India Kerala

കെഎസ്‌ആർടിസിക്ക്‌ 30 കോടി കൂടി അനുവദിച്ചു

കെഎസ്‌ആർടിസിക്ക്‌ സംസ്ഥാന സർക്കാർ സഹായമായി 30 കോടി രൂപകൂടി അനുവദിച്ചതായി ധനമന്ത്രി കെ.എൻ ബാലഗോപാൽ അറിയിച്ചു. കഴിഞ്ഞ മാസം 121 കോടി രൂപ നൽകിയിരുന്നു. ഒമ്പത്‌ മാസത്തിനുള്ളിൽ 1,380 കോടിയാണ്‌ കോർപറേഷന്‌ സർക്കാർ സഹായമായി ലഭിച്ചത്‌. ഈ വർഷത്തെ ബജറ്റ്‌ വകയിരുത്തിയിട്ടുള്ളത്‌ 900 കോടിയാണ്‌. രണ്ടാം പിണറായി സർക്കാർ 5084 കോടി രൂപ കെഎസ്‌ആർടിസിക്കായി നീക്കിവച്ചു. ഒന്നാം പിണറായി സർക്കാർ 4936 കോടി നൽകി. രണ്ട്‌ എൽഡിഎഫ്‌ സർക്കാരുകൾ ഏഴര വർഷത്തിനുള്ളിൽ നൽകിയത്‌ 10,020 കോടി രൂപയാണെന്നും […]

India Kerala

കൊച്ചിയിലും നടക്കാം, കോഴിക്കോട്ടെ റോഡിലൂടെ നടക്കുന്നത് നിങ്ങള്‍ കണ്ടതല്ലേ? ഒരു ഭീഷണിയുമില്ല: ഗവര്‍ണര്‍

തനിക്ക് ഒരു ഭീഷണിയുമില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. തൊടുപുഴയിലെ വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ പരിപാടിയില്‍ പങ്കെടുക്കാനായി എത്തിയ ഗവര്‍ണര്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയാണ് ഇക്കാര്യം പറഞ്ഞത്. ഭരണഘടനയോട് കൂറ് പുലർത്തുമെന്ന് മാത്രമല്ല താൻ പ്രതിജ്ഞയെടുത്തത് കേരളത്തിലെ ജനങ്ങളെ സംരക്ഷിക്കും എന്ന് കൂടിയാണെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍. കേരളത്തിലെ വിദ്യാർത്ഥികൾ വിദേശങ്ങളിലേക്ക് പോകുകയാണ്. ഇവിടെ അധ്യയന ദിവസങ്ങൾ സമരങ്ങളും ഹർത്താലും മൂലം ഇല്ലാതാകുന്നുവെന്നും അദ്ദേഹം പറഞ്ഞു. നിങ്ങള്‍ ആവശ്യപ്പെട്ടാല്‍ കൊച്ചിയില്‍ എവിടെ വേണമെങ്കിലും വരാമെന്നും അദ്ദേഹം […]

Business India Kerala

75 ലക്ഷം ആര് നേടും?, രണ്ടാം സമ്മാനം 10 ലക്ഷം; സ്ത്രീശക്തി ലോട്ടറി നറുക്കെടുപ്പ്

കേരള ഭാഗ്യക്കുറി വകുപ്പിന്റെ സ്ത്രീ ശക്തി SS-397 ലോട്ടറി നറുക്കെടുപ്പ് ഇന്ന്. 75 ലക്ഷം രൂപയാണ് ഒന്നാം സമ്മാനമായി ലഭിക്കുക.രണ്ടാം സമ്മാനം 10 ലക്ഷം ഉൾപ്പെടെ ഒൻപത് സമ്മാനങ്ങളാണ് സ്ത്രീശക്തി ലോട്ടറിയിലൂടെ ലഭ്യമാവുക. മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടക്കുന്നത്. 40 രൂപയാണ് സ്ത്രീശക്തി ലോട്ടറി ടിക്കറ്റ് വില. ലോട്ടറി വകുപ്പിന്‍റെ ഒഫീഷ്യൽ വെബ്സൈറ്റുകളായ http://www.keralalotteries.com , https://www.keralalotteryresultnet എന്നിവയിലൂടെ ഫലം അറിയാൻ കഴിയും. ലോട്ടറി നറുക്കെടുപ്പിൽ സമ്മാനം ലഭിച്ചിട്ടുണ്ടെങ്കിൽ 30 ദിവസത്തിനുള്ളിൽ തന്നെ സമ്മാനാർഹമായ ടിക്കറ്റ് കൈമാറണം. […]

