലക്ഷം രൂപയുടെ ചെക്ക് കൈമാറി. ആറ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇതുപോലൊരു അവസ്ഥയിലൂടെ കടന്നുപോയ ആളാണ് താനും കുടുംബവുമെന്ന് […]
‘ആറ് വര്‍ഷം മുന്‍പ് ഇതേ അവസ്ഥയിലൂടെ കടന്നുപോയ ആളാണ് ഞാന്‍’…മാത്യുവിനും ജോര്‍ജിനും അഞ്ച് ലക്ഷം രൂപ കൈമാറി ജയറാം
ഇടുക്കി തൊടുപുഴയില്‍ പശുക്കള്‍ കൂട്ടത്തോടെ ചത്ത സംഭവത്തില്‍ കുട്ടിക്കര്‍ഷകരെ സന്ദര്‍ശിച്ച് നടന്‍ ജയറാം. കര്‍ഷരായ മാത്യുവിനെയും ജോര്‍ജിനെയും കണ്ട ജയറാം കുട്ടികള്‍ക്ക് അഞ്ച് ലക്ഷം രൂപയുടെ ചെക്ക് കൈമാറി.ആറ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇതുപോലൊരു അവസ്ഥയിലൂടെ കടന്നുപോയ ആളാണ് താനും കുടുംബവുമെന്ന് ജയറാം പറഞ്ഞു. ‘എന്റെ ഫാമിലെ 22 പശുക്കളാണ് ഒരു ദിവസം ചത്തത്. പുല്ലില്‍ നിന്നുള്ള വിഷാംശം ആയിരുന്നു മരണകാരണം. ആ നഷ്ടം വന്നപ്പോഴുണ്ടായ വേദന വളരെ വലുതായിരുന്നു. അവയെ കുഴിച്ചിട്ടപ്പോഴാണ് ജീവിതത്തില്‍ ഞാനുമെന്റെ ഭാര്യയും ഏറ്റവും […]