India Kerala

സവാദിനെ കുടുക്കിയത് പോപ്പുലർ ഫ്രണ്ട് നിരോധനം; ജോലിയും വിവാഹവും തരപ്പെടുത്തിയത് പോപ്പുലര്‍ ഫ്രണ്ട് നേതാക്കൾ

കൈവെട്ട് കേസ് പ്രതി സവാദിനെ കുടുക്കിയത് പോപ്പുലർ ഫ്രണ്ട് നിരോധനം. പോപ്പുലർ ഫ്രണ്ട് നിരോധിച്ചതിനു പിന്നാലെ അകത്തായ ചിലരില്‍ നിന്നും സവാദിനെ കുറിച്ചുള്ള സൂചനകള്‍ ലഭിച്ചു. കേരളത്തില്‍ തന്നെയുണ്ടെന്നറിഞ്ഞതോടെ രഹസ്യാന്വേഷണ വിഭാഗം അന്വേഷണം തുടങ്ങി. ഈ അന്വേഷണത്തിലാണ് സവാദ് കുടുങ്ങിയത്. സവാദ് ഫോണ്‍ ഉപയോഗിച്ചിരുന്നത് കരുതലോടെയാണെന്ന് എൻഐഎ പറയുന്നു. തുടർച്ചയായി സിംകാർഡുകൾ മാറ്റി ഉപയോഗിച്ചു. ഇതര സംസ്ഥാന തൊഴിലാളികളുടെ ഫോൺ ഉപയോഗിച്ചും ആശയവിനിമയം നടത്തി. ബന്ധുക്കളെയോ സുഹൃത്തുക്കളെയോ ഒളിവു ജീവിതത്തിനിടയില്‍ ബന്ധപ്പെട്ടില്ല. കൂട്ടു പ്രതികളുമായും ബന്ധമുണ്ടായില്ല. സവാദിന്റെ […]

India Kerala

സമസ്ത പണ്ഡിതന്മാരെ പ്രയാസപ്പെടുത്തുന്നവരുടെ കൈവെട്ടാൻ SKSSF പ്രവർത്തർ ഉണ്ടാകും; വിവാദ പരാമർശവുമായി സത്താർ പന്തല്ലൂർ

വിവാദ പരാമർശവുമായി SKSSF നേതാവ് സത്താർ പന്തല്ലൂർ. സമസ്തയുടെ പണ്ഡിതന്മാരെ പ്രയാസപ്പെടുത്താൻ വരുന്നവരുടെ കൈവെട്ടാൻ SKSSF പ്രവർത്തർ ഉണ്ടാകും എന്നാണ് സത്താർ പന്തല്ലൂരിൻ്റെ പരാമർശം. സമസ്ത മുശാവറ ഒരു തീരുമാനം എടുത്താൽ അത് അംഗീകരിക്കണം. അംഗീകരിക്കാത്തവരെ സമസ്തയ്ക്കും SKSSFനും ആവശ്യമില്ല. SKSSF 35 ആം വാർഷികത്തിന്റെ ഭാഗമായി സംഘടിപ്പിച്ച മുഖദ്ദസ് സന്ദേശ യാത്ര – സമാപന റാലിയിൽ മലപ്പുറത്താണ് വിവാദ പ്രസംഗം. ജാമിയ നൂരിയ്യ സമ്മേളനത്തിൽ നിന്ന് മാറ്റിനിർത്തപ്പെട്ട യുവ നേതാക്കളിൽ ഒരാളാണ് സത്താർ പന്തല്ലൂർ.

Entertainment India Kerala

തല കുനിച്ചുനിന്ന നീതി ദേവതയുടെ മുന്നിൽ തല ഉയർത്തി നിന്നൊരു ചിത്ര കഥ; വൈറൽ ഫോട്ടോഷൂട്ടുമായി കൺസെപ്റ്റ് ഫോട്ടോഗ്രാഫർ