India Kerala

രാഹുൽ മാങ്കൂട്ടത്തിൽ അറസ്റ്റിൽ

യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിൽ അറസ്റ്റിൽ. തിരുവനന്തപുരം കന്റോൺമെന്റ് പൊലീസ് പത്തനംതിട്ടയിലെ വീട്ടിലെത്തിയാണ് കസ്റ്റഡിയിലെടുത്തത്. സെക്രട്ടറിയേറ്റ് മാർച്ചിനിടെയുണ്ടായ സംഘർഷത്തിലെടുത്ത കേസിലാണ് നടപടി. പൊതുമുതൽ നശിപ്പിച്ചതടക്കമുള്ള ജാമ്യമില്ലാ വകുപ്പ് പ്രകാരം രാഹുലിനെതിരെ നേരത്തെ കേസെടുത്തിരുന്നു. കേസിലെ നാലാം പ്രതിയാണ് രാഹുൽ. പ്രതിപക്ഷ നേതാവ് വി.ഡി സതീശനാണ് ഒന്നാം പ്രതി. മാർച്ചിൽ നടന്ന അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് നേരത്തെ 24 യൂത്ത് കോൺഗ്രസ് പ്രവർത്തകർ അറസ്റ്റിലായിരുന്നു.

India Kerala

ചെറുവത്തൂരിലെ ബിവറേജസ് ഔട്ട്‌ലെറ്റ് പൂട്ടി

കാസർകോട് ചെറുവത്തൂരിലെ ബിവറേജസ് ഔട്ട്‌ലെറ്റ് പൂട്ടിയതിൽ പ്രതിഷേധിച്ചതിന് പിന്നാലെ സിപിഐഎം നേതൃത്വത്തിനെതിരെ ബാനർ യുദ്ധവുമായി പ്രവർത്തകർ. നേതാക്കളെ വെല്ലുവിളിച്ച് ഇരുപതോളം ബാനറുകളാണ് സ്ഥാപിച്ചത്. ചെറുവത്തൂരിലെ സ്വകാര്യ ബാറിനുവേണ്ടി നേതാക്കൾ ഇടപെട്ടുവെന്നാണ് ആക്ഷേപം സിപിഐഎം ശക്തി കേന്ദ്രമാണ് ചെറുവത്തൂർ. എല്ലാ പ്രദേശങ്ങളും പാർട്ടി സ്വാധീനമുള്ള മേഖല. ചെറുവത്തൂർ ടൗണിൽ ഒരു ദിവസം മാത്രം പ്രവർത്തിച്ച് പൂട്ടേണ്ടിവന്ന മദ്യശാലയുടെ പേരിലാണ് നേതൃത്വത്തിനെതിരെയുള്ള പരസ്യ പ്രതിഷേധം. ഓരോ പ്രദേശത്തിന്‍റെയും പേരിൽ ബാനറുകൾ ഉയർന്നു. നേതാക്കളെ തിരുത്തുമെന്നാണ് പരസ്യ വെല്ലുവിളി.സ്വകാര്യ ബാറിനുവേണ്ടി പണം […]

India Kerala

കാക്കനാട് സെൻ ഫ്രാൻസിസ് അസീസി പള്ളിയിൽ വാതിൽ അടച്ചിട്ട് കുർബാന

കാക്കനാട് സെൻ ഫ്രാൻസിസ് അസീസി പള്ളിയിൽ വാതിൽ അടച്ചിട്ട് ദേവാലയത്തിനുള്ളിൽ കുർബാന നടത്തി. വികാരിയും കപ്യാരും മാത്രമാണ് ദേവാലയത്തിന് ഉള്ളിൽ ഉണ്ടായിരുന്നത്. പ്രതിഷേധക്കാർ എത്തുന്നതിനു മുൻപ് പള്ളിയുടെ വാതിലുകൾ അടച്ചശേഷമാണ് കുർബാന നടത്തിയത്. കുർബാനയിൽ പങ്കെടുക്കാൻ എത്തിയ വിശ്വാസികൾ അടക്കം ജനലിലൂടെ കുർബാന കണ്ട് പങ്കെടുത്തു. കഴിഞ്ഞ ദിവസം കാക്കനാട് സെൻറ് ഫ്രാൻസിസ് അസീസി പള്ളിയിൽ സിനഡ് കുർബാന തടയാൻ ശ്രമിച്ചിരുന്നു. ഒരു ഭാഗം വിശ്വാസികൾ പള്ളിയിൽ പ്രതിഷേധിക്കുകയും ചെയ്തിരുന്നു.പ്രതിഷേധക്കാർ പള്ളി വികാരിയുടെ മുറിയിലും കയറിയിരുന്നു. കുർബാന […]

India Kerala

കലാപോരില്‍ കപ്പടിച്ച് കണ്ണൂര്‍ പട; ചാമ്പ്യന്മാരാകുന്നത് നാലാം തവണ

കലാമാമാങ്കത്തില്‍ സ്വര്‍ണക്കിരീടം ചൂടി കണ്ണൂര്‍ ജില്ല. 62ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ 952 പോയിന്റ് നേടിയാണ് കണ്ണൂര്‍ ഒന്നാം സ്ഥാനത്തെത്തിയിരിക്കുന്നത്. ഇത് നാലാം തവണയാണ് കണ്ണൂരിന്റെ കിരീടനേട്ടം. കോഴിക്കോടിനെ മറികടന്നാണ് കണ്ണൂര്‍ ഒന്നാം സ്ഥാനത്തെത്തിയത്. 949 പോയിന്റാണ് കോഴിക്കോടിന് ലഭിച്ചത്. ട്വന്റിഫോറിന്റെ ചാമ്പ്യന്‍സ് ട്രോഫിയും കണ്ണൂരിന് സമ്മാനിക്കും. 949 പോയിന്റാണ് കോഴിക്കോടിന് ലഭിച്ചത്. 938 പോയിന്റുമായി പാലക്കാട് മൂന്നാം സ്ഥാനത്തും 925 പോയിന്റുമായി തൃശൂര്‍ നാലാം സ്ഥാനത്തുമാണ്. മലപ്പുറം, കൊല്ലം, എറണാകുളം, തിരുവനന്തപുരം, ആലപ്പുഴ, കാസര്‍ഗോഡ്, കോട്ടയം, […]

India Kerala

കെഎസ്‌ആർടിസി ശമ്പളം രണ്ട് ഗഡുക്കളായി നൽകാൻ ഹൈക്കോടതി ഉത്തരവ്

കെഎസ്ആർടിസി ജീവനക്കാരുടെ ശമ്പളം രണ്ട് ഗഡുക്കളായി നൽകാൻ ഹൈക്കോടതി ഉത്തരവ്. ആദ്യ ഗഡു പത്താം തീയതിക്ക് മുൻപും, രണ്ടാം ഗഡു ഇരുപതാം തീയതിക്ക് മുൻപും നൽകണം. എല്ലാ മാസവും പത്താം തീയതിക്കകം മുഴുവൻ ശമ്പളവും നല്‍കണമെന്ന സിംഗിള്‍ ബെഞ്ച് ഉത്തരവ് സ്റ്റേ ചെയ്താണ് വിധി. ശമ്പളവിതരണത്തിൽ മുൻഗണന ആവശ്യപ്പെട്ട് ജീവനക്കാർ നൽകിയ ഹർജിയിലായിരുന്നു ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ സിംഗിൾ ബെഞ്ച് ഉത്തരവിറക്കിയത്. എല്ലാ മാസവും പത്താം തീയതി മുഴുവൻ ശമ്പളവും നൽകണമെന്നായിരുന്നു ഉത്തരവ്. ഇതിനെതിരെ സാമ്പത്തിക ബാധ്യതകൾ […]

India Kerala

‘പ്രധാനമന്ത്രി വീണ്ടും കേരളത്തിലേക്ക്’; സുരേഷ് ഗോപിയുടെ മകളുടെ വിവാഹചടങ്ങിൽ പങ്കെടുക്കും

പ്രധാനമന്ത്രി വീണ്ടും കേരളത്തിലേക്ക്. ഈ മാസം 17 ന് ഗുരുവായൂരിൽ എത്തിയേക്കും. സുരേഷ് ഗോപിയുടെ മകളുടെ വിവാഹചടങ്ങിൽ പങ്കെടുക്കും. സംസ്ഥാന പൊലീസ് സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്തി. കൊച്ചിയിൽ വികസന പദ്ധതികളുടെ ഉദ്ഘാടനവും നിർവഹിക്കും. ഈ മാസം 17 ന് ഗുരുവായൂരില്‍ വച്ചാണ് സുരേഷ് ഗോപിയുടെ മകള്‍ ഭാഗ്യയുടെ വിവാഹം.മാവേലിക്കര സ്വദേശിയായ ശ്രേയസ് മോഹനാണ് വരന്‍. സുരേഷ്ഗോപിയുടെ തിരുവനന്തപുരത്തെ വീട്ടില്‍ വച്ച് ഇക്കഴിഞ്ഞ ജൂലൈയില്‍ വിവാഹ നിശ്ചയ ചടങ്ങുകള്‍ നടത്തിയിരുന്നു.ജനുവരി 20ന് തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ വച്ചാണ് വിവാഹ […]

India Kerala

നിർത്തിയിട്ട ലോറിയ്ക്ക് പിന്നിൽ കെ.എസ്.ആർ.ടി.സി ബസിടിച്ച് അപകടം; 12 പേർക്ക് പരുക്ക്

നിർത്തിയിട്ട ലോറിയ്ക്ക് പിന്നിൽ കെ.എസ്.ആർ.ടി.സി ബസിടിച്ച് അപകടം. രാമനാട്ടുകരയിൽ ഇന്ന് പുലർച്ചെ 6 മണിക്കാണ് അപകടം ഉണ്ടായത്. 12 പേർക്ക് പരുക്കേറ്റു. ആരുടേയും പരുക്ക് ഗുരുതരമല്ല.