നീതിക്ക് വേണ്ടി അലറിക്കരഞ്ഞവരുടെ കഥകൾ നമ്മളൊരുപാട് കേട്ടതാണ്. അവരുടെയെല്ലാം വൈകാരിക നിമിഷങ്ങൾ പലപ്പോഴായി കണ്ടതുമാണ്. എന്നിട്ടും മാറ്റമില്ലാതെ തുടരുന്ന ഈ നിയമ വ്യവസ്ഥിതി മറാതിരുന്നാൽ അതിനെ ജനങ്ങൾ എങ്ങനെ നേരിടുമെന്നുള്ള ഓർമ്മപ്പെടുത്തലുമായിട്ടാണ് അരുൺ രാജ് എന്ന കൺസെപ്റ്റ് ഫോട്ടോഗ്രാഫർ തന്റെ മറ്റൊരു ചിത്രകഥയിലൂടെ എത്തുന്നത്. തന്റെ ചിത്രങ്ങളിലൂടെ മുൻപും സമൂഹത്തെ ചിന്തിപ്പിക്കാൻ അരുണിന് കഴിഞ്ഞിട്ടുണ്ട്. വനിതാ ദിനത്തിലും മാതൃ ദിനത്തിലും വ്യത്യസ്തമായ ആശയങ്ങളിലൂടെ പലതവണ അരുൺ രം​ഗത്തെത്തിയിട്ടുണ്ട്. ഇത്തവണയും അതേ രീതിയിൽ തന്നയാണ് അരുൺ തന്റെ ചിത്ര […]

India Kerala

സവാദ് 13 വർഷം എവിടെയായിരുന്നു? ഷാജഹാനായും മരപ്പണിക്കാരനായും മാറിയ ഒളിവ് ജീവിതം

2010 ജൂലൈ നാല് നാടിനെ ഞെട്ടിച്ചുകൊണ്ടായിരുന്നു തൊടുപുഴ ന്യൂമാൻസ് കോളേജിലെ പ്രൊഫസർ ടി ജെ ജോസഫിനെ മതനിന്ദ ആരോപിച്ച് ഒരുകൂട്ടം ആളുകൾ കൈവെട്ടി മാറ്റി ശിക്ഷ നടപ്പിലാക്കിയത്. സംഭവത്തിന് ശേഷം കൈവെട്ടിയ മാറ്റിയ മഴുവുമായി രക്ഷപ്പെട്ട ഒന്നാം പ്രതി അന്വേഷണ ഏജൻസികളെ വട്ടം കറക്കി. അഫ്​ഗാനിസ്ഥാനിലേക്കും ​ദുബായിലേക്കും വരെ നീണ്ട അന്വേഷണങ്ങൾ. ഒടുവിൽ 13 വർഷത്തിന് ശേഷം കേസിലെ മറ്റുപ്രതികളെല്ലാം ശിക്ഷിക്കപ്പെട്ടശേഷം ഒന്നാംപ്രതി സവാദ് കേരളത്തിൽ നിന്ന് ഇവിടെ കണ്ണൂരിൽ നിന്ന് പിടിയിലാകുന്നു. സവാദ് പിടിയിലാകുമ്പോഴും ദുരൂഹതകൾ […]

India Kerala

സര്‍ക്കാര്‍ മേഖലയില്‍ ആദ്യമായി കാന്‍സറിന് റോബോട്ടിക് സര്‍ജറി

സംസ്ഥാനത്ത് കാന്‍സര്‍ ചികിത്സാ രംഗത്ത് റോബോട്ടിക് സര്‍ജറി യാഥാര്‍ത്ഥ്യമാകുന്നു. ഇന്ത്യയിലും വിദേശത്തുമുള്ള വന്‍കിട ആശുപത്രികളില്‍ മാത്രം ലഭ്യമായിരുന്ന റോബോട്ടിക് സര്‍ജറി യൂണിറ്റ് സര്‍ക്കാര്‍ മേഖലയില്‍ ആദ്യമായി തിരുവനന്തപുരം ആര്‍.സി.സിയില്‍ പ്രവര്‍ത്തനമാരംഭിക്കുന്നു. ആര്‍സിസിയില്‍ പ്രവര്‍ത്തനസജ്ജമായ റോബോട്ടിക് സര്‍ജറി യൂണിറ്റ്, ഹൈപെക് ചികിത്സാ സംവിധാനം, പേഷ്യന്റ് വെല്‍ഫെയര്‍ ആന്റ് സര്‍വീസ് ബ്ലോക്ക്, ക്ലിനിക്കല്‍ ലബോറട്ടറി ട്രാക്കിംഗ് സംവിധാനം എന്നിവയുടെ ഉദ്ഘാടനം ജനുവരി 15ന് രാവിലെ 11.30ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ചടങ്ങില്‍ […]

India Kerala

ചതുരംഗപ്പാറ വില്ലേജിലുള്ള സര്‍ക്കാര്‍ ഭൂമിയില്‍ അനധികൃത പാറഖനനം; സര്‍ക്കാരിനുണ്ടായത് ഒരുകോടിയുടെ നഷ്ടം

ഇടുക്കി ചതുരംഗപ്പാറ വില്ലേജിലുള്ള സര്‍ക്കാര്‍ ഭൂമിയില്‍ വന്‍തോതില്‍ അനധികൃത പാറഖനനം നടന്നതായി വിജിലന്‍സ്.സര്‍ക്കാരിന് ഉണ്ടായത് ഒരു കോടി രൂപയുടെ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. ഇതില്‍ ഉദ്യോഗസ്ഥര്‍ക്കും പങ്കുണ്ടെന്നാണ് കണ്ടെത്തല്‍. ഉടുമ്പന്‍ചോല താലൂക്കിലെ പാപ്പന്‍പാറ, സുബ്ബന്‍പാറ എന്നിവിടങ്ങളിലാണ് അനധികൃത പാറഖനനം നടന്നത്. കോട്ടയം വിജിലന്‍സ് യൂണിറ്റ് നടത്തിയ പരിശോധനയിലാണ് കണ്ടെത്തല്‍. മുന്‍പ് നടത്തിയ അന്വേഷണത്തില്‍ പാറപൊട്ടിച്ച് കടത്തിയതിന് മൂവാറ്റുപുഴ സ്വദേശികള്‍ക്കെതിരെ 12 ലക്ഷം രൂപപിഴയിട്ടിരുന്നു. വീണ്ടും അനധികൃത പാറഖലനം തുടരുന്നത് ഉദ്യോഗസ്ഥ സഹായത്തോടെ എന്നും വിജിലന്‍സ് വിജിലന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നു. […]

India Kerala

പമ്പയിൽ വീണ്ടും കെഎസ്ആർടിസി ബസിന് തീപിടിച്ചു; ഡ്രൈവറും കണ്ടക്ടറും ചാടി രക്ഷപ്പെട്ടു

പമ്പയിൽ വീണ്ടും കെഎസ്ആർടിസി ബസ്സിന് തീപിടിച്ചു. ആളുകളെ കയറ്റാൻ സ്റ്റാൻഡിലേക്ക് കൊണ്ടുവരുന്നതിനിടയിലാണ് ബസിന് തീപിടിച്ചത്. അപകട സമയത്ത് ഡ്രൈവറും കണ്ടക്ടറും മാത്രമാണ് ബസിലുണ്ടായിരുന്നത്. ഇവർ ബസിൽ‌ നിന്ന് ചാടി രക്ഷപ്പെട്ടു. ബസിലെ സീറ്റുകൾ പൂർണമായി കത്തി നശിച്ചു. സംഭവത്തിൽ ആർക്കും പരിക്കുകൾ ഇല്ല. തീപിടിച്ച ഉടനെ ബസ്സിൽനിന്നും വലിയ രീതിയിൽ പുക ഉയരുകയായിരുന്നു. തൊട്ടടുത്തുള്ള പമ്പ ഫയർ സ്റ്റേഷനിൽ നിന്ന് അ​ഗ്നിശമന സേന എത്തി തീ അണച്ചു. കഴിഞ്ഞദിവസവും സമാനരീതിയിൽ കെഎസ്ആർടിസി ബസിന് തീ പിടിച്ചിരുന്നു. ലോ […]

India Kerala Local

പകർച്ചവ്യാധി പിടിയിൽ കൊല്ലം; രണ്ടാഴ്ചയ്ക്കിടെ ചികിത്സ തേടിയത് 6,200 പേർ

കൊല്ലം ജില്ലയിൽ ഡെങ്കിപ്പനി, എലിപ്പനി, മലേറിയ ഉൾപ്പെടെയുള്ള പകർച്ച വ്യാധികൾ പടരുന്നു. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ വിവിധ പകർച്ചവ്യാധികൾ ബാധിച്ച് ചികിത്സതേടിയത് 6,200 പേർ. തീരദേശ മേഖലയിലും കേസുകൾ വർധിക്കുന്നു. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെയാണ് കൊല്ലം ജില്ലയിൽ പകർച്ചവ്യാധി കേസുകൾ കുത്തനെ വർധിച്ചത്. വിവിധ പകർച്ചവ്യാധികൾ ബാധിച്ച് 6,200 പേർ കഴിഞ്ഞ ദിവസങ്ങളിലായി ചികിത്സ തേടിയപ്പോൾ 199 പേർ വിവിധ ആശുപത്രികളിൽ കിടത്തിചികിത്സയ്ക്ക് വിധേയരായിട്ടുണ്ട്. 83പേർ രണ്ടാഴ്ചയക്കുള്ളിൽ ഡെങ്കിപ്പനി ബാധിച്ച് ചികിത്സതേടിയെന്നും കണക്കുകൾ സൂചിപ്പിക്കുന്നു.എച്ച് വൺ എൻ വൺ,മലേറിയ, മലമ്പനി, […]

India Kerala

സംസ്ഥാന സർക്കാർ വാടകക്കെടുത്ത ഹെലികോപ്റ്ററിന് 50 ലക്ഷം രൂപ അനുവദിച്ച് ധനവകുപ്പ്

സംസ്ഥാന സർക്കാർ വാടകക്കെടുത്ത ഹെലികോപ്റ്ററിന് പണം അനുവദിച്ച് ധനവകുപ്പ്. ട്രഷറി നിയന്ത്രണത്തിൽ ഇളവ് വരുത്തിയാണ് 50 ലക്ഷം രൂപ അനുവദിച്ചത്. സംസ്ഥാന പൊലീസ് മേധാവിയുടെ കത്തിന്റെ അടിസ്ഥാനത്തിലാണ് പണം അനുവദിച്ചത്. ഡൽഹി ആസ്ഥാനമായ ചിപ്‌സൻ ഏവിയേഷൻ എന്ന സ്വകാര്യ കമ്പനിയിൽ നിന്നാണ് ഹെലികോപ്റ്റർ വടകക്കെടുത്തിരുന്നത്. പ്രതിമാസം കുറഞ്ഞത് 80 ലക്ഷം രൂപ നിരക്കിലാണ് ഹെലികോപ്റ്റർ വാടകയ്ക്ക് എടുത്തത്. 25 മണിക്കൂർ ഈ നിരക്കിൽ പറക്കാം. അധികം വരുന്ന ഓരോ മണിക്കൂറിനും 90,000 രൂപ വീതം നൽകണം. പൈലറ്റ് […]

India Kerala

രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ്; കെപിസിസി പ്രഖ്യാപിച്ച സംസ്ഥാന വ്യാപക പ്രതിഷേധം ഇന്ന്

യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിൽ കെപിസിസി പ്രഖ്യാപിച്ച സംസ്ഥാന വ്യാപക പ്രതിഷേധം ഇന്ന്. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ വൈകുന്നേരമായിരിക്കും പ്രതിഷേധം നടക്കുക. സംസ്ഥാന വ്യാപകമായി പ്രതിഷേധ പ്രകടനവും പൊതുസമ്മേളനവും നടത്താനാണ് കെപിസിസി നിർദേശം. യൂത്ത് കോൺഗ്രസും പ്രാദേശിക തലത്തിൽ പ്രതിഷേധങ്ങൾ സംഘടിപ്പിക്കും.അതേസമയം, രാഹുൽ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്ത നടപടിയിൽ ജാമ്യാപേക്ഷയുമായി മേൽ കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ് നേതൃത്വം. വിഷയം മുഖ്യമന്ത്രിക്കും ആഭ്യന്തരവകുപ്പിനുമെതിരെ രാഷ്ട്രീയായുധമാക്കാനും പ്രതിപക്ഷം ആലോചിക്കുന്നുണ്ട്. രാഹുൽ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്തത് […]